2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ചെത്തല്ലൂര്‍ ഭ്രാന്തന്കുന്നിലെ കൂമ്പന്‍ കല്ല്‌ 


നാറാണത്ത് ഭ്രാന്തനും തച്ചനാട്ടുകരയും 


മേളത്തോളഗ്നിഹോത്രി
രജകനുളിയനൂര്‍ത്തച്ചനും
പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍
വടുതല മരുവും നായര്‍
കാരക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂററന്‍
 പെരിയ തിരുവരന്കത്തെഴും
പാണനാരും നേരെ
നാരായഭ്രാന്തനു
`മുടനകവൂര്‍ ചാത്തനും
പാക്കനാരും
                                   



                                        വരരുചിപ്പഴമയുമായി ഇഴപിരിക്കാനാവാത്ത അടുപ്പമുള്ള ഗ്രാമമാണ് തച്ചനാട്ടുകര പറയിപെറ്റ പന്തിരുകുലത്തിന്റെ കാലഘട്ടം ആയിരത്തി അഞ്ചൂറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ് . പന്തിരുകുലത്തിലെ അംഗമായ നാറാണത്ത് ഭ്രാന്തന്‍ അഞ്ചാമത്തെ പുത്രനാണ് തൂതപ്പുഴയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ഈ ഉണ്ണിയെ ചെത്തല്ലൂരിലെ നാരായണ മംഗലത്ത് മനക്കാര്‍ എടുത്തു വളര്‍ത്തി എന്നാണു ഐതിഹ്യം .ബാല്യ കൌമാരങ്ങള്‍ ചെത്തല്ലുരില്‍ കഴിച്ചു കൂട്ടിയ ഉണ്ണിക്ക് നാറാണത്ത് ഭ്രാന്തന്‍ എന്ന പേര് സിദ്ധിച്ചത് ഈ മനപ്പെരില്‍ നിന്നാണ് .  അദ്ദേഹത്തിന് അവര്‍ നല്‍കിയിരുന്ന പേര് നാരായണ്‍ എന്നായിരുന്നു . എട്ടാമത്തെ വയസ്സില്‍ ഉപനയനം ചെയ്ത്, വേദം പഠിക്കാനായി തിരുവേഗപ്പുറയിലെ ' അഴോപ്പറ ' എന്ന മനയിലേക്ക് കൊണ്ട് വന്നു . അവിടെ വേദം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് മാനസിക വിഭ്രാന്തി ഉണ്ടായത്‌ . ഏകദ്ദേശം അദ്ദേഹത്തിന് പത്തു വയസ്സിന്റെ ഉള്ളിലാണ് ചിത്ത ഭ്രംമം സംഭവിച്ചത് . ചെത്തല്ലുരിലെ അത്തിപ്പറ്റ കുന്നിലെക്കാണ് നാറാണത്ത് ഭ്രാന്തന്‍ ഇഹത്തിന്റെ സകലഭാരവും പേറി കല്ലുരുട്ടി കയറ്റാന്‍ തുടങ്ങിയത് .ഈ കുന്നിന്റെ ഉച്ചിയില്‍ നിന്നാണ് എല്ലാ ഭാരങ്ങളും ഇറക്കി വക്കുമ്പോള്‍ ,ഉരുട്ടിക്കയടിയതൊക്കെ എത്ര ക്ഷണികം എന്ന് ഉദ്ഘോഷിച്ച ആ അനാദിയായ പൊട്ടിച്ചിരി ആദ്യമായി ഉയര്‍ന്നത് .ഈ ചെത്തമാണ് ഗ്രാമത്തെ ചെത്തല്ലൂര്‍ ആക്കിയത് .ഭ്രാന്തന്റെ സ്മരണകള്‍ ഉള്ള ഈ കുന്നു ഭ്രാന്തന്കുന്ന് എന്നാണു ഇപ്പോള്‍ അറിയപ്പെടുന്നത് .യൗവനാരംഭത്തില്‍  ചെത്തല്ലൂര്‍ വിട്ടു യാത്ര തുടങ്ങിയ നാറാണത്ത് ഭ്രാന്തന്‍ പിന്നീടാണ് രായിരനെല്ലൂര്‍ എത്തുന്നതും കാളിയുടെ ദര്‍ശനം ലഭിക്കുന്നതും ഒക്കെ .
                നാറാണത്ത് ഭ്രാന്തന്‍ സമാധിയായത് മീനമാസത്തിലെ മൂലം നക്ഷത്രത്തിലാണ് എന്നാണ് വിശ്വാസം .അദ്ദേഹത്തിന്റെ മരണാന്തര ക്രിയയായി വെച്ച് നമസ്ക്കാരം എന്ന ചടങ്ങ് നടത്തിയിരുന്നു . ആ ചടങ്ങ്  മൂലം ഊട്ട് എന്ന  പേരില്‍ ഇന്നും ചെത്തല്ലുരില്‍  നടത്തിവരുന്നുണ്ട്  . വെച്ച് നമസ്ക്കാരം എന്ന ചടങ്ങ്  ചെത്തലൂരിലുള്ള നാറാണത്ത് മനയില്‍ വെച്ചാണ്  നടത്തുന്നത് 

