2011, മേയ് 18, ബുധനാഴ്‌ച

വേണം ഒരു കാത്തിരിപ്പ് കാലം


മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് വിളവെടുക്കുന്ന പച്ചക്കറികള്‍ക്ക് കാത്തിരിപ്പ്‌ കാലം പാലിക്കാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കീട ബാധ ഇല്ലാതാകാനായി വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ വിഷാംശം ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ കീടനാശിനികള്‍ തളിച്ച് നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വിളവെടുപ്പ് നടത്തുന്നതും ഉപയോഗിക്കുന്നതുമാണ് സുരക്ഷിതം. ഈ കാലയളവിനെയാണ് വിദഗ്ദര്‍ കാത്തിരിപ്പുകാലം എന്ന് പറയുന്നത്.

         എന്നാല്‍കേരളത്തില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പച്ചക്കറികളില്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കാണുന്നത്. 
വേഗത്തില്‍ കമ്പോളത്തില്‍ എത്തിക്കാനും,ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനും വേണ്ടി കാത്തിരിപ്പുകാലം സൂക്ഷിക്കുന്നില്ലെന്നതാണ് സ്ഥിതി. 
                       മലാതിയോന്‍ തളിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ് കാത്തിരിപ്പുകാലം
.കാര്ബാരിന്‍ തളിച്ചാല്‍ മുപ്പതു ദിവസം വരെയും,ഫോര്മാതിയോന്‍ ഏഴു ദിവസം വരെയും,പറത്തിയോന്‍ പന്ത്രണ്ടു ദിവസം വരെയും, ലിന്റൈന്‍ ഏഴുദിവസം വരെയും വിഷാംശം നില നില്‍ക്കും.വീര്യം കൂടിയ ഈ കീട നശിനികള്‍ തളിച്ച് കാത്തിരിപ്പുകാലം പാലിക്കാതെ മാര്‍ക്കറ്റില്‍ എത്തുന്ന പച്ചക്കറി, ഇലക്കറി ഇനങ്ങലായിരിക്കും ഇനി ആരോഗ്യ രംഗത്തെ വില്ലന്‍ എന്നാണ് വിദഗ്ദര്‍ പറയുന്നത്.
          എന്നാല്‍ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍  സര്‍ക്കാര്‍ സംവിധാനങ്ങള്‍ഒന്നുംതന്നെ ഇല്ലെന്ന്നതിനാല്‍ മറ്റൊരു ദുരന്തത്തിനെ ക്ഷണിച്ചു 
വരുത്തുമെന്നതില്‍ സംശയമില്ല . 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