തച്ചനാട്ടുകര പഞ്ചായത്തിലെ ചോളോടു ഭാഗത്ത്തിനിന്നും പെരും പാമ്പിനെ പിടി കൂടി. ഇന്നലെ രാത്രിയിലാണ് റോഡ് മുറിച്ചു കടക്കുന്ന പെരം പാമ്പിനെ പ്രദേശവാസികളായ ചിലര്‍ കണ്ടത്. ഇവര്‍ പാമ്പിനെ പിടി കൂടി മേലെ പാലോട് എത്തിച്ചു. തിരുവഴാമ്കുന്നു വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.സൈലന്റ് വാല്ലി വന മേഖലയിലെ മന്ദം പൊട്ടി ഭാഗത്ത് വിട്ടയച്ചു.മതിയായ ഇര വാസ സ്ഥാനത്ത്തിനടുത് കിട്ടാതെ വരുമ്പോഴാണ് ഇവ കാടിരങ്ങുന്നത്. കുഴികള്‍ താറാവുകള്‍ ഈനിവയെ ഇവ പിടിക്കുന്നതിനാല്‍ ചിലപ്പോഴൊക്കെ നാട്ടുകാര്‍ക്കും ഉപദ്രവം ആകാറുണ്ട്
2011, സെപ്റ്റംബർ 24, ശനിയാഴ്‌ച
നിരോധനം കാറ്റില്‍ പരത്തി മുപ്പതു മൈക്രോണില്‍ താഴെയുള്ള പ്ളാസ്റിക് ഉറകള്‍ വിപണിയില്‍ വ്യാപകം. ഇവ മന്നിലെത്തിയാല്‍ നശിച്ചു പോകാതെ കിടക്കും എന്നതിനാലാണ് ഇത്തരം ഉറകള്‍ ,റാപ്പരുകള്‍ എന്നിവ സര്‍ക്കാരും കോടതികളും നിരോധിച്ചത്.നിരോധനം പ്രഖ്യാപിച്ചു കുറച്ചു നാള്‍ ഇവ വിപണിയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വ്യാപകമായി.പ്രധാനമായും കടകളില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു നല്‍കാനാണ് ഇവ ഉപയോഗിക്കുന്നത്. കടകളില്‍ ഇവ നല്‍കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് പ്രാദേശിക ഭരണ കൂടങ്ങളും, ആരോഗ്യ വകുപ്പ് അധികൃതരും ആണെങ്കിലും ഇവരുടെ അനാസ്ഥയാണ് ഇവയുടെ ഉപയോഗം കൂടാന്‍ കാരണം. കടയില്‍ വച്ചിട്ടുള്ള ഉറകള്‍ മുപ്പതു മൈക്രോണില്‍ താഴെ ഉള്ളതാണോ എന്ന് പരിശോധിക്കാന്‍ ഉള്ള മൈക്രോ മീറ്ററുകള്‍ ലഭ്യമല്ലാത്തതും മറ്റൊരു കാരണമാണ്.
കടലാസ് ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവ പാക്കിംഗ് ഉറകള്‍ ആയി ഉപയോഗിക്കാമെങ്കിലും ഇവക്ക് വലിയ പ്രചാരം ലഭിച്ചിട്ടില്ല. മണ്ണില്‍ ലയിച്ചു ചേരുന്ന തരാം പ്ളാസ്റിക് ഉറകളും ലഭ്യമായി തുടങ്ങിയിട്ടില്ല. പ്ളാസ്റിക് ഉറകള്‍ ഉപയോഗത്തിന് ശേഷം കൂട്ടിയിട്ട് കത്തിക്കുന്നത് ഡയോക്സിന്‍ എന്നാ വിഷ വാതകം പുറത്തു വിടുന്നു. ഇത് വായുവില്‍ കലരുമെങ്കിലും ലയിക്കുന്നില്ല. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് തന്മാത്രകള്‍ ദയോക്സിനെ ധാരാളമായി വലിച്ചു എടുക്കുന്നു.ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നു.ഇറച്ചി മീന്‍ എന്നിവ പൊതിഞ്ഞു നല്‍കുന്ന കറുത്ത കാണാം കുറഞ്ഞ പ്ളാസ്റിക് ഉറകലില്‍ നിന്നും ഡയോക്സിന്‍ വേഗത്തില്‍ മാംസതിലേക്ക് കലുര്‍ന്നു. പ്ളാസ്റിക് ജാറുകള്‍ ഉറകള്‍ കുപ്പികള്‍ എന്നിവയില്‍ ചൂട് കൂടിയ വെള്ളം എടുക്കുമ്പോഴും പ്ളാസ്റിക് ഘടകങ്ങള്‍ കലരാന്‍ ഇട വരുന്നു. മില്‍മ പാല്‍ കവറുകള്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുന്നതും അപകടകരമാണ്. കുട്ടികള്‍ക്കുള്ള കളിപ്പാടങ്ങള്‍ പ്ലാസ്ടിക്കു കൊണ്ടുള്ളവ വിപണിയില്‍ ധാരാളമാണ്. ഇവയില്‍ കുട്ടികള്‍ കടിക്കുമ്പോള്‍ പ്ലാസ്ടിക്കിലെ വിഷ വസ്തുക്കള്‍ ശരീരത്തില്‍ എത്തും
