2014, മേയ് 23, വെള്ളിയാഴ്‌ച

2014 നെ വരുതിയിലാക്കാന്‍

കലണ്ടര്‍ വിശേഷങ്ങള്‍ 
\
കലണ്ടറുകള്‍ എന്നും കൌതുകം സമ്മാനിക്കുന്നതാണ് ..ഈ വര്ഷം ആഗസ്റ്റ്‌ മാസത്തെ കലണ്ടറും ഇക്കാര്യത്തില്‍ പിന്നിലല്ല .വെള്ളി ,ശനി , ഞായര്‍ ,ദിവസങ്ങള്‍ അഞ്ചു വീതമാണ് ആഗസ്റ്റ്‌ കലണ്ടറില്‍
  • 2014 പൊതുവേ 
    -------------------
  • ഐക്യരാഷ്ട്രസഭ കുടുംബവിളനിലവർഷമായി (International Year of Farming) പ്രഖ്യാപിച്ചു.
  • ഐക്യരാഷ്ട്രസഭ ക്രിസ്റ്റലോഗ്രാഫിയുടെ വർഷമായി 2014 ആചരിക്കുന്നു.
  • 1947 ലെ കലണ്ടറും 2014 ലെ കലണ്ടറും ഒന്ന് 
  • \കലണ്ടര്‍ 
  • കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേഎന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്..
  • ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി
  • പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു
  • ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു
  • 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകി

  • കലണ്ടറിലെ മാസങ്ങള്‍ 

  • ജനുവരി
  • റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
    • ഫെബ്രുവരി
    ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
    • മാർച്ച്
    റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
    • ഏപ്രിൽ
    തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
    • മേയ്
    ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
    • ജൂൺ
    ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
    • ജൂലൈ
    ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
    • ഓഗസ്റ്റ്
    പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
    • സെപ്റ്റംബർ
    ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
    • ഒക്ടോബർ
    ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
    • നവംബർ
    ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
    • ഡിസംബർ
    ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു
     ശക വർഷം
    ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപാദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗശീര്‍ഷം, പൌഷം, മാഘം, ഫല്‍ഗുനം എന്നിവയാണു ശകവര്‍ഷത്തിലെ മാസങ്ങള്‍. 
                                      കൊല്ലവർഷം
    കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെതുടക്കം.ചിങ്ങംകന്നിതുലാംവൃശ്ചികംധനുമകരംകുംഭംമീനംമേടംഇടവംമിഥുനംകർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌
                                      ഇസ്‌ലാമിക കലണ്ടര്‍
    സൂര്യന്‌ പകരം ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി രൂപ കല്‍പ്പന ചെയ്‌ത 12 മാസം അടങ്ങിയ കലണ്ടറാണ്‌ ഇസ്‌ലാമിക കലണ്ടര്‍. മുഹമ്മദ്‌ നബി(സ) മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ പലായനം(ഹിജ്‌റ) ചെയ്‌ത വര്‍ഷം മുതലാണ്‌ ഇതിലെ വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്‌ എന്നതിനാല്‍ ഇതിനെ ഹിജ്‌റ കലണ്ടര്‍ എന്നും ഇതിലെ വര്‍ഷങ്ങളെ ഹിജ്‌റ വര്‍ഷം എന്നും വിളിക്കുന്നു. ഇതിലെ മാസങ്ങളെ സാധാരണ അറബി മാസമെന്ന്‌ പറയാറുണ്ട്‌. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമറി(റ) ന്റെ കാലത്താണ്‌ ഈ കലണ്ടര്‍ നിലവില്‍ വന്നത്‌. ഇസ്‌ലാമിലെ എല്ലാ ആരാധനകളും ആഘോഷങ്ങളും ഇത്‌ അടിസ്ഥാനമാക്കിയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌.
    മുഹര്‍റം, സ്വഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖര്‍, റജബ്‌, ശഅ്‌ബാന്‍, റമദാന്‍, ശവ്വാല്‍, ദുല്‍ ഖഅദ്‌, ദുല്‍ ഹിജ്ജ എന്നിവയാണ്‌ ഇസ്‌ലാമിക കലണ്ടറിലെ 12 മാസങ്ങള്‍. ഓരോ മാസവും 29 – 30 ദിവസങ്ങള്‍ കൂടിയതാണ.്‌ അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം ഏകദേശം 354 ദിവസങ്ങളുണ്ടാവും. ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം ദിവസങ്ങള്‍ തുടങ്ങന്നത്‌ സൂര്യാസ്‌തമയം മുതലാണ്‌.
    2014 നെ വരുതിയിലാക്കാന്‍ 

1 അഭിപ്രായം:

  1. കലണ്ടറിനെ കുറിച്ച് കുറച്ച് അറിവുകൾ കിട്ടി. ശകവർഷം, കൊല്ലവർഷം, ഇസ്ലാമിക കലണ്ടർ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു.

    മറുപടിഇല്ലാതാക്കൂ