2011, മേയ് 31, ചൊവ്വാഴ്ച


തച്ചനാട്ടുകര : മന്നാര്‍ക്കാട്ടു കണ്ടെത്തിയ അപൂര്‍വ ചിത്ര ശലഭം കൌതുകമാവുന്നു. ഇരിക്കുന്ന സ്ഥലത്തിന്റെ നിരത്ത്തിനനുസരിച്ചു നിറം മാറാന്‍ കഴിവുള്ള ഇതിനു ചിറകു വിരിച്ചു വച്ചിരുന്നാല്‍ രണ്ടു അഗ്രങ്ങളും തമ്മില്‍ പതിനേഴു സെന്റിമെറെരില്‍ അധികം അകലം ഉണ്ട്. അസാമാന്യ വലിപ്പം കൊണ്ട് കാലു പിറകിലേക്കാക്കി പറക്കുന്ന ഒരു പക്ഷിയുടെ രൂപം. ചിറകുകളുടെ കീഴ് ഭാഗം വളര്‍ന്നു നാരു പോലെ നില്‍ക്കുന്നുണ്ട്. ഇതും തലയും തമ്മിലും പതിനേഴു സെന്റിമെറെരില്‍ അധികം അകലം.ചിറകുകളില്‍ കണ്ണിന്റെ കൃഷ്ണ  മണി പോലെ നാല് പുള്ളികള്‍ ഉണ്ട്. ഉയര്‍ന്നു പറക്കാനുള്ള കഴിവുണ്ട്.സാധാരണ ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇത് മഞ്ഞ , ഇളംപച്ച , ചാര നിരത്തിലേക്ക് ഇടക്കിടെ മാറുന്നുണ്ട്. മന്നര്‍ക്കാട്ടു ആനക്കട്ടി റോഡിലെ ഇന്ഡസ് മോട്ടോഴ്സിന്റെ സൊരുമിനടുത്താണ്  ശലഭത്തെ  കണ്ടത്.മന്നാര്‍ക്കാടിനു അടുത്ത സൈലെന്റ് വാലി വന മേഖലയില്‍ നിന്നാണ്
 ശലഭം വന്നതെന്നു കരുതുന്നു.

2011, മേയ് 25, ബുധനാഴ്‌ച

മണ്ണാര്‍ക്കാട് :മലയാളിക്ക് ചക്ക വേണ്ട. ചക്കകള്‍ കൂട്ടത്തോടെ തമിഴ് നാടിലേക്ക് വണ്ടി കയറുന്നു.രാസ കീട നാശിനി കളോ രാസ വളങ്ങലോ ചേര്‍ക്കാത്ത അപൂര്‍വ്വം പഴങ്ങളില്‍ ഒന്നായ ചക്കയോട് നാട്ടിന്പുരങ്ങള്‍ പോലും മുഖം തിരിക്കുന്നു. അന്നജം, കാത്സ്യം, ദാതു ലവണങ്ങള്‍ അടങ്ങിയ ചക്ക വളരെ ഉര്ജം പ്രദാനം  ചെയ്യുന്ന ഒരു ഫലമാണ്.ചക്ക വരട്ടി, പ്രഥമന്‍ ,ചക്ക വരവ്, എരിശ്ശേരി, തോരന്‍, ഉപ്പേരി, ചക്ക അട, ചക്ക പായസം എന്നിങ്ങനെ ചക്ക കൊണ്ട് രുചികള്‍ എത്ര.
               മലയാളി ചക്കയെ വിട്ടാലും ചക്കയുടെ മധുരം തമിഴാണ് വേണം. ചക്കക്കു തമിഴ് നാട്ടില്‍ തീ വിലയാണ്. അതിനാല്‍ തന്നെ ചക്ക കയറ്റി വിടാനുള്ള അഗെന്റുമാര്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നുമില്ല.

