2013, ജൂലൈ 26, വെള്ളിയാഴ്‌ച



          കാര്‍ഗില്‍ സ്മരണയില്‍ ബസ്‌ സ്റ്റോപ്പ്‌ 


ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. സിയാച്ചിന്‍ മലനിരകളില്‍ പാക് സേനയെ തുരത്തി വിജയക്കൊടി നാട്ടിയിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. കോഴിക്കോട്‌ പാലക്കാട്‌ ദേശീയ പാതയിലെ താഴെക്കോട് കാപ്പുമുഖത്ത് കാര്‍ഗില്‍ സ്മരണയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബസ്‌ കാത്തിരിപ്പ് സ്ഥലമാണ് ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ കൊണ്ട് നാട്ടുകാര്‍ക്ക് തണലാകുന്നത് .വര്ഷാ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണികളും യുവാക്കള്‍ ചെയ്തു വരുന്നു .വീണ്ടും ഒരു കാര്‍ഗില്‍ വിജയ്‌ ദിവസ് കടന്നു പോകുമ്പോള്‍ രക്ത സാക്ഷികള്‍ക്ക്‌ ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കുകയാണ് നാട്ടുകാര്‍ .കാര്‍ഗിലിലെ രണ്ടര മാസത്തെ പോരാട്ടത്തില്‍ വീരമൃത്യു വറിച്ച മലയാളിയായ ക്യാപ്ടന്‍ വിക്ര ,ലീഡര്‍ അഹൂജ ക്യാപ്ടന്‍ 

 കാര്‍ഗില്‍ യുദ്ധം 

60 ദിവസം നീണ്ട യുദ്ധത്തില്‍ 527 ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ വിജയമായിരുന്നു ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് വിളിച്ച കാര്‍ഗില്‍ യുദ്ധം.
തീവ്രവാദികളുടെ വേഷത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറിയതോടെയാണ് കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമായത്. തദ്ദേശീയരായ ആട്ടിടയരാണ് നുഴഞ്ഞ് കയറ്റം ആദ്യം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടക്കത്തില്‍ പാകിസ്ഥാന്‍ സൈനികര്‍ നുഴഞ്ഞ് കയറിയില്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന മുഷറഫിന്റെ കുതന്ത്രത്തില്‍ മെനഞ്ഞ നുഴഞ്ഞുകയറ്റമായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം മനസിലാക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ശക്തമായ ആക്രമണം നടത്താനായിരുന്നു മുഷറഫിന്റെ ഉള്ളിലിരിപ്പ്.കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശങ്ങലളില്‍ അതിക്രമിച്ച് കയറിയ പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ സൈന്യത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സൈനികരെ പിടിച്ച് കൊണ്ടു പോകുകയും ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുകയും സിഗരറ്റ് തുടങ്ങിയവ കൊണ്ട് ശരീരമസകലം പൊള്ളിക്കുകയും ജനനേന്ദ്രിയങ്ങളില്‍ മറ്റും മുറിച്ച് മാറ്റുകയും ചെയ്തു. ക്രൂരമായ കൊടിയ പീഡനങ്ങള്‍ക്ക് ശേഷം ജവാന്മാരെ വെടിവെച്ച് കൊല്ലുകയുമാണ് ചെയ്തത്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഈ നീക്കത്തില്‍ രോഷാകുലരായ ഇന്ത്യന്‍ സൈന്യം ജൂണ്‍ ഒന്‍പതോടെ യുദ്ധം ശക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ ദിനം പ്രതി ഇന്ത്യന്‍ ജവാന്‍‌മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്നു. ആദ്യം ഇന്ത്യന്‍ സൈനന്യം ബറ്റാലിക് മേഖലയിലെ രണ്ട് നിര്‍ണ്ണായക പോസ്റ്റുകള്‍ തിരിച്ച് പിടിക്കുകയാണ് ചെയ്തത്. ഇതിനിടെ ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന പാകിസ്ഥാന്റെ സൈനിക മേധാവി മുഷറഫിന്റെ ശബ്ദലേഖനം ഇന്ത്യ പുറത്ത് വിടുകയും ചെയ്തു.
പാകിസ്ഥാന്റെ കാപട്യങ്ങളെല്ലാം പുറത്തായതിനെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ സൈന്യം ജൂലൈ ഏഴിന് ടൈഗര്‍ ഹില്ലും ജൂബാര്‍ മേഖലയും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക കേന്ദ്രങ്ങളും തിരിച്ച് പിടിക്കുകയും ചെയ്തു

