ദേശീയ പതാകയോട് ഇങ്ങിനെ ചെയ്യാമോ ?
ദേശീയ പതാകയോട് നമുക്ക് ഏറെ ആദരവാണ് .ദേശീയമായ ആഘോഷ അവസരങ്ങളില്‍ ദേശീയ പതാക മാതൃകകള്‍ വസ്ത്രത്തില്‍ കുത്തിയും കൈകളില്‍ എന്തിയും നാം നാടിനു ഐക്യം പ്രഖ്യാപിക്കുന്നു .എന്നാല്‍ ദേശീയചിഹ്നങ്ങളെ ഉപയോഗിക്കുമ്പോള്‍ നാം കുറച്ചുകൂടി സംസ്കാര സമ്പന്നര്‍ ആകെണ്ടിയിരിക്കുന്നു .റിപ്പബ്ലിക്ക് ദിന്നഘോഷം സ്വാതന്ത്ര്യദിനാഘോഷം എന്നിവ കഴിയുമ്പോള്‍ ഉപയോഗിച്ച പ്ളാസ്റിക് ,കടലാസു ദേശീയ പതാക മാതൃകകളും കൊടിതോരണങ്ങളും തികഞ്ഞ അനാദരവോടെ ഉപേക്ഷിക്കപ്പെട്ടു കാണുന്നത് നമ്മുടെ നാട്ടിലെ ഇന്നത്തെ കാഴ്ചയാണ് .ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വിദ്യാലയങ്ങളോട് ചേര്‍ന്നും ,മറ്റു കടകളില്‍ ആയും ഇവ വന്‍തോതില്‍ വിറ്റഴിയുന്നു .സ്റ്റിക്കര്‍ ആയും ദേശീയപതാക മാതൃകകള്‍ ലഭിക്കുന്നുണ്ട് .ഇതേ വര്‍ണത്തിലുള്ള ബലൂണുകളും ,തോരണങ്ങളും എന്തിനു പറയുന്നു ആഭരണങ്ങളും ,തൊപ്പികളും ടീ ഷര്‍ട്ടുകളും പലഹാരങ്ങളും വരെ ലഭ്യം .
കഴിഞ്ഞ വര്‍ഷം, ദേശീയപതാക മാതൃകകള്‍ ഇങ്ങിനെ അശ്രദ്ധമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്ളാസ്റിക് കടലാസില്‍ ഉള്ള ദേശീയ പതാകകളുടെ നിര്‍മാണവും വില്പനയും നിരോധിച്ചികൊണ്ട്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ദേശീയ പതാക മാതൃകകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് 2002 ലെ ഇന്ത്യന്‍ ഫ്ലാഗ് സെക്ഷന്‍ 1.5,2.2 ന്റെ ലംഘനമാണ് .
പതിമൂന്നാം നിയമസഭ സമ്മേളനത്തില്‍ ഈ വിഷയം കെ വി അബ്ദുല്‍ ഖാദര്‍ 1538 നമ്പര്‍ ചോദ്യമായി ഉന്നയിച്ചിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പ്ളാസ്റിക് പതാക ഉപയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയോ? ഇത് പാലിക്കാത്തവര്‍ക്കെതിരെ കേസേടുത്തോ ? ഏതു വകുപ്പ് പ്രകാരമാണ് കേസ് ? എത്ര പേര്‍ക്കെതിരെ കേസെടുത്തു ? സ്വാതന്ത്ര്യ ദിനത്തലെന്നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ ദേശീയ പതാകയുടെ നിറത്തില്‍ പ്ളാസ്റിക് തോരണം കേട്ടിയതു ശ്രദ്ധയില്‍ പെട്ടോ ? എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തത് ? എന്നിവയായിരുന്നു ചോദ്യങ്ങള്‍ .ഇതിനു നല്‍കിയ മറുപടിയില്‍ വിപണിയില്‍ ഇവ വ്യാപകമായത് ശ്രദ്ധയില്‍ പെട്ടു എന്നും ഇതിന്റെ ഭാഗമായി ഇവ നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും പറയുന്നു .മറ്റു ചോദ്യങ്ങള്‍ക്ക് ശ്രദ്ധയില്‍ പെട്ടില്ല എന്നായിരുന്നു മറുപടി
ദേശീയപതാക വര്‍ണത്തിലുള്ള പലഹാരം |
പക്ഷേ നിരോധനം കാറ്റില്‍ പറത്തി ഈ വര്‍ഷവും ഇവ വിപണി നിറഞ്ഞു.കൃത്യമായ നിര്‍ദ്ദേശം ഇല്ലാത്തതിനാലും ദേശീയ ചിഹ്ന നിയമങ്ങളെ പറ്റിയുള്ള അറിവില്ലായ്മയും കാരണം നാം ഇവയെ ഉപയോഗിക്കുകയും അതിനു ശേഷം വഴിയില്‍ തള്ളുകയും ചെയ്തു ചെയ്തു .മാഗ്ളൂര്‍ മുനിസിപല്‍ കോര്‍പറേഷന്‍ ഇവ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട് . ഓരോ ദേശീയ ആഘോഷങ്ങള്‍ കഴിയുംപോഴും പതാകയെ തലതിരിച്ചു കെട്ടിയതായും പകുതി താഴ്ത്തി കെട്ടിയതായും പത്രങ്ങളില്‍ അറുപത്തിയഞ്ച് വര്ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കാണുന്നു .നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ ദേശീയ പതാകകള്‍ ഇനിയും വഴിയില്‍ ചവിട്ടിയരക്കപ്പെടും .ഇതൊന്നും കണ്ടില്ലെന്നു നടിച്ചു നൂറു ശതമാനം സാക്ഷരര്‍ ആയ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ പാടും പാടി നടന്നു പോകും .
ദേശീയ പതാക എന്ന് പറയുമ്പോള്‍ അശോക ചക്രം നടുക്കുള്ള പതാകയാണ്. ത്രിവര്‍ണ്ണ തോരണങ്ങള്‍ക്കോ മറ്റു വര്‍ണ്ണ അലങ്കാരങ്ങള്‍ക്കോ ഈ നിയമം ബാധകമാണോ..? കോണ്ഗ്രസ് പാര്‍ട്ടിയുടെ കൊടിക്കും ഉണ്ടല്ലോ ഈ ത്രിവര്‍ണ്ണ നിറം. നിയമഅറിവുള്ളവര്‍ പറയട്ടെ
മറുപടിഇല്ലാതാക്കൂദേശീയ പതാക പ്ലാസ്റ്റിക് രൂപത്തില്‍ അവിടവിടെ ഇടുന്നത് തീര്‍ച്ചയായും തടയണം