2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

 കളമെഴുത്ത് കേരളത്തിന്റെ തനതു ചിത്ര കല 

            പ്രകൃതിയില്‍ നിന്നെടുക്കുന്ന വിവിധ തരം പൊടികള്‍ കൊണ്ട്  മനോഹര മായ ചിത്രം തയ്യാറാക്കുന്ന ചിത്ര കലാ രിതി ലോകത്ത് മറ്റെവേടെയും ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ കേരളത്തിന്റെ ഈ ധുളി ചിത്ര കലാ സംകേതം പ്രത്യേകം പഠനാര്‍ഹാമാണ്. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കലാ രൂപത്തിന്റെയും ആരംഭവും നില നില്‍പ്പും .ഭഗവതി, ശാസ്ത ക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും അനുഷ്ടാന പരമായി കളമെഴുത്ത് നടന്നു വരുന്നു.
                                          ഉമി പൊടിച്ചുണ്ടാക്കിയ കൃഷ്ണ പൊടി, അരി പൊടിച്ച വെള്ള പൊടി,മഞ്ഞള്‍ പൊടി,നെന്മേനി വാകയുടെ ഇല പോടിച്ചുണ്ടാക്കിയ പച്ചപ്പൊടി ,മഞ്ഞള്‍ പൊടിയില്‍ ചുണ്ണാമ്പ് ചെതുണ്ടാക്കുന്ന ചുവന്ന പൊടി,എന്നി വര്‍ണങ്ങളാണ് കളമെഴുത്തില്‍ ഉപയോഗിക്കുന്നത്. കളത്തിന് ത്രിമാന രൂപം കിട്ടാനായി അരിയും ഉപയോഗിക്കാറുണ്ട്.പ്രത്യേകിച്ച് ഒരു ഉപകരണവും ഈ ചിത്രകലയ്ക്ക് ഉപയോഗിക്കുന്നില്ല.വരയ്ക്കുന്ന ആളുടെ കൈവെള്ളയില്‍ എടുക്കുന്ന പൊടി തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ചാണ് ഭദ്രകാളി രൂപങ്ങളാണ്  ഭഗവതി ക്ഷേത്രങ്ങളില്‍ വരക്കുന്നത്.  ഭൂത വടിവില്‍ പടം തൊട്ടു കേശം വരെയാണ് വരക്കുന്നത്.കാലത്തേ അലംകരിക്കാന്‍ നിലവിളക്കുകള്‍ ,നെല്ല് ,അരി , കുരുത്തോല ,നാളികേരം ,വെറ്റില അടയ്ക എന്നിവാ ഉപയോഗിക്കും.കളം എഴുതി പൂര്‍ത്തിയായ ശേഷം നന്തുണി എന്നാ വാദ്യോപകരണം ഉപയോഗിച്ച് കാലം പാട്ട് കളമെഴുതിയ കലാകാരന്‍ പാടുന്നു. ഉപാസന മൂര്‍ത്തിയെ സ്തുതിച്ചു കൊണ്ടുള്ളതാണ് ഇത്.വാദ്യമായി ചെണ്ടയും ഉപയോഗിക്കുന്നു .കളം പൂജക്ക് ശേഷം കളം മായ്ക്കുന്നു .ബാക്കിയാവുന്ന പൊടി ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്നു.
           സമസ്ത സൌന്ദര്യങ്ങളും ഒത്ത്തിങ്ങിയ കളങ്ങളുടെ ആയുസ്സ് ഏതാനും മണിക്കുറുകള്‍ മാത്രമാണ്.  കലയും പ്രകൃതിയും എത്രമേല്‍ ചെര്‍ന്നിട്ടുന്ടെന്നതിന്റെ ഉദാഹരണമാണ് കളമെഴുത്ത്. ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നതും, പാരന്പര്യമായി കുറുപ്പ് സമുദായത്തില്‍ പെട്ടവര്‍ മാത്രമാണി ഇത് വരക്കുന്നത് എന്നതും ഇതിന്റെ പരിമിതിയാണ്.കഥകളി പോലെ, മോഹിനിയാട്ടം പോലെ കേരളത്തിന്റെ ക്ലാസ്സിക്‌ കലാരൂപങ്ങളില്‍ ഒന്നായി കണക്കാക്കേണ്ട ഒന്നാണ് കളമെഴുത്ത്.തച്ചനാട്ടുകര ചെത്തല്ലൂര്‍ പനം കുറുശി ഭഗവതി ക്ഷേത്രം, പഴെന്ചെരി ശിവ ക്ഷേത്രം, വേട്ടക്കൊരുമകന്‍ കാവ് എന്നിവിടങ്ങളില്‍ കളമെഴുത്ത് നടന്നു വരുന്നു. 

