കര്‍ട്ടന്‍ ഉയരുമ്പോള്‍ പിന്നണിയില്‍ നിന്നും സ്കൂള്‍ ബെല്ലിന്റെ മുഴക്കം .പ്രധാനാധ്യാപകന്‍ കടന്നു വരുന്നു ..)
പ്രധാനാധ്യാപകന്‍ : പ്രിയപ്പെട്ട കുട്ടികളെ ..ഇന്ന് ഒക്ടോബര്‍ രണ്ടു .ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ ..എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത ,ഭാരതത്തെ നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാധിപത്യത്ത്തില്‍ നിന്നും മോചിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം .ഈ ദിനത്തില്‍ നമ്മള്‍ നമ്മളുടെ സ്കൂളും പരിസരവും സ്വയം വൃത്തിയാക്കിക്കൊണ്ട് ഗാന്ധി മഹാത്മാവിനെ ആദരിക്കുന്ന പരിപാടി നടക്കുകയാണ് .എല്ലാവരും ഈ വേദിക്ക് മുമ്പില്‍ എത്തി ചേരെണ്ടാതാണ് .
(കുട്ടികള്‍ രംഗത്തേക്ക് വരുന്നു .പ്രധാനാധ്യാപകന്റെ മുമ്പില്‍ നില്‍ക്കുന്നു .)
പ്രധാനാധ്യാപകന്‍.:ഇന്നത്തെ ദിവസത്തില്‍ നമ്മുടെ മുഖ്യാതിഥിയായി നമ്മുടെ ഈ പരിപാടി ഉത്ഘാടനം ചെയ്യാനായി എത്തിയിരിക്കുന്നത് നമ്മുടെ വാര്‍ഡ് അംഗമായ സരസ്വതി യാണ് .കുട്ടികളോട് രണ്ടു വാക്ക് സംസാരിക്കാന്‍ ഞാന്‍ അവരെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .പ്രാത്ഥന ചോല്ലുന്നതിനായി ഹിമ ,വന്ദന എന്നിവരെ ക്ഷണിക്കുന്നു .
(കുട്ടികള്‍ ഗാന്ധിയെ സ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നു )
സരസ്വതി:ബഹുമാനപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,പിടി എ പ്രസിടന്റ്റ് വിജയന്‍ പ്രിയപ്പെട്ട കുട്ടികളെ ..നമ്മുടെ രാഷ്ട പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം നമ്മള്‍ ഗാന്ധിജയന്തി ആയി ആഘോഷിക്കുകയാണ് .വൃത്തിയുള്ള രാജ്യമാണ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ നാം അദ്ദേഹത്തിനു കൊടുക്കേണ്ട സമ്മാനം .ഇന്ന് രാജ്യം ഒന്നാകെ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വച് ഭാരത് യന്ജത്തില്‍ നമുക്കും പങ്കാളികളാകാം .
ഈ സമയത്ത് ഞാന്‍ വലിയ ഒരു പ്രസംഗത്തിനു മുതിരുന്നില്ല .ഗാന്ധി മുന്നോട്ടു വച്ച സഹനത്തിലും അഹിംസയിലും ഊന്നി ഭാവിയിലെ നല്ല പൌരന്മാര്‍ ആകാന്‍ എല്ലാവരെയും ആശംസിച്ചു കൊണ്ട് ഞാന്‍ നിറുത്തട്ടെ .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )
പ്രധാനാധ്യാപകന്‍:അടുത്തതായി നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ വിദ്യാലയത്തിന്റെ പി ടിഎ പ്രസിടന്റ്റ് ആയ വിജയന്‍ അവര്‍കള്‍ ആണ് .അദ്ദേഹത്തെ സ്നേഹത്തോടെ ക്ഷണിക്കുന്നു .
