വി കെ എന്‍ സമാന്തര ഭാഷയും ജീവിതവും
നാം ജീവിക്കുന്ന ജീവിതം പോലെ നാമറിയുന്ന ഭാഷ പോലെ സമാന്തരമായ മറ്റൊരു ജീവിതവും ഭാഷയും സംഭാവന ചെയ്യുന്നു എന്നുള്ളതാണ് വി കെ എന്‍ കൃതികളുടെ പ്രസക്തി .അത് തന്നെയാണ് അദ്ദേഹത്തെ ചിരിയുടെ പിതാമഹന്‍ ആക്കുന്നതും. സാമൂഹിക അവഗാഹവും സംവേദന ശീലവും ഉള്ള ഒരു പത്ര പ്രവര്‍ത്തകനായതിന്റെ ശേഷമാണ് സാഹിത്യ രംഗത്തേക്കുള്ള വി കെ എന്നിന്റെ അവതാരം.പ്രത്യക്ഷത്തില്‍ പുറത്ത് കാണാവുന്നവരെ പറ്റി,കാണുന്നവയെ പറ്റി എഴുതി പൊലിപ്പിക്കുന്നവര്‍ ഉണ്ട്. വി കെ എന്നിനു രണ്ടും വഴങ്ങും.അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരെ കൂടി ആവിഷ്കാരത്തിലൂടെ അറിയപ്പെടുന്നവര്‍ ആക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് വി കെ എന്‍.സൂക്ഷ്മ ജീവിതത്തെ ഭൂത കണ്ണാടിയിലൂടെ കാണുന്ന പോലെ അദ്ദേഹം ആവിഷ്കരിചിടുണ്ട്.മത്സര ജീവിതത്തിന്റെ വൈരൂപ്യങ്ങളെ പാരമ്യതയില്‍ ആവിഷ്കരിക്കുന്നതാണ് കൃതികളുടെ രീതി ശാസ്ത്രം. ആര്‍ഷ ജീര്‍ണതകളും ആംഗലജീര്‍ണതകളും ഒരേ പോലെ കളിയാക്കപ്പെടുന്നു.ഭരണമുള്‍പ്പെടെ എതു രംഗത്ത് എത്തിയാലും ഈ ജീര്‍ണതകള്‍ പ്രസ്തുത രംഗങ്ങളെ ബാധിക്കുന്നതിന്റെ നേര്‍കാഴ്ചകള്‍ ആകുന്നു ഓരോ ഇതിവൃത്തങ്ങളും .ഹാസ്യവും ധ്വനിയും ഒരേ പോലെ വഴക്കം, ഇന്ഗ്ലീഷ് വാക്യങ്ങള്‍ക്കു ഗ്രാമ്യ ഭാഷയിലുള്ള തര്‍ജമകള്‍ ഇതിനു ഉദാഹരണം. ഹാസ്യ സാഹിത്യ രംഗത്ത് വാക്കുകളും പ്രയോഗങ്ങളും പ്രമേയ സാധ്യതകളും എല്ലാം വി കെ എന്‍ ഉപയോഗിച്ച് കഴിഞ്ഞതിനാല്‍ പുതു തലമുറയില്‍ ഹാസ്യകാരന്മാര്‍ക്ക് പോലും ഇതിനെ മറികടക്കാന്‍ ആവിഷ്കാര ദുര്‍ഘടതകള്‍ ഉണ്ട് .
മലയാള സാഹിത്യ രംഗത്ത് ബഷീറിന് മാത്രം അവകാശപ്പെടാവുന്ന അനര്‍ഗളമായ ഒഴുക്കാണ് വി കെ എന്‍ ഭാഷ. ഒരു വാക്ക് സാധ്യമായ എല്ലാ അര്‍ത്ഥത്തിലും കൂടി വായനക്കാരന്റെ മുമ്പില്‍ അനുഭവപ്പെടുന്നു. വാക്കുകളെ മെരുക്കുന്ന സാങ്കേതിക വിദ്യയുടെ ഉപാസനയിലൂടെ വായനക്കാരന് വായന ജീവിതം മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന അനുഭവം സാധ്യമാക്കുന്നു. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇടപഴകിയ ആള്‍ക്കാര്‍, സാഹചര്യങ്ങള്‍ എന്നിവ പ്രമേയമാക്കുമ്പോള്‍ പ്രകൃതിയില്‍ നിന്നും അന്യവത്കരിക്കപ്പെടെണ്ടത് അനിവാര്യത ആണെന്ന മാര്‍ക്സിയന്‍ വീക്ഷണത്തോട് വി കെ എന്‍ അടുത്ത് നില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് ഉളവാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് അവനവനെയും അപരനെയും പറ്റിയുള്ള ബോധ്യം ഉണ്ടാകുന്നത് .