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

     തച്ചനാട്ടുകര പഴഞ്ചേരി ശിവ ക്ഷേത്രത്തിലെ താലപ്പൊലി


തച്ചനാട്ടുകര പഴെഞ്ചേരി ശിവ ക്ഷേത്രത്തിലെ താലപ്പൊലി ആഖോഷം ഗ്രാമത്തില്‍ ആവേശം വിതറി .ഗജ വീരന്മാരോടും മേളത്തോടും  കൂടി നടന്ന താലപ്പോലിക്ക് അറിയേരു കൊള്ളനെതിയത് വന്‍ പുരുഷാരം. 

2011, ഏപ്രിൽ 23, ശനിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ ഒപ്പ് മരത്തിനു പിറകെ  ബോര്‍ഡുകള്‍
                   എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രതിഷേധവുമായി ഗ്രാമീണരും അണിചേരുന്നു. പ്രതിഷേധ സൂചകമായി ബോര്‍ഡുകളും ബാനറുകളും വിവിധ ഭാഗങ്ങളില്‍ഉയര്‍ന്നുകഴിഞ്ഞു.പലയിടങ്ങളിലുംയുവാക്കള്‍പ്രതികരണവേദികള്‍  രൂപീകരിച്ചാണ്പ്രധിഷേധത്തില്‍ പങ്കെടുക്കുന്നത്‌.  
എന്‍ഡോസള്‍ഫാന്‍ഇരകളായി തീര്‍ന്നു നരകയാതന 
അനുഭവിച്ചു ജീവിക്കുന്ന ആളുകളുടെ ചിത്രങ്ങളും എന്‍ഡോ സള്‍ഫാന് അനുകൂല നടപടി സ്വീകരിക്കുന്ന 
ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ഉള്ള മുദ്രാവാക്യങ്ങളും ഉള്‍കൊള്ളിച്ച ബോര്‍ഡുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.   ലോകത്തെ വിവിധ രാജ്യങ്ങളില്‍   നിരോധനമുള്ള ഭീകര കീടനാശിനിക്ക്  കേരളക്കരയില്‍ പരവതാനി വിരിച്ചവേര്‍ക്കെതിരെയുള്ള 
കാലത്തിന്റെ ചോദ്യമാവുകയാണ് ഈബോര്‍ഡുകള്‍. ഒപ്പ് മരത്തിനു പിറകെ പ്രധിഷേധ ബോര്ടുകളുമായി 
ഭരണകൂടത്തിന്റെ കണ്ണ് തെളിക്കാന്‍ 
ജനരോഷം ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇത്. നാട്ടുകല്‍ അന്‍പത്തി മൂന്നാം മെയില്‍ പ്രതികരണ വേദി 
ഉയര്‍ത്തിയ ബോര്‍ഡിനും പറയാനുള്ളത് ഇത് തന്നെ.  