മണ്ണില്‍ അടിയുന്ന പ്ളാസ്റിക് ജലം മന്നിലെക്കിരങ്ങുന്നത് തടയുന്നു. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ഇറങ്ങുന്നതും തടസ്സ പെടുന്നു.മണ്ണൊലിപ്പ് കൂടാനും കാരണമാകുന്നു. ജലാശയങ്ങളില്‍ പ്ളാസ്റിക് നിക്ഷേപം കൂടുന്നത് ജല മലിനീകരണത്തിനും ജല ജീവികളുടെ നാശത്തിനും കാരണം ആകുന്നു. ഒരു പ്ളാസ്റിക് കുപ്പി ദ്രവിച്ചു തീരാന്‍ ഏകടെഷം നാനൂറു വര്‍ഷങ്ങള്‍ എടുക്കും എന്നാണു പഠനം . വന മേഖലയില്‍ പ്ളാസ്റിക് ഉറകള്‍ ജീവികള്‍ തിന്നാന്‍ ഇട വരുന്നത് അവയുടെ നാശത്തിനു കാരണം ആകുന്നുണ്ട്.
കടലാസ് ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവ പാക്കിംഗ് ഉറകള്‍ ആയി ഉപയോഗിക്കാമെങ്കിലും ഇവക്ക് വലിയ പ്രചാരം ലഭിച്ചിട്ടില്ല. മണ്ണില്‍ ലയിച്ചു ചേരുന്ന തരാം പ്ളാസ്റിക് ഉറകളും ലഭ്യമായി തുടങ്ങിയിട്ടില്ല. പ്ളാസ്റിക് ഉറകള്‍ ഉപയോഗത്തിന് ശേഷം കൂട്ടിയിട്ട് കത്തിക്കുന്നത് ഡയോക്സിന്‍ എന്നാ വിഷ വാതകം പുറത്തു വിടുന്നു. ഇത് വായുവില്‍ കലരുമെങ്കിലും ലയിക്കുന്നില്ല. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് തന്മാത്രകള്‍ ദയോക്സിനെ ധാരാളമായി വലിച്ചു എടുക്കുന്നു.ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നു.ഇറച്ചി മീന്‍ എന്നിവ പൊതിഞ്ഞു നല്‍കുന്ന കറുത്ത കാണാം കുറഞ്ഞ പ്ളാസ്റിക് ഉറകലില്‍ നിന്നും ഡയോക്സിന്‍ വേഗത്തില്‍ മാംസതിലേക്ക് കലുര്‍ന്നു. പ്ളാസ്റിക് ജാറുകള്‍ ഉറകള്‍ കുപ്പികള്‍ എന്നിവയില്‍ ചൂട് കൂടിയ വെള്ളം എടുക്കുമ്പോഴും പ്ളാസ്റിക് ഘടകങ്ങള്‍ കലരാന്‍ ഇട വരുന്നു. മില്‍മ പാല്‍ കവറുകള്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുന്നതും അപകടകരമാണ്. കുട്ടികള്‍ക്കുള്ള കളിപ്പാടങ്ങള്‍ പ്ലാസ്ടിക്കു കൊണ്ടുള്ളവ വിപണിയില്‍ ധാരാളമാണ്. ഇവയില്‍ കുട്ടികള്‍ കടിക്കുമ്പോള്‍ പ്ലാസ്ടിക്കിലെ വിഷ വസ്തുക്കള്‍ ശരീരത്തില്‍ എത്തും
മണ്ണില്‍ അടിയുന്ന പ്ളാസ്റിക് ജലം മന്നിലെക്കിരങ്ങുന്നത് തടയുന്നു. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ഇറങ്ങുന്നതും തടസ്സ പെടുന്നു.മണ്ണൊലിപ്പ് കൂടാനും കാരണമാകുന്നു. ജലാശയങ്ങളില്‍ പ്ളാസ്റിക് നിക്ഷേപം കൂടുന്നത് ജല മലിനീകരണത്തിനും ജല ജീവികളുടെ നാശത്തിനും കാരണം ആകുന്നു. ഒരു പ്ളാസ്റിക് കുപ്പി ദ്രവിച്ചു തീരാന്‍ ഏകടെഷം നാനൂറു വര്‍ഷങ്ങള്‍ എടുക്കും എന്നാണു പഠനം . വന മേഖലയില്‍ പ്ളാസ്റിക് ഉറകള്‍ ജീവികള്‍ തിന്നാന്‍ ഇട വരുന്നത് അവയുടെ നാശത്തിനു കാരണം ആകുന്നുണ്ട്.