തീര്‍ത്തും ദുര്‍ബലമായതോടെ പാകിസ്ഥാന്‍ സൈന്യം യുദ്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും പാകിസ്ഥാന് മേല്‍ ശക്തമാകുകയായിരുന്നു. യുദ്ധത്തിന്റെ അവസാനം ജൂലൈ 14 ന് ബറ്റാലിക് മേഖല കൂടി ഇന്ത്യന്‍ സൈന്യ പിടിച്ചെടുത്തതോടെ ഓപ്പറേഷന്‍ വിജയ് വിജയിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്‌പോയി പ്രഖ്യാപിക്കുകയായിരുന്നു.

യുദ്ധത്തില്‍ ഇന്ത്യക്ക് ജീവന്‍ ബലി നല്‍കേണ്ടിവന്നത് 527 ജവാന്‍‌മാരെയായിരുന്നു, കൂടാതെ ആയിരക്കണക്കിന് പരുക്കേറ്റവരെയും. ഇവരുടെ ഓര്‍മകള്‍ക്കായി കാര്‍ഗില്‍ വിജയ് ദിവസം ഡല്‍ഹി ഇന്ത്യാ ഗേറ്റിലും കാശ്മീരിലെ കാര്‍ഗില്‍ സെക്ടറിലും യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാരെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടക്കും.

കാര്‍ഗില്‍

കാര്‍ഗില്‍ പട്ടണം -ഒരു വിഹഗ വീക്ഷണം. ഇത് എല്‍.ഓ.സി. യിലാണ്‌ സ്ഥിതിചെയ്യുന്നത്.
1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാര്‍ഗില്‍, ഗില്‍ജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വര്‍ണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയര്‍ന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴവരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധംഅവശേഷിക്കുന്ന ഭാഗങ്ങള്‍ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങള്‍ അടക്കം ഇന്ത്യയുടെ കൈയിലാക്കി.ലഡാക്കില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാര്‍ഗിലാണ്. കാര്‍ഗില്‍ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാര്‍ഗില്‍ പട്ടണം നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്നു.ശ്രീനഗറില്‍ നിന്ന് 120 കി.മീ അകലെയുള്ള കാര്‍ഗില്‍ പാകിസ്താന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാര്‍ഗിലിലേതും. വേനല്‍ക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50°C വരെ താഴാറുണ്ട്[16][17]. ശ്രീനഗറില്‍ നിന്ന്ലേയിലേക്കുള്ള ദേശീയപാത കാര്‍ഗില്‍ വഴി കടന്നു പോകുന്നു.
നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത് . കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവല്‍തുറകള്‍ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണ്ണായക സമയങ്ങളില്‍ അവിചാരിതങ്ങളായ ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണമിതായിരുന്നു [18]. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്കര്‍ദുവില്‍ നിന്നും 173 കി.മീ. മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം, ഇത് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നല്‍കാന്‍ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.
                   മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍

