2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

                     അനൂപിന്റെ വരകള്‍ 
അനൂപ്‌ റോയ്

അനൂപ്‌ റോയ് എന്ന കുന്നംകുളത്തുകാരന്‍ ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .ചിത്ര രചനയില്‍ സ്വന്തം വഴി വെട്ടിത്തെളിക്കുന്ന അനൂപിന്റെ ബ്രഷിനു ഏറെ പ്രിയം പുരാണ കഥാ പാത്രങ്ങള്‍ ആണ് .ഓരോ ചിത്രത്തിനും പിന്നില്‍ ആദ്യം ആഴത്തിലുള്ള അന്വേഷണം ,പഠനം അതിനു ശേഷം ആശയവും മനസ്സിന്റെ ചായക്കൂട്ടിലിട്ടു കുറെ കാലം മൌനം .പിന്നീടൊരു ദിവസം കാന്‍ വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് പൂര്‍ണതയില്‍ എത്തിയിരിക്കും 
 ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .സ്വന്തം വീട് തന്നെ ആണ് അനൂപിന്റെ ചിത്ര ശാല ..ഭാര്യയുടെ പേരിലും ഉണ്ട് ഒരു ചിത്ര സ്പര്‍ശം ..വയലറ്റ്.
 നാറാനത്ത് ഭ്രാന്തന്‍ ശ്രദ്ധേയമായ ഒരു രചനയാണ് .കല്ലുരുട്ടി കയറ്റി മുകളിലെത്തിച്ചു ആയാസപ്പെട്ട്‌ നില്‍ക്കുന്ന രൂപമാണ് അനൂപ്‌ ഭ്രാന്തന് നല്‍കിയത് .രാജന്‍ ച്ചുങ്കത്ത്തിന്റെ ഗ്രന്ഥത്തില്‍ നിന്നാണ് അനൂപ്‌ ഭ്രാന്തനെ വരചെടുത്ത്തത് .
 മഹാബലിയെയും വാമനനേയും വരയ്ക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥമാണ് അനൂപിന് തുണയായത് .ഓണം വരുമ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന കോമാളി വേഷം പൂണ്ട മഹാബലിയെ കണ്ടു മനസ്സ് മടുത്താണ് അനൂപ്‌ മറ്റൊരു ബലിയെ തേടിയത് .അനൂപിന്റെ ബലി ആരോഗ ദൃഡ ഗ്രാത്രനാണ് .കോമളന്‍ .ആഭരണ പ്രിയം ,പതിവ് ഓലക്കുട ഒന്നും ഇല്ല. പ്രൌഡിയുള്ള ഒരു രാജാവ് .വാമനനെ കണ്ടു അസാമാന്യ തേജസ്സുള്ള ഈ ബാലന്‍ ആര് എന്ന ചോദ്യത്തിലാണ് അനൂപിന്റെ ബലി നില്‍ക്കുന്നത് .രാജകീയ വാഹനമായ പല്ലക്ക് ,പശ്ചാത്തലത്തില്‍ ഉള്ള തെങ്ങുകള്‍ താളും തകരയും ഒക്കെ ചിത്രത്തിനു മലയാളിത്തം കൊണ്ട് വരാന്‍ ചിത്രകാരന്റെ പൊടിക്കൈകളാണ്  .അംഗുലീമാല,കടമറ്റത്ത് കത്തനാര്‍ ,മഹാഭാരതത്തിലെ കര്‍ണന്‍ എന്നിവയൊക്കെ അനൂപിന്റെ ഇതര സൃഷ്ടികള്‍ ആണ് . ഉപജീവന മാര്‍ഗം ആണോ ചിത്രകല എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ തന്നെ അല്ല എന്ന ഉത്തരം കിട്ടും അനൂപില്‍ നിന്നും .ഓരോ രചനയും ഇദ്ദേഹത്തിനു ഓരോ സമര്‍പ്പണം ആണ് .ചിത്രകലയുടെ എല്ലാ രീതികളും അനൂപിന്റെ കയ്യില്‍ ഭദ്രം .ത്രിമാന രീതി പകരുന്ന ഓയില്‍ പെയിന്റിംഗ് രീതിയും അനൂപിന് വഴങ്ങും .കാരിക്കേച്ചറുകള്‍ കിറുകൃത്യം.വീടുകളിലെക്കായി സൌന്ദര്യ തികവാര്‍ന്ന ചിത്രങ്ങള്‍ അനൂപ്‌ വരച്ചു നല്‍കാറുണ്ട് .തന്റെ  ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഈ ചിത്രകാരന്‍ .
അംഗുലീ മാല 

വാമനനും മഹാബലിയും 

കടമറ്റത്ത് കത്തനാര്‍ 

കര്‍ണന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