ഐശ്വര്യ കാഴ്ചയായി വിഷു
മലയാളികളുടെ മനസ്സില്‍ വരും വര്‍ഷത്തിന്റെ പൊന്‍ പ്രതീക്ഷകളുമായി ഒരു വിഷു കൂടി കടന്നു പോയി.
കൊന്നപ്പുവും കണി വെള്ളരിയുമായി കണി ഒരുക്കി , പുലര്‍വേളയില്‍ കേരളം കണി കണ്ടു. കാരണവന്മാര്‍ കുട്ടികള്‍ക്ക് കൈനീട്ടം കൊടുത്തു. പൂത്തിരിയും മേത്താപ്പും , മാല പടക്കവും,
വിഷു രാത്രിയെ ശബ്ദ മുഖരിതംമാക്കി. വിഷു പക്ഷിയുടെ പാട്ടിനൊപ്പം മലയാളി മനസ്സും പാടി. വിത്തും കൈക്കോട്ടും .
കര്‍ഷകര്‍ക്കോ വിഷു വിത്തിരക്കലിന്റെ സല സമയം കൂടിയാണ്. കന്നി മണ്ണില്‍ വിത്തിറക്കി പോന്നു കൊയ്യാം മലയാളി കര്‍ഷകര്‍ക്ക് മുഹുര്ത്തമായി. മണ്ണും മനസ്സും മനുഷ്യനും പ്രകൃതിയും വിഷു നാളില്‍ ഒന്നാവുന്നു.കാലമെത്രയായാലും വിഷു മലയാളിക്കു സമ്മാനിക്കുന്നത് ഗൃഹാതുരതയുടെ പോയകാലം.
വിഷു കണി കാഴ്ചയുമായി ഗ്രാമ പ്രദക്ഷിണം ചെയ്യുന്ന യുവാക്കളുടെ സംഘം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