ഇതൊരു കുന്തം
അന്തവും കുന്തവും
ഇല്ലാത്ത കുന്തം
ഇതെന്തൊരു കുന്തം ?(കുഞ്ഞുണ്ണി മാഷ് )
-------------------------------------------
കഴിഞ്ഞ ദിവസം കുണ്ടൂര്‍ക്കുന്നില്‍ വച്ച് എന്റെ ജേഷ്ഠന്‍ ആയ രാജഗോപാലനു ആകാശത്തുനിന്നും ഒരു വസ്തു വീണു കിട്ടി .
അന്തവും കുന്തവും
ഇല്ലാത്ത കുന്തം
ഇതെന്തൊരു കുന്തം ?(കുഞ്ഞുണ്ണി മാഷ് )
-------------------------------------------
കഴിഞ്ഞ ദിവസം കുണ്ടൂര്‍ക്കുന്നില്‍ വച്ച് എന്റെ ജേഷ്ഠന്‍ ആയ രാജഗോപാലനു ആകാശത്തുനിന്നും ഒരു വസ്തു വീണു കിട്ടി .
ഒരു നൂലില്‍ ബന്ധിപ്പിച്ച തരത്തിലുള്ള ഒരു തെര്‍മോകോള്‍ പെട്ടി . അതില്‍ നിന്നും പുറത്തേക്ക് ഒരു ആന്റിനയും ഒരു ലോഹത്തകിടും .പുറത്തു ഗ്രോ റേഡിയോ സോണ്ട്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു .ജെര്‍മനിയിലെ ഒരു കമ്പനിയുടെ വിലാസം മാത്രമാണ് പുറത്ത് രേഖപ്പെടുത്ത്തിയിട്ടുണ്ടായിരുന്നത് .ഇന്ത്യയിലെ ഒരു സ്ഥാപനത്തിന്റെ അടയാളങ്ങളും ഇതില്‍ ഉണ്ടായിരുന്നില്ല .തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ബാറ്ററി ഘടിപ്പിച്ച ഒരു ഇലട്രോണിക് സര്‍ക്യുട്ട് ഉണ്ടായിരുന്നു .പിറ്റേ ദിവസം മാധ്യമം പത്രത്തില്‍ ഒക്കെ വലിയ വാര്‍ത്തയായി വന്നു .വസ്തുവിന്റെ ബാക്കി എന്ന പോലെ ഒരു ബലൂണിന്റെ അവശിഷ്ടങ്ങളും അതെ പറമ്പില്‍ നിന്നും ജേഷ്ടന് തന്നെ ലഭിച്ചു .ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ കാലാവസ്ഥ ,മിലിട്ടറി ആവശ്യങ്ങക്ക് അയക്കുന്ന റേഡിയോ സോണ്ട് ആണ് ഉപകരണം എന്ന് മനസ്സിലാക്കാനായി .പക്ഷെ ആര്‍ അയച്ചു ? ഏതു കേന്ദ്രത്തില്‍ നിന്നും ? ഇന്ത്യയില്‍ നിന്നോ വിദേശത്ത് നിന്നോ ? ആരും, പോലീസ് പോലും ഇത്തരം ഒരു ഉപകരണം വന്നു വീണിട്ട് അന്വേഷിച്ചില്ല .റേഡിയോ സോണ്ട് കാലാവസ്ഥ ,അന്തരീക്ഷ താപനില ,കാറ്റിന്റെ വേഗത ,അന്തരീക്ഷ മര്‍ദ്ദം ആര്‍ദ്രത എന്നതൊക്കെ അളക്കാന്‍ ഉപയോഗിക്കുന്നതാനെന്നും പലയിടത്തും ഇത്തരം വസ്തുക്കള്‍ വീണു കിട്ടിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു .പക്ഷെ ഇത്തരം വസ്തുതകള്‍ അറിയാത്ത സാധാരണക്കാരന്റെ ആശങ്ക തീര്‍ക്കാന്‍ അധികൃതര്‍ എന്തെങ്കിലും ചെയ്യെണ്ടതല്ലേ ? ഇത്തരം ഉപകരണങ്ങള്‍ക്ക് മേല്‍ അയക്കുന്ന കേന്ദ്രത്തിന്റെയോ ,വകുപ്പിന്റെയോ ഒരു മുദ്ര പതിപ്പിക്കെണ്ടാതല്ലേ ?ഇവിടെ ലഭിച്ച ഉപകരണത്തില്‍ നിന്നുള്ള സിഗ്നല്‍ ഏതു കേന്ദ്രത്തിലാണ് ലഭിക്കുന്നത് ?പരിശോധിക്കുന്നത് ?..ഒരു വിലാസവും രേഖപ്പെടുത്താതെ ആര്‍ക്കും എന്തും ക്യാമറ പോലും ഘടിപ്പിക്കാനും മറ്റും കഴിയുന്ന ഇത്തരം ഉപകരണം ഇങ്ങനെ ഇന്ത്യുടെ ആകാശത്ത് പറത്തി വിടാമോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