2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

 കളമെഴുത്ത് കേരളത്തിന്റെ തനതു ചിത്ര കല 

            പ്രകൃതിയില്‍ നിന്നെടുക്കുന്ന വിവിധ തരം പൊടികള്‍ കൊണ്ട്  മനോഹര മായ ചിത്രം തയ്യാറാക്കുന്ന ചിത്ര കലാ രിതി ലോകത്ത് മറ്റെവേടെയും ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ കേരളത്തിന്റെ ഈ ധുളി ചിത്ര കലാ സംകേതം പ്രത്യേകം പഠനാര്‍ഹാമാണ്. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കലാ രൂപത്തിന്റെയും ആരംഭവും നില നില്‍പ്പും .ഭഗവതി, ശാസ്ത ക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും അനുഷ്ടാന പരമായി കളമെഴുത്ത് നടന്നു വരുന്നു.
                                          ഉമി പൊടിച്ചുണ്ടാക്കിയ കൃഷ്ണ പൊടി, അരി പൊടിച്ച വെള്ള പൊടി,മഞ്ഞള്‍ പൊടി,നെന്മേനി വാകയുടെ ഇല പോടിച്ചുണ്ടാക്കിയ പച്ചപ്പൊടി ,മഞ്ഞള്‍ പൊടിയില്‍ ചുണ്ണാമ്പ് ചെതുണ്ടാക്കുന്ന ചുവന്ന പൊടി,എന്നി വര്‍ണങ്ങളാണ് കളമെഴുത്തില്‍ ഉപയോഗിക്കുന്നത്. കളത്തിന് ത്രിമാന രൂപം കിട്ടാനായി അരിയും ഉപയോഗിക്കാറുണ്ട്.പ്രത്യേകിച്ച് ഒരു ഉപകരണവും ഈ ചിത്രകലയ്ക്ക് ഉപയോഗിക്കുന്നില്ല.വരയ്ക്കുന്ന ആളുടെ കൈവെള്ളയില്‍ എടുക്കുന്ന പൊടി തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ചാണ് ഭദ്രകാളി രൂപങ്ങളാണ്  ഭഗവതി ക്ഷേത്രങ്ങളില്‍ വരക്കുന്നത്.  ഭൂത വടിവില്‍ പടം തൊട്ടു കേശം വരെയാണ് വരക്കുന്നത്.കാലത്തേ അലംകരിക്കാന്‍ നിലവിളക്കുകള്‍ ,നെല്ല് ,അരി , കുരുത്തോല ,നാളികേരം ,വെറ്റില അടയ്ക എന്നിവാ ഉപയോഗിക്കും.കളം എഴുതി പൂര്‍ത്തിയായ ശേഷം നന്തുണി എന്നാ വാദ്യോപകരണം ഉപയോഗിച്ച് കാലം പാട്ട് കളമെഴുതിയ കലാകാരന്‍ പാടുന്നു. ഉപാസന മൂര്‍ത്തിയെ സ്തുതിച്ചു കൊണ്ടുള്ളതാണ് ഇത്.വാദ്യമായി ചെണ്ടയും ഉപയോഗിക്കുന്നു .കളം പൂജക്ക് ശേഷം കളം മായ്ക്കുന്നു .ബാക്കിയാവുന്ന പൊടി ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്നു.
           സമസ്ത സൌന്ദര്യങ്ങളും ഒത്ത്തിങ്ങിയ കളങ്ങളുടെ ആയുസ്സ് ഏതാനും മണിക്കുറുകള്‍ മാത്രമാണ്.  കലയും പ്രകൃതിയും എത്രമേല്‍ ചെര്‍ന്നിട്ടുന്ടെന്നതിന്റെ ഉദാഹരണമാണ് കളമെഴുത്ത്. ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നതും, പാരന്പര്യമായി കുറുപ്പ് സമുദായത്തില്‍ പെട്ടവര്‍ മാത്രമാണി ഇത് വരക്കുന്നത് എന്നതും ഇതിന്റെ പരിമിതിയാണ്.കഥകളി പോലെ, മോഹിനിയാട്ടം പോലെ കേരളത്തിന്റെ ക്ലാസ്സിക്‌ കലാരൂപങ്ങളില്‍ ഒന്നായി കണക്കാക്കേണ്ട ഒന്നാണ് കളമെഴുത്ത്.തച്ചനാട്ടുകര ചെത്തല്ലൂര്‍ പനം കുറുശി ഭഗവതി ക്ഷേത്രം, പഴെന്ചെരി ശിവ ക്ഷേത്രം, വേട്ടക്കൊരുമകന്‍ കാവ് എന്നിവിടങ്ങളില്‍ കളമെഴുത്ത് നടന്നു വരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