                വീട്ടില്‍ അതിഥികള്‍ എത്തുമ്പോഴും ആഘോഷ വേളകളിലും എന്തെങ്കിലും വിശേഷമായി ഒരുക്കാന്‍ താല്പര്യം എല്ലാവര്ക്കും ഉണ്ടല്ലോ .എന്നാല്‍ പലര്‍ക്കും പലതും ഉണ്ടാക്കെണ്ടതിന്റെ ചേരുവകളോ നിര്‍മാണ രീതിയോ അറിവുവുണ്ടാകില്ല  .അത് കാരണം മിക്കവാറും ബേക്കറികളെ ആശ്രയിക്കുകയാണ് പതിവ് . പരാജയ ഭീതി കാരണം പലരും പരീക്ഷണങ്ങള്‍ക്ക് മുതിരാറും ഇല്ല .എന്നാല്‍ പല വിഭവങ്ങളും എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നതാണ് വാസ്തവം . ഭക്ഷണം ഒരുക്കുമ്പോള്‍ തിരക്കേറിയ അടുക്കളയില്‍ മറ്റു വിഭവങ്ങള്‍ക്കൊപ്പം മധുര വിഭവം കൂടി പെട്ടന്ന് തയാറാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പാര്‍ട്ടിക്ക് മുമ്പ് ഒഴിവുള്ള ദിവസങ്ങളില്‍ കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കിവെക്കാവുന്ന രുചിയേറും വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ് . ഇങ്ങിനെ അതിഥികള്‍ക്ക് മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍ ഉണ്ടാക്കി എടുക്കാവുന്നതിന്റെ വിശദമായ ഒരു കുറിപ്പ് വായിക്കു .
ദൂധി എല്‍വ (ചുരക്ക ഹല്‍വ)
ചേരുവകള്‍:
ചുരയ്ക്ക -അരകിലോ
അണ്ടിപ്പരിപ്പ് -10
പിസ്ത -10
പാല്‍ -മൂന്ന് കപ്പ്
നെയ്യ് -മൂന്ന് -നാല് ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി -അര ചെറിയ സ്പൂണ്‍
ഉണക്ക മുന്തിരി -10
തയാറാക്കുന്ന വിധം:
ചുരയ്ക്ക കഴുകി തൊലി കളയുക, കുരു കളഞ്ഞു പൊടിയായി ഗ്രേറ്റ് ചെയ്യക. അണ്ടിപ്പരിപ്പും പിസ്തയും കഷ്ണങ്ങളാക്കുക. പാല്‍ അടുപ്പത്ത് വച്ച് ചൂടാക്കി രണ്ട് കപ്പ് ആയി വറ്റിക്കുക. നെയ്യ് ഒരു പാത്രത്തില്‍ ചൂടാക്കി ചുരയ്ക്ക ഗ്രേറ്റ് ചെയ്തതിട്ട് നന്നായി വളറ്റുക. അതിലേക്ക് പാല്‍ വറ്റിച്ചത് ചേര്‍ത്തു വേവിക്കുക. പാല്‍ മുഴുവന്‍ വറ്റുന്നതു വരെ പാത്രത്തിനടിയില്‍ പിടിക്കാതെ ഇളക്കികൊടുക്കണം. അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു നല്ല പോലെ ഇളക്കുക. പഞ്ചാസാര നന്നായി അലിഞ്ഞു ചേര്‍ന്നാല്‍ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പിസ്ത എന്നിവ ചേര്‍ത്തിറക്കുക. തണുത്താല്‍ കഷ്ണമാക്കി കഴിക്കാം. ഐസ്ക്രീമിനോടൊപ്പവും ദൂധി ഹല്‍വ വിളമ്പാവുന്നതാണ്.