ആഗോള വത്കരണ കാലത്തെ വെറും ഉപഭോഗ വിന്യാസമല്ല വി കെ എന്നിനു എഴുത്ത്. എല്ലാവരെയും ആധുനികരാക്കാനുള്ള പ്രക്രിയകള്‍ ഗ്രാമീണ അനുഭവങ്ങളില്‍ നിന്നും നമ്മേ അകലേക്ക് കൊണ്ടുപോവുന്നുണ്ട്. ഇത് സൃഷ്ടിച്ചു തരുന്ന താത്കാലിക സ്വാതന്ത്ര്യത്തോടൊപ്പം ഗ്രാമത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അനുഭവങ്ങളും ചേര്‍ന്നതാണ് വി കെ എന്‍ കഥകളുടെ ഊര്‍ജം. സ്വത്വം ,നിലനില്പ് ഇവയുടെ വൈവിധ്യത്തെ ഹനിക്കുന്ന അതെ സാഹചര്യങ്ങളെതന്നെ അവയെ പച്ചക്ക് തുറന്നു കാട്ടാനുള്ള മാധ്യമം ആക്കുന്നതാണ് വി കെ എന്നിന്റെ രസതന്ത്രം . വലിയ ലോകത്തെ ചെറിയ മുഖങ്ങളുടെ കൃത്യമായ അനാവരണം സാധ്യമാക്കിയത് നഗര ജീവിതം ചിന്തക്കും രചനയ്ക്കും നല്‍കിയ പ്രചോദനങ്ങള്‍ ആകം . ഹാസ്യാത്മകമായി അവതരിപ്പിക്കുമ്പോഴും ആവുന്നത്ര പൂര്‍ണത അദ്ദേഹം നല്‍കുന്നുണ്ട്.
സമൂഹത്തിന്റെ രോഗം മാറ്റാനുള്ള കഷായ ചികിത്സയാണ് വി കെ എന്‍ കൃതികളുടെ വായന .വാക്കുകള്‍ പ്രയോഗങ്ങള്‍ എന്നിവയുടെ മൌലികവും ശുദ്ധിയും പുലര്ത്തുന്നതോടോപ്പം, ഭൂതം ഭാവി വര്‍ത്തമാനം എന്നിവയെ ഉള്‍പ്പെടുന്നതാണ് വി കെന്‍ കൃതികളുടെ ചരിത്ര ബോധം . ഓര്‍മ്മകള്‍ ,യാഥാര്‍ത്ഥ്യം ,ഭാവന ഇവയുടെ സമ്മിശ്രണം , സാമൂഹികാവസ്ഥകള്‍ സൌടായങ്ങള്‍, ബാരനമാട്ടങ്ങള്‍ ജീവിത രീതികള്‍ ആഗോള ആശയങ്ങും ആശങ്കകളും വീക്ഷണങ്ങള്‍, എന്നിവയെല്ലാം വി കെ എന്‍ പ്രമേയങ്ങള്‍ ആണ്. ഉദാഹരണത്തിന് അധികാരത്തിന്റെ പിന്‍ ഭാഗത്തുള്ള ഒളിയിടങ്ങളും സ്ഥാനങ്ങളുടെ ദുര്മെദസ്സുകളില്‍ അട്ടകളെപ്പോലെ തൂങ്ങിയാടുന്നവരെയും പറ്റിയുല്ലതാണ് ആരോഹണം എന്ന നോവല്‍. All the world is a stage and all the men and women are ,merely players എന്നാ ഷേക്സ്പിയര്‍ നാടക വചനം പോലെ അധികാര സ്ഥാനങ്ങക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ ,വ്യക്തികള്‍ കഥാപാത്രങ്ങള്‍ ആയി രൂപാന്തരപ്പെടുന്ന അഭിനയ കളരികള്‍ ആയി വി കെന്‍ എന്‍ അവതരിപ്പിക്കുന്നു .