കെ ജി ചെത്തല്ലൂര്‍ ...ചിന്തയുടെ ചെത്തം
ഭാഷയിലേക്ക് ചിന്തയുടെ കാറ്റും വെളിച്ചവും കടത്തിവിട്ട എഴുത്തുകാരനാണ് കെ ജി ചെത്തല്ലൂര്‍ എന്ന പ്രഫ ഗോപാല കൃഷ്ണന്‍ . ആഴമേറിയ വായനയും ചിന്തയുമാണ് കെ ജി തന്റെ കൃതികളിലൂടെ തുറന്നു വച്ചത് .ഒരു മനുഷ്യായസ്സു മുഴുവനും എഴുത്തുകാരനായി ജീവിച്ചു തീര്‍ത്ത അദേഹത്തിന് സാഹിത്യ ലോകത്ത് വേണ്ടത്ര ഇടം ലഭിച്ചോ ? അദേഹത്തിന്റെ എഴുത്തുകളില്‍ വേണ്ടത്ര ചര്‍ച്ച ഉണ്ടായോ എന്നത് മറൊരു വിഷയം ആണ് .ധിഷണയായിരുന്നു സര്‍ഗാത്മകതക്കപ്പുറം കെജി കൃതികളുടെ മുഖ മുദ്ര എന്ന് തന്നെ പറയാം . കെ ജി യുടെ ചിന്ത കടന്നു പോകാത്ത പഴയ തലമുറ എഴുത്തുകാര്‍ ഇല്ല എന്ന് പറയാം .ഓരോരുത്തരെയും ഗഹനമായ ഗവേഷണങ്ങള്‍ ,ആധികാരികമായ ആത്മാര്‍ഥമായ പഠനങ്ങള്‍ ,പുതിയ തലമുറയിലെ മിക്ക പേര്‍ക്കും പരിചിതനല്ലാത്ത പ്രഫ ഗോപാല കൃഷ്ണന്റെ കൃതികളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ആ അസാമാന്യ ചിന്തകനെ വായിച്ചെടുക്കാം .ആദ്യ കാലത്ത് കവിതയും ,പിന്നീട് ലേഖനങ്ങളും സവിശേഷങ്ങളായ ഭാഷാ പഠനങ്ങളും ആണ് കെ ജിയുടെ സാഹിത്യ സപര്യ ..
1932 സെപ്തംബര്‍ 12 നു വെള്ളിനേഴിയില്‍ കീഴില്ലത്ത് ഗോപാല മേനോന്റെയും കോഴിക്കോട് നെടുംപറമ്പത്ത് ശിന്ന മാളു അമ്മയുടെയും മകനായി ജനനം .കുറ്റാനശ്ശേരി ,വെള്ളിനേഴി ,ചെത്തല്ലൂര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പ്രൈമറി വിദ്യാഭ്യാസം,. മദിരാശി സര്‍വകലാശാലയില്‍ നിന്നും ബി എ ,കേരള സര്‍വകലാശാലയില്‍ നിന്നും എം ഫില്‍ എന്നിവ നേടി .ബിരുദങ്ങളില്‍ ഏറെയും സ്വകാര്യ പഠനത്തിലൂടെ യായിരുന്നു .1967ല്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍മലയാളം,അധ്യക്ഷനായിരിക്കെയാണ് വിരമിച്ചത് .തന്റെ സര്‍ഗ വ്യാപാരത്തിന്റെ കേന്ദ്രമായ കോഴിക്കോട് വിട്ടു ജന്മസ്ഥലമായ ചെത്തല്ലുരിലേക്ക് അദ്ദേഹം എത്തുന്നത് ഇതിനു ശേഷം ആണ് .2012 ജൂണ്‍ ഒന്നിന് അദേഹം അക്ഷരലോകത്തോട് വിട പറഞ്ഞു
കെ ജി ചെത്തല്ലൂര്‍ എന്നാ പേരില്‍ കവിതകള്‍ എഴുതി സാഹിത്യ ലോകത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് സാഹിത്യ നിരൂപണം, ഗവേഷണം മേഖലകളിലേക്ക് തിരിഞ്ഞു. സഞ്ജയന്‍ .ഇടശ്ശേരി, കേസരി ,മുണ്ടശ്ശേരി ,എന്‍ വി കൃഷ്ണ വാരിയര്‍ ,വി ടി ഭട്ടതിരിപ്പാട് എന്നിവരുടെ രചനകളെ ആസ്പദം ആക്കി ഇദ്ദേഹം എഴുതിയ ഗവേഷണ പ്രബന്ധങ്ങള്‍ ഇന്ന് ഭാഷാ വിദ്യാര്‍ഥികളുടെ പഠന ഗ്രന്ഥങ്ങള്‍ ആണ് .