ചെത്തല്ലൂര്‍ ആറന്കുണ്ട് നാരായണന്‍ ആചാരി കൊത്തിയ സുബ്രഹ്മണ്യവിഗ്രഹം |
തച്ചനാട്ടുകരയുടെ പേരില്‍ തന്നെ ഒരു തച്ചന്റെ കഥയുണ്ട് .മഹാഭാരത കഥയില്‍ പാണ്ഡവരെ നശിപ്പിക്കാന്‍ ആയി അരക്കില്ലം തീര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി പറഞ്ഞു നല്‍കിയ തച്ചന് എട്ടു കര സമ്മാനമായി നല്‍കി എന്നും തച്ചന് എട്ടു കര എന്നതില്‍ നിന്നും ലോപിച്ചാണ് തച്ചനാട്ടുകര എന്ന പേരുണ്ടായത് എന്നാണു പറയപ്പെടുന്നത് . തൊട്ടടുത്ത പ്രദേശങ്ങളായ ഭീമനാട്, അരക്കുപറമ്പ് ,കുന്തിപ്പുഴ ,പാത്രക്കടവ് എന്നീ സ്ഥല നാമങ്ങളും ഈ ഐതിഹ്യത്തിന് ബലമേകുന്നു.ചരിത്രാതീത കാലം മുമ്പ് തന്നെ തച്ചന് തച്ചനാട്ടുകരയുമായി ബന്ധം ഉണ്ടെന്ന്നു പറയാനാണ് ഇത് സൂചിപ്പിക്കുന്നത് .
തച്ചനാട്ടുകരയിലെ തല മുതിര്‍ന്ന തച്ചന്മാരില്‍ പ്രധാനിയാണ് ചെത്തല്ലൂര്‍ കാവുവട്ടം ആറന്കുണ്ട് നാരായണന്‍ ആചാരി .മരത്തില്‍ മനോഹരമായ ചിത്രഭാഷ്യം ചമയ്ക്കുംപോള്‍ എണ്പത്തിയോന്നാം വയസ്സിലും ആചാരിക്ക് ഉളി പിഴക്കില്ല .ക്ഷേത്രങ്ങളിലെക്കുള്ള വിഗ്രഹങ്ങള്‍ മരത്തില്‍ കൊത്തിനല്കാന്‍ കെല്പുള്ള അപൂര്‍വം തച്ചന്മാരില്‍ ഒരാളാണ് ഇദ്ദേഹം .ക്ഷേത്ര കവാടനങ്ങളിലെ സവിശേഷ കൊത്തുപണികളും ഇദ്ദേഹം ചെയ്യുന്നു .കൂടാതെ നാടന്‍ കലാരൂപങ്ങള്‍ ആയ തിറ,പൂതന്‍ എന്നിവയുടെ മുഖപ്പുകള്‍ കൊത്തുന്നതിലും ഇദ്ദേഹം വിദഗ്ദന്‍ ആണ് .
വ്രതാനുഷ്ടാനങ്ങളോടെയാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാനുള്ള മരം മുറിക്കുന്നതും . ഒരു ആരം മുറിക്കുമ്പോള്‍ അതിന്റെയും അതിന്റെ തൊട്ടടുത്തുള്ള മരത്തിന്റെയും വരെ സമ്മതം വാസ്തു ശാസ്ത്ര വിധി പ്രകാരം ചോദിച്ചാണ് മുറിക്കുക എന്ന് ആചാരി പറയുന്നു . ലക്ഷണയുക്തമായ വരിക്കപ്പിലാവിന്റെ കാതലില്‍ ആണ് ദാരുശില്പങ്ങള്‍ നിര്‍മിക്കുന്നത് .വിഗ്രഹം നിര്‍മിക്കുന്നതും.അവസാനം ആണ് ദൃഷ്ടി തെളിയിക്കുന്നത് .144 യവം നീളവും അതിനൊത്ത ഉടല്‍ അളവുകളും ഉള്ള ഒരു വിഗ്രഹ നിര്‍മാണത്തിനു പത്ത് മാസത്തിലധികം സമയം എടുക്കും .ഈ സമയം ഒക്കെയും ശില്പി വ്രത നിഷ്ടയില്‍ ആയിരിക്കും .പ്രത്യേക രീതിയില്‍ ഉള്ള പൂജാമുറികള്‍ ,പുരാതന മര ഉരുപ്പടികളുടെ പകര്‍പ്പുകള്‍ എന്നിവയും ആചാരി നിര്‍മിക്കുന്നു .
തന്റെ പത്താം വയസ്സുമുതല്‍ പാരമ്പര്യമായി നേടിയ അറിവുകളോടോപ്പം തന്റെതായ രീതികളും ആചാരി ജോലിയില്‍ പ്രയോഗിക്കുന്നുണ്ട് .വാസ്തുശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ട് .തച്ചനാട്ടുകരയിലെ തച്ചന്മാരില്‍ പ്രധാനി ആയിരുന്ന തെന്ചീരി ശേഖരന്‍ ആചാരിയുടെ പേരില്‍ കൂത്ത് പറമ്പ് വിശ്വ കര്‍മ സര്‍വിസ് സോസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശേഖരന്‍ ആചാരി സ്മാരക വിശ്വകര്‍മ ശ്രേഷ്ഠ അവാര്‍ഡ് ചെത്തല്ലൂര്‍ നാരായണന്‍ ആചാരിയെ തേടിയെത്തി .വാര്‍ധക്യ കാലത്തും തന്റെ പണിപ്പുരയില്‍ കര്‍മ നിരതന്‍ ആയ ഇദ്ദേഹം വാസ്തു ശില്പകലയില്‍ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടരുകയാണ് .
nannayirikkunnu mashe........
മറുപടിഇല്ലാതാക്കൂ