2. ഏത്തപ്പഴം ഹല്‍വ
ചേരുവകള്‍:
ഏത്തപ്പഴം -രണ്ടു കിലോ
പഞ്ചസാര -ഒരു കിലോ
നെയ്യ് -അര കപ്പ്
ചെറുനാരങ്ങാനീര് -അര കപ്പ്
അണ്ടി പരിപ്പ് -ഒരു കപ്പ്
ഏലക്കായ് - 10 എണ്ണം
മൈദ - 4 സപൂണ്‍
തയാറാക്കുന്ന വിധം:
നന്നായി പഴുത്ത ഏത്തപ്പഴം പുഴുങ്ങിയ ശേഷം ഉള്ളിലെ നാരുകളഞ്ഞ് അരച്ചെടുക്കുക. പഞ്ചസാര കട്ടിയുള്ള പാത്രത്തില്‍ വെച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്ത് കുറുക്കി പാവ് (നൂല്‍ പരുവം) പരുവം വരുമ്പോള്‍ ഏത്തപ്പഴം പുഴുങ്ങി അരച്ചടെുത്തത് ചേര്‍ത്തു യോജിപ്പിക്കുക. നാലു വലിയ സ്പൂണ്‍ മൈദ ഒരു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ച് തിളക്കുന്ന ഏത്തപ്പഴ ചേരുവയില്‍ ചേര്‍ക്കുക. നെയ് കുറേശ്ശേ ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുക്കുക. ചേരുവ മുറുകി വരുമ്പോള്‍ ഏലക്കാ പൊടിച്ചത് വിതറി ചേര്‍ക്കുക. നന്നായി മുറുകുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ പകര്‍ന്ന് അണ്ടിപരിപ്പും ചേര്‍ത്ത് അലങ്കരിക്കുക. തണുക്കുമ്പോള്‍ കമിഴ്ത്തി പുറത്തെടുക്കുക.
3. കാരറ്റ് ഹല്‍വ
ചേരുവകള്‍:
ക്യാരറ്റ് -4
പാല്‍ -1 1/2 കപ്പ്
പഞ്ചസാര -1 കപ്പ്
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കപൊടി- 1 ടീ സ്പൂണ്‍
അണ്ടിപരിപ്പ് - 10 (ചെറുതായി അരിഞ്ഞത്)
തയാറാക്കുന്ന വിധം:
ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്യുക. അടികട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് നെയ്യൊഴിക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരിമാറ്റുക. അണ്ടിപരിപ്പ് വറുക്കാന്‍ ഉപയോഗിച്ച നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്തിളക്കുക. കാരറ്റ് നന്നായി വാടുമ്പോള്‍ അതിലേക്ക് പാല്‍ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക.
അടിയില്‍ പറ്റാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം. പാല്‍ നന്നായി വറ്റിതുടങ്ങുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കപൊടിയും ചേര്‍ത്തിളക്കുക. പഞ്ചസാര നന്നായി അലിയുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര നന്നായി യോജിച്ചു കഴിഞ്ഞാല്‍ തീകെടുത്തി നെയ്യില്‍ വറുത്തെടുത്ത അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങാം. വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം.
4. ബദാം ഹല്‍വ
ചേരുവകള്‍:
ബദാം-2 കപ്പ്
പഞ്ചസാര-2 കപ്പ്
പാല്‍-1 കപ്പ്
നെയ്യ്-1 കപ്പ്
ഏലയ്ക്ക പൊടിച്ചത്-2 സ്പൂണ്‍
അണ്ടിപരിപ്പ് -10 എണ്ണം
തയാറാക്കുന്ന വിധം:
ബദാം ഒരു മണിക്കൂര്‍ നേരം ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. തൊലി കളയാനാണിത്. തൊലി നീക്കം ചെയ്ത ബദാമിലെ ഈര്‍പ്പം മുഴുവനായി തുടച്ചു കളയുക. ഈര്‍പ്പം കളഞ്ഞ ബദാം പാല്‍ ചേര്‍ത്ത് മിക്സിയിലിട്ട് നല്ലപോലെ അരച്ചെടുക്കുക. പഞ്ചസാര അടികട്ടിയുള്ള പാത്രത്തിലിട്ട് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇത് പാനി പരുവമാകുമ്പോള്‍ ഏലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് പാത്രത്തിനടിയില്‍ പിടിക്കാതെ കുറേശ്ശേ നെയ്യും ചേര്‍ത്ത് നന്നായി ഇളക്കിക്കോണ്ടിരിക്കണം. ഹല്‍വയുടെ പാകത്തില്‍ കട്ടിയാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ചൂടോടെ ഒഴിച്ച് അണ്ടിപ്പ് ചെറുതായി അരിഞ്ഞതിട്ട് അലങ്കരിക്കാം. തണുക്കുമ്പോള്‍ ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുക്കാം.
5.ചെറുപയര്‍ പരിപ്പ് ഹല്‍വ
ചേരുവകള്‍:
ചെറുപയര്‍ പരിപ്പ് -3 കപ്പ്
പഞ്ചസാര -2 കപ്പ്
പാല്‍ -കപ്പ്
നെയ്യ് -1 കപ്പ്
കശുവണ്ടിപ്പരിപ്പ് -100 ഗ്രാം
ഏലയ്ക്കാ പൊടിച്ചത് -കാല്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
ചെറുപയര്‍ പരിപ്പ് കഴുകി വറുത്ത് വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇത് തിളച്ച് കുറുകി വരുമ്പോള്‍ വേവിച്ചുടച്ച പരിപ്പ് ചേര്‍ത്തിളക്കുക. ഇതില്‍ ഇടക്കിടെ നെയ്യ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. പാകത്തില്‍ കട്ടിയായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാ പൊടിച്ചതു ചേര്‍ക്കാം. ഇത് ഹല്‍വാ പാകത്തില്‍ കട്ടിയായാല്‍ അല്‍പം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് ഇതിനു മുകളില്‍ നിരത്തി അലങ്കരിക്കാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തുക. തണുത്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം
പൊടിക്കെ:
കുറഞ്ഞ ചൂടില്‍ വച്ചു വേണം ഹല്‍വ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കാന്‍. അല്ളെങ്കില്‍ കരിയാനും വേവാതിരിക്കാനും സാധ്യതയുണ്ട്. പാല്‍ ചേര്‍ത്ത് ഹല്‍വയുണ്ടാക്കുമ്പോള്‍ പാല്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പഞ്ചസാര പാനി പാകത്തിന് കുറികിയില്ളെങ്കില്‍ കട്ടിയാവാന്‍ സമയമെടുക്കും. ഹല്‍വ വിരുന്നുകാരുടെ മുന്നില്‍ വിളമ്പുമ്പോള്‍ ആകര്‍ഷണം കിട്ടാന്‍ അനുയോജ്യമായ ഫുഡ് കളര്‍ ഉപയോഗിക്കാവുന്നതാണ്. തണുത്തതിനുശേഷം മാത്രം ഈര്‍പ്പമില്ലാത്ത, വായു കടക്കാത്ത പാത്രത്തില്‍ എടുത്ത് സൂക്ഷിക്കുക.