ഹോമിയോ ചികിസ്തയിലും പ്രാവീണ്യം നേടി. കോഴിക്കോട്ടെ സാഹിത്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യം ആയിരുന്നു കെ ജി. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലടിയപ്പോഴും എഴുത്തിനെ കൈ വിടാതിരുന്ന അദ്ദേഹത്തിന്റെ അവസാനത്തെ കൃതി അക്ഷര ലോകത്തെ നഷ്ട സൌഭാഗ്യങ്ങള്‍ എന്നതാണ് .കോഴിക്കോട് പൂര്‍ണ പബ്ലികഷന്‍സ് എഡിറ്റര്‍ ,വള്ളത്തോള്‍ വിദ്യാപീഠം ജയന്റ് സെക്രടറി, കേരള സാഹിഹ്യ അകാദമി ജനറല്‍ സെക്രടറി സഞ്ജയന്‍ സ്മാരാക സമിതി അംഗം, എന്‍ വി സ്മാരക ട്രസ്റ്റ് അംഗം, കവന കൌമുദി ദ്വൈ മാഷിക മനെഗിംഗ് എഡിറ്റര്‍, കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല തിരൂര്‍ കൊയിലാണ്ടി പ്രാദേശിക പഠന കേന്ദ്രങ്ങളില്‍ മലയാളം പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.2011 ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അകാദമി അവാര്‍ഡ് നേടിയിരുന്നു. പടയാളി ,വീടാക്കടം (പൂര്‍ണ )എന്നീ കവിതാ സമാഹാരങ്ങള്‍ , ദീപശിഖ,(പൂര്‍ണ) നാട്ടു വെളിച്ചം (കറന്റ് ബുക്സ് )കുലപതികള്‍,(വള്ളത്തോള്‍ വിദ്യാപീഠം ) കവികള്‍ പാടിയതും പാടാത്തതും (പൂര്‍ണ) അന്വേഷണ ബുദ്ധിയുടെ കാലടിപ്പാടുകള്‍ (ലിപി) ,അക്ഷര ലോകത്തെ നഷ്ട സൌഭാഗ്യങ്ങള്‍ എന്നീ ലേഖനങ്ങളും ,വി സി യും കാല്പനിക കവിതയും(വള്ളത്തോള്‍ വിദ്യാ പീഠം ) എന്നാ ഗവേഷണ പ്രബന്ധവും,ബുദ്ധിയും ശ്രദ്ധയും (മാതൃഭൂമി)എന്നാ ബാലസാഹിത്യ കൃതിയും, വി ടി ഭട്ടതിരിപ്പാട് (കേന്ദ്ര സാഹിത്യ അക്കാദമി )എന്‍ വി കൃഷണ വാര്യര്‍ (കേരള സര്‍ക്കാര്‍ സംസാരിക പ്രസിധീകരണവകുപ്പു )എന്നിവരുടെ ജീവ ചരിത്രങ്ങളും ,വി സി കൃതികള്‍,(കേരള സാഹിത്യ അകാദമി )ഇടശേരി കവിതകള്‍ (വള്ളത്തോള്‍ വിദ്യാ പീഠം )ഇടസേരിയുടെ പ്രബന്ധങ്ങള്‍, (മാതൃഭൂമി) കേസരി നായനാരുടെ കൃതികള്‍,(മാതൃഭൂമി) മാധവ്ജിയുടെ കൃതികള്‍ (കേന്ദ്ര സാഹിത്യ അക്കാദമി )കവികുലഗുരു പി വി കൃഷ്ണവാരിയരുടെ പരബന്ധങ്ങള്‍,വി സി യുടെ നാടകം ആയ ദേവകി കുട്ടി ,,ഭാഷാ രചന ഒരു വിലാപം ,കൊമാപ്പന്‍, പാക്കനാര്‍ , വിശ്വരൂപം നാല് ഭാഷാ കാവ്യങ്ങള്‍ കേരള കൌമുദി എന്നെ ഗവേഷണ പഠനങ്ങളും കെജിയുടെ തൂലികയില്‍ പിറന്നു . മലയാള സാഹിത്യ ലോകത്തെ പ്രഭുക്കന്മാര്‍ എന്ന് വിശേഷിപ്പിക്കാവുന്നവുടെ രചനകളിന്‍ മേലാണ് കെ ജി യുടെ തൂലിക പടവാളായത്..പറയേണ്ടത് മാത്രം പറയുക എന്നതാണ് കെ ജി കൃതികളുടെ സാഹിത്യ രഹസ്യം.
