2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

                  മംഗള്‍യാന്‍ ..ഭാരത് യാന്‍ 
  ഭാരതത്തിന്റെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗല്‍യാന്‍ അതിന്റെ ദൌത്യത്തില്‍ വിജയിക്കുമ്പോള്‍ അത് തികച്ചും സ്വതന്ത്രമായ സ്വയം പര്യാപ്തമായ ഭാരത ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ എസ് ആര്‍ ഓ യുടെ  വിജയം കൂടിയാണ് .ചൊവ്വയിലേക്ക് പര്യവേഷണ പേടകങ്ങളെ അയച്ച ലോകരാഷ്ടങ്ങളുടെ നിരയിലേക്ക് ഉയരുന്നതിനോടൊപ്പം ചോവ്വയിലെക്കുള്ള ആദ്യ ദൌത്യം തന്നെ വിജയം കണ്ട ആദ്യ രാജ്യവുമായി ഭാരതം മാറി .ഇതിനു മുമ്പേ അമേരികന്‍ റഷ്യന്‍ യോറോപ്യന്‍ സ്പേസ് ഏജന്‍സികളുടെ ആദ്യ ദൌത്യങ്ങളും ഏറ്റവും അടുത്ത് 2011 ല്‍ ചൈനയുടെ ദൌത്യവും പരാജയപ്പെട്ടിരുന്നു .ഇതുവരെ നടന്ന 51 ദൌത്യങ്ങളി 21 എണ്ണം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്
    ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ അഞ്ചിനാണ് മംഗല്‍യാന്‍ അതിന്റെ യാത്ര തുടങ്ങുന്നത് .പി എസ്ചൊ എല്‍ വി റോക്കറ്റ് ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത് .പേടകത്തെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍  എത്തിച്ചു ആര്ചൊ തവണ ഭ്രമണപാത ഉയര്‍ത്തി ആണ്വ്വ ഭൂ പരിധിയില്‍ നിന്നും 25 ദിവസം എടുത്തു പുറത്ത് കടന്നത്‌ .ചൊവ്വയെ   ചുറ്റി സഞ്ചരിച്ചു അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണ് പേടകത്തിന്റെ ദൌത്യം. ചൊവ്വയിലെ ജീവന്റെ പരിണാമം, സന്തുലിതാവസ്ഥ പ്രതലംപരിസ്ഥിതി ധാതുശേഷി എന്നിവയെ പറ്റിയുള്ള ഗവേഷണങ്ങള്‍ക്കായി അഞ്ചു പൈലോഡുകളും  പേടകത്തിലുണ്ട് .പത്ത് മാസം കൊണ്ട് 66.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.  
                         മംഗല്‍യാന്‍- 1 (Mars Orbiter) എന്നു പേരിട്ട ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം കേവലമൊരു ചൊവ്വാ പര്യവേക്ഷണ വാഹനവുമല്ല. മറിച്ച്, ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണമായാണ് (Technology Demonstrator- TD) ഐഎസ്ആര്‍ഒ ഈ പദ്ധതിയെ കാണുന്നത്. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്..ഇത് ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യങ്ങളില്‍ ഒന്നാണ്. തിങ്കളാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച നാസയുടെ പേടകം മാവെന് യു.എസ് ചിലവഴിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമാണ് മോമിനായി ഇന്ത്യയ്ക്ക് മുടക്കേണ്ടി വന്നത്
      പത്തുമാസത്തെ യാത്രയ്ക്കൊടുവില്‍ 2014 ആഗസ്തില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച പേടകം . ഗ്രഹത്തിന്റെ അടുത്തെത്തുമ്പോള്‍ 460 കിലോമീറ്ററും അകലെയാകുമ്പോള്‍ 80,000 കിലോ മീറ്ററും പരിധിയുള്ള ദീര്‍ഘവൃത്ത പാതയാണ്  ഭ്രമണപഥമായി സ്വീകരിച്ചത് . മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ചുവന്ന ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.

