ആയിരംരൂപയുടെ
നാണയക്കിലുക്കം
ആയിരം വര്ഷം പിന്നിടുന്ന പൌരാണിക ക്ഷേത്രത്തിന്റെ സ്മാരകമായി ആയിരം രൂപാ നാണയം പുറത്തിറങ്ങി.
നാണയക്കിലുക്കം
ആയിരം വര്ഷം പിന്നിടുന്ന പൌരാണിക ക്ഷേത്രത്തിന്റെ സ്മാരകമായി ആയിരം രൂപാ നാണയം പുറത്തിറങ്ങി.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബൃഹതീശ്വരം ക്ഷേത്രം അത് നിര്‍മിച്ചു കഴിഞ്ഞു ആയിരം വര്‍ഷം പിന്നിടുന്നതിന്റെ ഓര്‍മക്കായാണ് ആയിരം രൂപയുടെ വെള്ളി നാണയം ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയത് .ആയിരാമാണ്ട് തികച്ച 2010ല്‍ തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു രൂപയുടെ നാണയം ഇറക്കിയിരുന്നു .റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനവരിയിലാണ് 44 മില്ലിമീറ്റര്‍ വ്യാസമുള്ളആയിരം രൂപയുടെ നാണയം നാണയം പുറത്തിറക്കിയത്. സ്മരണക്കായുള്ള നാനയം ആയതിനാല്‍ കൈമാറാം ചെയ്യാന്‍ അനുമതിയില്ല .തത്കാലം നാണയ ശേഖരണം ഹോബ്ബി ആക്കിയവരുടെ ശേഖരത്തില്‍ ഇരിക്കുകയാണ് ആയിരം രൂപ .നാണയം .
എന്നാല്‍ സര്‍ക്കാര്‍ ആയിരം രൂപയുടെ നാണയങ്ങള്‍ ഇറക്കുവാനുള്ള അനുമതി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയിട്ടുണ്ട് . ഓര്‍മ്മകളെ അടയാളപ്പെടുത്താന്‍ വേണ്ടിയുള്ളവ ക്രയവിക്രയത്തിനു പറ്റില്ലെങ്കില്‍ . ആയിരത്തിന്റെ ഈ പുതിയ നാണയം ക്രയവിക്രയത്തിന് ഉദ്ദേശിച്ചുകൊണ്ടുള്ളതുതന്നെയാണ് .കൈകാര്യം ചെയ്യാനുള്ള എളുപ്പവും നോട്ടുകളെ അപേക്ഷിച്ചു കേടുപാട് കുറവും ആണ് ഇതിനു പ്രേരിപ്പിക്കുന്നത് .കള്ള നോട്ടുകളുടെ വ്യാപനം തടയുന്നതും നയത്തിന്റെ ഭാഗമാണ് .
ഇപ്പോള്‍ ഇറക്കിയ നാണയത്തിന് മുപ്പത്തി അഞ്ചു ഗ്രാം ഭാരം ഉണ്ട്. എണ്പതു ശതമാനം വെള്ളിയും ഇരുപതു ശതമാനം ചെമ്പും അടങ്ങിയതാണ് നാണയം .ഒരു ഭാഗത്ത് അശോകസ്തംഭവും സത്യമേവ ജയതേ എന്നാ വാചകവും ആയിരം എന്ന് അക്കത്ത്തിലും ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലും ഉള്ള എഴുത്തും ഉണ്ട് .മറുപുറത്ത് ക്ഷേത്രത്തിന്റെ മുദ്രയും ആയിരം വര്ഷം പിന്നിടുന്നത് എന്ന വാചകം ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടും ഉണ്ട് .

ബൃഹതീശ്വരം ക്ഷേത്രം
നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ബൃഹതീശ്വരം ക്ഷേത്രം പണിയാനുള്ള പ്രചോദനം ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ ആർക്കിയോളജിക്ക് സർവേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രം പരിപാലിച്ചു വരുന്നത് .ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെടുകെ വരകളുള്ളത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കൂടാതെ വൈകീട്ട് ആറരയ്ക്ക് തന്നെ ക്ഷേത്രം അടയ്ക്കുന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.ഇവിടുത്തെ ശിവലിംഗത്തിന്റെ വലത് ഭാഗത്തുള്ള ഒരു ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്. അകത്തേയ്ക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേയ്ക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