(അവലംബം :മാധ്യമം )

2013, ജൂലൈ 17, ബുധനാഴ്‌ച

പുഞ്ചപ്പാടം എ യു പി സ്കൂളിലെ അനില അവതരിപ്പിച്ച ആധുനിക നെല്ലുകുത്ത് മില്ലിന്റെ നിശ്ചല മാതൃക 


വണ്ടാഴി സി വി ഇ എച്ച് എസ് എസ് കാര്‍ത്തിക അവതരിപ്പിച്ച മാതൃക 

ശ്രീകൃഷ്ണപുരം എച്ച് എസ് എസ് എസിലെ യദുമോഹന്‍ അവതരിപ്പിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മാതൃക



എം സി എം സ്കൂള്‍ തൃത്താല സജിന്‍ അവതരിപ്പിച്ച തീവണ്ടികളിലെ വെള്ളം ശുദ്ധീകരിക്കുന്ന മാതൃക 





ആലത്തൂര്‍ എ എസ് എം എന്‍ ഹൈ സ്കൂളിലെ ഇബ്രാഹിം റോഷന്‍ അവതരിപ്പിച്ച പുല്ലില്‍ നിന്നും എത്തനോള്‍ ഉല്പാദിപ്പിക്കുന്ന പ്ലാന്റിന്റെ മാതൃക 


ചാലിശേരി ജി എച്ച് എസ് എസ്സിലെ ഭൂഗുരുത്വത്തിലൂടെ വൈദ്യുതി ഉണ്ടാക്കുന്ന കപ്പി  സംവിധാനത്തിന്റെ മാതൃക



കാണിക്കമാത ഹൈസ്കൂളിലെ അരുന്ധതി അവതരിപ്പിച്ച എയര്‍ പ്യൂരിഫിക്കെഷന്‍ പ്ലാന്റിന്റെ മാതൃക 

എ യു പി എസ് ചെങ്ങണിയൂരിലെ മേഘ അവതരിപ്പിച്ച  മണ്ണില്ലാതെ പ്ളാസ്റിക് പൈപ്പുകളില്‍ ഉള്ള കൃഷി














പുഞ്ചപ്പാടം എ യു പി സ്കൂളിലെ അനില അവതരിപ്പിച്ച ആധുനിക നെല്ലുകുത്ത് മില്ലിന്റെ നിശ്ചല മാതൃക 


ശ്രീകൃഷ്ണപുരം എച്ച് എസ് എസ് എസിലെ യദുമോഹന്‍ അവതരിപ്പിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മാതൃക

എ യു പി എസ് ചെങ്ങണിയൂരിലെ മേഘ അവതരിപ്പിച്ച  മണ്ണില്ലാതെ പ്ളാസ്റിക് പൈപ്പുകളില്‍ ഉള്ള കൃഷി


കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂളിലെ നവ്യ ഉണ്ണിമേനോന്‍ ,ശില്പ എന്നിവര്‍ അവതരിപ്പിച്ച
പാഴായ ടയര്‍ പ്ളാസ്റിക് എന്നിവയില്‍ നിന്നും ഇന്ധനം നിര്‍മിക്കുന്ന പ്ലാന്റിന്റെ മാതൃക 

സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക്

 സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക് 


                   വര്‍ത്തമാന കാലത്തെ ബാല്യങ്ങള്‍  അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അമ്മമാരുടെയും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളുടെയും കഥ പറഞ്ഞു സാരംഗ് വിദ്യാര്‍ഥികളുടെ സിനിമ മൂരിക്കാലം പ്രേക്ഷകരിലേക്ക് സാരംഗ്  ഫിലിംസിന്റെ ബാനറിലാണ് അര മണിക്കൂർ  നീളമുള്ള 
 മൂരിക്കാലം എന്ന  സിനിമ പ്രദർശനത്തിന്  ഒരുങ്ങിയത്  .നഗരിപ്പുറം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2013 ജൂലായ്  20 ശനിയാഴ്ച  വൈകിട്ട് 5.30 നു നഗരിപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്  ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുന്നത്.ശിഥിലമാകുന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികളുടെ സ്വഭാവത്തെ അത് എങ്ങിനെ ബാധിക്കുന്നു എന്നൊക്കെ ചിത്രം സ്പര്‍ശിച്ചു പോകുന്നു .
മൂരിക്കാലത്തിന്റെ ചിത്രീകരണം 
മൂരിക്കാലം സിനിമയുടെ ബാനെര്‍ 
               
                       

മൂരിക്കാലം ഇനിമയില്‍ നിന്നും ഒരു ദൃശ്യം 
                                        രേവതി ശിവദാസ്, ആരതി ശിവദാസ്, ശ്രീരതി ശിവദാസ്, വിഷ്ണുജിത്  ഉണ്ണിക്കൃഷ്ണൻ,ഇന്ദുലേഖ ഉണ്ണിക്കൃഷ്ണൻ,കണ്ണകി സാരംഗ്, ഉണ്ണിയാർച്ച സാരംഗ്,  ശ്രീഹരി, തേജസ് എന്നീ  വിദ്യാർത്ഥികൾ  അവരുടെ അദ്ധ്യാപകരോടൊപ്പം രണ്ടു മാസത്തോളം രാപകൽ പണിയെടുത്തിട്ടാണ് ഈ അരമണിക്കൂർ  ചിത്രം പ്രദർശനത്തിനെത്തുന്നത്.  ഇവർ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ആലീസ് ചീവൽ, വിജയലക്ഷ്മി സാരംഗ്,ശ്രേയ, സൂര്യ, രേഷ്മ, രോഷ്നി, സന്തോഷ്, അഭി ചാലിശ്ശേരി, ഫ്രീക്  രാഹുൽ, കെ. ആർ.ചെത്തല്ലൂർ, പ്രഗൽഭ്, കാർത്തിക് എന്നിവരും ഇതിൽ അഭിനയിക്കുന്നു.
                ക്യാമറ, ചിത്ര സം യോജനം എന്നിവ  ഗൗതം സാരംഗ്  നിർവ്വഹിക്കുന്നു. കഥ വിജയലക്ഷ്മി സാരംഗ്. ഗൗതമും അനുരാധയും ചേർന്നാണു  തിരക്കഥ   തയ്യാറാക്കിയിട്ടുള്ളത .ചിത്രം സവിധാനം ചെയ്തിരിക്കുന്നത്  സാരംഗിലെ അദ്ധ്യാപകരും  വിദ്യാർത്ഥികളും  ചേർന്ന ഒരു കൂട്ടു കെട്ടാണ്.
                സാരംഗ് ചലച്ചിത്ര വിഭാഗം, ശിവപ്രസാദ് .കെ.ശിവൻ, അൻ വർ ജഹാംഗീർ,  മനോജ്(കാനഡ) എന്നിവരാണു നിർമ്മാണം.സാരംഗിന്റെ പാഠ്യ പദ്ധതിയിലെ ഒരു പ്രധാന  വിഷയമാണ്  സിനിമ. സമൂഹത്തിന്റെ  സ്വഭാവം നിർണ്ണയിക്കുന്നതിൽ സിനിമയ്ക്ക്  വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് സിനിമയുടെ അകവും പുറവും മനസ്സിലാക്കേണ്ടത്  അനിവാര്യവുമാണ്.  ഈ സിനിമയുടെ  കഥാചർച്മുതൽ   ആദ്യപ്രദർശനംവരെയുള്ള  സകലപ്രവർത്തനങ്ങളിലും  സാരംഗിലെവിദ്യാർത്ഥികൾ  സജീവമായി  പങ്കെടുത്തു. നല്ല സിനിമയേയും ചീത്ത സിനിമയേയും  തിരിച്ചറിയാൻ അവർ പഠിക്കുന്നത് ഈ വിധത്തിലാണ്.സാരംഗിന്റെ ജീവാത്മാവായ സാരംഗ് ഗോപാല കൃഷ്ണന്‍ പറയുന്നു