2014, മേയ് 21, ബുധനാഴ്‌ച

ഫേസ്‌ ബൂക്കിനും പൂട്ടും താക്കോലും

                   
         ഫേസ്‌ ബൂക്കിനും പൂട്ടും താക്കോലും 


             സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ യുഗം ആയി ആയിരിക്കും ഇക്കാലയളവ്   ചരിത്രത്തില്‍ രേഖപ്പെടുത്തുക .ഇന്ന് അയല്‍ക്കാര്‍ സംസാരിക്കുന്നത് പോലും   സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ആയിട്ടുണ്ട് പുരോഗമനാത്മക മായി ,പ്രതികരിക്കാനുള്ള ,സ്വതന്ത്രമായ ഒരിടം ആയി  സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ    തലം നില നില്‍ക്കുമ്പോഴും ഇതിന്റെ ദുരുപയോഗം രാജ്യങ്ങളുടെ സുരക്ഷയെ പോലും ഭാധിക്കുന്നതായി. വ്യക്തി സ്വാതന്ത്ര്യത്തിനു പുറത്തുള്ള ആക്രമണമായി . പല രാജ്യങ്ങളും ഇവയുടെ ഉപയോഗം നിരീക്ഷണത്തിലാക്കി നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു .ഏറ്റവും    ഒടുവില്‍ യു എ ഇ യും ഈ പാതയില്‍ എത്തി        
                                        പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്‌ ഉപയോഗിക്കാന്‍ യു.എ.ഇ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയാണ് (TRA) മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റാഗഗ്രാം, യുട്യൂബ്, ഫ്ലിക്കര്‍, ജിമെയില്‍, മൈക്രോസോഫ്റ്റ് ഔട്ട്‌ ലുക്ക്‌, ആപ്പിള്‍ സ്റ്റോര്‍, ബ്ലാക്ക്ബെറി, കീക് എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഉടന്‍ പ്രസിദ്ധീകരിക്കും എന്നും അറിയാന്‍ കഴിഞു .

ഇനി മുതല്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആയി യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ ഈ നിര്‍ദ്ദേശങ്ങള്‍ എല്ലായിടത്തും സ്വീകാര്യം ആയിരിക്കും എന്നുള്ളത് കൊണ്ടാണ് ഈ കുറിപ്പ് 

1) മറ്റൊരാളുടെ അനുവാദമില്ലാതെ, അയാളെ ടാഗ് ചെയ്യരുരുത്.
2) വ്യക്തിയെന്ന നിലയില്‍ ഒരാള്‍ ഒന്നിലധികം ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആരംഭിക്കരുത്.
3) വിവരങ്ങള്‍ യഥാസമയം അപ്ഡേറ്റ്‌ ചെയ്യണം.
4) പതിമൂന്ന് വയസില്‍ താഴെയുള്ളവര്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പാടില്ല.
5) വിദ്വേഷ ജനകമായ പ്രസംഗങ്ങള്‍, അക്രമത്തിനു പ്രേരണയാകുന്ന ഉള്ളടക്കം, ഗ്രാഫിക്‌സ്, അശ്ലീലം, നഗ്നത പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍ തുടങ്ങിയവ ഫെയ്‌സ് ബുക്കില്‍ നല്‍കരുത്.
6) മദ്യവുമായി ബന്ധമുള്ളതും ഡേറ്റിങ് തുടങ്ങിയവ വിഷയങ്ങള്‍ സംബന്ധിച്ചവയും ഫെയ്‌സ്ബുക്കില്‍ ഉപയോഗിക്കുയോ, നല്‍കുകയോ ചെയ്യാന്‍ പാടില്ല.
7) ധാര്‍മ്മികത, രാജ്യങ്ങളുടെ
 സാമൂഹികവും ധാര്‍മികവുമായ ക്ഷേമം തുടങ്ങിയവയ്ക്കു വിരുദ്ധമായതും ഫെയ്‌സ്ബുക്കില്‍ നല്‍കരുത്.
8) സ്വകാര്യതയുടെയും സല്‍പ്പേരിന്റെയും സംരക്ഷണം സംബന്ധിച്ച് യുഎഇയില്‍ വിശാലമായ നിബന്ധനകളുള്ളതിനാല്‍ മറ്റുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ നല്‍കുമ്പോള്‍ വളരെ ശ്രദ്ധിക്കണം
9) മറ്റുള്ളവരെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന,പീഡിപ്പിക്കുന്ന വിവരങ്ങള്‍, മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ നല്കാന്‍ പാടില്ല.
10) മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍, പ്രധാന സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവയും നല്‍കരുത്.
11) മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യത നശിപ്പിക്കുന്നതുമായ ഫോട്ടോകള്‍, വീഡിയോകള്‍ നല്‍കുന്നതു സംബന്ധിച്ച യുഎഇ നിയമങ്ങളെക്കുറിച്ച് ഫേസ്ബുക്ക് ഉപയോക്താക്കള്‍ മനസിലാക്കിയിരിക്കണം.
12) ഫേസ്ബുക്കിന്റെ ഐടി സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും ഉപയോക്താവില്‍നിന്നുണ്ടാകാന്‍ പാടില്ല. വൈറസ്‌പോലെയുള്ള നശീകരണശക്തിയുള്ളവ അപ്ലോഡ് ചെയ്യരുത്.
|(കടപ്പാട് @ഗഫൂര്‍ വെങ്ങ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