ഗ്രാമീണ മേഖലകളില്‍ മയില്‍ വേട്ട രൂക്ഷം
മാസ ആവശ്യത്തിനാകുമ്പോള്‍ വേട്ടക്കാര്‍ക്ക് പ്രിയം പെണ്‍ മയിലുകള്‍ ആണ്. പെണ്‍മയിലുകള്‍വേട്ടയാടപ്പെടുമ്പോള്‍ അവയെ ആശ്രയിച്ചു വളരുന്ന കുഞ്ഞുങ്ങളും നശിക്കുന്നു. ചൂലന്നുര്‍ പോലെയുള്ള മയില്‍ പാര്‍ക്കുകളിലും മറ്റു ചില വന്യ ജീവി കേന്ദ്രങ്ങളിലും മയിലുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജനവാസകെന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ വളരുന്നവ അനുദിനം വേട്ടയാടപ്പെടുകയാണ്. വനം വകുപ്പ് ഇത് കാര്യമായി എടുക്കുന്നുമില്ല. പലപ്പോഴും വെടിയെല്‍ക്കുന്നതോടെ പറന്നു പോകുന്ന മയില്‍ കുറെ ദൂരതിനുശേഷമാകും ചത്ത് വീഴുന്നത്.നാട്ടുകാര്‍ അറിയിച്ചാല്‍ ഇവയെ വാന്നു കൊണ്ടുപോവുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മയില്‍ വേട്ട കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാടിന്‍ ചന്തംമായ മയിലാട്ടം നമുക്ക് വരുംഭാവിയില്‍ നഷ്ടമായേക്കാം .
തച്ചനാട്ടുകര : പേരില്‍ ദേശീയ പക്ഷിയാനെങ്കിലും വേട്ടക്കാരുടെ തോക്കിനു മുന്‍പില്‍ മയിലിനും രക്ഷയില്ല. ഗ്രാമീണ മേഖലകൈല്‍ ഇവയെ വേട്ടയാടുന്ന സന്ഖങ്ങള്‍ സജീവമാണ് .കുന്നുകളും കുറ്റിക്കാടുകളും ധാരാളമായി ഉണ്ടായിരുന്ന കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷികള്‍ക്കു വഴിമാരിയതോടെയാണ് മയിലുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. ആവാസ സ്ഥാനം നഷ്ടപെട്ട അവയ്ക്ക് പിന്നെ ജനവാസ കേന്ദ്രങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും ഇറങ്ങിയേ മതിയാകൂ എന്ന നിലയില്‍ ആയി.എന്നിട്ടും താമസത്തിനും ബഖനതിനും പ്രജനനതിനും ഇടം കണ്ടെത്തി ഈ ജീവി വര്‍ഗം അതിജീവിച്ചു നിലനില്‍ക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ് .സ്വതവേ ഭാരം കൂടിയ പക്ഷിയായതിനാല്‍ ഇവക്കു വളരെ ഉയരതിലോ ദൂരതെക്കോ പറക്കാന്‍ കഴിയില്ല. പാമ്പുകള്‍, എലികള്‍, തവളകള്‍ എന്നിവയെ എല്ലാം തിന്നും. ചൂടുകൂടിയ കാലാവസ്ഥയിലാണ് മയിലുകള്‍ പെട്ടെന്ന് വളര്‍ച്ച നേടുക എന്നും ഒരു പഠനം ഉണ്ട് .അതുകൊണ്ട് തന്നെ മയിലുകള്‍ പരിസ്ഥിതിയുടെ നില നില്‍പ്പിനു അനിവാര്യമാണ്. ഭക്ഷ്യ സ്രുംഖലയിലെ പ്രഭാലമായ ഒരു കണ്ണിയാണ്. മയിലുകള്‍ നശിക്കുന്നതോടെ അതിന്റെ ഇരയായി ഉള്ള ജീവികളുടെ എണ്ണം വര്‍ധിക്കും. ആണ്‍ മയിലിനെയും പെണ്‍ മയിലിനെയും പീലിയുടെ വിന്യാസം കൊണ്ടും, ശ്ശരീര പ്രകൃതി കൊണ്ടും
തിരിച്ചറിയാം. പീലിക്കു വേണ്ടിയാവുമ്പോള്‍ ആണ്‍ മയിലുകളെയാണ് വേട്ടക്കാര്‍ക്ക് പ്രിയം. തെരുവ് നായ്ക്കളും ആണ്‍ മയിലുകളെയാണ് പെട്ടെന്ന് പിടികൂടുക .
മാസ ആവശ്യത്തിനാകുമ്പോള്‍ വേട്ടക്കാര്‍ക്ക് പ്രിയം പെണ്‍ മയിലുകള്‍ ആണ്. പെണ്‍മയിലുകള്‍വേട്ടയാടപ്പെടുമ്പോള്‍ അവയെ ആശ്രയിച്ചു വളരുന്ന കുഞ്ഞുങ്ങളും നശിക്കുന്നു. ചൂലന്നുര്‍ പോലെയുള്ള മയില്‍ പാര്‍ക്കുകളിലും മറ്റു ചില വന്യ ജീവി കേന്ദ്രങ്ങളിലും മയിലുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജനവാസകെന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ വളരുന്നവ അനുദിനം വേട്ടയാടപ്പെടുകയാണ്. വനം വകുപ്പ് ഇത് കാര്യമായി എടുക്കുന്നുമില്ല. പലപ്പോഴും വെടിയെല്‍ക്കുന്നതോടെ പറന്നു പോകുന്ന മയില്‍ കുറെ ദൂരതിനുശേഷമാകും ചത്ത് വീഴുന്നത്.നാട്ടുകാര്‍ അറിയിച്ചാല്‍ ഇവയെ വാന്നു കൊണ്ടുപോവുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മയില്‍ വേട്ട കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാടിന്‍ ചന്തംമായ മയിലാട്ടം നമുക്ക് വരുംഭാവിയില്‍ നഷ്ടമായേക്കാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