റീ സൈക്കിള്‍ ചെയ്തും മറ്റു എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുനരുപയോഗിച്ചും ഇഷ്ടിക നിര്‍മാണം, റോഡ് നിര്‍മാണം എന്നിവയ്ക്ക് പ്ളാസ്റിക് മാലിന്യങ്ങള്‍ ഉരുക്കി ചേര്‍ത്തും പ്ളാസ്റിക് മാനില്‍ അടിയുന്നതും, കത്തിച്ചു വായു മലിനീകരിക്കാനിട വരുന്നതും തടയാം. ഫലത്തില്‍ ഉപകാരിയാനെന്കിലും, പ്ളാസ്റിക് ഉപയോഗം കുറക്കുകയും, നല്ല രീതിയില്‍ സംസ്കരിക്കുകയും ചെയ്തില്ലെങ്കില്‍ പ്ളാസ്റിക് പ്രകൃതിയുടെ അന്തകന്‍ ആയി മാറും
sivaprasadpalode@gmail.com
2011, സെപ്റ്റംബർ 21, ബുധനാഴ്‌ച
ഗ്രാമീണ മേഖലകളില്‍ മയില്‍ വേട്ട രൂക്ഷം
മാസ ആവശ്യത്തിനാകുമ്പോള്‍ വേട്ടക്കാര്‍ക്ക് പ്രിയം പെണ്‍ മയിലുകള്‍ ആണ്. പെണ്‍മയിലുകള്‍വേട്ടയാടപ്പെടുമ്പോള്‍ അവയെ ആശ്രയിച്ചു വളരുന്ന കുഞ്ഞുങ്ങളും നശിക്കുന്നു. ചൂലന്നുര്‍ പോലെയുള്ള മയില്‍ പാര്‍ക്കുകളിലും മറ്റു ചില വന്യ ജീവി കേന്ദ്രങ്ങളിലും മയിലുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജനവാസകെന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ വളരുന്നവ അനുദിനം വേട്ടയാടപ്പെടുകയാണ്. വനം വകുപ്പ് ഇത് കാര്യമായി എടുക്കുന്നുമില്ല. പലപ്പോഴും വെടിയെല്‍ക്കുന്നതോടെ പറന്നു പോകുന്ന മയില്‍ കുറെ ദൂരതിനുശേഷമാകും ചത്ത് വീഴുന്നത്.നാട്ടുകാര്‍ അറിയിച്ചാല്‍ ഇവയെ വാന്നു കൊണ്ടുപോവുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മയില്‍ വേട്ട കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാടിന്‍ ചന്തംമായ മയിലാട്ടം നമുക്ക് വരുംഭാവിയില്‍ നഷ്ടമായേക്കാം .