2011, മേയ് 18, ബുധനാഴ്‌ച

വേണം ഒരു കാത്തിരിപ്പ് കാലം


മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് വിളവെടുക്കുന്ന പച്ചക്കറികള്‍ക്ക് കാത്തിരിപ്പ്‌ കാലം പാലിക്കാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കീട ബാധ ഇല്ലാതാകാനായി വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ വിഷാംശം ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ കീടനാശിനികള്‍ തളിച്ച് നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വിളവെടുപ്പ് നടത്തുന്നതും ഉപയോഗിക്കുന്നതുമാണ് സുരക്ഷിതം. ഈ കാലയളവിനെയാണ് വിദഗ്ദര്‍ കാത്തിരിപ്പുകാലം എന്ന് പറയുന്നത്.

         എന്നാല്‍കേരളത്തില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പച്ചക്കറികളില്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കാണുന്നത്. 
വേഗത്തില്‍ കമ്പോളത്തില്‍ എത്തിക്കാനും,ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനും വേണ്ടി കാത്തിരിപ്പുകാലം സൂക്ഷിക്കുന്നില്ലെന്നതാണ് സ്ഥിതി. 
                       മലാതിയോന്‍ തളിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ് കാത്തിരിപ്പുകാലം
.കാര്ബാരിന്‍ തളിച്ചാല്‍ മുപ്പതു ദിവസം വരെയും,ഫോര്മാതിയോന്‍ ഏഴു ദിവസം വരെയും,പറത്തിയോന്‍ പന്ത്രണ്ടു ദിവസം വരെയും, ലിന്റൈന്‍ ഏഴുദിവസം വരെയും വിഷാംശം നില നില്‍ക്കും.വീര്യം കൂടിയ ഈ കീട നശിനികള്‍ തളിച്ച് കാത്തിരിപ്പുകാലം പാലിക്കാതെ മാര്‍ക്കറ്റില്‍ എത്തുന്ന പച്ചക്കറി, ഇലക്കറി ഇനങ്ങലായിരിക്കും ഇനി ആരോഗ്യ രംഗത്തെ വില്ലന്‍ എന്നാണ് വിദഗ്ദര്‍ പറയുന്നത്.
          എന്നാല്‍ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍  സര്‍ക്കാര്‍ സംവിധാനങ്ങള്‍ഒന്നുംതന്നെ ഇല്ലെന്ന്നതിനാല്‍ മറ്റൊരു ദുരന്തത്തിനെ ക്ഷണിച്ചു 
വരുത്തുമെന്നതില്‍ സംശയമില്ല . 
 

2011, മേയ് 16, തിങ്കളാഴ്‌ച

മേയ് വാകകള്‍
പൂത്തുലയുന്നു....

മണ്ണാര്‍ക്കാട് :പാത ഓരങ്ങളെ ചുകപ്പു പൂശി മെയ്‌ വാകകള്‍ പൂത്തുലയുന്നു.പച്ചപ്പിനെ മുഴുവനും മറച്ചു ചെന്നിറം ഉള്ള പൂക്കള്‍ നിറഞ്ഞു കഴിഞ്ചു. പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന വാക ചുവടു ചുകപ്പു പരവതാനി വിരിച്ച   പോലെ. മെയ്‌ ഫ്ലവര്‍ എന്നാ പേരിനെതികച്ചും ശരിയാക്കി
വാകകള്‍ യാത്രക്കാരുടെ മനം കുളിര്‍പ്പിക്കുന്നു. പണ്ട് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ മരങ്ങള്‍ ഇപ്പോള്‍ പാതയോരത്ത് വച്ചുപിടിപ്പിച്ചത് മാത്രമാണ് ബാക്കി.

2011, മേയ് 10, ചൊവ്വാഴ്ച

 തച്ചനാട്ടുകര :അവധിക്കാലം  എങ്ങനെ അടിച്ചു പോളിക്കാംഎന്ന ചിന്തക്ക് ഒടുവിലാണ് പാതാക്കരയിലെ ഷാഫിയും സംഘവും പുതിയ രിതി പരിക്ഷിച്ചത്.കള്ളനും പോലീസും കളിയും, കാണണ് പൊത്തി കളിയും മടുത്തു. ഫുട് ബോള്‍ കളിക്കാമെന്ന് വച്ചാല്‍ ഗ്രൌണ്ട് ഇല്ല. ഇനി മറ്റെന്തു കളി ....                                


