ശാസ്ത്ര പരീക്ഷണങ്ങള്‍
പ്രശ്നം :ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യതാസം ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് കുപ്പികള്‍ ,മണ്ണെണ്ണ ,വെള്ളം ,വെളിച്ചെണ്ണ , പാഴായ ഗ്ലൂക്കോസ് ബോട്ടിലിന്റെ ലോക്ക് ,പൈപ്പ്, എം സീല്‍ പ്രവര്‍ത്തനം :ഒരു പ്ലാസ്റിക് കുപ്പിയുടെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഇടുക .രണ്ടിലൂടെയും പൈപ്പ് കടത്തുക.ചോര്‍ച്ച വരാതിരിക്കാന്‍ എം സീല്‍ ഇട്ടു ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രങ്ങള്‍ മറ്റു രണ്ടു കുപ്പികളുടെ അടിവശത്ത് ദ്വാരം ഇട്ടു അതിലൂടെ കയറ്റി ഉറപ്പിക്കുക .ഇവയില്‍ ലോക്ക് പിടിപ്പിക്കുക .ഒന്നാമത്തെ കുപ്പിയില്‍ വെള്ളം എടുക്കുക .രണ്ടാമത്തെ കുപ്പിയില്‍ വെളിച്ചെണ്ണ എടുക്കുക ..ലോക്ക് തുറക്കുക .അപ്പോള്‍ വെളിച്ചെണ്ണ കുഴലിലൂടെ വന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെള്ളത്തിലൂടെ കടന്നു മുകളില്‍ എത്തുന്നു .മൂന്നാമത്തെ കുപ്പിയില്‍ മണ്ണെണ്ണ എടുക്കുക . ലോക്ക് തുറക്കുക .അപ്പോള്‍ മണ്ണെണ്ണ കുഴലിലൂടെ കടന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെളിച്ചെണ്ണയുടെയും മുകളില്‍ എത്തുന്നു .
നിഗമനം :വെള്ളത്തിനു സാന്ദ്രത കൂടുതല്‍ ആണ് .അത് കൊണ്ടാണ് അത് ഏറ്റവും അടിയില്‍ നില്‍ക്കുന്നത് .വെളിച്ചെണ്ണ ക്ക് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് .അത് കൊണ്ട് അത് വെള്ളത്തിനു മുകളില്‍ നില്‍ക്കുന്നു .മണ്ണെണ്ണ ക്ക് വെള്ളം വെളിച്ചെണ്ണ എന്നിവയെക്കാള്‍ സാന്ദ്രത കുറവാണ് അത് കൊണ്ട് അത് ഏറ്റവും മുകളില്‍ നില്‍ക്കുന്നു .ഒരേ വ്യാപ്തം ആണെങ്കിലും ഓരോന്നിലും അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ് അഥവാ സാന്ദ്രതയില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് .
പ്രശ്നം .ന്യൂട്ടന്റെ മൂന്നാം ചലന നിയമം
ആവശ്യമുള്ള സാധനങ്ങള്‍ :പ്ലാസ്റിക് ട്രേ,വെള്ളം ,പ്ലാസ്റിക് ജാര്‍ ,സ്ട്രോ ,പശ ,പ്ലാസ്റിക് പാത്രം ,വിനാഗിരി ,അപ്പസോഡ.
പ്രവര്‍ത്തനം :പ്ലാസ്റിക് ട്രെയില്‍ വെള്ളം നിറക്കുക .പ്ലാസ്റിക് പാത്രത്തിന്റെ നടുവിലായി ഒരു ചെറിയ പ്ലാസ്റിക് ജാര്‍ വക്കുക. ഈ ജാരിന്റെ വശത്ത് ഒരു ദ്വാരം ഇട്ടു സ്ട്രോ ഘടിപ്പിക്കുക .ഈ സ്ട്രോ പ്ലാസ്റിക് പാത്രത്തിന്റെ വശത്ത് കൂടെ ട്രെയിലെ വെള്ളത്തില്‍ എത്തുന്ന തരത്തില്‍ ഉറപ്പിക്കുക .പ്ലാസ്റിക് ജാറില്‍ വിനാഗിരി എടുക്കുക.,ഇതിലേക്ക് അപ്പ സോഡ ഇട്ടു മൂടി കൊണ്ട് അടക്കുക .
നിരീക്ഷണം :കുപ്പിയില്‍ നുരയും പതയും ഉണ്ടാകുന്നു .പൈപ്പിലൂടെ ഉണ്ടാകുന്ന വായു ട്രെയിലെ വെള്ളത്തില്‍ കുമിളകള്‍ ആയി ഉയരുന്നതിന് അനുസരിച്ച് പ്ലാസ്റിക് പാത്രം ഒരു ബോട്ട് പോലെ നീങ്ങുന്നു .\
നിഗമനം :വിനാഗിരിയും അപ്പസോഡയും പ്രവര്‍ത്തിക്കുമ്പോള്‍ കാര്ബോന്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .ഇത് കുഴളില്ലൂടെ വെള്ളത്തില്‍ എത്തുന്നു .ഇത് വെള്ളത്തില്‍ ബലം പ്രയോഗിക്കുന്നു .അപ്പോള്‍ അതിന്റെ വിപരീത ദിശയില്‍ പാത്രം നീങ്ങുന്നു.ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന് ഇതിലൂടെ മനസ്സിലാക്കാം
പ്രശ്നം:മണല്‍ വാരല്‍ ജലാശയങ്ങളിലെ |
ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് പാത്രങ്ങള്‍ ,പൈപ്പ് കഷണങ്ങള്‍ ,പശ ,വെള്ളം മണല്‍
പ്രവര്‍ത്തനം : ഒരു പ്ലാസ്റിക് പാത്രത്തിന്റെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഒരേ നിരപ്പില്‍ ഉണ്ടാക്കുക.ഇവയില്‍ പൈപ്പ് കഷണങ്ങള്‍ കയറ്റി ചോര്‍ച്ച ഇല്ലാതെ ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രം മറ്റു രണ്ടു പാത്രങ്ങളുടെ അടി വശത്ത് ദ്വാരം ഇട്ടു അതില്ലൂടെ കയറ്റി ഉറപ്പിക്കുക .നടുവിലെ പാത്രത്തില്‍ മണല്‍ നിറക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുക .അതിനു ശേഷം മണല്‍ വാരി എടുക്കുക
നിരീക്ഷണം :നടുവിലെ പാത്രത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം മണലില്‍ സംഭരിക്കപ്പെടുന്നു .ഇതില്‍ വെള്ളം നിറയുമ്പോള്‍ അടുത്ത രണ്ടു പാത്രത്തിലും നിരപ്പ് ഉയരുന്നു .മണല്‍ വാരി എടുക്കുമ്പോള്‍ അടുത്ത പാത്രങ്ങളിലെ ജല നിരപ്പ് കുറയുകയും ചെയ്യുന്നു .
നിഗമനം :പുഴകള്‍ക്ക് അടിയിലെ മണല്‍ പാളിയാണ് വെള്ളത്തെ മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നത്.അപ്പോള്‍ തൊട്ടടുത്ത ജലാശയങ്ങളില്‍ ഒക്കെ വെള്ളം ഉണ്ടാകും. എന്നാല്‍ മണല്‍ വാരുന്നതോടെ ജല സംഭരണ ശേഷി കുറയുകയും ജലാശയങ്ങളിലെ വെള്ളം കുറയുകയും ചെയ്യുന്നു .