തച്ചനാട്ടുകര : പേരില്‍ ദേശീയ പക്ഷിയാനെങ്കിലും വേട്ടക്കാരുടെ തോക്കിനു മുന്‍പില്‍ മയിലിനും രക്ഷയില്ല. ഗ്രാമീണ മേഖലകൈല്‍ ഇവയെ വേട്ടയാടുന്ന സന്ഖങ്ങള്‍ സജീവമാണ് .കുന്നുകളും കുറ്റിക്കാടുകളും ധാരാളമായി ഉണ്ടായിരുന്ന കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷികള്‍ക്കു വഴിമാരിയതോടെയാണ് മയിലുകളുടെയും കഷ്ടകാലം ആരംഭിക്കുന്നത്. ആവാസ സ്ഥാനം നഷ്ടപെട്ട അവയ്ക്ക് പിന്നെ ജനവാസ കേന്ദ്രങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും ഇറങ്ങിയേ മതിയാകൂ എന്ന നിലയില്‍ ആയി.എന്നിട്ടും താമസത്തിനും ബഖനതിനും പ്രജനനതിനും ഇടം കണ്ടെത്തി ഈ ജീവി വര്‍ഗം അതിജീവിച്ചു നിലനില്‍ക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ് .സ്വതവേ ഭാരം കൂടിയ പക്ഷിയായതിനാല്‍ ഇവക്കു വളരെ ഉയരതിലോ ദൂരതെക്കോ പറക്കാന്‍ കഴിയില്ല. പാമ്പുകള്‍, എലികള്‍, തവളകള്‍ എന്നിവയെ എല്ലാം തിന്നും. ചൂടുകൂടിയ കാലാവസ്ഥയിലാണ് മയിലുകള്‍ പെട്ടെന്ന് വളര്‍ച്ച നേടുക എന്നും ഒരു പഠനം ഉണ്ട് .അതുകൊണ്ട് തന്നെ മയിലുകള്‍ പരിസ്ഥിതിയുടെ നില നില്‍പ്പിനു അനിവാര്യമാണ്. ഭക്ഷ്യ സ്രുംഖലയിലെ പ്രഭാലമായ ഒരു കണ്ണിയാണ്. മയിലുകള്‍ നശിക്കുന്നതോടെ അതിന്റെ ഇരയായി ഉള്ള ജീവികളുടെ എണ്ണം വര്‍ധിക്കും. ആണ്‍ മയിലിനെയും പെണ്‍ മയിലിനെയും പീലിയുടെ വിന്യാസം കൊണ്ടും, ശ്ശരീര പ്രകൃതി കൊണ്ടും
തിരിച്ചറിയാം. പീലിക്കു വേണ്ടിയാവുമ്പോള്‍ ആണ്‍ മയിലുകളെയാണ് വേട്ടക്കാര്‍ക്ക് പ്രിയം. തെരുവ് നായ്ക്കളും ആണ്‍ മയിലുകളെയാണ് പെട്ടെന്ന് പിടികൂടുക .
മാസ ആവശ്യത്തിനാകുമ്പോള്‍ വേട്ടക്കാര്‍ക്ക് പ്രിയം പെണ്‍ മയിലുകള്‍ ആണ്. പെണ്‍മയിലുകള്‍വേട്ടയാടപ്പെടുമ്പോള്‍ അവയെ ആശ്രയിച്ചു വളരുന്ന കുഞ്ഞുങ്ങളും നശിക്കുന്നു. ചൂലന്നുര്‍ പോലെയുള്ള മയില്‍ പാര്‍ക്കുകളിലും മറ്റു ചില വന്യ ജീവി കേന്ദ്രങ്ങളിലും മയിലുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജനവാസകെന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ വളരുന്നവ അനുദിനം വേട്ടയാടപ്പെടുകയാണ്. വനം വകുപ്പ് ഇത് കാര്യമായി എടുക്കുന്നുമില്ല. പലപ്പോഴും വെടിയെല്‍ക്കുന്നതോടെ പറന്നു പോകുന്ന മയില്‍ കുറെ ദൂരതിനുശേഷമാകും ചത്ത് വീഴുന്നത്.നാട്ടുകാര്‍ അറിയിച്ചാല്‍ ഇവയെ വാന്നു കൊണ്ടുപോവുക മാത്രമാണ് അവര്‍ ചെയ്യുന്നത്. മയില്‍ വേട്ട കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ നാടിന്‍ ചന്തംമായ മയിലാട്ടം നമുക്ക് വരുംഭാവിയില്‍ നഷ്ടമായേക്കാം .