                    സ്ക്കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം..ട്വുഷനും കമ്പ്യൂട്ടര്‍ ക്ലാസ്സും തകൃതി. സ്പോകെന്‍ ഇംഗ്ലീഷും പൊതു വിജ്ന്യാന ക്ലാസ്സും, വ്വ്യക്തിത്വ വികസന ക്ലാസ്സും   തകൃതി   ഇതിനിടയില്‍ കളിയ്ക്കാന്‍ എവിടെ സമയം. എങ്കിലും ബാല്യത്തിന്റെ ആവേശം ചോര്‍ന്നുപോവാതെ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ....
                        
                    സ്വന്തമായി ഒരു ഏറുമാടം തന്നെ ഉണ്ടാക്കിയാണ് ഷാഫിയും കുട്ടരും അവധി ആഘോഷിച്ചത്. പാതാക്കര സ്ക്കൂള്‍ പടിയിലെ വാകമരമാണ് കുട്ടികളുടെ ഏറു മാടത്തിന് വേദിയായത്.തൊട്ടടുത്തെ വീടുകളില്‍നിന്നും സംഘടിപ്പിച്ച തെങ്ങിന്‍ മടലുകളും ചകിരികയരും മുളകളും ഒരു കോണിയും കുടി ആയപ്പോള്‍ ഏറു മാടം റെഡി. മൂന്നാള്‍ പൊക്കത്തില്‍ നിര്‍മിച്ച എരുമാടതിലാണ് കുട്ടി കുട്ടത്തിന്റെ ഇപ്പോഴത്തെ വിശ്രമം .അവിടെയിരുന്നാല്‍ ആകാശവും ഭൂമിയും തങ്ങള്‍ക്കു സ്വന്തമെന്നു കുട്ടികള്‍ .  വശങ്ങളിലെല്ലാം മുളയുടെ അലകുകള്‍ കെട്ടി ഉറപ്പിച്ചതിനാല്‍ വീഴുമെന്ന പേടി ഇല്ലേ ഇല്ല. അവധി അടിപൊളി ആക്കണമെന്ന് വിചാരിച്ചു വരുന്ന കൂട്ടുകര്ക്കു ഏറുമാടത്തില്‍ ഇരിപ്പിടമുണ്ട്. ഷാഫി, അസ്ലം, ഷഫീക് ,ഇസ്മയില്‍, മുസ്ടഫ എന്നിവരാണ് ഏറു മാടത്തിന്റെ മുതലാളിമാര്‍ 

  . .

