2014, ജൂൺ 29, ഞായറാഴ്‌ച






 ടി എം എസ് നമ്പൂതിരിപ്പാട്‌ 
എണ്‍പതാം പിറന്നാള്‍ ആഘോഷം  
           
             മാതൃകാപരമായ അധ്യാപന ജീവിതം , അറിവിനും അക്ഷരത്തിനും വേണ്ടിയുള്ള വിശ്രമ ജീവിതം ,ആരോടും പരിഭവമോ പരാതിയോ പകയോ ഇല്ലാത്ത വ്യക്തി ജീവിതം ..വായിച്ചറിഞ്ഞുള്ള ലോക വീക്ഷണം ,അതിലുപരിയായി നന്മയുടെ മാത്രം അനുഭവ സമ്പത്ത്  .അതാണ്‌ ടി എം എസ് നമ്പൂതിരിപ്പാട് . തമ്പുരാന്‍ മാഷ്‌ എന്ന് അറിയപ്പെടുമെങ്കിലും അത് വിനയത്തിന്റെ തമ്പുരാന്‍ ആണ് .അധികാരത്തിന്റെയോ തന്‍ പോരിമയുടെതോ അല്ല.അത് കൊണ്ട് തന്നെ ആണ് മാഷിന്റെ എണ്‍പതാം പിറന്നാളിന് കൂടിയ ജനാവലിയുടെ സാക്ഷ്യം.മാഷിന്റെ ശിഷ്യന്മാര്‍ക്കൊന്നും മറുവാക്കില്ലാത്ത സ്നേഹവും ബഹുമാനവും ഇപ്പോളും .പുതിയ തലമുറയിലെ എത്ര പേര്‍ക്ക് ഈ സൌഭാഗ്യം, ആയുസ്സ് കൊണ്ടല്ല ,കര്‍മം കൊണ്ട് ,സ്നേഹം കൊണ്ട് കൈവരിക്കാന്‍ കഴിയും എന്നിടത്താണ് ടി എം എസ്സിന്റെ പ്രസക്തി .
   നാട്ടുകാരും ശിഷ്യഗണങ്ങളും ഒരുക്കിയ ആഘോഷ പരിപാടികള്‍ രണ്ടുനാള്‍ നീണ്ടു .ആദ്യ ദിവസം ചാക്യാര്‍കൂത്ത് ,നളചരിതം കഥകളി ഒരുക്കി മാഷിന്റെ മനസ്സറിഞ്ഞ ആഘോഷം .രണ്ടാം നാള്‍ സുഹൃത്ത് സമ്മേളനം,സ്നേഹവിരുന്ന്.
                പിതാക്കന്മാരും പുത്രന്മാരും കൂടി ഗംഭീരമാക്കിയ കഥകളി നാട് മറക്കില്ല.ചെണ്ട വാദ്യത്തിന്റെ ചക്രവര്‍ത്തിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ,മകന്‍ ശ്രീ രാജ്, മദ്ദളത്തില്‍ മറ്റൊരു വാക്കില്ലാത്ത ചെര്‍പ്പുളശ്ശേരി ശിവന്‍ ,മകന്‍ ഹരിഹരന്‍ ,ഗിന്നസ് ബുക്ക്‌ വരെ നിറഞ്ഞാടുന്ന കലാമണ്ഡലം പ്രദീപ്‌ ,കൂടെ എഴുവയസ്സുകാരന്‍ മകന്‍ പ്രണവ് പി കുമാര്‍ എന്നിവര്‍ അണിനിരന്ന കഥകളി പുറപ്പാട് ആരും മറക്കാത്തതായി.തുടര്‍ന്നുള്ള മേളപ്പദം ആസ്വാദകരുടെ മനം കവര്‍ന്നു .കലാമണ്ഡലം ഗോപി ആശാന്‍ വേഷമിട്ട നളചരിതം രണ്ടാം ദിവസം കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ,കലാമണ്ഡലം കൃഷ്ണകുമാര്‍, കോട്ടക്കല്‍ ദേവദാസ് ,വെള്ളിനേഴി ഹരിദാസ് എന്നിവര്‍ സഹ വേഷങ്ങള്‍ ചെയ്തു.നെടുംപള്ളി രാംമോഹന്‍, അത്തിപ്പറ്റ രവി, മോഹനകൃഷ്ണന്‍ എന്നിവരുടെ സംഗീതം .രാത്രി ഒന്നര വരെ നീണ്ട കഥകളി കാണികള്‍ മറക്കാത്തതായി.
                          സുഹൃത്ത് സമ്മേളനം ഔപചാരികതകള്‍ ഇല്ലാത്തതായി.മുന്‍ എം എല്‍ എ മാരായ പി.കുമാരന്‍ ,കളത്തില്‍ അബ്ദുള്ള.,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ,ഇന്ത്യനൂര്‍ ഗോപി,കുറുമാപ്പള്ളി കേശവന്‍ നമ്പൂതിരി ,പി എസ് എന്‍ നമ്പൂതിരി ,ഇ ഗോപാലകൃഷ്ണന്‍ ,ഡോ ടി എസ് രാമചന്ദ്രന്‍ ,ടി എം അനുജന്‍ പരമേശ്വരന്‍ ,കുഞ്ഞന്‍ വാരിയര്‍ മാഷ്‌ ,രാമന്‍കുട്ടി മാഷ്‌ ,ടി സുരേഷ് ,ടി .മോഹനദാസ് ,ഉണ്ണികൃഷ്ണന്‍ ,മോഹനന്‍ മാഷ്‌ ,ടി രാമന്‍ ഭട്ടതിരിപ്പാട് ,പി കെ നാരായണന്‍ മാഷ്‌ ,പി എം കേശവന്‍ നമ്പൂതിരി ,പി കെ സി നായര്‍ ,എസ് വി രാമനുണ്ണി മാഷ്‌, എ പ്രഗീഷ് ,ശിവരാമന്‍ നായര്‍ തുടങ്ങി സംബന്ധിച്ചവര്‍ ഒട്ടേറെ .മാഷിന്റെ സഹപാഠികളും എല്ലാ മേഖലയിലെയും സഹയാത്രികരും ഒത്തു ചേര്‍ന്ന സമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും .സദസ്സില്‍ മാഷിനു പൊന്നാട അണിയിക്കാനും കാല്‍ തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങാനും ശിഷ്യഗണങ്ങളുടെ തിരക്ക് .രാഷ്ട്രീയപരമായോ മറ്റൊന്നിന്റെയോ വേര്‍തിരിവില്ലാത്ത സദസ്സ് .എല്ലാറ്റിനും തനതു ടി എം എസ് ശൈലിയില്‍ മാഷിന്റെ പ്രായം തളര്ത്താത്ത  മറുപടി പ്രസംഗം .എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനു തിരശീല വീഴുമ്പോളും ഇനിയൊരു എണ്‍പത് വര്ഷം കഴിഞ്ഞാലും നാട് ഓര്‍ക്കുന്നതായി ഈ ആഘോഷം .