രചിക്കപ്പെട്ടു നാല് ദശകങ്ങല്‍ക്കപ്പുറവും കാലത്തോട് സമരസപ്പെട്ടു സമാന്തര ജീവിതത്തിന്റെ കണ്ണാടി പിടിക്കുന്നതാന് ഈ നോവല്‍ ഇപ്പോഴും .1970 ലെ സാഹിത്യ അകാദമി അവാര്‍ഡും ആരോഹണം നേടി. അധികാരം, സര്കാരുകള്‍ക്ക് പിന്നിലെ ഉപജാപങ്ങള്‍ രാഷ്ട്രീയ മാറ്റങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് അധികാരം എന്ന നോവലും.പയ്യന്‍ കഥകളും .ലോകത്തുള്ള ഒരു രാജ്യവും ഭാരതത്തിനു കടം കൊടുക്കുന്നില്ല, കൊടുത്തവരെല്ലാം മുടിഞ്ഞു പോയി, ജനജീവിതം ദുസ്സഹം ആകുമ്പോള്‍ ബന്ധുകള്‍ കൊണ്ടാണ് ഭാരം ലഘൂകരിക്കുന്നത് .കൈക്കൂലിയും കരിന്ച്ചന്തയും ഭംഗിയായി നില നില്‍ക്കുന്നുണ്ട് എന്നെ നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പയ്യന്‍ കഥകള്‍ .ആര്‍ക്കു വേണചാലും രാജാവിനെ കൊല്ലാം, അല്ലെങ്കില്‍ അദ്ദേഹത്തിനു സ്വയം ചാവാം ചത്തൂന്നാക്കാം(ഇതൊക്കെയാണ് ദാമോക്രസിയിലെ രസം ),രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നാണ്യത്തെക്കാള്‍ ഏറെ വെടിക്കൊപ്പാണ് കടം എന്നീ പ്രവചന സ്വഭാവമുള്ള നിരീക്ഷണങ്ങള്‍ അധികാരത്തെ വേറിട്ടതാക്കുന്നു. ഹരിത വിപ്ലവം കൊണ്ട് ധാന്യലഭ്യത വര്‍ധിപ്പിച്ചു ശത്രു രാജ്യത്തെ തറ പറ്റിക്കുന്ന ഹാസ്യ സാമ്രാട്ടായ രാമന്‍ നമ്പൂതിരിയെ കേരളീയ ഗ്രാമത്തിലുള്ള ഒരു ജന്മിയോടു ഉപമിക്കാം. അമ്മൂമ്മ കഥകളിലൂടെ കുഞ്ഞാലന്റെ ദിവസം എന്ന കഥയില്‍ ഇവിടെയെങ്ങാനും ഒരു വെള്ളാനയെ വിലക്ക് കിട്ടുമോ എന്നാ ചോദ്യം ഉണ്ട്. സര്‍കാരിന്റെ നയങ്ങള്‍ക്ക് നേരെയുള്ളചോദ്യം ആണിത്. നൂറു പേരുണ്ടെങ്കില്‍ നൂറ്റൊന്നു സംഘടന, തമിഴാണ് പൊങ്കല്‍ തെലുങ്കന് സേലം ഗോമാങ്ങ റെഡി ,കേരളനു കൂട്ട് മന്ത്രിസഭ, ഗോസായിക്ക് ദീപാവലി പിന്നെങ്ങേനാടോ ആര്യാവര്‍ത്തം ഗുണംപിടിക്കുകയെന്ന സഞ്ചാരത്തിലെ ചോദ്യം നമുക്കെ നേരെത്തന്നെ ഉള്ളതാണ്.
