കൈ താന്‍ ഫാന്‍
രാമച്ച വിശറി പനിനീരിൽ മുക്കി...ആരോമൽ വീശുന്നു തണുപ്പാണോ? ഈ ഗാനം മലയാളികള്‍ ഏറെ കേട്ടതാണ് . ഉമ്മറ കോലായില്‍ ചാര് കസാരയില്‍ ഇരുന്നു വിശറി കൊണ്ട് വീശി വിരാജിക്കുന്ന പഴയ കാല കാരണവന്മാരും നാട്ടു പ്രമാണിമാരും പഴമക്കാരുടെ ഓര്‍മകളില്‍ നിന്നും മാഞ്ഞു പോയിട്ടില്ല .പഴയ കാല ഉത്സവങ്ങളില്‍ വിശറികള്‍ ഉണ്ടാക്കി കൊണ്ട് വന്നു വില്‍ക്കുന്നവരും ഉണ്ടായിരുന്നു .പുതിയ തലമുറഫാനിലും കൂളറിലും എയര്‍ കോണ്ടിഷനരുകളിലും അഭയം തേടുമ്പോള്‍ പഴമക്കാര്‍ ഇപ്പോളും ഉച്ച ചൂടിനെ വീശി അകറ്റാന്‍ വിശറികള്‍ ഉപയോഗിക്കുന്നുണ്ട് .
പ്രാദേശികമായി ലഭിക്കുന്നപാള,കരിന്പന ഓല ,കുടപ്പന ഓല ,കട്ടി കടലാസ് എന്നിവ എല്ലാം തന്നെ വിശറിഉണ്ടാകാന്‍ ഉപയോഗിക്കുന്നു .വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് കവുങ്ങിന്‍പാള, കരിമ്പന ഓല എന്നിവ കൊണ്ട് നേരത്തെ തന്നെ വിശറികള്‍ ഉണ്ടാക്കിവെക്കുമായിരുന്നു. മുറ്റത്ത് ഓല കൊണ്ട് പന്തലിടുമായിരുന്നു. ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് .തണുപ്പു തരുന്ന വസ്തുക്കളായതിനാല്‍ ഉഷ്ണകാലത്താണ് ഇവ ഏറെ ഉപയോഗിക്കപ്പെട്ടത്. രാമച്ചംഉപയോഗിച്ചും വിശറി ഉണ്ടാക്കാറുണ്ട് .രാമച്ച വിശറിയില്‍ അല്‍പം വെള്ളം തളിച്ച ശേഷം വീശിയാല്‍ സുഗന്ധപൂരിതമായ തണുത്ത കാറ്റ് ലഭിക്കും. ഉഷ്ണകാലത്ത് രാമച്ച തടുക്കുകള്‍ വെള്ളം തളിച്ച് ഭിത്തികളില്‍ തൂക്കിയിട്ട് മുറി തണുപ്പിക്കുക പണ്ടു കാലത്തേ പതിവാണ്.രാമച്ച വേരും, ജലവും ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉപകരണം പാവപ്പെട്ടവന്റെ എയര്‍ കണ്ടീഷണര്‍ എന്നാണറിയപ്പെടുന്നത്. ഇതില്‍ നിന്നു വരുന്ന കാറ്റ് ആരോഗ്യദായിനി കൂടിയാണ്. ആധുനിക കാലത്ത് ഇവയുടെ സ്ഥാനം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏറ്റെടുത്തെങ്കിലും രാമച്ച ഉല്‍പന്നങ്ങള്‍ കേരള ഭവനങ്ങളിലെ ആഡംബരങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നു..
.
വിപണി തിരിച്ചറിഞ്ഞു വിശരികള്‍ നടന്നു വില്‍ക്കുന്നകച്ചവടക്കാരും ഉണ്ട്. ചില കടകളിലും വിശരികള്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട് കൈതാന്‍ ഫാന്‍ എന്ന് നാട്ടുകാര്‍ വിശരിക്ക് മറുപേരും ഇട്ടിട്ടുണ്ട് .ചിലര്‍ കൌതുകത്തിന്റെ പേരില്‍ വിശറി വാങ്ങി സൂക്ഷിക്കുന്നുണ്ട് .
പന ഓല കൊണ്ടുള്ള വിശറിയുടെ അതെ ആകൃതിയിലും വലിപ്പത്തിലും ..പ്ലാസ്റ്റിക് വിശറികളും ഇന്ന് സുലഭം ആണ്മാര്‍ക്കറ്റില്‍ .പരിസ്ഥിതിക്ക് ഇണങ്ങുന്നതാണ് പ്രകൃതിയില്‍ നിന്ന് തന്നെ കിട്ടുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഉള്ള പഴയകാല വിശറികള്‍.കാറ്റ് കിട്ടാന്‍ ചിലവില്ല എന്നതാണ് വിശറിയുടെ സാമ്പത്തിക രഹസ്യം .ഓസോണ്‍ പാളിയെ അടക്കം ബാധിക്കുന്ന ക്ലോറോഫ്ലൂറോകാര്‍ബണ്‍ പുറംതള്ളുന്നതാണ് എയര്‍ കണ്ടിഷണറുകള്‍. സാധാരണ വീടുകളില്‍ വേനല്‍ കാലം ആകുമ്പോള്‍ നിര്‍ത്താതെ ഓടുന്ന ഫാനുകള്‍ നിത്യ കാഴ്ചയാണ് .ഈ അവസരത്തില്‍ ആണ് പരിസ്ഥിതിക്ക് ഒരു കോട്ടവും ഉണ്ടാക്കാതെ വിശറികള്‍ അവയുടെ ദൌത്യം നിര്‍വഹിക്കുന്നത് .
.
ഇഷ്ടം ഈ വിശറി പുരാണം
മറുപടിഇല്ലാതാക്കൂകൈ താൻ ഫാനുകളുടെ കാലം ഇല്ലാതാവുകയാണ്. തട്ടിൻപുറത്തെ ചൂടെ മുറിയിൽ തള്ളുന്ന സീലിങ്ങ് ഫാനും, മുറിക്കകം തണുപ്പിച്ച് പുറത്തേയ്ക്ക് ചൂടു തള്ളുന്ന എയർ കണ്ടീഷണറുകളുമെല്ലാമാണ് ഇന്ന് മലയാളികൾക്ക് പ്രിയം. അതാവുമ്പോൾ 'കൈ' 'വർക്ക്' ചെയ്യണ്ടല്ലോ. പാളയ്ക്ക് പകരം പാളവിശറിയുടെ തന്ന ചിത്രം ചേർക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂവിശറികൾ സന്തോഷമുള്ള ഗൃഹാതുരസ്മരണകളുണർത്തുന്നവയാണ്. ചെറുലേഖനം നന്നായി
മറുപടിഇല്ലാതാക്കൂ