2014, മേയ് 10, ശനിയാഴ്‌ച

a one-way trip to the Red Planet



                         










ശ്രദ്ധ                                                                                                    ലേഖ മേനോന്‍ 

 ചൊവ്വയിലേക്ക് പാലക്കാടിന്റെ  ശ്രദ്ധയും  ലേഖയും      


ഡച്ച് എന്‍ ജി ഒ ( നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗൈനേസഷന്‍) സംഘടിപ്പിക്കുന്ന ചൊവ്വാ ഗ്രഹ യാത്രയിലേക്ക് സംസ്ഥാനത്ത് നിന്ന് പാലക്കാട്ടുകാരായ രണ്ട് പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

                                    പാലക്കാട് ചിറ്റൂര്‍ വടവണ്ണൂര്‍ സ്വദേശിനി, സേലത്ത് റെയില്‍വേ ഉദ്യോഗസ്ഥനായ പ്രസാദിന്റെ മകള്‍ ശ്രദ്ധ(17)യും പറളി സ്വദേശിനിയായ ലേഖമേനോനുമാണ് യാത്രക്കായി ഒരുങ്ങുന്നത്. തൃശൂര്‍ ആള്‍ ഇന്ത്യ റേഡിയോവിലെ എന്‍ജിനീയനറായ എന്‍ രാമകൃഷ്ണന്റെയും കോമളം രാമചന്ദ്രന്റെയും ദത്ത് പുത്രിയാണ് മൈക്രോബയോളജിയില്‍ പി എച്ച് ഡി യുള്ള ലേഖാ മേനോന്‍. ‘ഭര്‍ത്താവ് വിമല്‍ കുമാര്‍ അയര്‍ലന്‍ഡില്‍ ഐ ടി ഉദ്യോഗസ്ഥനാണ്. കോയമ്പത്തൂര്‍ ഭാരതീയ വിദ്യാഭവനില്‍ പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുകയാണ് ശ്രദ്ധ. മാതാവ് ഗീത. ഓണ്‍ലൈനിലൂടെ കണ്ട പരസ്യമാണ് ഇരുവരെയും ചൊവ്വ യാത്രയിലേക്കെത്തിച്ചത്. പതിനായിരത്തോളം അപേക്ഷകളില്‍ നിന്ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ആയിരത്തോളം പേരെ തിരഞ്ഞെടുത്തു. മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞപ്പോള്‍ 706 പേരാണ് നിലവില്‍ യാത്രക്കുള്ള പരിശീലനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
                                     ചൊവ്വയിലേക്ക് പോയാല്‍ പിന്നീട് ഒരിക്കലും തിരിച്ച് വരാന്‍ സാധ്യമല്ലാത്ത രീതിയിലാണ് യാത്ര ക്രമീകരിക്കുന്നത്. (
on a one-way trip to the Red Planet)പത്ത് വര്‍ഷത്തിന് ശേഷമാണ് ചൊവ്വയിലേക്ക് യാത്ര തിരിക്കുക. ആറ് ദശ ലക്ഷം ഡോളറാണ് യാത്രക്കുള്ള ചെലവ് വരുന്നത്. ചൊവ്വയില്‍ ആദ്യമായി മനുഷ്യകോളനി സ്ഥാപിക്കുകയാണ് ഡച്ച് എന്‍ ജി ഒ യുടെ ഉദ്ദേശ്യമത്രെ.ഇന്ത്യയില്‍ നിന്ന് 44പേരും ലോകത്ത് നിന്നും 706 പേരുമാണ് യാത്രാ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  $6 billion ആണ് ചെലവ് പ്രതീക്ഷിക്കുന്നത് .പദ്ദതിയുടെ പ്രക്ഷേപണാവകാശം വിറ്റ്‌ ഈ തുക കണ്ടെത്താന്‍ ആകും എന്നാണു സംഘാടകരുടെ പ്രതീക്ഷ . “the biggest-ever television spectacle” എന്ന് പേരിട്ട ഈ ആഗോള റിയാലിറ്റി ഷോ പദ്ധതിക്കുള്ള പണം കൊണ്ടുവരും എന്നാണു കരുതുന്നത് .

