2014, മേയ് 24, ശനിയാഴ്‌ച

മെന്ററിംഗ് സപീപനവും സാധ്യതകളും

     മെന്ററിംഗ്  സമീപനവും സാധ്യതകളും
                 
("Mentoring is to support and encourage people to manage their own learning in order that they may maximise their potential, develop their skills, improve their performance and become the person they want to be." Eric Parsloe, The Oxford School of Coaching & Mentoring)     
                 


                                   2014-15 അധ്യന വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അധ്യാപന മേഖലയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ സമീപന രീതിയാണ് മെന്ററിംഗ് (mentering ) .അദ്ധ്യാപകന്‍ ഒരു സഹ രക്ഷകര്താവായി മാറണം എന്ന ഈ സങ്കല്‍പം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ആണ് പുതിയ കരിക്കുലം അധ്യാപകരോട് ആവശ്യപ്പെടുന്നത് .സഹായി(facilitator ),വഴികാട്ടി (guide),പ്രചോദകന്‍(motivator),ഉപദേശകന്‍(adviser),സംഘാടകന്‍(Coordinator),ഗവേഷകന്‍(researcher),പരിശീലകന്‍ (tutor or coach )മാതൃകാ പുരുഷന്‍ (reflective personality) സംഘാംഗം (member of a team) ,പരീക്ഷകന്‍ (test creator)തുടങ്ങി അധ്യാപകനെ കുറിച്ചുള്ള പഴയ സങ്കല്‍പ്പങ്ങള്‍ എല്ലാം ഒന്നിച്ചു ചേര്‍ന്ന തലമാണ് മെന്റര്‍ എന്ന കാഴ്ചപ്പാട്.,കുട്ടിയെ  സമഗ്രമായി മനസ്സിലാക്കുക  ,ആത്മ വിശ്വാസം വളര്‍ത്തുക  കരുതലും സുരക്ഷിതത്വവും നല്‍കുക , തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കുക  .ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കുക  ,സഞ്ചിത രേഖ ഒരുക്കുക(cumulative record) , ഭിന്ന നിലവാരക്കാരെപരിഗണിക്കുക, വ്യതിരിക്ത ചിന്തയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണ് ഇനി അധ്യാപകര്‍ക്ക് സ്കൂളുകളില്‍

ഗ്രീക്ക് ഇതിഹാസമായ ഒഡീസിയില്‍ ഇത്താക്കയിലെ രാജാവായ ഓഡിസീയസ് ട്രോജന്‍ യുദ്ധത്തിനായി പോകുമ്പോള്‍ തന്റെ മകനെ തന്റെ ഉപദേഷ്ടാവായ മെന്ടരെ ഏല്പിച്ചു പോകുന്നു. യുദ്ധം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ മെന്ടരുടെ പരിരക്ഷണത്തില്‍ മകന്‍ സര്‍വ ഗുണങ്ങളും തികഞ്ഞവനായി വളര്‍ന്നതായി കാണുന്നു .ഈ കഥാപാത്രത്തില്‍ നിന്നാണ് മെന്റര്‍ എന്ന പദത്തിന്റെ പിറവി .ഒരാളെ തന്റെ കരുതല്‍ കൊണ്ടും പ്രഭാവം കൊണ്ടും പൂര്‍ണ വ്യക്തിയാക്കാന്‍ സാധിച്ച ഈ കഥാപാത്രത്തിന്റെ മനോഭാവമാണ് മെന്ററിംഗ് .

 മെന്ററിംഗ്   




കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ പൂര്ത്തീകരനത്തിനായി സ്വയം സമര്‍പ്പിക്കുന്നതിലൂടെ അദ്ധ്യാപകന്‍ മെന്റര്‍ ആയി മാറുന്നു .അധ്യാപകരുടെ അനുഭവസമ്പത്തും പ്രായോഗിക ജ്ഞാനവും  ഇളംമുപഠിതാക്കള്‍ക്ക് നല്‍കുകയും വിവിധമേഖലകളില്‍ അവരുടെ കഴിവുകള്‍  മെച്ചപ്പെടുത്താന്‍ സഹായിച്ചു  അതു വഴി ആത്മവിശ്വാസവും കഴിവും പഠനനേട്ടവും ഉയര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയായി  മെന്ററിംഗ് എന്ന ആശയത്തെ കാണാം .അധ്യാപകനെ മെന്റര്‍ ആയും കുട്ടിയെ മെന്റിആയും പരിഗണിക്കാം (mentor and mentee).ഒരു രക്ഷിതാവിന്റെ എല്ലാ കരുതലും കുട്ടിക്ക് നല്‍കുകയും അതോടൊപ്പം അവനു അറിവ് സ്വാഭാവികമായ രീതിയില്‍ പകര്‍ന്നു നല്‍കുകയും ചെയ്യുകയാണിവിടെ .ഗുരുകുല വിദ്യാഭ്യാസരീതിയുടെ ഒരു തലം ഈ സമീപന രീതിയിലും ഉണ്ട് എന്ന് കാണാം .
 

.പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുമ്പോഴാകാം ഒരു പക്ഷെ ഈ സമീപന രീതിയുടെ ആവശ്യകകൂടുതലാകുന്നത്.നിരന്തരവിലയിരുത്തല്‍പ്രായോഗികമാക്കുന്നഘട്ടത്തിലും പഠനലക്ഷ്യത്തെക്കുറിച്ച്അവ്യക്തതയോലക്ഷ്യത്തിലെത്താന്‍പ്രയാസമോനേരിടുമ്പോള്‍,വിവരങ്ങള്‍ ഉള്‍ക്കൊള്ളാനും  വിശകലനം ചെയ്യാനും പ്രയാസം നേരിടുമ്പോള്‍ ഒക്കെ മേന്ടരിംഗ് ആവശ്യമായി വരുന്നു. പഠനരീതിയില്‍ മാറ്റം വരുത്താന്‍ ഇത് കുട്ടിയെ സഹായിക്കും .

എന്താണ് മെന്റര്‍ ടീച്ചര്‍ ചെയ്യേണ്ടത്?
  • പഠനബോധനപ്രക്രിയയില്‍ ഉണ്ടാകുന്നതും ഉണ്ടാകാവുന്നതുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക 
  • ബോധനശാസ്ത്രപരമായി വിവക്ഷിക്കപ്പെടുന്ന , പ്രത്യേകമായ അദ്ധ്യാപന നൈപുണികള്‍ ആര്‍ജ്ജിക്കുവാന്‍ വേണ്ട പരിശീലനം നല്‍കുക 
  • ഫലപ്രദമായ അദ്ധ്യാപനത്തിനാവശ്യമായ വിഭവങ്ങളും,വിവര സ്രോതസുകളും പങ്കിടുക അദ്ധ്യാപനത്തിന്റെ എല്ലാ മേഖലകളിലും ഭയാശങ്കളില്ലാതെ കടന്നു പോകുവാന്‍ തക്കവിധമുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുക
  •  അതിനു തക്ക സുരക്ഷിതവും ഭയരഹിതവുമായ ചുറ്റുപാടുകള്‍ ക്രമപ്പെടുത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മെന്ററീയുടെ സമ്പൂര്‍ണ വികാസത്തെ മുന്‍ നിറുത്തിയുള്ള നിയതമായ ഇടപെടലുകള്‍ അപ്പപ്പോള്‍ നടത്തുക                                                യാതൊരു വിധ  ഭയവും ഇല്ലാതെ മുന്നോട്ടു പോകുന്നതിനുളള സാഹചര്യം ഒരുക്കുന്നതിലൂടെ പുതിയ സാഹചര്യത്തെ അഭിമൂഖീകരിക്കാന്‍ കുട്ടിക്ക് പ്രാപ്തി കൈവരും(Accompanying) .ഓരോ പ്രവര്‍ത്തനവും എങ്ങിനെ ചെയ്യണം ,തന്റെ മുന്നറിവുകള്‍ ഓരോ ഘട്ടത്തിലും എങ്ങിനെ പ്രയോഗിക്കണം തുടങ്ങി കുട്ടിയുടെ മനസ്സിനെ ശക്തിപ്പെടുത്താന്‍ അധ്യാപകന് കഴിയും . .തന്റെ വ്യക്തിപരവും പഠനപരവും ആയ  പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും  തെന്നെ സ്നേഹത്തോടെ കരുതലോടെ കൈകാര്യം ചെയ്യാന്‍ സന്നദ്ധതയുളള ഒരാളോടൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന അറിവ് കുട്ടിയില്‍ കൂടുതല്‍ ഊര്‍ജം പകരും .താന്‍ സംഭരിച്ചു വച്ചിട്ടുള്ള അറിവുകള്‍ അലിവോടെ കുട്ടികള്‍ക്ക് പകരാന്‍ ഈ സമീപനം അധ്യാപകനെയും സഹായിക്കും.താന്‍ പരിഗണിക്കപ്പെടുന്നു എന്ന അറിവ് തന്നെ കുട്ടികളില്‍ പഠന പ്രേരണ ഉണര്‍ത്തുന്നതാണ് .സഹായം നല്‍കാന്‍ ഉള്ള സന്നദ്ധത,ശുഭാപ്തി വിശ്വാസംവര്‍ധിപ്പിക്കല്‍ ,നിരാശാ ബോധം അകറ്റല്‍ . എല്ലാവരിലേക്കും തുറന്ന ക്ലാസ്സില്‍ കുട്ടികളുടെ കൂടി അഭിപ്രായത്തോടെ  സാധത്യതകള്‍ ആരായുന്നതിനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നതിനും അഭിപ്രായവും നിലപാടുകളും  കണ്ടെത്തുന്നതിനും അധ്യാപകന് കഴിയണം.ഗുണാത്മകമായ ഫീഡ് ബാക്ക് കുട്ടികളെ വളര്‍ച്ചയിലേക്ക് നയിക്കും.

   Mentorship is a personal developmental relationship in which a more experienced or more knowledgeable person helps to guide a less experienced or less knowledgeable person.
The person in receipt of mentorship may be referred to as a protégé (male), a protégée (female), an apprentice or, in recent years, a mentee.
"Mentoring" is a process that always involves communication and is relationship based, but its precise definition is elusive. One definition of the many that have been proposed, is
Mentoring is a process for the informal transmission of knowledge, social capital, and the psychosocial support perceived by the recipient as relevant to work, career, or professional development; mentoring entails informal communication, usually face-to-face and during a sustained period of time, between a person who is perceived to have greater relevant knowledge, wisdom, or experience (the mentor) and a person who is perceived to have less (the protégé)"

1 അഭിപ്രായം: