ഒരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞു പോകുന്നു.ദിനാചരണവും, വാര്‍ത്തകളും നിറയുമ്പോഴും പരിസ്ഥിതി സംരക്ഷണം കടലാസില്‍ ഒതുങ്ങുന്നു.ഓരോ ജീവി വര്‍ഗത്തിന്റെയുംനിലനില്പിനാവശ്യമായ
ആവാസ വ്യവസ്ഥകള്‍ നശിച്ചു പോകുമ്പോള്‍ ജീവികള്‍ അതി ജീവനത്തിന്റെയും, അതിനു കഴിയാതെ വരുമ്പോള്‍ വംശ നാശത്തിലെക്കും നീങ്ങുന്നു ., ഒരു വ്യ്വസ്തയുമില്ലാതെ കുന്നിടിക്കലും പാഠം നികത്തലും,മണല്‍ വാരലും, ജല മലിനീകരണവും, ഒരു പാടു ജീവികളുടെ സര്‍വ നാശത്തിലേക്ക് നയിക്കുന്നു
അടിസ്ഥാന പരമായ ഒരു പരിസ്ഥിതി നയം കൊണ്ട് മാത്രമേ ഈ അവസ്ഥയില്‍ നിന്ന് മാറ്റം ഉണ്ടാക്കാന്‍ കഴിയു.പഞ്ചായത്തുകള്‍ തോറും ജൈവവൈവിധ്യ രെജിസ്ടര്‍ ഉണ്ടാക്കണമെന്നും ഭീഷണി നേരിടുന്ന സസ്യ ജന്തു ജാലങ്ങളെ സംരക്ഷിക്കാനുള്ള നടപടി പ്രാദേശിക തലത്തില്‍ തന്നെ ചെയ്യണമെന്നും ഉള്ള ചട്ടങ്ങള്‍ പലയിടത്തും ഇപ്പോഴും കടലാസില്‍ തന്നെ.ഒറ്റ പെട്ട ചില പഞ്ചായതകള്‍ ചെയ്തത് ഒഴിച്ചാല്‍ പദ്ധതിക്ക് ഒരു സമഗ്ര സ്വഭാവം ഉണ്ടായില്ല.അഥവാ നടപ്പാക്കേണ്ടവര്‍ അതിനുള്ള ആര്‍ജവം കാണിച്ചില്ല.ഒരു ജീവി വര്‍ഗം നശിച്ചു പോകുന്നതിന്റെ തുടക്കത്തില്‍ ഇടപെടലില്ലാതെ നാശം പൂര്‍ണമാകുമ്പോള്‍ മുതല കണ്ണീരൊഴുക്കുന്നവരായി നാം മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമായി .ഓരോ ജീവിക്കും പുല്ലിനും, പുല്‍ച്ചാടിക്കും, കലകള്‍ക്കും വരെ പ്രകൃതിയില്‍ അതിന്റേതായ ധര്‍മം ഉണ്ട്.ഒരു ജീവി വര്‍ഗം നശിക്കുമ്പോള്‍ ആഹാര സൃന്ഖലയിലെ ഒരു കണ്ണി നശിക്കുകയും, അതിന്റെ തുടര്‍ച്ചയായി വരുന്ന ജീവജാലങ്ങളുടെ നാശത്തിനു വഴി വയ്ക്കുകയും ചെയ്യുന്നു.നാം നിസ്സാരമെന്നു കരുതുന്ന കലകള്‍ക്കും കീടങ്ങള്‍ക്കും വരെ ഭൂമിയില്‍ സ്ഥാനം ഉണ്ടെന്നു ഓര്‍ക്കണം. പരിസ്തിതി സ്നേഹികളുടെ ഒച്ചകള്‍ ഇടക്കിടെ ഉയരുന്നുന്ടെങ്ങിലും ഒറ്റപെട്ട ചില ശ്രമെങ്ങളില്‍ ഒതുങ്ങുകയാണ്. സൈലന്റ് വാല്ലി, ആതിരപ്പള്ളി വിഷയത്തില്‍ ചില ഇടപെര്ടലുകളെ ഇവിടെ മറക്കുന്നില്ല .
വേട്ടയാടലും, പറിച്ചു നടലും മറ്റൊരു വിഷയം.നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന പല ഇനം ജീവികളും കാണാതായിരിക്കുന്നു. മേരുകുകള്‍, ആമകള്‍, വിവിധയിനം തവളകള്‍, നാടന്‍ മത്സ്യ ഇനങ്ങളായ കണ്ണന്‍ ,തുപ്പലാംകൊതി,കരുതല,മൊയ്യ്,കുരുന്തല
ഇവ ചിലത് മാത്രം. എന്ടോ സുല്ഫന്‍ പ്രയോഗം വ്യാപകമായ ഇടങ്ങളില്‍ തുംപികളുടെയും പൂമ്പാറ്റകളുടെയും നാശം ഉണ്ടായി.നികത്താവുന്നതല്ല ഇത്.ഒരു ജീവികളുടെയും നാശം.ഇന്ന് കൊതുകിനെ തുരതാനിരങ്ങുന്നവര്‍ ഒന്ന് വിചാരിക്കണം ..ഇത് നാം ഉണ്ടാക്കിയ അവസ്ഥ തന്നെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