2011, മേയ് 9, തിങ്കളാഴ്‌ച

മണ്ണാര്‍ക്കാട് : മാരകമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് മിക്ക രാസ കീടനാശിനികളും. ഇവയുടെ ഉപയോഗം മണ്ണിനെയും മനുഷ്യരെയും, മറ്റു ജീവജാലങ്ങളെയും നശിപ്പിക്കുകയാണ്.ഇവക്കെതിരെ ബദല്‍ മാര്‍ഗങ്ങള്‍ ഉഅപയോഗിക്കുന്നതിലൂടെ ഇവയുടെ ഉപയോഗം കുറയ്ക്കാം.എന്‍ഡോ സള്‍ഫാന്‍ ,ഫുരിടാന്‍ തുടങ്ങിയ വീര്യം കൂടിയ കീടനാശിനികള്‍ക്ക് പകരം പാര്‍ശ്വ ഫലം കുറഞ്ഞ ജൈവ കീട നാശിനികളും മിത്ര കീടങ്ങളും പ്രാവര്‍ത്തികം. കര്‍ഷകര്‍ക്കിടയില്‍ മുന്‍പ് പ്രചാരം ഉണ്ടായിരുന്ന ഇവ കീട നാശിനി പ്രയോഗം വ്യാപകമായതോടെ കുറയുകയായിരുന്നു. ഇന്നും ജൈവിക രീതികള്‍ ഉപയോഗിച്ച് തുടരുന്ന കര്‍ഷകര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
                   പുകയില കഷായം, വെപ്പിന്കുരു സത്ത്, വെളുത്തുള്ളി എമല്‍ഷന്‍ ,വേപ്പെണ്ണ സോപ്പ് എമല്‍ഷന്‍ എന്നിവ വളരെ എളുപ്പം തയ്യാരാക്കാവുന്നവയാണ്. പല കീടങ്ങള്‍ക്കും എതിരെ ഈ മാര്‍ഗങ്ങള്‍ വളരെ ഫല പ്രദം തന്നെയെന്നു സാക്ഷ്യം. 
                  വിളക്ക് കെണി, പഴക്കെണി ,തുളസി   കെണി,പെറുക്കി കളയല്‍,പുകക്കല്‍,ചാണക വെള്ളം തളിക്കല്‍ വെളുത്തുള്ളി വെള്ളം തളിക്കല്‍, ചീമാക്കൊന്നയില ചതച്ചു തളിക്കല്‍, ചാരായം നേര്‍പ്പിച്ചു തളിക്കല്‍ എന്നിവയും ചില മാര്‍ഗങ്ങള്‍.
      ഓരോ കീടത്തിനും എതിരെ പ്രകൃതിയില്‍ തന്നെ ഉള്ള ശത്രു കീടങ്ങളെ ഉപയോഗിച്ച്  കീട നിയന്ത്രണം നടത്താം. ഇപ്പോള്‍ തേയില കൊതുകിനെ ഒഴിവാക്കാന്‍ എന്‍ഡോ സള്‍ഫാന്‍ തളിക്കുന്ന രീതിക്ക് പകരം പുളി ഉറുമ്പുകള്‍ ;ചോണന്‍ഉറുമ്പുകള്‍,എന്നിവ ഫല പ്രദമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു ഇവയുടെ സാന്നിധ്യം തേയില കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റുന്നു.മറ്റു ഒരുപാട് കീടങ്ങള്‍ക്ക്  എതിരെയും  ഉറുമ്പുകള്‍ ഫലപ്രദമാണ്. 
                      കൊതുകിനെ തുരത്താന്‍  ഫോഗ്ഗിംഗ് തുടങ്ങിയ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്ന രീതികള്‍ക്ക് പകരം വെള്ളത്തില്‍ ഉപ്പു കലക്കിയാല്‍ മതി. കെട്ടി കിടക്കുന്ന വെള്ളത്തില്‍ ഗംബുസിയ ഗപ്പി തുപ്പലാംകൊത്തി മാനത്തു കണ്ണി തുടങ്ങിയ മീനുകളെ വളര്‍ത്തിയാല്‍ മതി. കൊതുകിന്റെ കൂതാടികളെ ഇവ തിന്നു നശിപ്പിക്കുന്നു. ഒരു കാലത്ത്  കേരളത്തിലെ പാടങ്ങളില്‍ ധാരാളമായി  ഉണ്ടായിരുന്ന ഈ മീനുകള്‍ ജലാശയങ്ങളുടെ നാശത്തോടെ ഇല്ലാതായിട്ടുണ്ട്. പാലക്കാട്‌ ജില്ലയിലെ നാട്ടുകല്‍ ആശുപത്രി  ,നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍  എന്നിവിടങ്ങളില്‍ പ്രത്യേക ടാങ്കുകള്‍ സ്ഥാപിച്ചു ഇവയെ വളര്‍ത്തി നല്‍കുന്നുണ്ട്. 
പുളി ഉറുമ്പിന്‍ കൂട് 
                  പാടങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന പുല്‍ച്ചാടികള്‍, തവളകള്‍ ,എന്നിവ കീട നിയന്ത്രണത്തില്‍ സഹായിച്ചിരുന്നു. കീടനാശിനികളുടെ ഉപയോഗം നിമിത്തം ഇവ കൂട്ടത്തോടെ നശിച്ചപ്പോലാണ് കീടങ്ങള്‍ പെരുകിയതും. മാറാ രോഗങ്ങള്‍ വ്യാപിച്ചതും. ജൈവിക നിയന്ത്രണം എന്നാ ഈ രിതി വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. വട്ട ചാഴികളും  ഇക്നുമെന്‍ കടന്നലുകളും ഇത്തരത്തില്‍  സഹായിക്കുന്നു. 