2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച
തച്ചനാട്ടുകര :വര്‍ഷകാല രാത്രികളെ ശബ്ദ മുഖരിതമാക്കിയിരുന്ന തവളകളുടെ കാലം കഴിയുന്നു. പാടം നികത്തലും ,വര്‍ധിച്ച രാസ വളത്തിന്റെയും രാസ കീട നാഷിനികളുടെയും ഉപയോഗവും നെല്‍കൃഷി കുറഞ്ഞതുമാണ് തവളകളുടെ എണ്ണം കുറക്കുന്നത്. മിക്ക തവള ഇനഗലും എന്നതില്‍ വളരെ കുന്രഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ മുന്‍പ് ധാരാള മായി കണ്ടിരുന്നയെ ഇപ്പോള്‍ കാണാന്‍ കിട്ടാത്ത സ്ഥിതിയാണ്. ഇറച്ചിക്ക് വേണ്ടി ഇവയെ പിടിച്ചു കൊല്ലുന്ന പതിവും ചിലയിടങ്ങളില്‍ ഉണ്ട്. മുമ്പ് തവളക്കാള്‍ കയറ്റുമതി ഉണ്ടായിരുന്നപ്പോള്‍ തവളകള്‍ ധാരാളമായി ഇങ്ങനെ പിടിക്കപ്പെട്ടിരുന്നു. തവളകളുടെ പ്രധാന ആഹാരം ജല സസ്യങ്ങളുടെ ഭാഗങ്ങളും, ചെറിയ കീടങ്ങളും ആണ്. പാടങ്ങളില്‍ കീട നിയന്ത്രണത്തിനും ഇവ സഹായിചിരുന്ന്നു മൂങ്ങ, കൊറ്റികള്‍, പാമ്പുകള്‍,പ്രത്യേകിച്ച് ചേരകള്‍ എന്നിവയുടെ ആഹാരവും തവളകള്‍ ആയിരുന്നു. തവളകളുടെ എണ്ണത്തില്‍ വന്ന കുറവ് ഈ ജീവികളുടെ ആഹാര ലഭ്യതയും കുറച്ചു. അതോടെ ഈ ജീവികളുടെ നില നില്‍പ്പും ഭീഷണിയില്‍ ആയി.
പ്രകൃതിയിലെ മറ്റേതു ജീവികളെ ക്കാളും തവളകളുടെ ശത്രു മനുഷ്യന്‍ തന്നെ. നാം കൊരിയോഴിക്കുന്ന കീട നാശിനി കൊണ്ടാണ് ഇവ നശിക്കുന്നത്. തന്നീര്ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും,ജല മലിനീകരണവും തവളകളെ നശിപ്പിക്കുന്നു. ഒരു പാടു കീടങ്ങളെയും കൊതുകുകളെയും നശിപ്പിചിരുന്നത് തവളകള്‍ ആണ്. ഇന്ന് കൊതുകുകള്‍ പെരുകുന്നതിന്റെ പ്രധാന കാരണം തവളകളുടെ എണ്ണത്തില്‍ വന്ന കുറവാണ്. തവളകളുടെ വാസവും പ്രജജനനവും എല്ലാം വെള്ളത്തില്‍ ആയതിനാല്‍ എണ്ണ ഗ്രീസ് എന്നിവ വെള്ളത്തില്‍ കലരുന്നതും ഫാക്ടറികളില്‍ നിന്നുള്ള മാലിന്യം, ഓട മാലിന്യം എന്നിവ വെള്ളത്തിലേക്ക് എത്തുന്നതും ഇവയെ ബാധിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ജൈവ വൈവിധ്യ രഗിസ്റെര്‍ ഉണ്ടാക്ക്കനമെന്നും തനതു ജീവി വര്‍ഗങ്ങളെ നില നിര്‍ത്താന്‍ നടപടി സ്വീകരിക്കണം എന്നും ചട്ട മുന്ടെങ്ങിലും പഞ്ചായത്തുകള്‍ ചെവി കൊണ്ട മട്ടില്ല
ശിവപ്രസാദ് പാലോട്
തച്ചനാട്ടുകര : പ്രമുഖ ദേശസാല്‍കൃത ബാങ്ക് ആയ വിജയ ബാങ്കിന്റെ സംസ്ഥാനത്തെ ആദ്യ ശാഖ രഹിത ബാങ്കിംഗ് സേവനം തച്ചനാട്ടുകരയില്‍ അനുവദിച്ചു . നാട്ടുകല്‍ ഫാര്‍മെര്സ് ക്ലബ്ബില്‍ ആണ് കേന്ദ്രം അനുവദിച്ചത്. പദ്ധതി സെപ്ടംബര്‍ മുപ്പതിന് തിരുവനന്തപുരത്ത് വച്ച് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തഘാടണം ചെയ്യും.ഇതിനായി തച്ചനാട്ടുകര ഫാര്‍മെര്സ് ക്ലബ്ബു അംഗങ്ങള്‍ തിരുവനതപുരതെക്ക് പോകും.മൊബൈല്‍ സിം കാര്ടിനോട് സാമ്യം ഉള്ള സ്മാര്‍ട്ട് കാര്‍ഡ് വഴി ആണ് അകൌന്റ്റ് നല്‍കുന്നത്. കുടുംബശ്രീ ല്‍, സമ്പാധ്യ പദ്ധതികള്‍, തൊഴിലുറപ്പ് വേതനം ,മറ്റു നിക്ഷേപങ്ങള്‍ ഈനിവ ഈ അകൌന്റിലൂടെ കൈകാര്യം ചെയ്യാം.