                           ഭ്രാന്തന്റെ സ്മരണകള്‍ ഉള്ള മനയും പരിസര പ്രദേശങ്ങളും ഇക്കോ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി വര്‍ഷങ്ങള്‍ ആയി എങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല . ഇവിടെ ഐതിഹ്യ പുരുഷന് ഒരു സ്മാരകവും ,ഇവിടം അന്വേഷിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമാത്തിനുള്ള കേന്ദ്രത്തിനും ആയി ഭ്രാന്തന്‍ കുന്നില്‍ ഇരുപത്തിയേഴ് സെന്റ്‌ സ്ഥലം നാരായണ മംഗലത്ത് മനക്കാര്‍ തച്ചനാട്ടുകര പന്ചായത്തിനു സൌജന്യമായി വിട്ടു നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല .ഭ്രാന്തന്കുന്നു റോഡ്‌ നബാര്‍ഡ്‌ ഏറ്റെടുത്തു ഒരു കോടി ചിലവില്‍ പുതുക്കി പണിതിടുണ്ട് .ചെത്തല്ലുരിന്റെ ഈ സാംസ്കാരിക തനിമയെ വേണ്ടവിധം ആദരിക്കാന്‍ ടൂറിസം വകുപ്പും ശ്രദ്ധവചിട്ടില്ല .സ്മാരക നിര്‍മാണത്തിനായി ഭ്രാന്തന്‍ സ്മാരക ട്രസ്റ്റ്‌ രൂപീകരിച്ചെങ്കിലും പാതി വഴിയില്‍ നിലച്ചു .ജില്ലാ ഭരണകൂടവും മാറിവന്ന എം എല്‍ എ മാരും ആരും തന്നെ ഇതിനായി ശ്രമിച്ചിടില്ല .ദേശീയ പാതയില്‍ മറ്റെല്ലാ ചെറുതും വലുതുമായ സാധ്യതകള്‍ക്കും ബോര്‍ഡ്‌ ഉള്ളപ്പോള്‍ ചെത്തല്ലൂര്‍ ഭ്രാന്തന്‍ കുന്നിലെക്കുള്ള  വഴി സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ്‌ പോലും സ്ഥാപിക്കപ്പെട്ടിട്ടില്ല .ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ ,ഭ്രാന്താചലം  ,കൈപ്പുറം ഭാഗങ്ങള്‍ എല്ലാം ശ്രദ്ധ നേടിയപ്പോഴും ഇദ്ദേഹത്തിന്റെ സ്മരണകള്‍ അത്രയേറെ തീവ്രമായി ഉള്ള ചെത്തല്ലുര്‍ അവഗനയില്‍ തന്നെ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