2014, ജൂൺ 26, വ്യാഴാഴ്‌ച

 കനല്‍ ചിന്തുകള്‍ 
കവിത സമാഹാരം 
ബിജു ജി നാഥ്
         
        പ്രതീക്ഷയോടെ തന്നെ ആണ് ബിജുവിന്റെ കവിതകള്‍ വായിക്കാന്‍ എടുത്തത് .ഗദ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന നവകവിതാ ലോകത്ത് നിന്നും പദ്യത്തോടു അടുത്ത് നില്‍ക്കുന്ന രചനാ സങ്കേതത്തില്‍ ഉള്ളവയാണ് സമാഹാരത്തിലെ മിക്ക കവിതകളും .എന്ത് കൊണ്ടോ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ബിജു എഴുതിയ കവിത വായിച്ച അനുഭവങ്ങള്‍ മനസ്സില്‍ ഉള്ളതിനാല്‍ ആദ്യകവിതാ സമാഹാരത്തില്‍ ബിജു ചേര്‍ത്ത കവിതകള്‍ ഇത്തിരി എരിവു കുറഞ്ഞു പോയി എന്ന് തോന്നി .എങ്കിലും പറയാനുള്ളത് വളച്ചു കെട്ടില്ലാതെ മുഖം നോക്കാതെ പറയുന്നു ബിജിഎന്‍ ശൈലി കവിതകളില്‍ കൈമോശം വന്നിട്ടില്ല .ബിജുവിന്റെ മികച്ച കവിതകള്‍ ഒരു പക്ഷെ സമാഹാരത്തിനു പുറത്താണ് എന്നാണു എനിക്ക് തോന്നിയത് .ആദ്യസമാഹാരം എന്ന നിലയ്ക്ക് കവിതകള്‍ ആശാവഹം ആണെന്ന് രണ്ടു വാക്കില്ല .
   കാവല്‍ ദൈവം എന്ന കവിത എടുക്കാം .അതിരുകള്‍ക്ക് അപ്പുറം ജീവന്റെ ബലി എന്നിടത്ത് തന്നെ തുടങ്ങുന്നു അനുഭവിക്കുന്ന തീവ്രത .എന്റെ വീടെന്നും, എന്റെ രാജ്യം എന്നും വിലപിക്ക്ന്നവര്‍ , ആണ് അതിരുകാക്കുന്ന പട്ടാളക്കാര്‍,കല്ലിന്‍ കാപട്യ ഭണ്ടാരം എന്ന വാക്ക് വല്ലാതെ മുഴച്ചു നിന്നില്ലേ ?കടലില്‍ ഏറിയലും ,സമുദ്രത്തില്‍ ചേരലും അടുത്തടുത്ത വരികളില്‍ വന്നു പോയത് ബിജു ശ്രദ്ധിക്കെണ്ടാതായിരുന്നു .
കണ്ണീരും പണവും ചേര്‍ത്തു വിങ്ങിപ്പൊട്ടുന്ന മാറിടം പിഴിഞ്ഞ് കളയാന്‍ വിധിക്കപ്പെട്ട കന്യകമാര്‍ ...വില്പന ചരക്കായി മാറിയ ഗര്‍ഭ പാത്രങ്ങള്‍.മാതൃത്വം എന്നതു ഭാവന മാത്രമായി വ്യാവസായിക ലോകത്തോട്‌ സമരസപ്പെടുന്ന കാഴ്ചയാണ് രണ്ടാം കവിതയായ വില്‍ക്കുവാനുണ്ടോ എന്ന രചന പേറുന്നത് ..
       പ്രണയം എഴുതി തേഞ്ഞ വിഷയമാണ് ..അതുകൊണ്ട് തന്നെ ഇനി പ്രണയത്തെ കുറിച്ച് എഴുതുമ്പോള്‍ രചനാരീതിയില്‍ അനുഭവത്തില്‍ പുതുമ ഇല്ലെങ്കില്‍ പത്രത്തിലെ വാര്‍ത്തകള്‍ പോലെ വായിക്കുന്നതിനു മുമ്പേ മറന്നു പോകുന്ന സ്ഥിതിയാകും .പ്രണയം അങ്ങിനെ പുതുമ കൊണ്ടുവരാന്‍ പറ്റാത്ത കേവലം കാല്പനികമായി വരച്ചു ചേര്‍ത്ത ചിത്രങ്ങള്‍ ആയി പോയോ?