2011, മേയ് 8, ഞായറാഴ്‌ച

 മണ്ണാര്‍ക്കാട് :തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ..മുന്നണികള്‍ എല്ലാവരും വിജയ പ്രതീക്ഷയില്‍.വോട്ടു പെട്ടിയിലെ ജനവികാരം എങ്ങിനെയായിരിക്കുമെന്നു പല പ്രവചനങ്ങളും പുറത്തു വന്നെങ്കിലും ജനാധിപത്യത്തിന്റെ സസ്പെന്‍സ് എണ്ണ ലിനു   ശേഷം മാത്രം .എല്‍ ഡി എഫ്  ഭരണത്തില്‍ തുടരുമെന്ന് അവകാശപ്പെടുമ്പോള്‍ എഴുപതിയാര് സീറ്റുകള്‍  
ഉറപ്പാണെന്ന്  യു ഡി എഫും പറയുന്നു. ബി ജെ പി അക്കൌന്റ് തുറക്കുമെന്ന ഉറപ്പില്‍ തന്നെ. 

   
                          ഐസ് ക്രീം കേസ്, ബാല കൃഷ്ണ പിള്ളയുടെ  ജയില്‍ വാസം, യു ഡി എഫ് നേതാക്കള്‍ക്ക് എതിരെ നിരന്ന ആക്ഷേപങ്ങള്‍ എന്നിവ  ആണ് പ്രചാരണത്തില്‍ എല്‍ ഡി എഫിന് മുന്‍‌തൂക്കം നല്‍കിയത്. എന്നാല്‍ വര്‍ധിച്ച പോളിംഗ് ശതമാനവും എല്‍ ഡി എഫിലെ വി എസ്, പിണറായി പോരും തങ്ങള്‍ക്കു തുണയാവുമെന്ന് യു ഡി എഫും കരുതുന്നു .കഴിഞ്ഞ തവണ കനത്ത തിരിച്ചടി നേരിട്ട മുസ്ലിം ലീഗിന് ഇത്തവണ കാര്യമായ ഭീഷണി ഇല്ല എന്നാണു ലീഗ് അവകാശം. ഇരുപതിലധികം സീറ്റ് നേടുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ അനുകുല സാഹചര്യമുണ്ടായിട്ടും സീറ്റുകള്‍ കുറഞ്ഞാല്‍ ,ഭൂരിപക്ഷം കുറഞ്ഞാല്‍, ലിഗിനു പ്രതിസന്ധി ആവും. 

തച്ചനാട്ടുകരയിലെ പ്രമുഖ വിദ്യാലയമായ കുണ്ടൂര്‍കുന്നു തെനെഴി ഹയര്‍ സെക്കന്ററി സ്കൂള്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.സ്വാഗത സംഘം  രൂപികരണ  യോഗം പഞ്ചായത്ത് അംഗം യെ കെ വിനോദ് ഉത്ഘാടനം നിര്‍വഹിച്ചു.മുന്‍ ഹെഡ് മാസ്റ്റര്‍ ടി എം എസ് നമ്പുതിരിപ്പാട് ,ടി എം അനുജന്‍,അഡ്വ ഉമ്മുസല്‍മ ,കെ ടി വിജയന്‍, ടി .മരക്കാര്‍,ടി റാഷിദ്‌ ,അച്ചുതാനന്ദന്‍, സി കെ രാജന്‍, കുന്നത് അബ്ദുല്‍ റഹിമാന്‍എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി എം എസ് നമ്പുതിരിപ്പാട് (കണ്‍) കെ ടി വിജയന്‍(ജനറല്‍ കണ്‍)ടി എം അനുജന്‍, എം എസ് ജയന്‍, ടി മോഹന ദാസ്‌(ജോ കണ്‍) കെ ഗോവിന്ദ പ്രസാദ് (ട്രേഷ) എന്നിവരെ തിരഞ്ഞെടുത്തു.
കലാകൌമുദി വാരികയില്‍ പുതിയ ലക്കത്തില്‍ വന്ന എന്റെ കവിത വായിച്ചു അഭിപ്രായം കുറിക്കുമല്ലോ