വി കെ എന്‍ കൃതികളുടെ വിശാല ലോകത്തെ അവക്കെല്ലാറ്റിനും പൊതുവായ ഒറ്റ വീക്ഷണം ആണ് ചേരുക .അത് മലയാളത്തിന്റെ ഹാസ്യ ധാരയിലെ ഒരു സുവര്‍ണ കാലഘട്ടം ആണ്. ആ ലോകത്തെ ഒന്ന് പുനര്‍ വായിക്കുക മാത്രമാണ് ഇവിടെ ലക്‌ഷ്യം
മിശ്ര പദങ്ങളിലെ ഹാസ്യം
സാധാരണ മേരുങ്ങാന്‍ പാടായ ആംഗലേയ പദങ്ങളെ ഭാഷാ പദങ്ങളുമായി ചേര്‍ത്തും ഒറ്റവാക്കാക്കി മാറ്റിയും മണി പ്രവാള മാതൃകയില്‍ കൂട്ടിയിണക്കി ഹാസ്യ തരംഗമുണ്ടാക്കുകയാണ് വികെ എന്‍ .ഈ അവിയല്‍ പദങ്ങള്‍ കഥാഘടനയില്‍ പലപ്പോഴും സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നുണ്ട് .ഈ പ്രയോഗ രീതികള്‍ ഇന്ന് നമ്മുടെ സംസാര ഭാഷയില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.ഒരു വാചകം സസാരിക്കുന്നതിനിടെ വ്യാകരണ ഭീതി ഇല്ലാതെ ഇംഗ്ലീഷ് പദങ്ങളും മലയാള വാക്കുകളും ചേര്‍ത്ത് കൊണ്ടാടുകയാണല്ലോ നമ്മള്‍ .ഇത് വിനിമയം ചെയ്യപ്പെടുന്നുമുണ്ട് എന്നതാണ് മറ്റൊരു രസം. വി കെ എന്‍ നിഘണ്ടു വിലെ ചിലെ പദങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം. ടെലിവിഷം,ലോക്കല്‍ പാണന്‍, ഫോറിന്‍ ചാത്തന്‍ , ഇന്ത്യന്‍ ചാത്തന്‍, സര്‍ ചാത്തു, ക്ലസ്ഫോരന്‍ ,മാഹന്‍ ട്രിവാന്‍ എഡിറ്റന്‍ ചില്ട്പാലട ,ഫിലിമിസ്ഥാനി, കീഴ്ജനരല്സ്, നക്സലന്‍ ,മറു കേബിള്‍ ,എഡിന്‍ ശബിള്‍, ടെലിവിഷപ്പതി ,ലോക്കല്‍ ഗാന്ധി, അമ്ബാസ്സടോര്‍, പൈമ്പിക വൃത്തി, അഞ്ചു കോഴ്സ് ലഞ്ച്, പ്രൊഫഷണല്‍ തോക്കാളര്‍, റിസര്‍വ് കാന്താരം, ഹൈകംമീഷനന്‍, കണ്ശേബില്‍, പയ്യന്‍സ് ,ഇറ്റലി, ഗ്രാമീണ മോന്‍സ്ടര്മാര്‍, താച്ചറച്ചി, ആട്ടപ്പടക്കം, മാര്‍ഷലദ്യം ,തുടങ്ങി വിവിധ കൃതികളില്‍ ആയി നൂറു കണക്കിന് വാക്കുകള്‍ ആണ് വി കെ എന്‍ പദ വികൃതി കാണിച്ചു നമുക്ക് തന്നത്. ധ്വനിയുടെ ഉപാസകനു ഇത്തരം പദങ്ങള്‍ പഥ്യം ആണെന്നു തോന്നുന്നു. പ്രത്യക്ഷ ഹാസ്യവും ചിന്തിപ്പിക്കുന്ന ചിരിയും നേര്‍ പാകത്തില്‍ .
