ടി.എം.എസ് എണ്‍പതിന്റെ നിറവില്‍
തച്ചനാട്ടുകരയുടെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശ്രീ ടി.എം.എസ്
നമ്പൂതിരിപ്പാട് എണ്‍പതിന്റെ നിറവില്‍ .28 വര്‍ഷം കുണ്ടൂര്‍ക്കുന്നു ഹൈ സ്കൂള്‍ പ്രധാനാധ്യാപകന്‍ ,പൊതുജന വായനശാല പ്രസിഡന്റ്റ് ഇപ്പോള്‍ രക്ഷാധികാരി ,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ എണ്‍പതാം പിറന്നാള്‍ വലിയ ആഘോഷമാക്കി മാറ്റുകയാണ് ഗ്രാമം .നാട്ടുകാരും ,ശിഷ്യഗണങ്ങളും ചേര്‍ന്ന് വിപുലമായ പരിപാടികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .തന്റെ ജോലിക്കാലവും വിശ്രമകാലവും നാടിനും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിനും ഉഴിഞ്ഞു വച്ച ചരിത്രമാണ് ടി എം എസ്സിന്റെത് .
വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂര്‍ തേനെഴി മനക്കല്‍ നേത്രന്‍ നമ്പൂതിരിയുടെയും ഉമ അന്തര്‍ജനത്തിന്റെയും ഇളയ മകന്‍ ആയി 1934 ലില്‍ ആണ് ടി .എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജനനം .ഒറ്റപ്പാലം ,ഹൈ സ്കൂള്‍ ,പാലക്കാട് വിക്ടോറിയ കോളേജ് ,മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .പ്രശസ്ത സാഹിത്യകാരി സുമംഗല,മനശാസ്ത്ര വിദഗ്ദന്‍ എം വാസുദേവന്‍ എന്നിവര്‍ സഹപാഠികള്‍ ആയിരുന്നു .മദ്രാസില്‍ പഠിക്കുമ്പോള്‍ ടി എന്‍ ശേഷന്‍ ഇദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ ആയിരുന്നു .പത്തിരിപ്പാല ,അടക്കാപുത്ത്തൂര്‍ ,വെള്ളിനേഴി സ്കൂളുകളിലെ ജോലിക്ക് ശേഷമാണ് കുണ്ടൂര്‍ക്കുന്നു ഹൈസ്കൂളില്‍ ജോലിക്കായി എത്തുന്നത് .തുടര്‍ന്ന് 28 വര്‍ഷം പ്രധാനാധ്യാപകന്‍ ആയി വിരമിച്ചു .പ്രശസ്ത സാഹിത്യകാരന്‍ കാട്ടുമാടം നാരായണന്റെ സഹോദരി തങ്കം അന്തര്‍ജനവുമായി ആയിരുന്നു വിവാഹം. ഇവര്‍ 2009 ല്‍ അന്തരിച്ചു .
2014 ജൂണ്‍ 28, 29 തീയതികളിലാണ്` പിറന്നാള്‍ സമ്മാനമായി നാടിന്റെ സമാദരണം. കുണ്ടൂര്കുന്ന് കാവ്യാഞ്ജലി ഹാളിലാണ്` വേദി. 28 -ന്‍ 3 മണിക്ക് ചാക്യാര്‍കൂത്ത് [ ശ്രീ. പൈങ്കുളം രാമചാക്യാര്‍ ] 28 - ന്‍ 6 മണിക്ക് കഥകളി : പുറപ്പാട്, മേളപ്പദം - കഥ: നളചരിതം 2-ം ദിവസം.
പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി , ചെര്‍പ്ളശ്ശേരി ശിവന്‍, മാര്‍ഗി വിജയകുമാര്‍, കോട്ടക്കല്‍ മധു, നെടുമ്പള്ളി രാംമോഹന്‍, കോട്ടക്കല്‍ ദേവദാസ്, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ രവി തുടങ്ങിയ പ്രഗത്ഭര്‍ പങ്കെടുക്കുന്നു.
29 നു രാവിലെ 9.30 നു സമാദരണസദസ്സ്.
ബഹുമാന്യരായ ജനപ്രതിനിധികള്‍, രാഷ്ട്രീയ രംഗത്തുള്ളവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി
ശ്രീ. കുറുമാപ്പിള്ളി കേശവന്‍ നമ്പൂതിരി , ഇന്ത്യന്നൂര്‍ ഗോപി, മുന്‍ എം.എല്‍.എ പി. കുമാരന്‍, കവി. എം.എന്‍ പാലൂര്‍ , പി.ആര്‍. പരമേശ്വരന്‍ , പി.എസ്.എന്‍ മാഷ്, ലൈബ്രറി കൗണ്‍സിലില്‍ നിന്ന് മുത്തുമാഷ്, പി.എം.കേശവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ആശംസകള്‍, ഉപഹാരങ്ങള്‍ എന്നിവ ഉണ്ടാകും.എ.ശിവരാമന്‍ നായര്‍, എ.പ്രഗീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പിറന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് .
ഇദ്ദേഹത്തിന്റെ പേര് ശങ്കരനാരായണൻ നമ്പൂതിരിപ്പാട് എന്നാണ്. ശങ്കരൻ നമ്പൂതിരിപ്പാട് എന്നല്ല.
മറുപടിഇല്ലാതാക്കൂ