2014, മേയ് 26, തിങ്കളാഴ്‌ച

        കുട്ടികളും പഠന വൈകല്യങ്ങളും

വിദ്യാലയങ്ങളിലും വീട്ടിലും ഏറെ ചര്‍ച്ച  ചെയ്യപ്പെടുന്ന കാര്യമാണ് കുട്ടികളിലെ പഠന വൈകല്യങ്ങള്‍. അധ്യാപകരും രക്ഷിതാക്കളും ഒരേ പോലെ ആശങ്ക പ്പെടുന്ന വിഷയമാണിത്.വിദ്യാഭ്യാസ രംഗത്ത് പഠന വൈകല്യങ്ങളെ കുറിച്ചും അതിനെ മറികടക്കാനുള്ള സാധ്യതകളെ കുറിച്ചും നിരന്തരം ചര്‍ച്ചകളും ഗവേഷണങ്ങളും നടന്നു വരുന്നു .ബുദ്ധിയുടെ കാര്യത്തില്‍ ശരാശരിയുടെ മുകളില്‍ ആയിരിക്കുമ്പോഴും വായനയിലും എഴുത്തിലും ഗണിതത്തിലും വേണ്ടത്ര മികവു കാനിക്കാനാകാത്ത കുട്ടികള്‍ ഉണ്ട്.പ്രായത്തിനു അനുസരിച്ച് പഠനനേട്ടങ്ങള്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. ചിലര്‍ക്ക് ഭാഷയുടെ പ്രയോഗമേഖലയില്‍ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് ഭാഷ സ്വീകരിക്കുന്നതിലും പ്രയാസമുണ്ടാകും .പഠന വൈകല്യങ്ങളെ പ്രധാനമായും നാലായി തരം തിരിക്കാം .

ഡിസ്ഗ്രാഫിയ(dysgraphia):എല്ലാ ആശയങ്ങളും ഉള്ളില്‍ ഉണ്ടാകുമ്പോഴും ,ആശയങ്ങള്‍ എഴുതുമ്പോള്‍ ഉണ്ടാകാത്ത അവസ്ഥയാണ് ഇത്.പരീക്ഷയ്ക്ക് മാര്‍ക്കിനെ ബാധിക്കുന്നതിനാല്‍ രക്ഷിതാക്കളുടെ പേടി സ്വപനമാണ് ഈ അവസ്ഥ. ഇവരുടെ കയ്യക്ഷരം പൊതുവേ മോശം ആയിരിക്കും. അക്ഷരതെറ്റുകള്‍ ,വ്യാകരണ പിശകുകള്‍ ,ചിഹ്നങ്ങള്‍ ഇടുന്നതിലെ വീഴ്ചകള്‍, വാക്കുകള്‍ക്കിടയില്‍ അകലം ഇല്ലായ്മ, വരികള്‍ പാലിക്കാന്‍ കഴിയാതെ വരല്‍ എന്നിവയെല്ലാം ഈ ഗണത്തിലെ പ്രയാസങ്ങള്‍ ആണ്. കൂടുതല്‍ സമയമെടുത്ത് എഴുതിപ്പിച്ചും അമിതമായ ശാസന നല്‍കാതെ ആശയവിനിമയത്തിന് കൂടുതല്‍ സാധ്യത നല്‍കിയും പറഞ്ഞു എഴുതി ശീലിപ്പിച്ചും ഈ അവസ്ഥ മാറ്റി എടുക്കാവുന്നതാണ് 

ഡിസ് ലെക്സിയ (dyslexia) :ഇത്തരം കുട്ടികള്‍ വായിക്കുമ്പോള്‍ സാവധാനത്തില്‍ അക്ഷരങ്ങളും വാക്കുകളും പെറുക്കി വായിക്കും. വാക്കുകള്‍ വിട്ടുപോകുകയോ പല വാക്കുകളും വിട്ടുപോകുകയോ പല വാക്കുകളും ഊഹിച്ചു വായിക്കുകയോ ചെയ്യും. ഇവര്‍ അക്ഷരങ്ങളെ പ്രതിബിംബ അക്ശ്രമായിപ്പോലും വായിചെന്നിരിക്കും. ഇംഗ്ലീഷില്‍ b ക്കു പകരം d എന്നും വാക്കുകളില്‍ was എന്നതിന് പകരം saw എന്നിങ്ങനെ .വായിക്കുമ്പോള്‍ ചിഹ്നങ്ങളെ തീരെ ഗൌനിക്കാത്ത ഇവര്‍ വാക്കുകളെ അനാവശ്യമായി മുറിച്ചും സമീപ വാക്കുകളോട് ചേര്‍ത്തും വായിക്കും. കണ്ണ് വേദനിക്കുന്നു, തലവേദന വരുന്നു എന്നൊക്കെ വായനയില്‍ നിന്നും തലയൂരാന്‍ ഇവര്‍ പരാതി പറയുകയും ചെയ്യും. ഇവര്‍ക്ക് ഉറക്കെ വായിച്ചു കൊടുത്തും അതിനു ശേഷം ഉറക്കെ വായിപ്പിച്ചും പ്രശ്നപരിഹാരം തേടാം. നിര്‍ത്തി നിര്‍ത്തി വായിപ്പിച്ചു ചിഹ്നങ്ങളില്‍ അടിസ്ഥാനമുണ്ടാക്കിയെടുക്കം. മൌന വായനയെക്കാള്‍ ഇവര്‍ക്ക് യോഗ്യം ഉറക്കെയുള്ള വായനയാണ് .

