2011, മേയ് 9, തിങ്കളാഴ്‌ച

മണ്ണാര്‍ക്കാട് : മാരകമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് മിക്ക രാസ കീടനാശിനികളും. ഇവയുടെ ഉപയോഗം മണ്ണിനെയും മനുഷ്യരെയും, മറ്റു ജീവജാലങ്ങളെയും നശിപ്പിക്കുകയാണ്.ഇവക്കെതിരെ ബദല്‍ മാര്‍ഗങ്ങള്‍ ഉഅപയോഗിക്കുന്നതിലൂടെ ഇവയുടെ ഉപയോഗം കുറയ്ക്കാം.എന്‍ഡോ സള്‍ഫാന്‍ ,ഫുരിടാന്‍ തുടങ്ങിയ വീര്യം കൂടിയ കീടനാശിനികള്‍ക്ക് പകരം പാര്‍ശ്വ ഫലം കുറഞ്ഞ ജൈവ കീട നാശിനികളും മിത്ര കീടങ്ങളും പ്രാവര്‍ത്തികം. കര്‍ഷകര്‍ക്കിടയില്‍ മുന്‍പ് പ്രചാരം ഉണ്ടായിരുന്ന ഇവ കീട നാശിനി പ്രയോഗം വ്യാപകമായതോടെ കുറയുകയായിരുന്നു. ഇന്നും ജൈവിക രീതികള്‍ ഉപയോഗിച്ച് തുടരുന്ന കര്‍ഷകര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
                   പുകയില കഷായം, വെപ്പിന്കുരു സത്ത്, വെളുത്തുള്ളി എമല്‍ഷന്‍ ,വേപ്പെണ്ണ സോപ്പ് എമല്‍ഷന്‍ എന്നിവ വളരെ എളുപ്പം തയ്യാരാക്കാവുന്നവയാണ്. പല കീടങ്ങള്‍ക്കും എതിരെ ഈ മാര്‍ഗങ്ങള്‍ വളരെ ഫല പ്രദം തന്നെയെന്നു സാക്ഷ്യം. 
                  വിളക്ക് കെണി, പഴക്കെണി ,തുളസി   കെണി,പെറുക്കി കളയല്‍,പുകക്കല്‍,ചാണക വെള്ളം തളിക്കല്‍ വെളുത്തുള്ളി വെള്ളം തളിക്കല്‍, ചീമാക്കൊന്നയില ചതച്ചു തളിക്കല്‍, ചാരായം നേര്‍പ്പിച്ചു തളിക്കല്‍ എന്നിവയും ചില മാര്‍ഗങ്ങള്‍.
      ഓരോ കീടത്തിനും എതിരെ പ്രകൃതിയില്‍ തന്നെ ഉള്ള ശത്രു കീടങ്ങളെ ഉപയോഗിച്ച്  കീട നിയന്ത്രണം നടത്താം. ഇപ്പോള്‍ തേയില കൊതുകിനെ ഒഴിവാക്കാന്‍ എന്‍ഡോ സള്‍ഫാന്‍ തളിക്കുന്ന രീതിക്ക് പകരം പുളി ഉറുമ്പുകള്‍ ;ചോണന്‍ഉറുമ്പുകള്‍,എന്നിവ ഫല പ്രദമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു ഇവയുടെ സാന്നിധ്യം തേയില കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റുന്നു.മറ്റു ഒരുപാട് കീടങ്ങള്‍ക്ക്  എതിരെയും  ഉറുമ്പുകള്‍ ഫലപ്രദമാണ്. 
                      കൊതുകിനെ തുരത്താന്‍  ഫോഗ്ഗിംഗ് തുടങ്ങിയ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്ന രീതികള്‍ക്ക് പകരം വെള്ളത്തില്‍ ഉപ്പു കലക്കിയാല്‍ മതി. കെട്ടി കിടക്കുന്ന വെള്ളത്തില്‍ ഗംബുസിയ ഗപ്പി തുപ്പലാംകൊത്തി മാനത്തു കണ്ണി തുടങ്ങിയ മീനുകളെ വളര്‍ത്തിയാല്‍ മതി. കൊതുകിന്റെ കൂതാടികളെ ഇവ തിന്നു നശിപ്പിക്കുന്നു. ഒരു കാലത്ത്  കേരളത്തിലെ പാടങ്ങളില്‍ ധാരാളമായി  ഉണ്ടായിരുന്ന ഈ മീനുകള്‍ ജലാശയങ്ങളുടെ നാശത്തോടെ ഇല്ലാതായിട്ടുണ്ട്. പാലക്കാട്‌ ജില്ലയിലെ നാട്ടുകല്‍ ആശുപത്രി  ,നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍  എന്നിവിടങ്ങളില്‍ പ്രത്യേക ടാങ്കുകള്‍ സ്ഥാപിച്ചു ഇവയെ വളര്‍ത്തി നല്‍കുന്നുണ്ട്. 
പുളി ഉറുമ്പിന്‍ കൂട് 
                  പാടങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന പുല്‍ച്ചാടികള്‍, തവളകള്‍ ,എന്നിവ കീട നിയന്ത്രണത്തില്‍ സഹായിച്ചിരുന്നു. കീടനാശിനികളുടെ ഉപയോഗം നിമിത്തം ഇവ കൂട്ടത്തോടെ നശിച്ചപ്പോലാണ് കീടങ്ങള്‍ പെരുകിയതും. മാറാ രോഗങ്ങള്‍ വ്യാപിച്ചതും. ജൈവിക നിയന്ത്രണം എന്നാ ഈ രിതി വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. വട്ട ചാഴികളും  ഇക്നുമെന്‍ കടന്നലുകളും ഇത്തരത്തില്‍  സഹായിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