1400 ഃ 1800 മില്ലിമീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് സൗരോര്‍ജ്ജ പാനലുകളാണ് പേടകത്തിലുള്ളത്. 750 വാട്സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാനലുകള്‍ക്കു കഴിയും. വൈദ്യുതി സംഭരിച്ചുവയ്ക്കാന്‍ 36 അഒ ശേഷിയുള്ള ഒരു ലിഥിയം-അയോണ്‍ ബാറ്ററിയും പേടകത്തിലുണ്ട്..

ചൊവ്വയിലെ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതുന്ന ജലവും കാര്‍ബണ്‍ ഡയോക്സൈഡും എങ്ങനെയാണ് നഷ്ടമായത് എന്നുതുടങ്ങി ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേക്ഷണ ദൗത്യവും അന്വേഷിക്കാത്ത കാര്യങ്ങളാണ് മംഗല്‍യാന്‍ ചെയ്യാനൊരുങ്ങുന്നത്. 

 
ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും  സൌരകെന്ദ്രീകൃത ആകര്‍ഷണ വലയത്തിലേക്ക് ലാം എഞ്ചിന്‍ ഉപയോഗിച്ച് ഉപഗ്രത്തെ ശാസ്ത്രജ്ഞര്‍ ഗതി തിരിച്ചിരുന്നു .ചൊവ്വയ്ക്ക്‌ ആപേക്ഷികമായി പേടകത്തിന്റെ വേഗം സെക്കന്റില്‍ 22.1കിലോമീറ്റര്‍ ആയിരുന്നത് 4.1കിലോമീറ്റര്‍ ആയി കുറച്ചു പേടകത്തെ നിശ്ചിത പഥത്തില്‍ എത്തിക്കാനായി പേടകത്തെ 180ഡിഗ്രീ തിരിച്ചു പ്രവേഗം കുറച്ചു ...ഈ ഘട്ടത്തില്‍ ചൊവ്വയുടെ ഗുരുത്വാകര്‍ഷണവും കണക്കിലെടുത്തിരുന്നു .സൗരയൂഥ ഗോളങ്ങളില്‍ ഗുരുത്വാകര്‍ഷണ ശക്തി കുറഞ്ഞ ഗ്രഹങ്ങളിലൊന്നാണു ചൊവ്വ. ചൊവ്വയ്ക്കു പോലും റേഡിയസിന്‍റെ 170 മടങ്ങ് ദൂരത്തോളം ഗുരുത്വാകര്‍ഷണശേഷി ചെലുത്താനാകും. കേന്ദ്രബിന്ദുവില്‍നിന്ന് 5.77 ലക്ഷം കിലോമീറ്റര്‍ ദൂരം വരെ ചൊവ്വയ്ക്ക് ഗുരുത്വാകര്‍ഷണ ശേഷിയുണ്ട്.  .
                                 .തുടര്‍ന്ന് ചൊവ്വയുടെ നിഴലില്‍ പ്രവേശിച്ച പേടകം സൌര പാനലുകള്‍ ഒഴിവാക്കി ബാറ്റരികളിലായിരുന്നു പ്രവര്‍ത്തനം . ലാം എഞ്ചിനെ മുന്‍ വശത്താക്കി റിവേര്‍സ് ഫയറിംഗ് സാങ്കേതിക വിദ്യയാണ് ഐ എസ് ആര്‍ ഓ ഉപയോഗിച്ചത് .പേടകത്തിലെ മോമെന്റം വീല്‍ ആണ് ഇതിനു സഹായിച്ചത് ജ്വലന സമയത്ത് ഇന്ധനതിന്റെയും ഓക്സിഡേസറി അറകളില്‍ നിന്നും ജ്വലന അരയിലെക്കുമുള്ള ഒഴുക്ക് തടസ്സം വരാതിരിക്കാനും മര്‍ദം  നിലനിര്‍ത്താനും ഉള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു.  4.14 മിനുട്ട് നേരമാണ് ലാം എഞ്ചിന്‍ ജ്വലിപ്പിച്ചത്.തുടര്‍ന്ന്  പ്രവേഗം സെക്കന്റില്‍ 1098.7 മീറ്റര്‍ ആക്കി  ഉദ്ദേശിച്ച പഥത്തില്‍ പേടകത്തെ എത്തിച്ചു .ഇതോടെ പേടകം ചൊവ്വയെ ചുറ്റി വലം വയ്ക്കുന്ന പാതയിലായി.ചൊവ്വ ഇടയ്ക്കു വരുന്നതിനാല്‍ ഭൂമിയിലെ നിയന്ത്രണ നിലയങ്ങളുമായി ബന്ധം നിലക്കുന്നതിനാല്‍ പ്രവര്‍ത്തനത്തിനായി മുന്‍കൂട്ടി നിര്‍ണയിച്ച കമാന്ടുകള്‍ പ്രയോജനപ്പെടുത്തി.ലാം എഞ്ചിന്‍ പ്രവര്‍ത്തിച്ചു നിശ്ചിത പഥത്തില്‍ എത്തിച്ച ശേഷം പേടകത്തിന്റെ ദിശ വീണ്ടും തിരിച്ചു ആന്റിന ഭൂമിക്കു അഭിമുഖമാക്കുന്നു .ദൌത്യം വിജയിച്ചതോടെ പേടകത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍  ഭൌമ കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി .പീനിയ ഇസ്ടക്കിലെ ഐഎസ് ആര്‍ ഓ  ടെലെമെട്രി ട്രാക്കിംഗ് ആന്‍ഡ്‌ കമാന്റ്റ് നെറ്റ് വര്‍ക്ക് കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി.ഇരുനൂറോളം ഗവേഷകര്‍ ആണ് ഇതിനായി ചുക്കാന്‍ പിടിച്ചത് . മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും..22കോടി കിലോമീറ്റര്‍ ആണ് ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം എന്നതിനാല്‍ ഒരു സന്ദേശം ഭൂമിയില്‍ എത്താന്‍  12 മിനുട്ട് സമയം വേണം .
 പേടകം ചോവ്വയിലെക്കടുക്കുന്ന നിര്‍ണ്ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ബംഗലൂരുവിലെ കമാന്‍ഡ് സെന്ററില്‍ എത്തിയിരുന്നു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച പ്രധാനമന്ത്രി വിജയം രാജ്യം മുഴുവന്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ശാസ്ത്രജ്ഞര്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു
പൈലോഡുകള്‍