വിജയന്‍:ബഹുമാനപ്പെട്ട പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,വാര്‍ഡ് അംഗം സരസ്വതി ,പ്രിയപ്പെട്ട കുട്ടികളെ ഭാരതത്തിലെ ഏതൊരു കൊച്ചുകുട്ടിക്ക് പോലും പരിചിതമായ വ്യക്തിത്വമാണ് മഹാത്മാ ഗാന്ധിയുടേത് .സത്യം കൊണ്ടും സമത്വം സഹനം കൊണ്ടും അഹിംസ കൊണ്ടും അദ്ദേഹം നമ്മുടെ രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിതമാക്കി ..ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുമ്പില്‍ നമസ്കരിച്ചു കൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )
പ്രധാനാധ്യാപകന്‍.:അടുത്തതായി നമ്മുടെ സ്കൂള്‍ ലീഡര്‍ ദീപക് ശശി നിങ്ങളോട് സംസാരിക്കുന്നതായിരിക്കും .
ദീപക് ശശി :ബഹുമാനപ്പെട്ട പ്രധാനാധ്യാപകന്‍ മോഹനന്‍ മാസ്റര്‍ ,വാര്‍ഡ് അംഗം സരസ്വതി ,നമ്മുടെ പിടി എ പ്രസിടന്റ്റ് വിജയന്‍ ,പ്രിയപ്പെട്ട കൂട്ടുകാരെ ..ഇന്ന് നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത് ഗാന്ധി ജയന്തി സമുചിതമായി ആഘോഷിക്കാനാണ് .കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം നമ്മള്‍ സ്കൂളും പരിസരവും വൃത്തിയാക്കാന്‍ ആരംഭിക്കും .എല്ലാവരും സജീവമായി പങ്കെടുക്കണം എന്നും മഹാത്മാവിന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നും വിനീതമായി അപേക്ഷിക്കുന്നു .(കുട്ടികള്‍ താളത്തില്‍ കയ്യടിക്കുന്നു )
പ്രധാനാധ്യാപകന്‍: പ്രിയപ്പെട്ടവരേ അടുത്തതായി ഈ വേദിയില്‍ നമ്മുടെ വിദ്യാലയത്തിലെ സംസ്കൃതം അധ്യാപിക ധന്യ ടീച്ചര്‍ രചിച്ചു സംവിധാനം ചെയ്ത നാടകം ഗാന്ധി ദര്‍ശനം അരങ്ങേറുന്നു .എല്ലാവരെയും നാടകം കാണുന്നതിനു ക്ഷണിച്ചുകൊളളുന്നു..
കുട്ടികള്‍ :ഹായ് നാടകം നാടകം .
(എല്ലാവരും രംഗത്ത് നിന്നും പിറകിലേക്ക് മാറുന്നു .പിന്നണിയില്‍ നിന്നും ഞങ്ങളുടെ നാടകം ഗാന്ധിദര്‍ശനം ഇതാ ആരംഭിക്കുകയായി )
(രംഗത്ത് ഒരു ആശ്രമം .ആചാര്യന്‍ ,മുമ്പിലായി ഇരിക്കുന്ന കുട്ടികള്‍ എന്നിവര്‍ .)
ആചാര്യന്‍ :പ്രിയപ്പെട്ട കുട്ടികളെ ..നമ്മുടെ ആരാധ്യനായ മഹാത്മാ ഗാന്ധി ഇന്ന് നിങ്ങളെ സന്ദര്‍ശിക്കുന്നതിനായി ഇവിടെ എത്തിയിട്ടുണ്ട് .അദ്ദേഹത്തെ നമ്മുടെ ആശ്രമത്തിനു വേണ്ടി ഞാന്‍ സ്വാഗതം ചെയ്യുന്നു .സ്വാഗതം മഹാത്മന്‍ സ്വാഗതം ..
(വേദിയിലേക്ക് ഗാന്ധി കടന്നു വരുന്നു.കുട്ടികളും ആചാര്യനും എഴുനേറ്റു അദ്ദേഹത്തെ വണങ്ങുന്നു )
എല്ലാവരും :സ്വാഗതം മഹാത്മന്‍ സ്വാഗതം ..
ഗാന്ധി :സ്വാഗതം.ഇന്ന് എന്താണ് എല്ലാവരും ആശ്രമത്തില്‍ വൈകി എത്തിയത് ?
കുട്ടി :അയ്യോ മഹാത്മന്‍ ഇന്ന് രാവിലെ ഭയങ്കര മഴ ആയിരുന്നു .അത് കൊണ്ട് പുറപ്പെടാന്‍ വൈകി .ഈ നശിച്ച മഴയെ കൊണ്ട് ഞങ്ങള്‍ തോറ്റ് പോയി ..