ആശാന്റെ വീണപൂവും ബിജുവിന്റെ പൂവിന്റെ ജന്മവും കൊഴിഞ്ഞു വീഴ്ചയുടെതാണ് .ഹാ പുഷ്പമേ അധിക തുംഗ പഥത്തിലെത്ര വിലസി നീ ..എന്ന ആശാന്‍ ഭാഷ്യം കുളിരല പൂകും സുസ്മെരയായി വിലസിനാല്‍ എന്ന് പൂവിന്റെ ജന്മം എന്നാ കവിതയില്‍ വന്നു പോകുന്നു ,എങ്കിലും പുതു കാലത്തെ കവി വീണ പൂവിനെ നോക്കിക്കാണുന്ന് എന്ന നിലയില്‍ മെല്ലെയാ തൊടിയിലിട്ടു ചവിട്ടിയരച്ചു നാവുനക്കി നടന്നകലുന്നൊരു കാറ്റ് ചെന്നായതന്‍ മിഴി തിളങ്ങുന്നു എന്ന വരിയിലൂടെ വീണ പൂവിനെ ഒരു പിച്ചി ചീന്തപ്പെട്ട പെണ്‍കുട്ടിയായി കവി വരച്ചിടുന്നുണ്ട്. അതാണ്‌ ഈ കവിതയെ രണ്ടാം വായനയില്‍ ആശാനില്‍ നിന്നും അകറ്റി നിര്‍ത്തുന്നതും .
നിശബ്ദതയ്ക്ക് കൂട്ടായി ഇനി എന്റെ കൂടി മൌനം ..ഇരുളിന് ഞാനും സഖി എന്നിങ്ങനെ തുലാവര്‍ഷം എന്നാ കവിത ഏകാന്തത പെരുന്നുണ്ട്...കരയുമ്പോള്‍ കൂടെ നിന്‍ നിഴല്‍ മാത്രം വരും എന്ന ആദിവാക്യം പങ്കിട്ടതോടെ കവിതയില്‍ കവിയുടെ ഇടപെടല്‍ അസ്ഥാനത്തായി എന്ന് തോന്നി .
പ്രണയത്തിന്റെ സൌന്ദര്യം ഉള്ള വരികളാണ് വന്മാരങ്ങളിലെ ഒന്നിക്കാന്‍ നമുക്ക് ആകില്ലെങ്കിലും നമുക്ക് കാണാന്‍ ആകുമല്ലോ മരണം വരെ നമുക്ക് കണ്ണില്‍ കണ്ണില്‍ നോക്കി വികാരങ്ങള്‍ പങ്കു വയ്ക്കാം ,എന്ന വരികള്‍ .ഒന്നാകില്ല എന്നറിഞ്ഞു കൊണ്ടുള്ള പ്രണയം വല്ലാത്തൊരു അവസ്ഥയാണ് അത്.ഒന്നാകാന്‍ വേണ്ടി മാത്രമായി പ്രണയത്തെ കവി ഇവിടെ ചുരുക്കുന്നില്ല ..അതിലുപരി നിസ്വാര്തമായ സ്നേഹത്തിന്റെ മേമ്പൊടി പകരുകയും ചെയ്യുന്നു .
മനുഷ്യന്റെ ബ്രാണ്ട് ഏതാണ് എന്നാ ചോദ്യം സമകാലീന ലോകത്ത് പ്രസക്തം ആണ്. അച്ചുകുത്തപ്പെട്ട കാളകള്‍ പോലെ ആശയസംഹിതകള്‍ പോലും കേവലം അനുഷ്ടാനങ്ങള്‍ മാത്രം ആയി പോകുന്ന കാലത്ത് മനുഷ്യന്റെ സ്ഥാനം എവിടെ എന്നാ ചിന്ത കവിത നന്നായി പറയുന്നു .സദാചാരത്തിന്റെ അസ്ഥാനത്തുള്ള ഓടാംപലുകളെ കവിത നന്നായി കളിയാക്കുന്നുണ്ട്   സാദാചാരം എന്ന് ചിന്തേരിട്ട ചിന്തകള്‍ എത്ര മാത്രം ആത്മാര്‍ത്ഥം ആണെന്ന് കൂടി കവിത സംശയം ഉയര്‍ത്തുന്നുണ്ട് .
അവനവന്‍ എന്ന മേല്‍വിലാസം ,അസ്തിത്വം അതെന്താണ് ? ആപേക്ഷികം ആയി പോകുന്ന വിവിധ നിര്‍വ്വചനങ്ങള്‍ കവി തൊട്ടു കാണിക്കുന്നു .നിഷ്പക്ഷന് എവിടെയും വിലാസം ഇല്ല എന്ന പൊതുനിര്‍വചനം കവിത ഉത്പാദിപ്പിക്കുന്നുണ്ട് .