വിമര്‍ശനത്തിന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച മൂന്നു രചനകള്‍ ആണ് കേസരിയുടെ വിമര്‍ശനം, എന്‍ വി യുടെ സാഹിത്യ വിമര്‍ശനം, മുണ്ടശേരിയുടെ താരതമ്യ നിരൂപണം എന്നീ മൂന്നു കെ ജി കൃതികള്‍ .സംസ്കാരത്തെ നൂറു ശതമാനം ബലികഴിച്ചാലും വേണ്ടില്ല പരിഷ്കാരവും പുരോഗതിയും കൈ വരിക്കുന്നതിനുള്ള ഒരു അവസരവും പാഴാക്കിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധിയാണ് കേസരിയുടെ ചിന്താ സവിശേഷതയായി കെ ജി കാണുന്നത് പാശ്ചാത്യ പരിചയത്തില്‍ നിന്നും മുക്കി എടുത്ത നവീന ആശയങ്ങള്‍ പുതു മുലകളുടെ ചുവട്ടില്‍ ചൂടോടെ ഒഴുച്ചു കൊടുത്തു കൊണ്ടേ നില്‍ക്കുന്ന ഒരു സാന്നിധ്യം ആണ് കെ ജിക്ക് കേസരി തലതിരിഞ്ഞ വിശ്വമാനവ സങ്കല്‍പം കൊണ്ടും പാശ്ചാത്യ ഭ്രമം കൊണ്ടും വഴി തെറ്റിയ വിമര്‍ശകന്‍ ആയിരുന്നു കേസരി എന്ന് കെ ജി പറയുന്നത് ഈ ചിന്താധാര വച്ചാണ്.തന്റെ കൃതികളിലൂടെ കേസരി ലക്ഷ്യമിട്ടിരുന്നത് ആധുനികമായ ഏകലോക മനസ്ഥിതി കേരളീയരില്‍ സൃഷ്ടിച്ചു എടുക്കുവാനാണ് എന്ന് പ്രഫ ഗോപാലകൃഷനന്‍ പറയുന്നു
.ഭഗവദ് ഗീതയുടെയും ഉപനിഷത്തുകളുടെയും ദാര്‍ശനികവും സമുന്നതവും ആയ ധര്‍മ ബോധതിന്റെ വിശുദ്ധി ആണ് സഞ്ജയന്റെ ഹാസ്യത്തില്‍ കെ ജി നിരീക്ഷിച്ചത് .മഴക്കിടയിലെ വെയില്‍ നാളം പോലെ കണ്ണീര്‍ ധാരക്കിടയിലെ തെളിച്ചം തൂവുന്ന അപൂര്‍വ സിദ്ധിയായാണ്മാധവ്ജിയുടെ ഹാസ്യലോകാതെ കെ ജി നോക്കി കാണുന്നു .പരിഹാസ പനനീര്‍ ചെടിക്ക് പൂവും മുള്ളും ഉണ്ട്.പൂവാണ് ചിരി.മുള്ള് ശകാരവും.ശകാരത്തിനും ഹൃദ്യമായ ഒരു അനുഭൂതി തലം നിഷ്കര്‍ഷിക്കുന്ന എഴുത്തുകാരന്‍ ആയാണ് സന്ജയനെ വായിക്കുന്നത്.കവിത പുരോഗമിച്ചു പുരോഗമിച്ചു വെള്ളച്ചാട്ടത്തിന്റെ ശബ്ദാനുകരണം ആയും തലയോട്ടിയിലെ വരയുടെ അസംബന്ധ ചിത്രമായും പരിണമിച്ചു എന്നും ഒടുക്കം വരിയും വാക്കും വരയും, എല്ലാം പോയി തലക്കെട്ടിന്നു കീഴില്‍ കുറെ ശൂന്യ സ്ഥലം എന്നാ അവസ്ഥയിലെത്തുന്നു .പുരോഗതി നിലചിട്ടില്ലേ തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന് സന്ജയനെ പറ്റിയുള്ള പഠനത്തില്‍ കെ ജി പറയുന്നു . കെ ജി യുടെ തന്നെ അഭിപ്രായത്തില്‍ കവിത എഴുതുന്നത് പോലെ അല്ല ലേഖനം എഴുത്ത് .കവിതയ്ക്ക് ആളും അവസരവും എന്തെന്ന് നോട്ടം ഇല്ല .അതിന്നു തോന്നുമ്പോള്‍ അത് പുറത്ത് ചാടും
.
മലയാളത്തില്‍ കെ ജിയോളം ഇടശേരിയെ പഠിച്ചവര്‍ ഇല്ല എന്ന് പറയാം. സാഹിത്യത്തെയും ജീവിതത്തെയും സംബാന്ധിച്ചുള്ളമഹാകവിയുടെ ചിന്തകളെ പ്രസരണശാവ്യതിരേകം കൊണ്ടും വ്യാപ്തി കൊണ്ടും വര്നപ്പോലിമ കൊണ്ടും അനന്വയങ്ങള്‍ ആയി വര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇടശ്ശേരി കവിതകളെ കെ ജി വായിച്ചത് .ചുടു കഞ്ഞിയില്‍ പുതു വെണ്ണ പോലെയാണ് ഇടശ്ശേരി കൃതികള്‍ എന്നും ദുഖാനുഭൂതി മനുഷ്യനെ മഹാനാക്കുന്നു എന്ന സിദ്ധാന്തം ഇടശ്ശേരിയുടെ പ്രാണബലം ആണെന്നും കെ ജി കണ്ടെത്തുന്നു.ഇടശ്ശേരി പിന്‍ തലമുറയുടെ കൂടെ നടക്കാന്‍ ആഗ്രഹിച്ച ആള്‍ ആണെന്നും ശാശ്വത മൂല്യം എന്നതിനപ്പുറം പിന്‍ തലമുറയുടെ അഭിപ്രായങ്ങള്‍ക്ക് ജീവനും ചോരയും ഉണ്ടെന്നാണ് ഇടശേരിയുടെ ചിന്ത എന്നും കെ ജെ കണ്ടെത്തുന്നു .
