2015, മാർച്ച് 23, തിങ്കളാഴ്‌ച

ചെത്തലൂരിന്റെ ചിരി മുഴക്കം

ചെത്തല്ലൂര്‍ നാരായണ മംഗലത്ത് മന ഇപ്പോള്‍ 


|

ഭ്രാന്താച്ചലത്തില്‍ ഭ്രാന്തന്‍ ഉരുട്ടി കയറ്റി എന്ന് വിശ്വസിക്കപ്പെടുന്ന കല്ല്‌

തലമുറയിലെ കണ്ണിയായ നാരായണ മംഗലത്ത് കുമാരസ്വാമി ഭട്ടതിരിപ്പാട് 
           ചെത്തലൂരിന്റെ ചിരി മുഴക്കം പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ....
 മലയാളത്തിലെ അനുഗ്രഹീത കവി മധുസൂദനന്‍ നായരുടെ ഈ കവിത മൂളാത്തവര്‍ ചുരുക്കും .കവിതയുടെ ബിന്ദു വായ അവധൂതനായ നാറാണത്ത് ഭ്രാന്തന്‍ ഭ്രാന്തന്‍ തന്റെ ബാല്യം ചിലവഴിച്ച സ്ഥലമാണ് ചെത്തല്ലൂര്‍ .
    പറയി പെറ്റ പന്തിരുകുലം എന്ന ഐതിഹ്യ പെരുമയിലെ   അംഗമാണ്‌നാറാണത്ത്‌ ഭ്രാന്തൻ. തൂത പ്പുഴയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ഈ ഉണ്ണിയെ ചെത്തല്ലൂര്‍ നാരായണ മംഗലത്ത് ഇല്ലക്കാരാണ്  എടുത്തു വളര്‍ത്തിയത്  എന്നാണു ഐതിഹ്യം .ബാല്യം മുഴുവന്‍ ഇവിടെ കഴിച്ചു കൂട്ടിയ ഉണ്ണി അത്തിപ്പറ്റ കുന്നിലേക്ക് കല്ലുരുട്ടി കയറ്റി താഴേക്കു ഉരുട്ടി വിട്ടു ലൌകികത്യുടെ മിഥ്യ ലോകത്തിനു കാണിച്ചു കൊടുത്തു ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. . പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പൂറ ഇല്ലത്തു വന്നു.ഇവിടെ വച്ചാണ് ഇദ്ദേഹത്തിനു ദേവിയുടെ ദര്‍ശനം ലഭിക്കുന്നത് . ചെത്തല്ലൂരില്‍മുന്‍ കാലയളവുകളില്‍  മീനത്തിൻ മൂലം നാളില്‍ അദ്ദേഹത്തിന്റെ ചാത്തം ഊട്ടുന്ന കര്‍മമായ  മീനം ഊട്ട് നടത്തി വന്നിരുന്നു .
 ചെത്തല്ലൂര്‍ അത്തിപ്പറ്റ കുന്നിന്‍ മുകളില്‍ ഭ്രാന്തന് ഒരു സ്മാരകം നിര്‍മിക്കാനായി സ്ഥലം വിട്ടു നല്‍കിയിരുന്നു .പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ട്രസ്റ്റും രൂപീകരിച്ചിരുന്നു .എന്നാല്‍ ചരിത്ര പ്രാധാന്യമുള്ള ഈ ഇല്ലവും ഭ്രാന്താച്ചലവും ഉരുട്ടി കയറ്റിയ കല്ലും സംരക്ഷിക്കാന്‍ ഇത് വരെ നടപടികള്‍ ഉണ്ടായില്ലെന്നത് വിചിത്രമാണ് .
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം 
നേരു നേരുന്ന താന്തന്റെ സ്വപ്നം" എന്ന  കവി വാക്യം പോലെ  തന്നെ ആയിമാറി നാടിന്റെ ഈ സ്വപ്നവും 
          മനയിലെ അന്തേവാസികള്‍ ഏറെയും സ്ഥലം മാറി പോയപ്പോള്‍ മന ഇപ്പോള്‍ അനാഥ അവസ്ഥയിലാണ് .ഇത് ഏറ്റെടുത്തു സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് മുന്‍കൈ എടുക്കേണ്ടതാണ് .നേരെത്തെ കുന്നായി കിടന്ന ഭ്രാന്താച്ചലം ഇപ്പോള്‍ റബ്ബര്‍ തോട്ടത്തിനു വഴിമാറി .ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക്  കല്ലിന്റെ അടുത്തെത്താന്‍ കൊടിയ ശ്രമം തന്നെ വേണം .ഇവിടേയ്ക്ക് ചെറിയ തോതില്‍ ഒരു കല്‍ പടവ് നിര്മിക്കെണ്ടിയിരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