       ജീവിതം ഒരു കോപ്പി പേസ്റ്റ് ആയി മാറിപോകുന്നു .അഥവാ തനിമയുള്ള ജീവിതം എന്നൊന്ന് ഇല്ലാതാകുന്നു.പകരം കണ്ടിഷന്‍ ചെയ്യപ്പെട്ട എന്തിനൊക്കെയോ വേണ്ടി സമരസപ്പെട്ട ,ചില വേള കീഴ്പ്പെട്ട തായി പോകുന്ന ജീവിതങ്ങള്‍ .ആദ്യവരിയില്‍ ഉയര്‍ത്തിയ ധ്വനി അവസാനം വരെ തുടരാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കവിത ഒന്ന് കൂടി മനോഹരം ആകുമായിരുന്നു . അണയാത്ത കാഴ്ചകളില്‍ ഉമ്മ വയ്ക്കുന്ന ശലഭങ്ങളെ പല്ലികള്‍ ഊഴം ഇട്ടു സ്നേഹിക്കുന്ന കാഴ്ച ഇന്നിന്റെതാണ് .ജീവിതങ്ങള്‍ ഉള്ളില്‍ ചിതലരിക്കുന്നു, ഇരുട്ട് നെടുവീര്‍പ്പിടുന്ന മുറികള്‍, ഉപേക്ഷിക്ക പെട്ട ഭക്ഷണത്തിനു വേണ്ടി കലപില കൂട്ടുന്ന എലികള്‍ എന്നിവയൊക്കെ പലതരം വിശപ്പുകളെ ഒരേ പാര്‍പ്പിടത്തില്‍ കാണിക്കുന്നത് ബിജുവിന്റെ കൈത്തഴക്കം .
       വിരിയുന്ന തളിരിനോട് പറയാന്‍ ഉള്ളത് ഇരുളുകള്‍ കടമെടുക്കരുതൊരു രാവ്‌ പോലും മുള്ളുകള്‍ പാടത്തെ തേടി നടക്കുന്നുണ്ട് നീളെ എന്ന് പറഞ്ഞു ഭയത്തിന്റെ വലിയ വിത്ത് വിതക്കുന്നു ..ഇരുളും രാവും തമ്മിലുള്ള ചേര്‍ച്ചയും ചേര്‍ച്ച ഇല്ലായ്മയും ഒരേ പോലെ കാണിക്കുന്ന വരികള്‍ .
വിസ്മ്രുതികളിലേക്ക് അകപ്പെടുന്ന പാഴിലകള്‍.. പ്ഴുക്കകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചകള്‍ ഓര്‍മപ്പെടുത്തി .ജീവിതത്തിന്റെ നിസ്സാരത്വം വരക്കുംപോലും സാര്‍ഥകമായ ഒരു ഇലജന്മത്തിന്റെ നിറവും കവിതയ്ക്ക് ഉണ്ട് .
       ഒടുവില്‍ അമംഗള ദര്‍ശനയായ് നിന്നെ മൃതി തേടി വരുമ്പോള്‍ നീ എന്റെ പ്രണയം അറിയും എന്ന് ചുള്ളിക്കാട് പറഞ്ഞതില്‍ നിന്നും പ്രണയോപഹാരം എന്നാ കവിത അധികം സഞ്ചരിച്ചില്ല .നിരാശാ കാമുകന്റെ വേഷം കവിത ഭംഗിയാക്കുന്നുണ്ട് എങ്കിലും ..
പ്രതിബിംബം ഇല്ലാത്ത നിഴലുകള്‍ ആയി മാറുന്ന മരിയ വേദനയുടെ ചിത്രമാക്കുന്നുണ്ട് കവി. വിയര്‍പ്പും ബീജവും നാറുന്ന നശിച്ച രാത്രികളില്‍ നിന്നും അഭിനവ മരിയമാരെ രക്ഷിക്കാന്‍ ഇനി ഒരു പ്രഭു അവതരിക്കുമോ ?
       സമാഹാരം ഇങ്ങിനെ കുറെ അതിസാധാരണം ആയ വിഷയങ്ങളെ അതിമൌലികമായി സ്പര്‍ശിച്ചു പോകുന്നുണ്ട്. അത് തന്നെ ആണ് പറഞ്ഞു തേഞ്ഞ വിഷയങ്ങള്‍ കവിതകളില്‍ വന്നപ്പോളും ഈ പുതു കവിയുടെ വാക്കുകളെ ശ്രദ്ധിപ്പിക്കുക എന്ന് തോന്നുന്നു,.കൂടുതല്‍ മൂര്‍ച്ചയുള്ള കവിതകള്‍ ബിജുവിന്റെ തൂലികയില്‍ നിന്നും പിറക്കട്ടെ ,,,ആശംസകള്‍ .