ആത്മ പ്രകാശനത്തിനു കവിത എന്നതാണ് കെ എന്‍ എഴുത്തച്ഛന്റെ കവിതയെപ്പറ്റി കെ ജിയുടെ പഠനം .കാളിദാസന്റെ രഘു വംശം പോലെ മനോരഹരമാണ് എഴുതശന്റെ കേരളോദയം മഹാകാവ്യം എന്ന് കെ ജി കാണുന്നു .ജനജീവിതത്തിന്റെ സംസ്കാരികവും ഭൌതികവും ആയ വളര്‍ച്ചയുടെ പരിവര്‍ത്തനത്തിന്റെ സത്യസന്ധവും അപഗ്രഥനാതമകവും വര്‍ണ ശബളവുമായ രേഖയും പഠനവും എന്നവീക്ഷണം ആണ് കെ എന്‍എഴുതശന്‍ തന്റെ മഹാകാവ്യത്തിന്റെ ഇതിവൃത്തത്തില്‍ പുലര്തിയിട്ടുള്ളത് എന്നാ വീക്ഷണം പ്രസക്തമാണ്
സര്‍ഗാത്മക സാഹിത്യ പ്രവാഹതിലെ കാലിക വൈകല്യങ്ങള്‍ പരിഹരിക്കുകയാണ് എന്‍ വിയുടെ സാഹിത്യ വിമര്‍ശനത്തിന്റെ ധര്‍മം എന്നാണു കെ ജി എന്‍ വി യെ വിലയിരുത്തുന്നത്. സാഹിത്യം വിദ്യ ആണെന്ന മാരാരുടെ നിലപാടിനോട് വിയോജിച്ചു സാഹിത്യം കല ആണെന്ന് എന്‍ വി പറഞ്ഞതിന്റെ മൂല്യം കെ ജി എടുത്തു കാട്ടുന്നുണ്ട് . പുതിയ കാലഘട്ടത്തില്‍ തീര്‍ത്തും തള്ളി ക്കലയേണ്ട ഒരു പ്രസ്ഥാനം ആയാണ് മഹാകാവ്യത്തെ പരിഗണിക്കുന്നത് . കവിത വൃത്ത ബന്ധം വെടിഞ്ഞു ഗദ്യ രൂപം സീകരിക്കുകയാണ് ഉചിതം കാല്പനികത തികച്ചും നിരാകരിക്കെണ്ടാതാണ് എന്നും മറ്റുമുള്ള എന്‍ വിയുടെ വാദങ്ങളെ കെ ജി ചില നേരങ്ങളില്‍ ഖണ്ടിക്കുന്നുണ്ട്. പാശ്ച്വാത്യമായ ശൈലികളെ പ്രാചീന ഭാരതീയ കാവ്യരീതികളോട് ചേര്‍ത്ത് വയ്ക്കുകയാണ് എന്‍ വി ചെയ്തതെന്ന് കെ ജി വീക്ഷിക്കുന്നു .ഏകാനതമായ പ്രത്യാശയാണ് അദ്ദേഹം പ്രകടിപ്പിച്ച്ചിരുന്നത് ..അതിനപ്പുറമുള്ള വിഹ്വലതകളെ ഉള്‍ക്കൊള്ളാനും എന്‍ വി സന്നദ്ധന്‍ ആയിരുന്നു. കവിതയെ വാസ്തവികതയിലേക്ക് ഉപനയിക്കാനുള്ള ശ്രമമാണ് എന്‍ വി കവിതകളില്‍ .കവിതയുടെ സാമൂഹിക പ്രസക്തിയെ പറ്റിയുള്ള എന്‍ വി നിലപാട് കെ ജി യും വക വച്ച് കൊടുക്കുന്നുണ്ട്
നിരൂപണത്തില്‍ പൌരസ്ത്യവും പാശ്ചാത്യവും ആയ സാഹിത്യ തത്വങ്ങള്‍ സ്വീകരിച്ചതില്‍ മുണ്ടശേരിക്ക് പാകപ്പിഴകള്‍ നേരിട്ടതായി കെ ജി കണ്ടെത്തുന്നു .വിമര്‍ശന ശാഖയിലെ പുതു രീതികള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല. ഒരേ സമയം റൊമാന്റിക് രചനകളെ പുകഴ്ത്തുകയും ഉള്ളൂരിനെയും ജി യെയും പോലുള്ളവരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തത് കെ ജി പരിശോധനക്ക് വിധേയമാക്കുന്നുണ്ട് .ആശാന്‍ കവിതകളോട് മുണ്ടശേരിക്ക് ആദര്‍ശ ഭക്തി ആണെന്നും ഇതിവൃത്ത ഘടനയെക്കുരിച്ചുള്ള ചര്‍ച്ചയില്‍ ആശാന്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് നീതി കണ്ടെത്താന്‍ മുണ്ടശ്ശേരി അമിതമായി യാത്നിക്കുകയായിരുന്നു എന്നും കെ ജി അമ്പ് തൊടുക്കുന്നുണ്ട് .
അദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പ്രഫ അച്യുതനുണ്ണി സൂചിപ്പിച്ച പോലെ സുതാര്യത നഷ്ടപ്പെട്ട്ടു കൊണ്ടിരിക്കുന്ന എഴുത്തിന്റെ പുതിയ വഴികളില്‍ നിന്നും വേറിട്ട് വായനക്കാരുടെ മനസ്സിലേക്ക് തടവറ്റ് കടന്നു ചെല്ലുന്ന ഭാഷയുടെ കാറ്റും വെളിച്ചവും ഉണ്ട് കെജി യുടെ കൃതികളില്‍ .തനിക്ക് തികച്ചും ബോധ്യമായ വസ്തുതകള്‍ യുക്തിയും സഹൃദയത്വവും പരസ്പരം ഇണങ്ങി നിക്കുമാറ്പ്രകാശിപ്പിക്കുമ്പോള്‍ഉണ്ടാകുന്ന ഉള്‍ക്കരുത്ത് കെ ജി യുടെ ചിന്താ പരമ്പരയുടെ ശില്പ ഘടനയില്‍ കാണാം ..ഈ നിരീക്ഷണം തന്നെയാണ് കെ ജി കൃതികളുടെ പരമാര്‍ത്ഥം .ഉപരിപ്ലവമായ അറിവുകളുടെ പ്രകാശനത്തിനപ്പുറം , അടിമപ്പെട്ട ആശയ സംഹിതകള്‍ക്ക് വേണ്ടി അഹോരാത്രം പേന ഉന്തേണ്ടി വരുന്ന കൂലി വിമര്‍ശകന്മാരുടെ ഇടത്താവളങ്ങള്‍ക്കും അപ്പുറം , വെട്ടി തെളിച്ച സ്വന്തം വഴികളിലൂടെ ഉള്ള കരുത്തനായ ഒരു എഴുത്തുകാരന്റെ പ്രയാണം ..അതായിരുന്നു പ്രൊഫ ഗോപാല കൃഷ്ണന്‍ .
ഭാഷയിലേക്ക് ചിന്തയുടെ കാറ്റും വെളിച്ചവും കടത്തിവിട്ട എഴുത്തുകാരനാണ് കെ ജി ചെത്തല്ലൂര്‍ എന്ന പ്രഫ ഗോപാല കൃഷ്ണന്‍ . ആഴമേറിയ വായനയും ചിന്തയുമാണ് കെ ജി തന്റെ കൃതികളിലൂടെ തുറന്നു വച്ചത് .ഒരു മനുഷ്യായസ്സു മുഴുവനും എഴുത്തുകാരനായി ജീവിച്ചു തീര്‍ത്ത അദേഹത്തിന് സാഹിത്യ ലോകത്ത് വേണ്ടത്ര ഇടം ലഭിച്ചോ ? അദേഹത്തിന്റെ എഴുത്തുകളില്‍ വേണ്ടത്ര ചര്‍ച്ച ഉണ്ടായോ എന്നത് മറൊരു വിഷയം ആണ് .ധിഷണയായിരുന്നു സര്‍ഗാത്മകതക്കപ്പുറം കെജി കൃതികളുടെ മുഖ മുദ്ര എന്ന് തന്നെ പറയാം . കെ ജി യുടെ ചിന്ത കടന്നു പോകാത്ത പഴയ തലമുറ എഴുത്തുകാര്‍ ഇല്ല എന്ന് പറയാം .ഓരോരുത്തരെയും ഗഹനമായ ഗവേഷണങ്ങള്‍ ,ആധികാരികമായ ആത്മാര്‍ഥമായ പഠനങ്ങള്‍ ,പുതിയ തലമുറയിലെ മിക്ക പേര്‍ക്കും പരിചിതനല്ലാത്ത പ്രഫ ഗോപാല കൃഷ്ണന്റെ കൃതികളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ആ അസാമാന്യ ചിന്തകനെ വായിച്ചെടുക്കാം .ആദ്യ കാലത്ത് കവിതയും ,പിന്നീട് ലേഖനങ്ങളും സവിശേഷങ്ങളായ ഭാഷാ പഠനങ്ങളും ആണ് കെ ജിയുടെ സാഹിത്യ സപര്യ ..