വിഷക്കോപ്പയെ   അകറ്റുക               മണ്ണും വെള്ളവും വായുവും 
                                        ജീവനും കാത്തുകൊള്ളുക  

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

പാലക്കാട് : വേനല്‍ക്കാലം വള്ളുവനാടിന് വെറും ചൂട് കാലമല്ല .ഉത്സവ ചൂടിന്റെ കൂടിയാണ്. നാട്ടോട്ടുക്കുമുള്ള സകല ക്ഷേത്രങ്ങളിലും ചെണ്ടമേളത്തിന്റെ അലയൊലി മുഴങ്ങുമ്പോള്‍ ഒതുങ്ങിയിരിക്കാന്‍ കഴിയാതതവരായി നാട്ടുകാര്‍ മാറുന്ന കാലം. ഉത്തസവ കാലത്തിനു മണം  ഉണ്ടെങ്കില്‍   അത് ആനച്ചൂരു തന്നെ. വീണ്ടെടുത്ത കൊമ്പുകളും ,തലയെടുപ്പും, തേന്‍ കണ്ണും നിലത്തു 
ഇഴയുന്ന   തുമ്പിയും,ഒത്ത നഖങ്ങളും,ഉയര്‍ന്ന നിലവും,പരന്ന ചെവികളും എന്ന് വേണ്ട എന്തെല്ലാം  
ലക്ഷണങ്ങള്‍ ആണ് ആന ചന്തത്തിനു ഉത്സവ പ്രേമികള്‍ ചാര്‍ത്തി കൊടുത്തിട്ടുള്ളത്.
                              പാലോട്, മംഗലാംകുന്നു ,ചെത്തല്ലൂര്‍,ചെര്‍പുലശ്ശേരി ,പാലക്കാട് എന്നിവിടങ്ങളിലെ ആനതറവാടുകള്‍  വള്ളുവനാടിന്റെ സ്വന്തം.പാലോട് കാളിദാസന്‍ ,ഗോവിന്ദന്‍ കുട്ടി ,മഹാദേവന്‍ ,ചെതാലുര്‍ മുരളി കൃഷ്ണന്‍, ദേവിദാസന്‍, നകുലന്‍ ,മംഗലാംകുന്നു കര്‍ണന്‍ ,അയ്യപ്പന്‍ മുകുന്ദന്‍,ചെര്പുല്ലശ്ശേരി നീലകണ്ഠന്‍ ,അയ്യപ്പന്‍ ,ശ്രീ കൃഷ്ണ പുരം  അര്‍ജുന്‍,തുടങ്ങി വള്ളുവന്നട്ടിന്റെ സ്വന്തം ഗജ വീരന്മാര്‍ എതയെത്ര ...

      ഉത്സവകാലമായാല്‍ പിന്നെ ആനകള്‍ക്ക് നെട്ടോട്ടം തന്നെ ....പാപ്പാന്മാര്‍ക്കും.ഒരു ഉത്സവ   
പറമ്പില്‍ നിന്ന് അടുത്ത ഉത്സവപറമ്പിലെക്കുള്ള ഓട്ടത്തിനിടയില്‍ ഊണും ഇല്ല ഉറക്കവുമില്ല 
ഇതിനിടയിലെ ചില കുറുമ്പുകളും പിണക്കങ്ങളും പല പ്രശനവും ഉണ്ടാകുമെങ്കിലും, ചിലവയൊക്കെ  ഇത്തിരി കൂടി പ്പോയാലും,അതെല്ലാം മറക്കനെടുക്കുന്ന സമയം കുറച്ചു മാത്രം,
                                   നെറ്റി പട്ടം കെട്ടി തിടെമ്പും എടുത്തു ആന വരുമ്പോള്‍ വഴിമാറുന്ന ഭയങ്ങള്‍, അടുത്ത് മാനാണ്, തൊടാനും ചിലപ്പോഴൊക്കെ പുറത്തു കയറാനും ഒരുങ്ങുന്ന നാട്ടുകാര്‍ ,ഓരോ പൂരക്കാലവും നമുക്ക് തരുന്നത് അത് തന്നെ 

ചെത്തല്ലൂര്‍ പനംകുരിശി പൂരം,പഴെഞ്ചേരി താലപ്പൊലി, കോട്ടപ്പുറം വളയനാട്ടുകാവ്, പരിയാനം  

വിശ്വാസം അതല്ലേ എല്ലാം 
,പറ്റ,കോങ്ങാട് തിരുമാന്ധന്‍  കുന്നു, ചെര്പുല്ലശ്ശേരി,തൂത ,തുടങ്ങി എണ്ണം പറഞ്ഞ ഉത്സവങ്ങള്‍ എത്രയെത്ര ...