തര്‍ജമകളിലെ ഹാസ്യം
പദാനുപദ തര്‍ജമ വി കെ എന്‍ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും അവയെ മറികടന്നു അനശ്വരമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ തനത് തര്‍ജമകള്‍ ആണ് .പലപ്പോഴും ആംഗലം ആയ ഒന്നിനെ തനി നാട് ഭാഷയില്‍ വായനക്കാരനോടു അടുപ്പിച്ചു നിര്‍ത്തി തൃശ്ശൂര്‍ പൂരത്തിനു അമിട്ടുകള്‍ പോട്ടിത്തൂവുന്നത് പോലെയാണ് വി കെ എന്‍ തര്‍ജമകള്‍, . ദ കളര്‍ സെപിയ (ശുക്ലാംബരധാരം വിഷ്ണു )സൊ മെച്ചര്‍ നോ അമേത്തോര്‍ (അരുപതായാലും തെരണ്ട് തീണ്ടാതിരിപ്പ് എന്ന പേര്‍ കേള്പ്പിക്കില്ല )ആന്റി സെപ്ടിക് ഓണ്‍ ദി റോക്ക് (പച്ച മരുന്നും പറിമരുന്നും) ദി ലാസ്റ്റ് ടിം ഐ വാസ് ഇന്‍ എ ഹോള്‍ ദേര്‍ ആരോസ് ഫി സ്ടര്സ് ഇന്‍ ദ ഈസ്റ്റ് (കഴിഞ്ഞ തവണ ഞാന്‍ ലോഡ്ജില്‍ മുരിയെടുത്ത്തപ്പോള്‍ കിഴക്ക് പഞ്ചവാദ്യമുണ്ടായി 1742 അക്ഷരവട്ടം ) ദി ഫിഫ്ത് ഇമ്മക്കുലേറ്റട് കണ്സപ്ഷന്‍ ആഫ്ടര്‍ ഫോര്‍ ഫാള്‍സ് സ്ടാര്‍ട്സ്(നാല് തവണെ നിരീച്ചന്ത്യെ തരായില്ല, അഞ്ചാമത് നിരീക്കടീം വന്നില്ല.(ഗി സം സിംമിംഗ് ഗിയര്‍ (ഒപ്പം നീന്താന്‍ ഒരു പങ്ങ )അസിന്‍ എ കേരള ചാപ്പ് ടു മി. ആന്‍റ് ഗെറ്റ് ലോസ്റ്റ്(ഒരു മലയാളം മുന്‍ഷിയെ ഇങ്ങോട്ട് അയച്ചു നീ ഭാസ്മാവ് )കണ്ട്രി അലര്‍ട്ട് ദീപ റെഡ് (ച്ചാല്‍ സീക്ഷിക്കണം )അസപ്റ്റ് എ പേര്‍സണല്‍ ചെക്ക് ഫ്രം ഹിമ (അവന്റെ ഭൂമി പണയമ എഴുതി വാങ്ങി ) വേജ് ഓര്‍ നോണ്‍ വേജ് ( ആടോ മാടോ)ദി സല്യൂറെദ് ആന്‍റ് വെന്റ് ഓഫ് (അവര്‍ എന്നെ വിറ്റി സ്ഥലം വിട്)ഉ ഡോണ്ട് സെ (അപ്പോള്‍ താന്കള്‍ ഊമയല്ലേ )സര്‍വൈവല്‍ ഓഫ് ദി ഫിട്ടസ്റ്റ്റ് (തോലിക്കടിയുള്ളവരെ സാഹിക്കൂ )ഹി ഈസ് അഫൈദ് ഓഫ് വെര്‍ജിനിയ വൂള്‍ഫ് (ആര്‍ക്കാണ് വെള്ളായണി അര്‍ജുനനെ പേടി )മാക് മോഹന്‍ ലൈന്‍ (ലക്ഷ്മണ രേഖ )എന്നിവയെല്ലാം തര്‍ജമകള്‍ കൊണ്ട് വി കെ എന്‍ സൃഷ്ടിക്കുന്ന ഹാസ്യത്തിന്റെ മുഖങ്ങള്‍ആണ് .ഉരുളക്കുപ്പെരി എന്നതും തെറിക്കുത്തരം മുറിപ്പത്തല്‍ മാതുകയിലും അനര്‍ഗളം ആണ് ഇവിടെ പ്രയോഗങ്ങള്‍ .