1932 സെപ്തംബര്‍ 12 നു വെള്ളിനേഴിയില്‍ കീഴില്ലത്ത് ഗോപാല മേനോന്റെയും കോഴിക്കോട് നെടുംപറമ്പത്ത് ശിന്ന മാളു അമ്മയുടെയും മകനായി ജനനം .കുറ്റാനശ്ശേരി ,വെള്ളിനേഴി ,ചെത്തല്ലൂര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പ്രൈമറി വിദ്യാഭ്യാസം,. മദിരാശി സര്‍വകലാശാലയില്‍ നിന്നും ബി എ ,കേരള സര്‍വകലാശാലയില്‍ നിന്നും എം ഫില്‍ എന്നിവ നേടി .ബിരുദങ്ങളില്‍ ഏറെയും സ്വകാര്യ പഠനത്തിലൂടെ യായിരുന്നു .1967ല്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍മലയാളം,അധ്യക്ഷനായിരിക്കെയാണ് വിരമിച്ചത് .തന്റെ സര്‍ഗ വ്യാപാരത്തിന്റെ കേന്ദ്രമായ കോഴിക്കോട് വിട്ടു ജന്മസ്ഥലമായ ചെത്തല്ലുരിലേക്ക് അദ്ദേഹം എത്തുന്നത് ഇതിനു ശേഷം ആണ് .2012 ജൂണ്‍ ഒന്നിന് അദേഹം അക്ഷരലോകത്തോട് വിട പറഞ്ഞു
സമഗ്ര സംഭാവനക്കുള്ള സാഹിത്യ അകാദമി അവാര്‍ഡ് സ്കീകരിക്കുന്ന വേളയില്‍ |
വിമര്‍ശനത്തിന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച മൂന്നു രചനകള്‍ ആണ് കേസരിയുടെ വിമര്‍ശനം, എന്‍ വി യുടെ സാഹിത്യ വിമര്‍ശനം, മുണ്ടശേരിയുടെ താരതമ്യ നിരൂപണം എന്നീ മൂന്നു കെ ജി കൃതികള്‍ .സംസ്കാരത്തെ നൂറു ശതമാനം ബലികഴിച്ചാലും വേണ്ടില്ല പരിഷ്കാരവും പുരോഗതിയും കൈ വരിക്കുന്നതിനുള്ള ഒരു അവസരവും പാഴാക്കിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധിയാണ് കേസരിയുടെ ചിന്താ സവിശേഷതയായി കെ ജി കാണുന്നത് പാശ്ചാത്യ പരിചയത്തില്‍ നിന്നും മുക്കി എടുത്ത നവീന ആശയങ്ങള്‍ പുതു മുലകളുടെ ചുവട്ടില്‍ ചൂടോടെ ഒഴുച്ചു കൊടുത്തു കൊണ്ടേ നില്‍ക്കുന്ന ഒരു സാന്നിധ്യം ആണ് കെ ജിക്ക് കേസരി തലതിരിഞ്ഞ വിശ്വമാനവ സങ്കല്‍പം കൊണ്ടും പാശ്ചാത്യ ഭ്രമം കൊണ്ടും വഴി തെറ്റിയ വിമര്‍ശകന്‍ ആയിരുന്നു കേസരി എന്ന് കെ ജി പറയുന്നത് ഈ ചിന്താധാര വച്ചാണ്.തന്റെ കൃതികളിലൂടെ കേസരി ലക്ഷ്യമിട്ടിരുന്നത് ആധുനികമായ ഏകലോക മനസ്ഥിതി കേരളീയരില്‍ സൃഷ്ടിച്ചു എടുക്കുവാനാണ് എന്ന് പ്രഫ ഗോപാലകൃഷനന്‍ പറയുന്നു
.ഭഗവദ് ഗീതയുടെയും ഉപനിഷത്തുകളുടെയും ദാര്‍ശനികവും സമുന്നതവും ആയ ധര്‍മ ബോധതിന്റെ വിശുദ്ധി ആണ് സഞ്ജയന്റെ ഹാസ്യത്തില്‍ കെ ജി നിരീക്ഷിച്ചത് .മഴക്കിടയിലെ വെയില്‍ നാളം പോലെ കണ്ണീര്‍ ധാരക്കിടയിലെ തെളിച്ചം തൂവുന്ന അപൂര്‍വ സിദ്ധിയായാണ്മാധവ്ജിയുടെ ഹാസ്യലോകാതെ കെ ജി നോക്കി കാണുന്നു .പരിഹാസ പനനീര്‍ ചെടിക്ക് പൂവും മുള്ളും ഉണ്ട്.പൂവാണ് ചിരി.മുള്ള് ശകാരവും.ശകാരത്തിനും ഹൃദ്യമായ ഒരു അനുഭൂതി തലം നിഷ്കര്‍ഷിക്കുന്ന എഴുത്തുകാരന്‍ ആയാണ് സന്ജയനെ വായിക്കുന്നത്.കവിത പുരോഗമിച്ചു പുരോഗമിച്ചു വെള്ളച്ചാട്ടത്തിന്റെ ശബ്ദാനുകരണം ആയും തലയോട്ടിയിലെ വരയുടെ അസംബന്ധ ചിത്രമായും പരിണമിച്ചു എന്നും ഒടുക്കം വരിയും വാക്കും വരയും, എല്ലാം പോയി തലക്കെട്ടിന്നു കീഴില്‍ കുറെ ശൂന്യ സ്ഥലം എന്നാ അവസ്ഥയിലെത്തുന്നു .പുരോഗതി നിലചിട്ടില്ലേ തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന് സന്ജയനെ പറ്റിയുള്ള പഠനത്തില്‍ കെ ജി പറയുന്നു . കെ ജി യുടെ തന്നെ അഭിപ്രായത്തില്‍ കവിത എഴുതുന്നത് പോലെ അല്ല ലേഖനം എഴുത്ത് .കവിതയ്ക്ക് ആളും അവസരവും എന്തെന്ന് നോട്ടം ഇല്ല .അതിന്നു തോന്നുമ്പോള്‍ അത് പുറത്ത് ചാടും
.