2014, ജൂൺ 12, വ്യാഴാഴ്‌ച

       മത സൌഹാര്‍ദ്ദത്തിന്റെ പാരമ്പര്യപ്പുര
കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി പാരമ്പര്യപ്പുര 

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ പഞ്ചായത്തിലെ കൊടുന്നോട് എന്നാ സ്ഥലത്താണ് മത മൈത്രിയുടെ പ്രതീകമായ കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി ആരാധനാലയം സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകള്‍ പഴക്കം ഉണ്ടെങ്കിലും ആധികാരികമായ രേഖകള്‍ ലഭ്യമല്ല. ഹിന്ദു മതസ്ഥരും മുസ്ലിം മതസ്ഥരും വൈകാരികമായ ഐക്യത്തോടെ നോക്കി കാണുന്ന ദൈവ സങ്കല്പമാണ് പാരമ്പര്യപ്പുര .ഇതിനെ പള്ളി എന്നോ ക്ഷേത്രം എന്നോ വിളിച്ചിട്ടില്ല ഒരിക്കലും .ഇതോടു ചേര്‍ന്ന് പാരമ്പര്യക്കുളം എന്ന ജലാശയവും ഉണ്ട്.
ഐതിഹ്യം 
വര്‍ഷങ്ങള്‍ക്കു മുമ്പ്  ഇന്നത്തെ ഈ ദൈവ സങ്കല്പ പ്രദേശത്ത് താമസക്കാരായിരുന്ന കാഞ്ഞിരത്തില്‍ കുരിക്കള്‍ എന്നാ മുസ്ലിം കുടുംബത്തിലെ ഒരു മുതിര്‍ന്നവരും തൊട്ടടുത്തെ നായര്‍ കുടുംബത്തിലെ കാരണവരും തമ്മിലുള്ള സുഹൃദ്ബന്ധംവര്‍ണ്ണനാതീതമായിരുന്നു.ഇരുവരും അക്കാലത്ത് തന്നെ പല അമാനുഷിക പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നവരായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാടന്‍ തോക്ക് ഉപയോഗിക്കുന്നതിലും കരിമരുന്നിന്റെ ഉപയോഗത്തിലും അഗ്രഗണ്യരായിരുന്നതിനാല്‍ കുരിക്കള്‍ കുടുംബത്തെ വെടിക്കുരിക്കന്മാര്‍ എന്നും വിശേഷിപ്പിച്ചിരുന്നു .ഇരു കുടുംബത്തിലെയും മേല്പറഞ്ഞ കാരണവന്മാര്‍ നാട് നീങ്ങിയപ്പോള്‍; അവരുടെ സ്മാരകമായാണ് ഇന്നത്തെ ഈ ഹിന്ദു മുസ്ലിം കൂടി എന്ന ആരാധനാലയം നിര്‍മ്മിച്ചത്‌. കൃഷി സംരക്ഷിക്കുന്നതിനും, അധികം വിളവു ലഭിക്കുന്നതിനും ഇവിടേയ്ക്ക് നേര്ച്ച വഴിപാടുകള്‍ സമര്‍പ്പിക്കുന്ന പതിവ് ഇന്നും ഉണ്ട്. നായാട്ട് സംഘങ്ങള്‍ ഒക്കെ അക്കാലത്ത് ഇവിടത്തെ കുടുംബത്തിലേക്ക് നേര്ച്ച പണം നല്‍കിയിരുന്നു. ഒരു ദിവസം ഇത്തരത്തില്‍ നേര്ച്ചയാക്കാതെ കുരിക്കള്‍ കുടുംബത്തെ മനപൂര്‍വം അവഹേളിച്ചു ഒരു സംഘം നായാട്ടു നടത്താന്‍ പോയത് അക്കാലത്തെ കുരിക്കള്‍ കാരണവര്‍ അറിയുകയും തന്റെ പത്നിയോട് വീടിന്റെ മുകള്‍ നിലയില്‍ ഒരു ഓടു പാത്രം കമഴ്ത്തി വക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെത്രേ.പതിവുപോലെ നായാട്ടു സംഘം വേട്ട നടത്തി എങ്കിലും ഒരു മൃഗത്തെയും കിട്ടിയില്ല.അവസാനം അവര്‍ മാപ്പ് അപേക്ഷിച്ച് കുരിക്കള്‍ കുടുംബത്തില്‍ എത്തി എന്നും വീടിന്റെ മുകള്‍ നിലയിലെ കമഴ്ത്ത്തിയ പാത്രത്തില്‍ നിന്നും നായാട്ടു സംഘം ഉതിര്‍ത്ത മുഴുവന്‍ വെടിയുണ്ടകളും അവര്‍ക്ക് തിരികെ നല്‍കി അവരെ അനുഗ്രഹിചെത്രേ.ഇത്തരം നിരവധി അത്ഭുത പ്രവര്‍ത്തികള്‍ ഈ സുഹൃത്തുക്കള്‍ നടത്തിയിരുന്നു.മരണ ശേഷവും ഈ സുഹൃട്ബന്ധത്ത്തിനു വിള്ളല്‍ വന്നില്ല. അതാണ്‌ നൂറു കണക്കിന് ആളുകള്‍ക്ക് ഇന്നും വിളിപ്പുരത്തുള്ള ദൈവ സങ്കല്പമായി കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി മാറാന്‍ കാരണം .മറ്റെവിടെയും ഇങ്ങിനെ ഒരു സങ്കല്‍പം ഉള്ളതായി അറിവില്ല .
ആരാധന രീതികള്‍ 