ഡിസ്കാല്‍ക്കുലിയ (dyscalculia) :ഗണിത ശാസ്ത്രപരമായ കഴിവിന്റെ 
വൈകല്യമാണ് ഇത്.ഇവര്‍ ചെറിയ ഗണിത ക്രിയകള്‍ക്കു പോലും ഏറെ സമയമെടുക്കും.മനപാഠം ഇവര്‍ക്ക് കൊടുമുടി കയറുന്ന പോലെ ആണ്. സങ്കലനം,വ്യവകലനം ഒക്കെ ഇവരെ ആശയകുഴപ്പത്തിലാക്കും, സ്ഥാനവിലകള്‍ ഇവര്‍ക്ക് മാറി എന്നിരിക്കും. സംഖ്യകള്‍ സ്ഥാനവില മാറ്റി എഴുത്തും .16എന്നതിനെ  61പോലെ.കൂടുതല്‍ സ്ഥാനങ്ങള്‍ ഉള്ള സംഖ്യകള്‍ വായിച്ചെടുക്കാന്‍  ഇവര്‍ ബുദ്ധിമുട്ടും.അടിസ്ഥാന ഗണിത തത്വങ്ങളും ക്രിയകളും രൂപപ്പെടാത്തതിനാല്‍ ഇവര്‍ക്ക് ഗണിതം കടുകട്ടിയാകും. ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ തന്നെ ഇത് കണ്ടെത്തുകളുംകണക്കിനെ കളികള്‍ ആയും ചിത്രീകരണ രൂപത്തിലും നല്‍കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. കൂടുതല്‍ ഉദാഹരണങ്ങള്‍ നല്‍കി ഇവരെ നിലവാരത്തില്‍ എത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ഒരേ പോലെ ശ്രദ്ധിക്കണം .

ഡിസ്പ്രാക്സിയ(dyspraxia ):ഈ വൈകല്യം ഉള്ളവര്‍ക്ക് പഠനത്തെ ശരീര ചലനങ്ങള്‍ക്ക് ഒപ്പം ഏകോപിപ്പിക്കാന്‍ കഴിവ് കുറയും.അത് കാരണം ആശയങ്ങള്‍ മറ്റുള്ളവരുമായി വേണ്ട വിധത്തില്‍ പങ്കിടാന്‍ കഴിയാതെ വരുന്നു. ഇതുകാരണം ഇവര്‍ നിശബ്ദരായി തുടരും.മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരായിപോകുമോ എന്ന ഭയം ഇവര്‍ക്കുണ്ടാകും.സംസാരിക്കുവാനും ആംഗ്യങ്ങള്‍ ഉപയോഗിക്കാന്‍ ശീലിപ്പിച്ചും ആവശ്യ സമയത്തിനു പ്രോത്സാഹനം നല്‍കിയും ഈ അവസ്ഥ മാറ്റി എടുക്കാം. പരിഹാര വിദ്യാഭ്യാസം ഇവര്‍ക്ക് ഒരുക്കി കൊടുക്കണം .

      പഠന വൈകല്യങ്ങള്‍ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെയും തുടര്‍ ജീവിതത്തെയും ബാധിക്കും എന്നതിനാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കപ്പെടെണ്ടതാണ്.പാദ്യപദ്ധതിയിലും ക്ലാസ് റൂം സാഹചര്യങ്ങളിലും ഇവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും വേണം .

1 അഭിപ്രായം:

  1. ഇപ്പോള്‍ കുറെ കൂടി നല്ല തെറാപ്പികള്‍ ഉണ്ടെന്നറിയുന്നു, വീട്ടിലും, സ്കൂളിലും അവര്‍ ഇടപഴകുന്ന ആള്‍ക്കാര്‍ വരെ അവരെ അതനുസരിച്ചു കരുതലോടെ പെരുമാറണം എന്നുണ്ട്, നല്ല ടീച്ചര്‍ വിചാരിച്ചാല്‍ ഇതു വളരെ തുടക്കത്തിലേ കണ്ടെത്താം..ശുഭപ്രതീക്ഷയോടെ

    മറുപടിഇല്ലാതാക്കൂ