ചില സന്ദര്‍ഭങ്ങള്‍
വി കെ എന്‍ കൃതികളുടെ പ്രത്യേകത ഒരുസമാന്തര ജീവിതം ഉണ്ടാകി എടുക്കുന്നുണ്ട് എന്നതാണ് .പ്രഹസനങ്ങളെ കറുത്ത ഹാസ്യത്തോടെ നേരിടുന്ന അദ്ദേഹം എന്തും വെട്ടിതുറന്നു പറയുന്ന പാദപൂജാ താല്പര്യം തൊട്ടു തീണ്ടാത്ത ആളാണ് .ഹാസ്യം കൊണ്ടുള്ള ഒരു ക്രിയയാണ് വി കെന്‍ എന്‍ ജീവിതവും സാഹിത്യവും .ഒരു വിദൂഷകന്‍ സ്റ്റൈല്‍ .. ഇതിന്റെ ഉത്തരമാകട്ടെ ജീവിതത്തിന്റെ ആകെത്തുകയും, അധികാരത്തിലെ നിയുക്ത രാജാവിന്റെ പട്ടാഭിഷെക വര്‍ണന ഇങ്ങിനെ ..നിയുക്തന്റെ പടയണി പ്രവേശിച്ചപ്പോള്‍ രാജ പുത്രാ റജിമെന്റിലെ ഭാഗവതന്മാര്‍ ലാസ്റ്റ് പോസ്റ്റ് വായിച്ചു. എട്ടു പട്ടന്മാര്‍ രാജാവിന്റെ തലയില്‍ കിരീടം മേടി ഉറപ്പിച്ചു .ഗോതമ്പരിയിട്ടു വാഴിച്ചു. ...അധികാര സ്ഥാനങ്ങളും പൌരോഹിത്യവും തമ്മിലുള്ള ബന്ധവും അതിന്റെ നിസാരതയുമെല്ലാം,പറ്റാവുന്നത്ര ലാളിത്യത്തോടെ ആണിവിടെ . രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാണ്യത്തെക്കാള്‍ ഏറെ വെടിക്കൊപ്പാണ്കടം, രാജ്യമാണ്, രാജാവല്ല വലുത്, പോയ വര്ഷം വളര്‍ച്ച നിരക്ക് സാമ്പത്തിക ആശയ വൈരുധ്യവും നാണയ വീര്‍പ്പും കഴിച്ചു ദശാംശം പൂജ്യം ശതമാനം, പ്ലാനിംഗ് കമ്മീഷന്റെ രേഖകളില്‍ എങ്കിലും രാജ്യം എന്നൊന്ന് ഉണ്ടോ തുടങ്ങിയവയിലൂടെ വളരുന്ന അധികാരത്തിലെ സന്ദര്‍ഭങ്ങളും ,അധികാര കസേരകള്‍ക്ക് പിന്നിലെ മത്സരങ്ങള്‍പൊളിച്ചു കാട്ടുന്ന ആരോഹണത്ത്തിലെ സന്ദര്‍ഭങ്ങളും വിശപ്പ് സഹിക്കാതാവുമ്പോള്‍ ഭാരതീയര്‍ നാല് മുദ്യാവാക്യം വിളിക്കും, വീണ്ടും പട്ടിണിയിലേക്ക് തിരിച്ചു പോവുമെന്ന് ഷാജഹാന്റെയും ഫാഹിയാന്റെയും പയ്യന്റെയും കണ്ടെത്തലുകളും ബാഹ്യ വൈരൂപ്യങ്ങല്‍ക്കപ്പുറം ആന്തരിക ദുര്‍ബലതകള്‍ കൂടി വെളിവാക്കുണ രംഗങ്ങള്‍ ആണ് ..ഒരു കള്ളനെ ചോദ്യം ചെയ്യവ യുറേനിയം കിട്ടുമായിരുന്നെന്കില്‍ ഒരു ആട്ട പ്പടക്കം (ആട്ടം ബോംബ്)നിര്‍മിക്കാനാ ഗ്രമാമുന്ടെന്നു പറയുന്നത്, ഈ രാജ്യത്തെ പട്ടിണി മാറ്റാതെ ആണവ ശേഷിക്കു പിറകെ പായുന്ന ദേശീയ വീക്ഷണതെതെ കളിയാക്കുന്ന വേല കൂടിയാണ് .