                    Bas Lansdorp എന്നമുപ്പത്തി ആറുകാരന്‍ ആയ  ഡച്ച്  എഞ്ചിനീയര്‍ ആണ് 2010 ല്‍ പദ്ധതിക്ക് തുടക്കം ഇട്ടത്     .European Space Technology and Research Centre എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന Arno A. Wieldersഎന്ന ഭൌതിക ശാസ്ത്രകാരനുംLansdorp  നു ഒപ്പം ഉണ്ട് .I believe mankind is destined to be a multi-planet species എന്നാണു Wielders ഇതിനെ കുറിച്ച് പറയുന്നത് .“sees potential and opportunity where others shy away”, എന്നാണ്  Bas Lansdorp  ന്റെ മുദ്രാവാക്യം .

ചൊവ്വയിലെ കോളണി ചിത്രകാരന്റെ ഭാവനയില്‍ 



സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ 

ചൊവ്വയിലെ കോളണി

ചൊവ്വയിലെ കോളണിയില്‍ ഉപയോഗിക്കാനുള്ള റോവര്‍ 

ചൊവ്വയിലെ കോളണി..ഒരു ചൊവ്വ കുടില്‍ 

ചൊവ്വയിലെ കോളണി യുടെ ഉള്‍വശം ഭാവനയില്‍ 

ചൊവ്വയിലെ കോളണി യുടെ ഉള്‍വശം കൃഷിയിടം ആകുമ്പോള്‍ 


                                                           ചൊവ്വയിലെ കോളണി 
 ചൊവ്വയിലെ കോളണി 

 Bas Lansdorp
2022 ലാണ് ചൊവ്വയിലേക്ക് ആദ്യ വാഹനം പുറപ്പെടുക . 2023 ല്‍ യാത്രികര്‍ ചൊവ്വയുടെ പ്രതലത്തില്‍ കാലുകുത്തും .ഇവിടെ ഇവര്‍ക്കായി ചെറിയ കിടപ്പറകള്‍ , വലിയ ഒരു സമ്മേളന ഹാള്‍ ,കംപ്യുട്ടര്‍ റൂം,ഗവേഷണങ്ങള്‍ക്കുള്ള സൗകര്യം എന്നിവ അടങ്ങുന്ന കൊളോണി ആണ് ഏര്‍പ്പെടുത്തുക .  തുടര്‍ന്ന് എല്ലാ രണ്ടു വര്ഷം കൂടുമ്പോഴും കൂടുതല്‍ യാത്രികരെ ചൊവ്വയില്‍ എത്തിച്ചു കൊളോണി വിപുലീകരിക്കാന്‍ ആണ് പദ്ധതി വിഭാവനം ചെയ്യുന്നത് .

five key characteristics” of a Martian explorerഎന്ന ചില നിബന്ധനകള്‍ ചൊവാ സഞ്ചാരികള്‍ക്കായി സംഘാടകര്‍ മുന്നോട്ടു വച്ചിട്ടുണ്ട് .. resiliency (persistent thought processes), adaptability (being open and tolerant of ideas), curiosity, ability to trust and creativity/resourcefulness. “Mars One cannot stress enough the importance of an applicant’s capacity for self-reflection എന്നിവയാണവ . 
നോബല്‍ സമ്മാനം നേടിയ  Dutch physicist, Gerard ‘t Hooft, ചൊവ്വാ പദ്ധതിയെ കുറിച്ച് പറഞ്ഞത് ഇങ്ങിനെ ..: “My first reaction was like anyone –‘this will never happen’. But now look and listen more closely, this is really something that can be achieved.”..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