ഗാന്ധി :കുട്ടികളെ നിങ്ങള്‍ ഇങ്ങിനെ മഴയെ കുറ്റം പറയരുത്/മഴ ഒരിക്കലും ഒരു ശല്യം അല്ല.മഴ അതിന്റെ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത് ,മഴ ഇല്ലെങ്കില്‍ ചെടികള്‍ എങ്ങിനെ വളരും ?നദികള്‍ എങ്ങിനെ ഒഴുകും ?കുടിക്കാന്‍ നമുക്ക് എങ്ങിനെ വെള്ളം കിട്ടും ?
കുട്ടികള്‍ :എന്നാലും മഹാത്മന്‍ ..
ഗാന്ധി :നമ്മുടെ തെറ്റുകള്‍ക്ക് നാം ഒരിക്കലും അന്യരെ കുറ്റപ്പെടുത്തരുത് .ഇപ്പോള്‍ മഴയെ കുറ്റപ്പെടുത്തി വൈകി വന്നതിനു ഒഴിവുകഴിവുകള്‍ പറയുകയാണ് നിങ്ങള്‍ ചെയ്തത് .ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ അങ്ങിനെ ആകരുത് .
കുട്ടികള്‍ :മഹാത്മന്‍ ,ഇനി ഒരിക്കലും ഞങ്ങള്‍ അങ്ങിനെ ചെയ്യില്ല,. ഞങ്ങള്‍ ഇനി എന്നും നേരെത്തെ ആശ്രമത്തില്‍ എത്തിക്കോളാം
ഗാന്ധി :ആകട്ടെ ..നല്ല കുട്ടികള്‍ ..ശരി നിങ്ങളില്‍ എപ്പോളും നേര് പറയുന്നവര്‍ ആരൊക്കെയാണ് ?ഒന്ന് കൈ പോക്കാമോ ?
(കുട്ടികളില്‍ ചിലര്‍ കൈ പൊക്കുന്നു )
ഗാന്ധി :ആകട്ടെ വല്ലപ്പോളും കള്ളം പറയുന്നവര്‍ ആരൊക്കെ ഉണ്ട് .ഒന്ന് കൈ പൊക്കാമോ ?
(കുട്ടികളില്‍ ആദ്യം രണ്ടു പേരും പിന്നെ മുഴുവന്‍ ആളുകളും കൈപൊക്കുന്നു )
ആചാര്യന്‍ :മഹാത്മാവേ ..കുട്ടികള്‍ക്ക് തെറ്റ് പറ്റിയതാകും .ഇവരാരും തന്നെ കള്ളം പറയുന്നവര്‍ അല്ല. അങ്ങ് ഞങ്ങളോട് കോപിക്കരുത് ..
ഗാന്ധി :കുട്ടികളെ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു .നിങ്ങള്ക്ക് വേണം എങ്കില്‍ എന്നെ ബോധിപ്പിക്കാന്‍ കൈ പൊക്കാതെ ഇരിക്കാമായിരുന്നു .വല്ലപ്പോളും കള്ളം പറയാറുണ്ട് എന്ന് സമ്മതിച്ചത് തന്നെ വലിയ സത്യസന്ധതയാണ് .ഒരിക്കലും നിങ്ങള്‍ കള്ളം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത് ..എനിക്ക് മറ്റൊരു സ്ഥലത്ത് പോകേണ്ടതുണ്ട് .ഞാന്‍ പോയിക്കൊള്ളട്ടെ ..നിങ്ങള്‍ നന്നായി വരും .
(കുട്ടികള്‍ എഴുനേറ്റു ഗാന്ധിയെ തൊഴുതു വണങ്ങുന്നു )
ആചാര്യന്‍ :നന്ദി മഹാത്മന്‍ ..താങ്കള്‍ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു ..
(ഗാന്ധി നടന്നകലുന്നു .ആചാര്യനും കുട്ടികളും അദ്ദേഹത്തെ അനുഗമിക്കുന്നു .)