1.ചൊവ്വയുടെ അന്തരീക്ഷഘടന പഠിക്കുന്നതിനുള്ള മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍. ഈ ഉപകരണത്തിന് നാലു കിലോഗ്രാം ഭാരമുണ്ട്.


2. ഗ്രഹാന്തരീക്ഷത്തിലെ മീഥേയ്ന്‍ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് . 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്. ഗ്രഹത്തില്‍ ജീവന്റെ സാന്നിധമുണ്ടോയെന്നു പരീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. സൂക്ഷ്മജീവികള്‍ അവയുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീഥെയ്ന്‍ വാതകം ഉല്‍പ്പാദിപ്പിക്കും. ഇതു കണ്ടെത്തുകയാണ് ഈ ഉപകരണത്തിന്റെ ദൗത്യം.
3. 1.4 കിലോഗ്രാം ഭാരമുള്ള മാര്‍സ് കളര്‍ ക്യാമറയാണ് മറ്റൊരു ഉപകരണം.

4അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിനുള്ള പ്രോബ് ഫോര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഫോര്‍ മാര്‍സ് ആണ് മറ്റൊരു ഉപകരണം. 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്.ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം എംസിസിയും പ്രിസവും ഉപയോഗിച്ച് ഗ്രഹത്തിന്റെ നിരവധി വര്‍ണചിത്രങ്ങള്‍ എടുക്കും.

5. ഗ്രഹാന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സാന്നിധ്യം അളക്കുന്നതിനുളള ലെയ്മാന്‍ അല്‍ഫാ ഫോട്ടോമീറ്റര്‍ ആണ് അഞ്ചാമത്തെ ഉപകരണം. ഇതിന് 1.5 കിലോഗ്രാം ഭാരമുണ്ട്

1 അഭിപ്രായം: