2014, ജൂൺ 9, തിങ്കളാഴ്‌ച

പുസ്തക വിചാരണ1

രണ്ടാമത്തെ അമ്മ :
പ്രിയ ഉദയന്‍ (പ്രസാധകര്‍ :ആപ്പിള്‍ ബുക്സ് 
തച്ചമ്പാറ)
             
നോവുകള്‍ അധികരിക്കുമ്പോള്‍ ആണ് കവിത പിറക്കുന്നത്‌ എന്ന മുഖമോഴിയോടെ പ്രിയ ആരംഭിക്കുന്ന സമാഹാരം നിരാശപ്പെടുത്തുന്നതല്ല .വിഷയങ്ങളുടെ വൈവിധ്യം തന്നെ ആണ് പലപ്പോളും കവിതകളെ ശ്രദ്ധേയമാക്കുന്നത് .വൈരുധ്യങ്ങളുടെ നടുവിലും സമരസ പെട്ടുപോകേണ്ട സാമൂഹിക തലമാണ് ഒരു കുടക്കീഴില്‍ എന്ന കവിത...എന്തൊരു വിരോധാഭാസം എന്ന ചിന്ത വായനക്കാരന് വിടെണ്ടാതായിരുന്നു എന്ന് തോന്നി .അധ്യാപിക എന്ന കവിത ഒരു പറഞ്ഞുപോക്കായി...അതിശോയോക്തിയായി എന്ന് തന്നെ പറയാം .വിദ്യ ഇന്ന് വ്രണപ്പെട്ടു കൂപ മണ്ടൂകമായി എന്ന സാമാന്യവത്കരണം അത്ര ശരിയായി തോന്നിയില്ല .എഴുതി കഴിഞ്ഞാല്‍ കവിത കവിയുടേത് അല്ലാതായി. പിന്നീടത്‌ വായനക്കാരുടെതാണ്.വളര്‍ത്തുകയോ ത്യ്ജിക്കുകയോ ആവാം.നിങ്ങളാണ് ഇനിയവളുടെ ഉടയോര്‍ എന്ന ആത്മഭാഷണം കൃത്യമാണ് .ചില കവിതകള്‍ ഒക്കെ അതിവാചാലം ആയി പോയി എങ്കിലും എനിക്ക് പോകണം നിനക്ക് മുമ്പേ എന്നപോലെ ഉള്ള ശക്തമായ കവിതകളും സമാഹാരത്തില്‍ ഉണ്ട്. കുന്നും കുഴിയും എന്ന കവിത സമൂഹത്തിന്റെ കണ്ണാണ് .സമൂഹം നമ്മളെ നോക്കുന്നതാനല്ലോ കാഴ്ചയായി വ്യവഹരിക്കുന്നത് ..ഉയരുമ്പോള്‍ താഴ്ത്തുന്നതും..ചവിട്ടി താഴ്ത്തുന്നതും സമൂഹ സ്വഭാവം ...വേനലിന് മാത്രമല്ലേ മഴയെ സ്നേഹിക്കാന്‍ പറ്റൂ അതിനാല്‍ എനിക്കൊരു വേനല്‍ വേണം എന്ന കവിത ജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ കണ്ടു വയ്ക്കുന്നു...സുഖത്തിനോടോപ്പ, ദുഖത്തെ കൂടി കണ്ണ് കാണിക്കുന്നു.ഉത്തരം എന്നാ കവിത നിസ്സഹായതയുടെതാണ് ..കീഴടങ്ങളിന്റെതാണ് ..സമാഹാരത്തിന്റെ പേരുകൂടി ആയ രണ്ടാമത്തെ അമ്മ ..തികച്ചും രണ്ടാമത്തെ അമ്മ തന്നെ .എന്തൊരു സ്നേഹമാനെന്നോ എന്റെ രണ്ടാം അമ്മക്കെന്നോട് ...രണ്ടു തുടകളും വേവിചെന്റെ പച്ച മാംസത്തിന്റെ വേവ് നോക്കാന്‍ എന്നാ ആദ്യ വരി തന്നെ കവിതയെ മുഴുവനാക്കി .പക്ഷെ ഈ കവിതയെ ഉദ്ദേശിച്ച ശക്തിയില്‍ അവസാനം വരെ എത്തിക്കാന്‍ ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാന്‍ ..ദൈവത്തിനു തുറന്ന കണ്ണില്ല എന്ന ബൊമ്മ എന്നാ കവിതയിലെ വരി സമകാലീന അധികാരി വര്‍ഗ ദൈവങ്ങള്‍ക്ക് നേരെ ഉള്ള മൂര്ച്ചയാണ് ..ഭാവുകങ്ങള്‍ പ്രിയ .കവിത വരും കാലത്ത്തിന്റെത് തന്നെ ആയിരിക്കട്ടെ.അവതാരികയില്‍ ശിവന്‍ സുധാലയം പറയുന്ന പോലെ ചെറു ശബ്ദങ്ങള്‍ക്ക്‌ വേണ്ടിയുള്ള കാതോര്‍ക്കല്‍ ആവട്ടെ ഇനിയുള്ള കവിതകളും .

3 അഭിപ്രായങ്ങൾ:

  1. പ്രിയ ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു :)

    മറുപടിഇല്ലാതാക്കൂ
  2. കവിത എഴുത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു പ്രോത്സാഹനം കിട്ടുന്നതില്‍ സന്തോഷമുണ്ട് .......ഈ പോസ്റ്റിനു ശ്രീ ശിവ പ്രസാദ്‌ പാലോടിനോദ് നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