2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

പാലക്കാട് : വേനല്‍ക്കാലം വള്ളുവനാടിന് വെറും ചൂട് കാലമല്ല .ഉത്സവ ചൂടിന്റെ കൂടിയാണ്. നാട്ടോട്ടുക്കുമുള്ള സകല ക്ഷേത്രങ്ങളിലും ചെണ്ടമേളത്തിന്റെ അലയൊലി മുഴങ്ങുമ്പോള്‍ ഒതുങ്ങിയിരിക്കാന്‍ കഴിയാതതവരായി നാട്ടുകാര്‍ മാറുന്ന കാലം. ഉത്തസവ കാലത്തിനു മണം  ഉണ്ടെങ്കില്‍   അത് ആനച്ചൂരു തന്നെ. വീണ്ടെടുത്ത കൊമ്പുകളും ,തലയെടുപ്പും, തേന്‍ കണ്ണും നിലത്തു 
ഇഴയുന്ന   തുമ്പിയും,ഒത്ത നഖങ്ങളും,ഉയര്‍ന്ന നിലവും,പരന്ന ചെവികളും എന്ന് വേണ്ട എന്തെല്ലാം  
ലക്ഷണങ്ങള്‍ ആണ് ആന ചന്തത്തിനു ഉത്സവ പ്രേമികള്‍ ചാര്‍ത്തി കൊടുത്തിട്ടുള്ളത്.
                              പാലോട്, മംഗലാംകുന്നു ,ചെത്തല്ലൂര്‍,ചെര്‍പുലശ്ശേരി ,പാലക്കാട് എന്നിവിടങ്ങളിലെ ആനതറവാടുകള്‍  വള്ളുവനാടിന്റെ സ്വന്തം.പാലോട് കാളിദാസന്‍ ,ഗോവിന്ദന്‍ കുട്ടി ,മഹാദേവന്‍ ,ചെതാലുര്‍ മുരളി കൃഷ്ണന്‍, ദേവിദാസന്‍, നകുലന്‍ ,മംഗലാംകുന്നു കര്‍ണന്‍ ,അയ്യപ്പന്‍ മുകുന്ദന്‍,ചെര്പുല്ലശ്ശേരി നീലകണ്ഠന്‍ ,അയ്യപ്പന്‍ ,ശ്രീ കൃഷ്ണ പുരം  അര്‍ജുന്‍,തുടങ്ങി വള്ളുവന്നട്ടിന്റെ സ്വന്തം ഗജ വീരന്മാര്‍ എതയെത്ര ...

      ഉത്സവകാലമായാല്‍ പിന്നെ ആനകള്‍ക്ക് നെട്ടോട്ടം തന്നെ ....പാപ്പാന്മാര്‍ക്കും.ഒരു ഉത്സവ   
പറമ്പില്‍ നിന്ന് അടുത്ത ഉത്സവപറമ്പിലെക്കുള്ള ഓട്ടത്തിനിടയില്‍ ഊണും ഇല്ല ഉറക്കവുമില്ല 
ഇതിനിടയിലെ ചില കുറുമ്പുകളും പിണക്കങ്ങളും പല പ്രശനവും ഉണ്ടാകുമെങ്കിലും, ചിലവയൊക്കെ  ഇത്തിരി കൂടി പ്പോയാലും,അതെല്ലാം മറക്കനെടുക്കുന്ന സമയം കുറച്ചു മാത്രം,
                                   നെറ്റി പട്ടം കെട്ടി തിടെമ്പും എടുത്തു ആന വരുമ്പോള്‍ വഴിമാറുന്ന ഭയങ്ങള്‍, അടുത്ത് മാനാണ്, തൊടാനും ചിലപ്പോഴൊക്കെ പുറത്തു കയറാനും ഒരുങ്ങുന്ന നാട്ടുകാര്‍ ,ഓരോ പൂരക്കാലവും നമുക്ക് തരുന്നത് അത് തന്നെ 

ചെത്തല്ലൂര്‍ പനംകുരിശി പൂരം,പഴെഞ്ചേരി താലപ്പൊലി, കോട്ടപ്പുറം വളയനാട്ടുകാവ്, പരിയാനം  

വിശ്വാസം അതല്ലേ എല്ലാം 
,പറ്റ,കോങ്ങാട് തിരുമാന്ധന്‍  കുന്നു, ചെര്പുല്ലശ്ശേരി,തൂത ,തുടങ്ങി എണ്ണം പറഞ്ഞ ഉത്സവങ്ങള്‍ എത്രയെത്ര ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