സേവനാവകാശ നിയമം എന്ത് ? എങ്ങിനെ ?
സർക്കാർ സേവനങ്ങൾക്കായി സാധാരണക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് സേവനാവകാശ നിയമം.പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക.ഓരോ സർക്കാർ സേവനത്തിനും സമയപരിധി നിർണയിക്കുക.സേവനം സമയബന്ധിതമായി ജനങ്ങൾക്കു നൽകുക.വാണിജ്യ, വ്യാപാര സേവനങ്ങൾ ഉറപ്പാക്കുക. നിർധനർക്കും അധസ്ഥിത വിഭാഗങ്ങൾക്കുമുള്ള സേവനങ്ങൾക്കു മുൻഗണന നൽകുകാ.കൈക്കൂലി ആവശ്യപ്പെട്ടു സേവനം വൈകിക്കാനുള്ള പ്രവണത ഇല്ലാതാക്കുക.ഭരണ സുതാര്യത ഉറപ്പുവരുത്തുക.സർക്കാർ ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്ത ബോധവും കാര്യക്ഷമതയും ഉണ്ടാക്കിയെടുക്കുക.സർക്കാർ സേവങ്ങൾ ലഭിക്കുക എന്ന ജനങ്ങളുടെ മൌലികാവകാശം പ്രാവർത്തികമാകുക ഇതെക്കേ ആണ് ഈ നിയമം ലക്ഷ്യമിടുന്നത്.
ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
ഇൻഡ്യയിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ സേവനാവകാശ നിയമം നടപ്പാക്കിയിട്ടുണ്ട്. വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശവും ഭരണസുതാര്യതയും ഉറപ്പുവരുത്തുന്നു. ആയതിനാൽ സേവനാവകാശ നിയമത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.കേരള സംസ്ഥാന സേവനാവകാശ നിയമം 2012-ല്‍പ്രബല്യത്തിൽ വന്നു.
ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നു. ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്ന സമ്പ്രദായമാണ് ഇതിൽ ശ്രദ്ദേയം. ഈ നിയമം നടപ്പിലാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനും രണ്ട് അപ്പലേറ്റ് അതോറിറ്റിയുണ്ടാവും. പൗരന്മാർക്കു സേവനം നൽകുന്നതിനാണ് ഇവ പ്രഥമ പരിഗണന നൽകുന്നത്. നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.
സേവനം എന്നത് ഈ നിയമത്തിന്റെ 2-)0 വകുപ്പിൽ നിർവ്വചിച്ചിട്ടുണ്ട്.സേവനം എന്നാൽ, തൽസമയം പ്രാബല്യത്തിരിക്കുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അതാത് സമയം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമോ ഏതെങ്കിലും സർക്കാർ വകുപ്പോ അതിനു കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനമോ അല്ലെങ്കിൽ ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനമോ അല്ലെങ്കിൽ ഒരു നിയമാധിഷ്ടിത നികായമോ ജനങ്ങൾക്ക് പ്രധാനം ചെയ്യേണ്ടതായ 3-)0 വകുപ്പിൽ വിജ്ഞാപനം ചെയ്യപ്പെടാവുന്ന ഏത്ര്ങ്കിലും സേവനമാണ് . സേവനാവകാശം എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സേവനം ലഭിക്കുന്നതിന് അരഹതയുള്ള ഒരാൾക്കുള്ള അവകാശമാണ്.
ഒരാളിൽ നിന്നും സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോൾ അദ്ദേഹം അതിനുള്ള കാരണങ്ങൾ രേഖാമൂലം വിവരിക്കേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും റസീപ്റ്റ് നൽകേണ്ടതുമാണ്. അപേക്ഷ തീർപ്പാക്കാൻ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അക്കാര്യം ഉദ്യോഗസ്ഥൻ (ഫോം നമ്പർ -1) രേഖപ്പെടുത്തേണ്ടതാണ്.അപേക്ഷ ലഭിച്ച തിയതി മുതൽ നിശ്ചിത സമയ പരിധി ആരംഭിക്കുന്നതാണ്. അപേക്ഷകൻ രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ രേഖകൾ ഹാജരാക്കിയ തിയതി മുതല്ക്കാകും സമയ പരിധി തുടങ്ങുക. കാലാവധി കണക്കാക്കുമ്പോൾ പൊതു അവധി കൂട്ടുവാൻ പാടില്ല.
നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാൾക്ക് ഒന്നാം അപ്പീൽ അധികാരി മുമ്പാകെ അപേക്ഷ നിരസിച്ച അല്ലെങ്കിൽ നിശ്ചിത സമയ പരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ ബോധിപ്പിക്കുവാൻ കഴിയാത്തതിന് അപ്പീൽ വാദിക്ക് മതിയായ കാരണമുണ്ടെങ്കിൽ ആ അധികാരിക്ക് 30 ദിവസത്തിനു ശേഷമുള്ള അപേക്ഷയും സ്വീകരിക്കാവുന്നതാണ്. ഒന്നാം അപ്പീൽ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലയളവിനുള്ളിൽ സേവനം നൽകാൻ കൽപ്പിക്കുകയോ അല്ലെങ്കിൽ അപ്പീൽ തള്ളുകയോ ചെയ്യാവുന്നതാണ്. ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനം സങ്കടകരമായ ആൾക്ക് ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനത്തിന്റെ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരെ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. എന്നാൽ സമയപരിധിക്കുള്ളിൽ അപ്പീൽ ഫയലാക്കുവാൻ സാധിക്കാത്തതിന് മതിയായ കാരണം ബോധിപ്പിക്കുകയാണെങ്കിൽ അവധിക്ക് ശേഷവും അപ്പീൽ സ്വീകരിക്കുന്നതാണ്. രണ്ടാം അപ്പീൽ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് ഒരു നിശ്ചിത കാലയളവിൽ സേവനം ലഭ്യമാക്കുവാൻ നിർദ്ദീശിക്കുകയോ അല്ലെങ്കിൽ അപ്പീൽ നിരസിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ 8-)0 വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്.
മതിയായതും യുക്തിസഹമായ കാരണങ്ങളില്ലാതെ സേവനം നൽകുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാൽ രണ്ടാം അപ്പീൽ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവു വഴി കാരണങ്ങൾ വിവരിച്ചു കൊണ്ട് നിയുക്ത ഉദ്യോഗസ്ഥനുമേൽ 500 രൂപയിൽ കുറയാത്തതും 5000/- രൂപയിൽ കൂടാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്.നിയുക്ത ഉദ്യോഗസ്ഥൻ സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഇപ്രകരം താമസം വരുത്തിയ ഓരോ ദിവസത്തിനും 250/- രൂപ നിരക്കിൽ പരമാവധി 5000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ് 5000/- രൂപയെന്ന പരിധിക്കു ശേഷം മറ്റ് ശിക്ഷണ നടപടികളും സ്വീകരിക്കും
ജനന സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,
വാസസ്ഥല സർട്ടിഫിക്കറ്റ്,മരണ സർട്ടിഫിക്കറ്റ്,വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ,വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ,റേഷൻ കാർഡ് നൽകൽ,പൊലീസ് സ്‌റ്റേഷനിൽ നൽകുന്ന പരാതിക്കു രസീത്,എഫ്.ഐ.ആർ പകർപ്പ് നൽകൽ,ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ സത്വര ഇടപെടൽ, സമയബന്ധിതമായ പാസ്‌പോർട്ട് വെരിഫിക്കേഷൻ,
സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ.ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സേവനങ്ങൾ
വാസസ്ഥല സർട്ടിഫിക്കറ്റ്,മരണ സർട്ടിഫിക്കറ്റ്,വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ,വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ,റേഷൻ കാർഡ് നൽകൽ,പൊലീസ് സ്‌റ്റേഷനിൽ നൽകുന്ന പരാതിക്കു രസീത്,എഫ്.ഐ.ആർ പകർപ്പ് നൽകൽ,ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ സത്വര ഇടപെടൽ, സമയബന്ധിതമായ പാസ്‌പോർട്ട് വെരിഫിക്കേഷൻ,
സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ.ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സേവനങ്ങൾ
പാസ്പോർട്ട് അന്വേഷണം,പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം,പരാതി സ്വീകരിച്ചുകൊണ്ട് രസീത് നൽകൽ,പ്രഥമ വിവര റിപ്പോർട്ടിന്‍റെ പകർപ്പ്,പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,ആയുധങ്ങളും സ്ഫോടക വസ്തുക്കളും സംബന്ധിച്ച ലൈസൻസ്,മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുവാദം,ഘോഷയാത്രയ്ക്കുള്ള അനുവാദം നൽകൽ,ജോലി സംബന്ധമായ വെരിഫിക്കേഷൻ,വിദേശികളുടെ രജിസ്ട്രേഷൻ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടക്കി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് സമൻസുകൾ നൽകുന്നതും വാറൻഡുകൾ നടപ്പാക്കുന്നതും സംബന്ധിച്ച്,പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിൻമേലുള്ള അന്വേഷണം എന്നിവയാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന പൊലീസ് സേവനങ്ങൾ ...
കടപ്പാട് : Deepu S Nair Kovalam
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