2011, ഏപ്രിൽ 20, ബുധനാഴ്‌ച

വേനല്‍ ചൂട് കൂടിയതോടെ പുഴകളിലെ നീരൊഴുക്ക് കുറഞ്ഞു . ..ജല സമൃദ്ധമായ കേരളത്തിന്റെ ചരിത്രം പഴംകഥയാവുന്നു. ..ഇവിടെ പ്രതി സ്ഥാനത്തു സമൂഹം തന്നെയാണ്. കടുത്ത ചൂഷണം തന്നെയാണ് മിക്ക നദികളെയും ഇന്നത്തെ അവസ്ഥയിലാക്കുന്നത്‌. കുന്നുകളുടെയും മലകളുടെയും നാശം പുഴകളുടെ ഉറവിടങ്ങളായിരുന്ന  പ്രാദേശിക ഉറവകളേയും കൈതോടുകളെയും നശിപ്പിച്ചതോടെ പുഴകളിലെക്കെതുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പുഴകളില്‍ നല്ലൊരു അളവ് വരെ വെള്ളം സംഭരിച്ചു നിര്‍ത്തിയിരുന്നതു മണലിന്റെ സാന്നിധ്യമായിരുന്നു.എന്നാല്‍ രൂക്ഷമായ മണല്‍ കോള്ള മണലിന്റെ അളവ് കുറച്ചു.അതോടെ പുഴകള്‍ക്ക് സംഭരിച്ചു വക്കാവുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.പുഴ തീരങ്ങളിലെ കിണറുകള്‍, കുളങ്ങള്‍ എന്നിവയിലെ ജല നിരപ്പും കുറഞ്ഞു.പല പുഴകളും ഭാരത പുഴയുള്‍പ്പെടെ വേനലാവുന്നതോടെ നീര്‍ച്ചാലുകളും മണല്‍ പറമ്പുകളും ആവുന്നതിന്റെ കാരണം ഇതാണ്.ശാസ്ത്രീയമായ ജല മനെജ്മെന്റിനെപ്പറ്റി പാഠ പുസ്തകങ്ങളില്‍ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം  

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

ശ്രീ കറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ഭഗവതി പാട്ട് 


കുണ്ടുര്കുന്നു കരിമ്പന്‍ ചോല ശ്രീ കറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ഭഗവതി പാട്ട് ആഘോഷിച്ചു. വൈകിട്ട് അഞ്ചു ഗജവീരന്‍ മാര്‍ ,മേളം എന്നിവയുടെ അകമ്പടിയോടെ കൊടുന്നോടിലേക്ക് എഴുന്നള്ളിപ്പ് നടന്നു. തിരിച്ചു എഴുന്നള്ളിപ്പിനു ശേഷം തല്ലാം നിരത്തല്‍, തായമ്പക , ഭഗവതി പാട്ട്, മഞ്ഞ പോടീ തൂവല്‍, പറ നിറക്കല്‍, പാല്‍ കിണ്ടി എഴുന്നള്ളിപ്പ്, ഗുരുതി തര്‍പ്പണം എന്നിവയോടെ സമാപനമായി.