തന്നെക്കാള്‍ വലിയ കഥാ പാത്രങ്ങള്‍
അധികാരം എന്നാ കൃതിയില്‍ രാമന്‍ നമ്പൂതിറി ഡിപ്യുട്ടി ആയ നാണ്വാരോട് പറയുന്നുണ്ട്. നെന്നാക്കാള്‍ വലിയ കഥാ പാതങ്ങളെ സൃഷ്ടിച്ചു നീയ്യ്. ഇനി നെനക്ക് ശോഭിക്കാന്‍ പ്രയാസാ ..ഇതിലെ നാണ്വാര്‍ വി കെ എന്‍ തന്നെയാണ് .തന്നെക്കാള്‍ വലിയ ഒരു പാട് കഥാ പാത്രങ്ങളെ സൃഷ്ടിച്ചു താനോന്നുമറിഞ്ഞില്ലേ എന്നാ ഭാവത്തില്‍ നില്‍ക്കുന്ന സൃഷ്ടികളുടെ പരം പൊരുള്‍.ആരോഹണത്തിലെ പയ്യന്‍ സുനന്ധയോട് പറയുന്നത് അധികാരത്തിന്റെ കോണിപ്പടിയില്‍ തപ്പിത്തടയുന്നവരോടുള്ള ഏറ്റുപറച്ചിലുകള്‍ ആണ് .ചേരികളും മറ്റും കയ്യടക്കി ഭരിക്കുന്ന സൊസൈറ്റി ലേഡി ഒരിക്കലും സെന്റി മെന്റല്‍ ആവരുത്. മനുസ്മൃതി അതിനെ വിലക്കുന്നു തുടങ്ങി എവറസ്റ്റ് കീഴടക്കുമ്പോള്‍ ഒരുത്തിയും ഒരു തുള്ളി ഗ്ലിസറിന്‍ പോലും തൂവിയിട്ടുണ്ടാവില്ല എന്ന് അവസാനിക്കുന്ന ഡയലോഗ് മാത്രം മതി പയ്യന്‍ എന്ന കഥാപാത്രത്തിന്റെ ആഴമറിയാന്‍, ചിരന്ജീവിയായി കാലാതിതനായി ലോകത്തെ നോക്കി കാണുന്ന മലയാളത്തിലെ എക്കാലത്തെയും കരുത്തനായ ഹാസ്യ കഥാപാത്രമാണ് പയ്യന്‍. പയ്യന്‍ കഥകളിലെ ചൈനീസ് പാതിരി ഫാഹിയാന്‍ അധികാരത്തിലെ രാമന്‍ നമ്പൂതിരി .ചെക്കന്‍ രാജാവ് ,നാണ്വാര്‍, സര്‍ ചാത്തു, ഹാജ്യര്‍, സുനന്ദ ,ഭൂതത്താന്‍ മന്ത്രി തുടങ്ങി ആട്ടം ബോംബ് നിര്‍മിക്കുന്ന കൊല്ലന്‍ വരെയുണ്ട് വ്യാപ്തി.ഗ്രാമീണ വിഡ്ഢിതങ്ങളും നഗര പോങ്ങച്ചങ്ങളുമായി ചുറ്റിയടിക്കുന്ന കഥാപാത്രങ്ങള്‍ പലതും വികെ എന്‍ സ്വന്തം ജീവിതത്തില്‍ നിന്നും കണ്ടെത്തി ജീവന്‍ നല്‍കിയവര് ആണ് .അത് കൊണ്ട് തന്നെ തനിക്ക് പരിചിതരായ കഥാപാത്രങ്ങളെ വായനക്കാരന് എളുപ്പം കണ്ടെത്താനും അവര്‍ പറയുന്ന എന്തും ഗഹനം ആണെങ്കില്‍ തന്നെ പറ്റാവുന്നത്ര ഗ്രാമ്യമായി ഉള്‍ക്കൊള്ളാനും കഴിയുന്നു. ഒരു എഴുത്തുകാരന്റെ ഈറ്റവും വും വലിയ വിജയവും അത് തന്നെയാണ് .

കൊള്ളാം
മറുപടിഇല്ലാതാക്കൂവി കെ എനിന്നെ ഓർമിപ്പിച്ചതിന് നന്ദി
താങ്കൾ നന്നായി ഇത് എഴുതി, നല്ല വിവരണം
ആശംസകൾ
നന്ദി ഷാജു അത്താണിക്കല്‍..എളിയ ഈ എഴുത്തിനെ കാണാന്‍ സമയം കണ്ടെത്തിയതിനും
ഇല്ലാതാക്കൂനല്ല വായനക്കും
അനശ്വരമായി നില്‍ക്കുന്നത് തനതു തര്‍ജ്ജ മകളാണ് വളരെ ശരി ..എടുത്തു പറയാന്‍ ഒരുപാട്..ഹാസ്യത്തിന് ആഴവും വ്യത്യസ്തയും നല്‍കി ബുദ്ധിപരമായി ഉപയോഗിച്ചയാള്‍ അനേകം അനശ്വര സൃഷ്ട്ടികള്‍ ..നന്നായിരിക്കുന്നു അവലോകനം
മറുപടിഇല്ലാതാക്കൂസ്മോകിംഗ് ഓര്‍ നോണ്‍സ്മോകിംഗ് മുറുക്കോ സംഭാരമോ
മറുപടിഇല്ലാതാക്കൂക്ഷമ ....അതെന്റെ കണ്ണില്‍ പെടാതെ പോയി
ഇല്ലാതാക്കൂ