രംഗത്തിന്റെ ഒരു വശത്ത് നിന്നും ഗാന്ധി വരുന്നു ..അദ്ദേഹത്തിന്റെ പിറകില്‍ അനുയായികള്‍ .വേദിയുടെ ഒരു കോണില്‍ നിന്ന് ഗാന്ധി പ്രസംഗിക്കുന്നു .)
ഗാന്ധി :പ്രിയപ്പെട്ടവരേ ..കാലങ്ങളായി വിദേശികള്‍ നമ്മളെ അടിച്ചമര്‍ത്തുകയാണ് .നമ്മുടെ ഉത്പന്നങ്ങള്‍ കൊള്ളയടിച്ചു അവര്‍ കാശുണ്ടാക്കുന്നു .എന്നിട്ട് കൂടിയ വിലക്ക് അതെ ഉല്‍പ്പന്നങ്ങള്‍ നമുക്ക് തന്നെ വില്‍ക്കുന്നു .കൂടിയ നികുതി അടിച്ചേല്‍പ്പിക്കുന്നു .ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമുക്ക് കഴിയണം
അനുയായികള്‍ :നമുക്ക് എന്ത് ചെയ്യാനാകും മഹാത്മാവേ ?
ഗാന്ധി :നാം ഇന്ന് ദണ്ടി കടപ്പുറത്തെക്ക് ജാഥ നടത്താന്‍ പോകുന്നു .അവിടെ വച്ച് നമ്മള്‍ ഇന്ന് സ്വയംകടല്‍ വെള്ളം കുറുക്കി ഉപ്പുണ്ടാക്കണം .അങ്ങിനെ ഉപ്പിനെതിരെ ചുമത്തിയ അധിക നികുതിയോടു നമുക്ക് സമരം ചെയ്യണം ..
അനുയായികള്‍ :ബ്രിട്ടീഷുകാര്‍ നമ്മളെ അടിച്ചമാര്ത്തില്ലേ മഹാത്മാവേ ?
ഗാന്ധി :അവര്‍ ചെയ്യും സംശയം ഇല്ല .നമ്മളെ മര്‍ദിച്ചു പരാജയപ്പെടുത്താന്‍ അവര്‍ ശ്രമിക്കും .പക്ഷെ നമ്മള്‍ സമാധാനത്തിന്റെ മാര്‍ഗം കൈവിടരുത് ...നമ്മള്‍ സമരം വിജയിപ്പിക്കുക തന്നെ ചെയ്യും .നമുക്ക് കടപ്പുറത്തെക്ക് നീങ്ങാം .
ഗാന്ധി :ഭാരത് മാതാ കീ ജയ് ...
അനുയായികള്‍ :ഭാരത് മാതാ കീ ജയ് ..മഹാത്മാ ഗാന്ധി കീ ജയ്
(അവര്‍ വേദിയിലൂടെ പല തവണ വലം വച്ച് വേദിയുടെ മധ്യഭാഗത്തായി ഇരുന്നു പാത്രങ്ങളില്‍ വെള്ളം എടുത്തു ഉപ്പു കുറുക്കുന്നതായി അഭിനയിക്കുന്നു .
ഗാന്ധി :ഇതാ നമ്മള്‍ വിജയിച്ചിരിക്കുന്നു .നാം കുറുക്കിയ ഉപ്പു ...നികുതി വര്‍ധനവിനെ നമ്മള്‍ ഇങ്ങിനെ സമാധനാന പരമായി ലംഘിച്ചിരിക്കുന്നു ...
അനുയായികള്‍ :(സന്തോഷത്തോടെ )മഹാത്മാവേ നമ്മള്‍ വിജയിച്ചിരിക്കുന്നു ,നമ്മള്‍ വിജയിച്ചിരിക്കുന്നു .
(രണ്ടു പട്ടാളക്കാര്‍ വന്നു സമരക്കാരെ അടിക്കുന്നു .)
ഗാന്ധി :ഭാരത് മാതാ കീ ജയ് ...ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക ...
അനുയായികള്‍ :ഭാരത് മാതാ കീ ജയ് ..മഹാത്മാ ഗാന്ധി കീ ജയ് ....ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക
പട്ടാളക്കാര്‍ അവരെ കൈകള്‍ പിറകില്‍ കെട്ടി വേദിയില്‍ നിന്നും കൊണ്ട് പോകുന്നു )
രംഗത്തേക്ക് ഗാന്ധിജി ചര്‍ക്കയുമായി വരുന്നു .ചര്‍ക്കയില്‍ നൂല്‍ നൂല്ക്കുന്നു .ആ സമയം ഒരാള്‍ കടന്നു വരുന്നു .)