2011, ഏപ്രിൽ 17, ഞായറാഴ്‌ച

:പാലക്കാട് വള്ളുവനാടന്‍ ഉത്സവ പറമ്പുകള്‍ക്ക്‌ ആവേശം ചാര്‍ത്തി ചവിട്ടു കളി സജീവമാകുന്നു.ഉത്സവപരമ്പുകളിലെ കളി വട്ടങ്ങള്‍ ചടുലമായ ചുവടുകള്‍ക്കും, ഹരം തീര്‍ക്കുന്ന
പാട്ട് ശീലുകള്‍ക്കും ഇനി കണ്ണും കാതും നല്‍കും. രണ്ടു സംഘങ്ങള്‍ ആയി തിരിഞ്ഞു അപ്പപ്പോള്‍ കെട്ടിയുണ്ടാക്കുന്ന പാട്ടുകളും, എതിരാളികള്‍ക്കുള്ള മറു പാട്ടും പാടുന്നു. എതിരാളിയുടെ സക്തിയും ബാലാ ഹീനതയും തൊട്ടറിയുന്ന പാട്ടുകള്‍ക്കൊപ്പം ചുവടുകളും വയ്താരിയും ഉണ്ടാകും. കളി വട്ടത്തിന് നടുക്ക് നില വിളക്കു കത്തിച്ചു വക്കും,കവിത തുളുമ്പുന്ന പാട്ടുകള്‍ കളിക്കാരുടെ നാവിന്‍തുമ്പില്‍ അനായാസം.തന്താനിതോ താനിന്നോ താനിന്നാനെ തക താനോ തനന്തിന്നോ തക താനിന്നനെ , 
 എന്നാ വായ്ത്താരി ശീലും കളി വട്ടത്തില്‍ മുഴെങ്ങും  . 


2011, ഏപ്രിൽ 16, ശനിയാഴ്‌ച

 പാലക്കാട്: തച്ചനാട്ടുകര ചെത്തല്ലൂര്‍ പനംകുര്ശി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വിഷു ദിനത്തില്‍ ആയതു ഭക്തര്‍ക്ക് പൊന്‍ കാഴ്ചയായി. രാവിലെ ശ്രീ ഭൂത  ബലിക്ക് ശേഷം ഗജ വീരന്മാര്‍ പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആറാട്ട്‌ എഴുന്നള്ളിപ്പ് നടന്നു
വൈകികിട്ടു നടന്ന ദേശ വേലകളുടെ സംഗമത്തില്‍ ഇരുപതു ഗജ വീരന്മാര്‍ അണി നിരന്നു.പൂതന്‍ തിറ നാടന്‍ കല രൂപങ്ങള്‍ ശിംകാരി മേളം എന്നിവ പൂരത്തിന് നിറം പകര്‍ന്നു.


ഐശ്വര്യ  കാഴ്ചയായി വിഷു
മലയാളികളുടെ മനസ്സില്‍ വരും വര്‍ഷത്തിന്റെ പൊന്‍ പ്രതീക്ഷകളുമായി ഒരു വിഷു കൂടി കടന്നു പോയി.
കൊന്നപ്പുവും കണി വെള്ളരിയുമായി കണി ഒരുക്കി , പുലര്‍വേളയില്‍ കേരളം കണി കണ്ടു. കാരണവന്മാര്‍ കുട്ടികള്‍ക്ക് കൈനീട്ടം കൊടുത്തു. പൂത്തിരിയും മേത്താപ്പും , മാല  പടക്കവും,
വിഷു രാത്രിയെ ശബ്ദ മുഖരിതംമാക്കി. വിഷു പക്ഷിയുടെ പാട്ടിനൊപ്പം മലയാളി മനസ്സും പാടി. വിത്തും കൈക്കോട്ടും .
കര്‍ഷകര്‍ക്കോ വിഷു വിത്തിരക്കലിന്റെ സല സമയം കൂടിയാണ്. കന്നി മണ്ണില്‍ വിത്തിറക്കി  പോന്നു കൊയ്യാം മലയാളി കര്‍ഷകര്‍ക്ക് മുഹുര്ത്തമായി. മണ്ണും മനസ്സും മനുഷ്യനും പ്രകൃതിയും വിഷു നാളില്‍ ഒന്നാവുന്നു.കാലമെത്രയായാലും വിഷു മലയാളിക്കു സമ്മാനിക്കുന്നത് ഗൃഹാതുരതയുടെ പോയകാലം. 
   




വിഷു കണി കാഴ്ചയുമായി ഗ്രാമ പ്രദക്ഷിണം ചെയ്യുന്ന യുവാക്കളുടെ സംഘം