മലയാളത്തില്‍ കെ ജിയോളം ഇടശേരിയെ പഠിച്ചവര്‍ ഇല്ല എന്ന് പറയാം. സാഹിത്യത്തെയും ജീവിതത്തെയും സംബാന്ധിച്ചുള്ളമഹാകവിയുടെ ചിന്തകളെ പ്രസരണശാവ്യതിരേകം കൊണ്ടും വ്യാപ്തി കൊണ്ടും വര്നപ്പോലിമ കൊണ്ടും അനന്വയങ്ങള്‍ ആയി വര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇടശ്ശേരി കവിതകളെ കെ ജി വായിച്ചത് .ചുടു കഞ്ഞിയില്‍ പുതു വെണ്ണ പോലെയാണ് ഇടശ്ശേരി കൃതികള്‍ എന്നും ദുഖാനുഭൂതി മനുഷ്യനെ മഹാനാക്കുന്നു എന്ന സിദ്ധാന്തം ഇടശ്ശേരിയുടെ പ്രാണബലം ആണെന്നും കെ ജി കണ്ടെത്തുന്നു.ഇടശ്ശേരി പിന്‍ തലമുറയുടെ കൂടെ നടക്കാന്‍ ആഗ്രഹിച്ച ആള്‍ ആണെന്നും ശാശ്വത മൂല്യം എന്നതിനപ്പുറം പിന്‍ തലമുറയുടെ അഭിപ്രായങ്ങള്‍ക്ക് ജീവനും ചോരയും ഉണ്ടെന്നാണ് ഇടശേരിയുടെ ചിന്ത എന്നും കെ ജെ കണ്ടെത്തുന്നു .
ആത്മ പ്രകാശനത്തിനു കവിത എന്നതാണ് കെ എന്‍ എഴുത്തച്ഛന്റെ കവിതയെപ്പറ്റി കെ ജിയുടെ പഠനം .കാളിദാസന്റെ രഘു വംശം പോലെ മനോരഹരമാണ് എഴുതശന്റെ കേരളോദയം മഹാകാവ്യം എന്ന് കെ ജി കാണുന്നു .ജനജീവിതത്തിന്റെ സംസ്കാരികവും ഭൌതികവും ആയ വളര്‍ച്ചയുടെ പരിവര്‍ത്തനത്തിന്റെ സത്യസന്ധവും അപഗ്രഥനാതമകവും വര്‍ണ ശബളവുമായ രേഖയും പഠനവും എന്നവീക്ഷണം ആണ് കെ എന്‍എഴുതശന്‍ തന്റെ മഹാകാവ്യത്തിന്റെ ഇതിവൃത്തത്തില്‍ പുലര്തിയിട്ടുള്ളത് എന്നാ വീക്ഷണം പ്രസക്തമാണ്
സര്‍ഗാത്മക സാഹിത്യ പ്രവാഹതിലെ കാലിക വൈകല്യങ്ങള്‍ പരിഹരിക്കുകയാണ് എന്‍ വിയുടെ സാഹിത്യ വിമര്‍ശനത്തിന്റെ ധര്‍മം എന്നാണു കെ ജി എന്‍ വി യെ വിലയിരുത്തുന്നത്. സാഹിത്യം വിദ്യ ആണെന്ന മാരാരുടെ നിലപാടിനോട് വിയോജിച്ചു സാഹിത്യം കല ആണെന്ന് എന്‍ വി പറഞ്ഞതിന്റെ മൂല്യം കെ ജി എടുത്തു കാട്ടുന്നുണ്ട് . പുതിയ കാലഘട്ടത്തില്‍ തീര്‍ത്തും തള്ളി ക്കലയേണ്ട ഒരു പ്രസ്ഥാനം ആയാണ് മഹാകാവ്യത്തെ പരിഗണിക്കുന്നത് . കവിത വൃത്ത ബന്ധം വെടിഞ്ഞു ഗദ്യ രൂപം സീകരിക്കുകയാണ് ഉചിതം കാല്പനികത തികച്ചും നിരാകരിക്കെണ്ടാതാണ് എന്നും മറ്റുമുള്ള എന്‍ വിയുടെ വാദങ്ങളെ കെ ജി ചില നേരങ്ങളില്‍ ഖണ്ടിക്കുന്നുണ്ട്. പാശ്ച്വാത്യമായ ശൈലികളെ പ്രാചീന ഭാരതീയ കാവ്യരീതികളോട് ചേര്‍ത്ത് വയ്ക്കുകയാണ് എന്‍ വി ചെയ്തതെന്ന് കെ ജി വീക്ഷിക്കുന്നു .ഏകാനതമായ പ്രത്യാശയാണ് അദ്ദേഹം പ്രകടിപ്പിച്ച്ചിരുന്നത് ..അതിനപ്പുറമുള്ള വിഹ്വലതകളെ ഉള്‍ക്കൊള്ളാനും എന്‍ വി സന്നദ്ധന്‍ ആയിരുന്നു. കവിതയെ വാസ്തവികതയിലേക്ക് ഉപനയിക്കാനുള്ള ശ്രമമാണ് എന്‍ വി കവിതകളില്‍ .കവിതയുടെ സാമൂഹിക പ്രസക്തിയെ പറ്റിയുള്ള എന്‍ വി നിലപാട് കെ ജി യും വക വച്ച് കൊടുക്കുന്നുണ്ട്