ആള്‍ :മഹാത്മന്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു .നമുക്ക് സ്വാതന്ത്യം ലഭിച്ചിരിക്കുന്നു ...
രണ്ടാമന്‍ :മഹാത്മന്‍ ഹിന്ധുക്കായി ഭാരതവും മുസ്ലീങ്ങള്‍ക്കായി പാകിസ്ഥാനും ..
ഗാന്ധി :സ്വാതന്ത്ര്യം അത് ഞാന്‍ ഏറെ ആഗ്രഹിച്ചതാണ് .പക്ഷെ വിഭജനത്തിലൂടെ ഇന്ത്യയെ കീറി മുറിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യം വിജയം അല്ല പരാജയം ആണ് ..ഞാന്‍ ഇതില്‍ ഏറെ ദുഖിതനാണ് .
രണ്ടു പേരും : നമുക്ക് സ്വാതന്ത്ര്യത്തെ ആഘോഷിക്കാം മഹാത്മാവേ ..
മൂന്നാമന്‍ (രംഗത്തേക്ക് ഓടി വന്നു കൊണ്ട് ):മഹാത്മന്‍ ..കല്‍ക്കട്ടെയിലെ തെരുവുകളില്‍ കലാപം പൊട്ടി പുറപ്പെട്ടു കഴിഞ്ഞു .ആളുകള്‍ രണ്ടു കൂട്ടങ്ങളായി ലഹള തുടങ്ങി ക്കഴിഞ്ഞു .കൊള്ളിവയ്പും കൊള്ളയും നടക്കുകയാണ് മഹാത്മന്‍
ഗാന്ധി :എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞിരിക്കുന്നു...ഒരിക്കലും ഉണ്ടാകരുത് എന്ന് കരുതിയ വിഭജനം. എനിക്ക് സന്തോഷിക്കാന്‍ ആകുന്നില്ല ..വരൂ എനിക്ക് ഉടന്‍ കല്‍ക്കട്ടയിലെ തെരുവുകളില്‍ എത്തണം ...കലാപത്തില്‍ ഒരു പക്ഷെ ഞാന്‍ മരിച്ചു കൊള്ളട്ടെ..എന്നാലും സഹോദരന്മാര്‍ ആയി കാണേണ്ട ജനത പരസ്പരം തല്ലിചാകുന്നത് എനിക്ക് കണ്ടു നില്‍ക്കാന്‍ വയ്യ ..വരൂ നമുക്ക് അങ്ങോട്ട് പോകാം ..(എല്ലാവരും നടന്നു അകലുന്നു )
(രംഗത്ത് ഒരു ഭജന മണ്ഡപം .പുറത്ത് നിന്നും മൂന്നു അനുയായികള്‍ മണ്ഡപത്തിലേക്ക് കടന്നു വരുന്നു )
ഒന്നാമന്‍ : നമ്മുടെ എല്ലാരുടെയും ബാപ്പുജി ,ലോകത്തിന്റെ മഹാത്മജി അല്‍പ സമയത്തിനകം ഈ മണ്ഡപത്തിലേക്ക് കടന്നു വരും. നമുക്ക് പ്രാര്‍ത്ഥന ആരംഭിക്കാം
(അനുയായികള്‍ രംഗത്ത് ചമ്രം പടിഞ്ഞു ഇരിക്കുന്നു .ഒന്നാമന്‍ പ്രാര്‍ത്ഥന ചൊല്ലി കൊടുക്കുന്നു .മറ്റു രണ്ടുപേരും അത് ഏറ്റുചൊല്ലുന്നു.
രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം
സീതാറാം സീതാറാം
ഭജ് പ്യാരേ തൂ സീതാറാം
ഒന്നാമന്‍ : (തന്റെ വസ്ത്രത്തില്‍ തൊട്ടു കൊണ്ട്നോകൊണ്ട് ) നോ ക്കൂ ഈ വസ്ത്രം ഞാന്‍ എന്റെ സ്വന്തം കൈ കൊണ്ട് നെയ്തുണ്ടാക്കിയ നൂല് കൊണ്ട് നിര്‍മിച്ചതാണ് .മഹാത്മജി എന്നെ പഠിപ്പിച്ച പാഠം..
