2011, ഏപ്രിൽ 20, ബുധനാഴ്‌ച

വേനല്‍ ചൂട് കൂടിയതോടെ പുഴകളിലെ നീരൊഴുക്ക് കുറഞ്ഞു . ..ജല സമൃദ്ധമായ കേരളത്തിന്റെ ചരിത്രം പഴംകഥയാവുന്നു. ..ഇവിടെ പ്രതി സ്ഥാനത്തു സമൂഹം തന്നെയാണ്. കടുത്ത ചൂഷണം തന്നെയാണ് മിക്ക നദികളെയും ഇന്നത്തെ അവസ്ഥയിലാക്കുന്നത്‌. കുന്നുകളുടെയും മലകളുടെയും നാശം പുഴകളുടെ ഉറവിടങ്ങളായിരുന്ന  പ്രാദേശിക ഉറവകളേയും കൈതോടുകളെയും നശിപ്പിച്ചതോടെ പുഴകളിലെക്കെതുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പുഴകളില്‍ നല്ലൊരു അളവ് വരെ വെള്ളം സംഭരിച്ചു നിര്‍ത്തിയിരുന്നതു മണലിന്റെ സാന്നിധ്യമായിരുന്നു.എന്നാല്‍ രൂക്ഷമായ മണല്‍ കോള്ള മണലിന്റെ അളവ് കുറച്ചു.അതോടെ പുഴകള്‍ക്ക് സംഭരിച്ചു വക്കാവുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.പുഴ തീരങ്ങളിലെ കിണറുകള്‍, കുളങ്ങള്‍ എന്നിവയിലെ ജല നിരപ്പും കുറഞ്ഞു.പല പുഴകളും ഭാരത പുഴയുള്‍പ്പെടെ വേനലാവുന്നതോടെ നീര്‍ച്ചാലുകളും മണല്‍ പറമ്പുകളും ആവുന്നതിന്റെ കാരണം ഇതാണ്.ശാസ്ത്രീയമായ ജല മനെജ്മെന്റിനെപ്പറ്റി പാഠ പുസ്തകങ്ങളില്‍ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