നിരൂപണത്തില്‍ പൌരസ്ത്യവും പാശ്ചാത്യവും ആയ സാഹിത്യ തത്വങ്ങള്‍ സ്വീകരിച്ചതില്‍ മുണ്ടശേരിക്ക് പാകപ്പിഴകള്‍ നേരിട്ടതായി കെ ജി കണ്ടെത്തുന്നു .വിമര്‍ശന ശാഖയിലെ പുതു രീതികള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല. ഒരേ സമയം റൊമാന്റിക് രചനകളെ പുകഴ്ത്തുകയും ഉള്ളൂരിനെയും ജി യെയും പോലുള്ളവരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തത് കെ ജി പരിശോധനക്ക് വിധേയമാക്കുന്നുണ്ട് .ആശാന്‍ കവിതകളോട് മുണ്ടശേരിക്ക് ആദര്‍ശ ഭക്തി ആണെന്നും ഇതിവൃത്ത ഘടനയെക്കുരിച്ചുള്ള ചര്‍ച്ചയില്‍ ആശാന്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് നീതി കണ്ടെത്താന്‍ മുണ്ടശ്ശേരി അമിതമായി യാത്നിക്കുകയായിരുന്നു എന്നും കെ ജി അമ്പ് തൊടുക്കുന്നുണ്ട് .
അദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പ്രഫ അച്യുതനുണ്ണി സൂചിപ്പിച്ച പോലെ സുതാര്യത നഷ്ടപ്പെട്ട്ടു കൊണ്ടിരിക്കുന്ന എഴുത്തിന്റെ പുതിയ വഴികളില്‍ നിന്നും വേറിട്ട് വായനക്കാരുടെ മനസ്സിലേക്ക് തടവറ്റ് കടന്നു ചെല്ലുന്ന ഭാഷയുടെ കാറ്റും വെളിച്ചവും ഉണ്ട് കെജി യുടെ കൃതികളില്‍ .തനിക്ക് തികച്ചും ബോധ്യമായ വസ്തുതകള്‍ യുക്തിയും സഹൃദയത്വവും പരസ്പരം ഇണങ്ങി നിക്കുമാറ്പ്രകാശിപ്പിക്കുമ്പോള്‍ഉണ്ടാകുന്ന ഉള്‍ക്കരുത്ത് കെ ജി യുടെ ചിന്താ പരമ്പരയുടെ ശില്പ ഘടനയില്‍ കാണാം ..ഈ നിരീക്ഷണം തന്നെയാണ് കെ ജി കൃതികളുടെ പരമാര്‍ത്ഥം .ഉപരിപ്ലവമായ അറിവുകളുടെ പ്രകാശനത്തിനപ്പുറം , അടിമപ്പെട്ട ആശയ സംഹിതകള്‍ക്ക് വേണ്ടി അഹോരാത്രം പേന ഉന്തേണ്ടി വരുന്ന കൂലി വിമര്‍ശകന്മാരുടെ ഇടത്താവളങ്ങള്‍ക്കും അപ്പുറം , വെട്ടി തെളിച്ച സ്വന്തം വഴികളിലൂടെ ഉള്ള കരുത്തനായ ഒരു എഴുത്തുകാരന്റെ പ്രയാണം ..അതായിരുന്നു പ്രൊഫ ഗോപാല കൃഷ്ണന്‍ .
കെ ജിയെ detaile ആയി പരിചയപ്പെടുത്തിയതിനു നന്ദി മാഷെ...
മറുപടിഇല്ലാതാക്കൂഇത് പോലെ ഒരു പാട് മഹാന്മാര്‍ നമ്മുടെ പഞ്ചായത്തില്‍ ഉണ്ട് ...അവരെ വേണ്ട വിധം ആധരിക്കാനോ ഉപയോഗപ്പെടുതാനോ നമുക്ക് കഴിയാതെ പോവുന്നത് എന്ത് കൊണ്ടാണ് ??
thanks sivaprasad master
മറുപടിഇല്ലാതാക്കൂthanks sivaprasad master
മറുപടിഇല്ലാതാക്കൂ