മണ്ണാര്‍ക്കാട് :മലയാളിക്ക് ചക്ക വേണ്ട. ചക്കകള്‍ കൂട്ടത്തോടെ തമിഴ് നാടിലേക്ക് വണ്ടി കയറുന്നു.രാസ കീട നാശിനി കളോ രാസ വളങ്ങലോ ചേര്‍ക്കാത്ത അപൂര്‍വ്വം പഴങ്ങളില്‍ ഒന്നായ ചക്കയോട് നാട്ടിന്പുരങ്ങള്‍ പോലും മുഖം തിരിക്കുന്നു. അന്നജം, കാത്സ്യം, ദാതു ലവണങ്ങള്‍ അടങ്ങിയ ചക്ക വളരെ ഉര്ജം പ്രദാനം ചെയ്യുന്ന ഒരു ഫലമാണ്.ചക്ക വരട്ടി, പ്രഥമന്‍ ,ചക്ക വരവ്, എരിശ്ശേരി, തോരന്‍, ഉപ്പേരി, ചക്ക അട, ചക്ക പായസം എന്നിങ്ങനെ ചക്ക കൊണ്ട് രുചികള്‍ എത്ര.
മലയാളി ചക്കയെ വിട്ടാലും ചക്കയുടെ മധുരം തമിഴാണ് വേണം. ചക്കക്കു തമിഴ് നാട്ടില്‍ തീ വിലയാണ്. അതിനാല്‍ തന്നെ ചക്ക കയറ്റി വിടാനുള്ള അഗെന്റുമാര്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