രണ്ടാമന്‍ :മഹാത്മജിയുടെ ഉപദേശം സ്വീകരിച്ചു ഞാന്‍ വിദേശ വസ്തുക്കള്‍ പാടെ ഉപേക്ഷിച്ചു .ഇപ്പോള്‍ അഹിംസയാണ് എന്റെ മനസ്സ് നിറയെ ..
മൂന്നാമന്‍ :ഇതാ മഹാത്മജി നമ്മുടെ മണ്ഡപത്തിലേക്ക് വരുന്നു .നമുക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം .
(മൂന്നു പേരും എഴുന്നേറ്റ് മഹാതാവിനെ വന്ദിക്കുന്നു .രംഗത്തേക്ക് മഹാത്മാ ഗാന്ധി കടന്നു വരുന്നു .മനു ,ആഭ എന്നീ സഹായികള്‍ ഒപ്പം ഉണ്ട് )
മൂന്നു പേരും :സ്വാഗതം മഹാത്മാ ..
മഹാത്മാ ഗാന്ധി :നമ്മുടെ ലക്‌ഷ്യം ഭാരതത്തിന്റെ സ്വാതന്ത്ര്യമായിരുന്നു ..അഹിംസയിലൂടെയും സഹനത്തിലൂടെയും നാം അത് നേടിയെടുക്കുക തന്നെ ചെയ്തു .നമുക്ക് പ്രാര്‍ത്ഥന തുടരാം ..
(ഗാന്ധി രംഗത്തിന്റെ നടുവില്‍ ആയി ഇരിക്കുന്നു .പ്രാര്‍ത്ഥന ആരംഭിക്കുന്നു )
രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം
സീതാറാം സീതാറാം
ഭജ് പ്യാരേ തൂ സീതാറാം ..
(രംഗത്തിന്റെ ഒരു വശത്ത് കൂടി ഗോട്സെ കടന്നു വരുന്നു .ചുറ്റും നോക്കി തന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച തോക്ക് കൊണ്ട് ഗാന്ധിയെ വേദി വയ്ക്കുന്നു )
ഗാന്ധി :ഹേ റാം ഹേ റാം ഹേ റാം (പിന്നില്‍ ഇരിക്കുന്ന ആളിന്റെ മടിയിലേക്ക് വീഴുന്നു .അനുയായികള്‍ ഞെട്ടലോടെ രംഗത്ത് ,പേടിച് നിലവിളികള്‍ )
മനു:(ഗാന്ധിയുടെ കാലുകള്‍ മടിയിലേക്ക് വച്ചു )മഹാത്മന്‍ ,കണ്ണു തുറക്ക് ,കണ്ണു തുറക്കൂ..മനു ആണ് വിളിക്കുന്നത് ..മഹാത്മന്‍ ....
ആഭ: കൂട്ടരേ (കരച്ചിലോടെ )..മഹാതമാവേ അങ്ങ് ഞങ്ങളെ വിട്ടു പിരിഞ്ഞല്ലോ ...
(വേദി മൂകമായി ഇരിക്കുമ്പോള്‍ രംഗത്തേക്ക് അടുത്ത ആള്‍ കടന്നു വരുന്നു ..)
നാലാമന്‍ :ഇല്ല മഹാത്മാവ് മരിക്കുന്നില്ല ...ഈ ലോകം ഉള്ളിടത്തോളം കാലം ജനകോടികളുടെ ഹൃദയത്തില്‍ അദ്ദേഹം ജീവിച്ചു കൊണ്ടേ ഇരിക്കും )
പിന്നണിയില്‍ നിന്നും ഭജന കേള്‍ക്കുന്നു .വേദിയില്‍ ഇരിക്കുന്നവര്‍ അത് ഏറ്റു ചൊല്ലുന്നു )
രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം
സീതാറാം സീതാറാം
ഭജ് പ്യാരേ തൂ സീതാറാം .
(കര്‍ട്ടന്‍ പതുക്കെ താഴുന്നു )