2011, ഏപ്രിൽ 23, ശനിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ ഒപ്പ് മരത്തിനു പിറകെ  ബോര്‍ഡുകള്‍
                   എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രതിഷേധവുമായി ഗ്രാമീണരും അണിചേരുന്നു. പ്രതിഷേധ സൂചകമായി ബോര്‍ഡുകളും ബാനറുകളും വിവിധ ഭാഗങ്ങളില്‍ഉയര്‍ന്നുകഴിഞ്ഞു.പലയിടങ്ങളിലുംയുവാക്കള്‍പ്രതികരണവേദികള്‍  രൂപീകരിച്ചാണ്പ്രധിഷേധത്തില്‍ പങ്കെടുക്കുന്നത്‌.  
എന്‍ഡോസള്‍ഫാന്‍ഇരകളായി തീര്‍ന്നു നരകയാതന 
അനുഭവിച്ചു ജീവിക്കുന്ന ആളുകളുടെ ചിത്രങ്ങളും എന്‍ഡോ സള്‍ഫാന് അനുകൂല നടപടി സ്വീകരിക്കുന്ന 
ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ഉള്ള മുദ്രാവാക്യങ്ങളും ഉള്‍കൊള്ളിച്ച ബോര്‍ഡുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.   ലോകത്തെ വിവിധ രാജ്യങ്ങളില്‍   നിരോധനമുള്ള ഭീകര കീടനാശിനിക്ക്  കേരളക്കരയില്‍ പരവതാനി വിരിച്ചവേര്‍ക്കെതിരെയുള്ള 
കാലത്തിന്റെ ചോദ്യമാവുകയാണ് ഈബോര്‍ഡുകള്‍. ഒപ്പ് മരത്തിനു പിറകെ പ്രധിഷേധ ബോര്ടുകളുമായി 
ഭരണകൂടത്തിന്റെ കണ്ണ് തെളിക്കാന്‍ 
ജനരോഷം ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇത്. നാട്ടുകല്‍ അന്‍പത്തി മൂന്നാം മെയില്‍ പ്രതികരണ വേദി 
ഉയര്‍ത്തിയ ബോര്‍ഡിനും പറയാനുള്ളത് ഇത് തന്നെ.  

വിഷക്കോപ്പയെ   അകറ്റുക               മണ്ണും വെള്ളവും വായുവും 
                                        ജീവനും കാത്തുകൊള്ളുക  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