അടിച്ചികിഴായില്‍ നായര്‍ കുടുംബം, കാഞ്ഞിരത്തില്‍ കുരിക്കള്‍ കുടുംബം എന്നിവരാണ് പ്രധാന നടത്തിപ്പുകാര്‍. നിത്യവും വൈകുന്നെര, ഈ ദൈവ സ്ഥാനത്ത് തിരി തെളിക്കാറുണ്ട്. മുത്തപ്പന്‍ ചേരി അച്യുതന്‍ നായര്‍ എന്നവര്‍ ആണ് ഇപ്പോള്‍ തിരി തെളിയിക്കുന്നത്.ഒരു മുറി ആണെങ്കിലും അതിന്റെ രണ്ടായി പകുത്തു രണ്ടിടത്തും നിലവിളക്ക് തെളിയിക്കും. എല്ലാ വര്‍ഷവും മീന മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഗംഭീരമായ നേര്ച്ച കലശം നടക്കാറുള്ളത്. പാരമ്പര്യ പുര എന്നാ ഈ ദൈവ സങ്കല്പ സ്ഥാനത്ത് നടക്കുന്ന ചടങ്ങിനെ പാരമ്പര്യ കലശം എന്നും വിളിച്ചു വരുന്നു.നേര്ച്ചക്കായി ലഭിക്കുന്ന നാടന്‍ കോഴികളെയും മദ്യവും മാംസവും അവലും മലരും പയര്‍ പുഴുങ്ങിയതും ഉണ്ണിയപ്പവും പായസവും ഹിന്ദു ആചാരക്രമാത്ത്തിലും കോഴിയിറച്ചിയും പത്തിരിയും പപ്പടവും മുസ്ലിം ആചാരക്രമത്തിലും ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.ഒരേ മുറിയില്‍ ഒരേ സമയംരണ്ടു കര്‍മങ്ങളും നടക്കും
സാധാരണയായി ക്ഷേത്രങ്ങളില്‍ നടത്തി വരാറുള്ള ഉത്തമ പൂടാടോ വിധികള്‍ അല്ല ഇവടെ നടത്തുന്നത്. പ്രാകൃത രീതിയില്‍ ഉള്ള മദ്യവും മാംസവും ഉപയോഗിച്ചുള്ള കര്മ്മങ്ങളാണ് ഇവിടെ.കേളത്തിലെ ക്ഷേത്രങ്ങളില്‍ കണ്ണൂര്‍ പരശിനി കടവില്‍ മാത്രമാണ് ഇന്ന് ഇത്തരത്തില്‍ ഉള്ള പൂജ നടക്കുന്നത്.ഇരു വിഭാഗത്തിന്റെയും കര്‍മങ്ങള്‍ നടക്കുമ്പോള്‍ രാമായണപരായണവും ഖുര്‍ ആന്‍ പാരായണവും നടക്കുന്നു .സാധാരണ ക്ഷേത്രങ്ങളില്‍ പതിവായ കതീന വെടി പ്രയോഗം ഇവിടെ ഇല്ല. പകരം തിര നിറച്ച നാടന്‍ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് ആചാരപരമായി മൂന്നു വെടി പൊട്ടിക്കുന്നു. ദൈവ സങ്കല്പ സ്ഥാനത്ത് ഈ തോക്ക് പൂജിക്കുന്ന ആചാരവും ഇവിടെയുണ്ട്. വൈകുന്നേരം, അഞ്ചു മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി പന്ത്രണ്ടു മണി വരെ നീളും.പൂജാദി കര്‍മങ്ങള്‍ക്ക് ആവശ്യമായ ഉണ്ണിഅപ്പം, പത്തിരി പായസം എന്നിവയൊക്കെ അവിടെ തന്നെ തയാരാക്കുകയാണ് പതിവ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പല ദേശങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്..
            മതത്തിന്റെ പേരില്‍ കലഹങ്ങളും കലാപങ്ങളും നടക്കുന്ന ഇക്കാലത്ത് ഇത്തരം ആരാധനാലയങ്ങള്‍ക്കു പ്രാധാന്യം കൂടുന്നു. ഒരു കാലത്ത് മത മൈത്രിയുടെ പ്രതീകമായി നിലകൊണ്ട ഈ ഹിന്ദു മുസ്ലിം കൂടി യുടെ ഇന്നത്തെ അവസ്ഥ അത്യന്തം ദയനീയമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി കലശം മുടങ്ങിയിരിക്കുകയാണ് .കെട്ടിടം തന്നെജീര്‍ണ്ണ അവസ്ഥയില്‍ ആയി.ആരും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചു കാണുന്നില്ല..നിത്യേന ഉള്ള തിരി തെളിയിക്കല്‍ മാത്രമാണ് ഇന്ന് നടക്കുന്നത്.ഒരു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ പരിപാടികള്‍ പുര്‍ണരാര്‍മ്ഭിക്കാവുന്നത്തെ ഉള്ളൂ.നാടിന്റെ ഈ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ അധികൃതരും മുന്നോട്ടു വരണം .
(കടപ്പാട് : രജി മോന്‍ കരിമ്പന്‍ചോല 9447978163, രജീഷ് കരിമ്പന്‍ ചോല 9495133538 )
ടി.എം.എസ് എണ്‍പതിന്റെ നിറവില്‍

തച്ചനാട്ടുകരയുടെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശ്രീ ടി.എം.എസ് 
നമ്പൂതിരിപ്പാട് എണ്‍പതിന്റെ നിറവില്‍ .28 വര്‍ഷം കുണ്ടൂര്‍ക്കുന്നു ഹൈ സ്കൂള്‍ പ്രധാനാധ്യാപകന്‍ ,പൊതുജന വായനശാല പ്രസിഡന്റ്റ് ഇപ്പോള്‍ രക്ഷാധികാരി ,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ എണ്‍പതാം പിറന്നാള്‍ വലിയ ആഘോഷമാക്കി മാറ്റുകയാണ് ഗ്രാമം .നാട്ടുകാരും ,ശിഷ്യഗണങ്ങളും ചേര്‍ന്ന് വിപുലമായ പരിപാടികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .തന്റെ ജോലിക്കാലവും വിശ്രമകാലവും നാടിനും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിനും ഉഴിഞ്ഞു വച്ച ചരിത്രമാണ് ടി എം എസ്സിന്റെത് .

വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂര്‍ തേനെഴി മനക്കല്‍ നേത്രന്‍ നമ്പൂതിരിയുടെയും ഉമ അന്തര്‍ജനത്തിന്റെയും ഇളയ മകന്‍ ആയി 1934 ലില്‍ ആണ് ടി .എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജനനം .ഒറ്റപ്പാലം ,ഹൈ സ്കൂള്‍ ,പാലക്കാട് വിക്ടോറിയ കോളേജ് ,മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .പ്രശസ്ത സാഹിത്യകാരി സുമംഗല,മനശാസ്ത്ര വിദഗ്ദന്‍ എം വാസുദേവന്‍ എന്നിവര്‍ സഹപാഠികള്‍ ആയിരുന്നു .മദ്രാസില്‍ പഠിക്കുമ്പോള്‍ ടി എന്‍ ശേഷന്‍ ഇദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ ആയിരുന്നു .പത്തിരിപ്പാല ,അടക്കാപുത്ത്തൂര്‍ ,വെള്ളിനേഴി സ്കൂളുകളിലെ ജോലിക്ക് ശേഷമാണ് കുണ്ടൂര്‍ക്കുന്നു ഹൈസ്കൂളില്‍ ജോലിക്കായി എത്തുന്നത് .തുടര്‍ന്ന് 28 വര്‍ഷം പ്രധാനാധ്യാപകന്‍ ആയി വിരമിച്ചു .പ്രശസ്ത സാഹിത്യകാരന്‍ കാട്ടുമാടം നാരായണന്റെ സഹോദരി തങ്കം അന്തര്‍ജനവുമായി ആയിരുന്നു വിവാഹം. ഇവര്‍ 2009 ല്‍ അന്തരിച്ചു .
2014 ജൂണ്‍ 28, 29 തീയതികളിലാണ്` പിറന്നാള്‍ സമ്മാനമായി നാടിന്റെ സമാദരണം. കുണ്ടൂര്കുന്ന് കാവ്യാഞ്ജലി ഹാളിലാണ്` വേദി. 28 -ന്‍ 3 മണിക്ക് ചാക്യാര്‍കൂത്ത് [ ശ്രീ. പൈങ്കുളം രാമചാക്യാര്‍ ] 28 - ന്‍ 6 മണിക്ക് കഥകളി : പുറപ്പാട്, മേളപ്പദം - കഥ: നളചരിതം 2-ം ദിവസം. പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി , ചെര്‍പ്ളശ്ശേരി ശിവന്‍, മാര്‍ഗി വിജയകുമാര്‍, കോട്ടക്കല്‍ മധു, നെടുമ്പള്ളി രാംമോഹന്‍, കോട്ടക്കല്‍ ദേവദാസ്, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ രവി തുടങ്ങിയ പ്രഗത്ഭര്‍ പങ്കെടുക്കുന്നു. 29 നു രാവിലെ 9.30 നു സമാദരണസദസ്സ്. ബഹുമാന്യരായ ജനപ്രതിനിധികള്‍, രാഷ്ട്രീയ രംഗത്തുള്ളവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി ശ്രീ. കുറുമാപ്പിള്ളി കേശവന്‍ നമ്പൂതിരി , ഇന്ത്യന്നൂര്‍ ഗോപി, മുന്‍ എം.എല്‍.എ പി. കുമാരന്‍, കവി. എം.എന്‍ പാലൂര്‍ , പി.ആര്‍. പരമേശ്വരന്‍ , പി.എസ്.എന്‍ മാഷ്, ലൈബ്രറി കൗണ്‍സിലില്‍ നിന്ന് മുത്തുമാഷ്, പി.എം.കേശവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ആശംസകള്‍, ഉപഹാരങ്ങള്‍ എന്നിവ ഉണ്ടാകും.എ.ശിവരാമന്‍ നായര്‍, എ.പ്രഗീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പിറന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ .

2014, ജൂൺ 9, തിങ്കളാഴ്‌ച

പുസ്തക വിചാരണ1

രണ്ടാമത്തെ അമ്മ :
പ്രിയ ഉദയന്‍ (പ്രസാധകര്‍ :ആപ്പിള്‍ ബുക്സ് 
തച്ചമ്പാറ)
             
