കൃഷിയിലെ നൂതന രീതികള്‍ അറിയാന്‍ അധ്യാപകര്‍ മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്ര അധ്യാപകര്‍ നൊട്ടമലയിലെ സെല്‍ പ്ലാന്റ് ടിഷ്യ കള്‍ച്ചര്‍ കേന്ദ്രം സന്ദര്‍ശിച്ചു


![]() |
| മുണ്ടൂര് സേതു മാധവന്‍ |
അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. പ്രപഞ്ചത്തിലെ നൈസർഗികമായ പ്രകാശം സൂര്യ പ്രകാശം ,അതിന്റെ പ്രതിഫലിത രൂപമായ നിലാവ് എന്നിവയാണ് . പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മനുഷ്യന്‍ ഉലപ്പെടെ ഉള്ള ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു, ഇതാണ് പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലം.
അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. .അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾറോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.