വരുന്നു അറുപതു രൂപയുടെ നാണയം
അറുപതു രൂപയുടെ നാണയമോ ? ചിടിക്കാന് വരട്ടെ ..സംഗതി വാസ്തവമാണ് .പുറത്തിറങ്ങുന്നത് നമ്മുടെ സ്വന്തം ചകിരി കയറിന്റെ പേരില്‍ .മലയാളിക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ആണ് ഇനി കിലുങ്ങാന്‍ പോകുന്നത് .1953ലാണ് കയര്‍ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടത് ..കയര്‍ ബോര്‍ഡിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ആണ് അറുപതു രൂപയുടെ നാണയം പുറത്തിറക്കുന്നത്. പത്ത് രൂപയുടെ ഇരട്ട ലോഹ നാണയവും ഇതിനോടനുബന്ധിച്ചു ഇറക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാരിന്റെ മുംബൈ മിന്റില്‍ നിന്നും നാണയങ്ങള്‍ ആഗസ്റ്റ് 30വരെ നാണയ പ്രേമികള്‍ക്ക് സ്വന്തമാക്കാം.സ്മാരക നാണയങ്ങള്‍ ആയതിനാല്‍ ഇവ വിപണിയില്‍ ഉണ്ടാകില്ല .രണ്ടു നാണയങ്ങളുടെയും പിറകു വശത്ത് കയര്‍ ബോര്‍ഡിന്റെ ലോഗോ ചേര്‍ത്തിട്ടുണ്ട്.3295രൂപയാണ് അറുപതു നാണയങ്ങളുടെ വില .കയര്‍ ബോര്‍ഡിന്റെ സ്മരണാര്‍ത്ഥം ഇറക്കുന്ന പത്ത് രൂപ നാണയത്തിനു 2769രൂപയാണ് വില .ഇതിനു മുമ്പ് കല്‍ക്കട്ട മിന്റിന്റെ വജ്ര ജൂബിളിക്കും റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ അറുപതു രൂപ നാണയം പുറത്തിറക്കിയിട്ടുണ്ട് .
![]() |
പുതിയ അറുപതു രൂപ നാണയത്തിനു ബൂകിംഗ് സ്വീകരിച്ചു ഇറങ്ങിയ പരസ്യം |
കല്‍ക്കട്ട മിന്റിന്റെ വജ്ര ജൂബിലിക്ക് പുറത്തിറക്കിയ അറുപതു രൂപ നാണയം |
നന്ദി പുതിയ അറിവിന്.
മറുപടിഇല്ലാതാക്കൂആശംസകൾ..
അത് പുതിയ അറിവാണല്ലോ.... നന്ദി മാഷേ...
മറുപടിഇല്ലാതാക്കൂ