നോവുകള്‍ അധികരിക്കുമ്പോള്‍ ആണ് കവിത പിറക്കുന്നത്‌ എന്ന മുഖമോഴിയോടെ പ്രിയ ആരംഭിക്കുന്ന സമാഹാരം നിരാശപ്പെടുത്തുന്നതല്ല .വിഷയങ്ങളുടെ വൈവിധ്യം തന്നെ ആണ് പലപ്പോളും കവിതകളെ ശ്രദ്ധേയമാക്കുന്നത് .വൈരുധ്യങ്ങളുടെ നടുവിലും സമരസ പെട്ടുപോകേണ്ട സാമൂഹിക തലമാണ് ഒരു കുടക്കീഴില്‍ എന്ന കവിത...എന്തൊരു വിരോധാഭാസം എന്ന ചിന്ത വായനക്കാരന് വിടെണ്ടാതായിരുന്നു എന്ന് തോന്നി .അധ്യാപിക എന്ന കവിത ഒരു പറഞ്ഞുപോക്കായി...അതിശോയോക്തിയായി എന്ന് തന്നെ പറയാം .വിദ്യ ഇന്ന് വ്രണപ്പെട്ടു കൂപ മണ്ടൂകമായി എന്ന സാമാന്യവത്കരണം അത്ര ശരിയായി തോന്നിയില്ല .എഴുതി കഴിഞ്ഞാല്‍ കവിത കവിയുടേത് അല്ലാതായി. പിന്നീടത്‌ വായനക്കാരുടെതാണ്.വളര്‍ത്തുകയോ ത്യ്ജിക്കുകയോ ആവാം.നിങ്ങളാണ് ഇനിയവളുടെ ഉടയോര്‍ എന്ന ആത്മഭാഷണം കൃത്യമാണ് .ചില കവിതകള്‍ ഒക്കെ അതിവാചാലം ആയി പോയി എങ്കിലും എനിക്ക് പോകണം നിനക്ക് മുമ്പേ എന്നപോലെ ഉള്ള ശക്തമായ കവിതകളും സമാഹാരത്തില്‍ ഉണ്ട്. കുന്നും കുഴിയും എന്ന കവിത സമൂഹത്തിന്റെ കണ്ണാണ് .സമൂഹം നമ്മളെ നോക്കുന്നതാനല്ലോ കാഴ്ചയായി വ്യവഹരിക്കുന്നത് ..ഉയരുമ്പോള്‍ താഴ്ത്തുന്നതും..ചവിട്ടി താഴ്ത്തുന്നതും സമൂഹ സ്വഭാവം ...വേനലിന് മാത്രമല്ലേ മഴയെ സ്നേഹിക്കാന്‍ പറ്റൂ അതിനാല്‍ എനിക്കൊരു വേനല്‍ വേണം എന്ന കവിത ജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ കണ്ടു വയ്ക്കുന്നു...സുഖത്തിനോടോപ്പ, ദുഖത്തെ കൂടി കണ്ണ് കാണിക്കുന്നു.ഉത്തരം എന്നാ കവിത നിസ്സഹായതയുടെതാണ് ..കീഴടങ്ങളിന്റെതാണ് ..സമാഹാരത്തിന്റെ പേരുകൂടി ആയ രണ്ടാമത്തെ അമ്മ ..തികച്ചും രണ്ടാമത്തെ അമ്മ തന്നെ .എന്തൊരു സ്നേഹമാനെന്നോ എന്റെ രണ്ടാം അമ്മക്കെന്നോട് ...രണ്ടു തുടകളും വേവിചെന്റെ പച്ച മാംസത്തിന്റെ വേവ് നോക്കാന്‍ എന്നാ ആദ്യ വരി തന്നെ കവിതയെ മുഴുവനാക്കി .പക്ഷെ ഈ കവിതയെ ഉദ്ദേശിച്ച ശക്തിയില്‍ അവസാനം വരെ എത്തിക്കാന്‍ ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാന്‍ ..ദൈവത്തിനു തുറന്ന കണ്ണില്ല എന്ന ബൊമ്മ എന്നാ കവിതയിലെ വരി സമകാലീന അധികാരി വര്‍ഗ ദൈവങ്ങള്‍ക്ക് നേരെ ഉള്ള മൂര്ച്ചയാണ് ..ഭാവുകങ്ങള്‍ പ്രിയ .കവിത വരും കാലത്ത്തിന്റെത് തന്നെ ആയിരിക്കട്ടെ.അവതാരികയില്‍ ശിവന്‍ സുധാലയം പറയുന്ന പോലെ ചെറു ശബ്ദങ്ങള്‍ക്ക്‌ വേണ്ടിയുള്ള കാതോര്‍ക്കല്‍ ആവട്ടെ ഇനിയുള്ള കവിതകളും .

2014, ജൂൺ 8, ഞായറാഴ്‌ച


                  ഇത്തിരി നേരം ഒത്തിരി കാര്യം ..                                                                                                    dÉ-Ö-ØíÄ- Øß-Èß-Î- dÉ-ÕV-J-µ-ÈÞ-Ï- ÌÞ-Ü-º-dw-çÎ-çÈÞX- ø-ºß-‚-
 §-Èß- §-Jß-øß- çÈ-ø¢- ²-Jß-øß- µÞ-øc¢ ®-K- Éá-ØíÄ-µ¢- Ø¢-ØíÅÞ-È-æJ- ®-ˆÞ- Øíµâ-{á-µ-{ß-Üá¢- ØíæÉ-×W Ëà-Øí Ë-IßW- Èß-Ká¢- Äá-µ- Õ-µ-Ïß-øá-Jß- ÕÞ-BÞX- æÉÞ-Äá-Õß-ÆcÞ-ÍcÞ-Ø- Á-Ï-ù-µí¿V- ©-J-ø-Õí Éá-ù-æM-¿á-Õß-‚á. 1982W- - Ø¢-Õß-ÇÞ-È¢- æº-ÏíÄ-¦-Æc- Øß-Èß-Î-Ïá-æ¿- çÉ-øÞ-Ãí §-Jß-øß- çÈ-ø¢- ²-Jß-øß- µÞ-øc¢.Ä-æa- Îá-M-Jß-Ï-çFÞ-{¢- - Øß-Èß-ε-{á--æ¿-Ïá¢- µ-Å,Äß-ø-A-Å,Ø¢-ÍÞ-×-â,Ø¢-Õß-ÇÞ-È¢- Äá-¿Bß- ®-ˆÞ- çÎ-~-Ü-Ïá¢- ØíÉV-Öß-Aá-K- ¨- Éá-ØíÄ-µ¢- Õ-{-øá-K- Ä-Ü-Îá-ù-ÏíAí dÉ-çºÞ-Æ-È-É-ø-ÎÞ-µá¢- ®-K-Äß-ÈÞ-ÜÞ-Ãí ¨- È-¿-É¿ß.Ä-æa ¥-Èá-Í-Õ-B-ç{Þ-æ¿Þ-M¢- Øß-Èß-Î- Èß-øâ-É-µ-øá-æ¿-Ïá¢- Î-xá-U-Õ-øá-æ¿-Ïá¢- ¥-Íß-dÉÞ-Ï--B-{á¢- ©Z-æM-¿á-K-ÄÞ-Ãí 36 Õ-V-×-æJ- Øß-Èß-Î-A-Å- É-ù-Ïá-K- §-Jß-øß- çÈ-ø¢- ²-Jß-øß- µÞ-øc¢ .