ഈ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലും ദേശ സാല്കൃത ബാങ്കിംഗ് സൌകര്യമാണ് നടപ്പിലാകുന്നത്. രണ്ട് കോപി ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുമായി ലഅപേക്ഷിച്ചാല്‍ സീറോ ബാലന്‍സ് അകൌന്റ്റ്ഭിക്കും.
2011, ജൂലൈ 24, ഞായറാഴ്‌ച
കുണ്ടുര്‍കുന്നില്‍ യോഗ ക്ളാസ്സും സെമിനാറും
കുണ്ടുര്കുന്നു ജനകീയ വികസന സമിതി യോഗ പരിസീലനം സംഘടിപ്പിച്ചു .ടി എസ എന്‍ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുവര്‍ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പി എം ദിനേശന്‍ ഉത്ഘാടനം ചെയ്തു. യോഗാചാര്യന്‍ സച്ചിന്ദ്രന്‍ വെള്ളിനേഴി ക്ലാസ് എടുത്തു.യോഗ സ്റെജ് ഷോ നടന്നു.ടി എം അനുജന്‍, കെ ടി വിജയന്‍, ശിവരാമന്‍, അച്ചുതനന്ദ് ,എം എന്‍ നാരായണന്‍, മുഹമ്മദ് അലി പ്രസംഗിച്ചു.I
2011, ജൂലൈ 11, തിങ്കളാഴ്‌ച
2011, ജൂൺ 7, ചൊവ്വാഴ്ച
ഒരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞു പോകുന്നു.ദിനാചരണവും, വാര്‍ത്തകളും നിറയുമ്പോഴും പരിസ്ഥിതി സംരക്ഷണം കടലാസില്‍ ഒതുങ്ങുന്നു.ഓരോ ജീവി വര്‍ഗത്തിന്റെയുംനിലനില്പിനാവശ്യമായ
ആവാസ വ്യവസ്ഥകള്‍ നശിച്ചു പോകുമ്പോള്‍ ജീവികള്‍ അതി ജീവനത്തിന്റെയും, അതിനു കഴിയാതെ വരുമ്പോള്‍ വംശ നാശത്തിലെക്കും നീങ്ങുന്നു ., ഒരു വ്യ്വസ്തയുമില്ലാതെ കുന്നിടിക്കലും പാഠം നികത്തലും,മണല്‍ വാരലും, ജല മലിനീകരണവും, ഒരു പാടു ജീവികളുടെ സര്‍വ നാശത്തിലേക്ക് നയിക്കുന്നു
അടിസ്ഥാന പരമായ ഒരു പരിസ്ഥിതി നയം കൊണ്ട് മാത്രമേ ഈ അവസ്ഥയില്‍ നിന്ന് മാറ്റം ഉണ്ടാക്കാന്‍ കഴിയു.പഞ്ചായത്തുകള്‍ തോറും ജൈവവൈവിധ്യ രെജിസ്ടര്‍ ഉണ്ടാക്കണമെന്നും ഭീഷണി നേരിടുന്ന സസ്യ ജന്തു ജാലങ്ങളെ സംരക്ഷിക്കാനുള്ള നടപടി പ്രാദേശിക തലത്തില്‍ തന്നെ ചെയ്യണമെന്നും ഉള്ള ചട്ടങ്ങള്‍ പലയിടത്തും ഇപ്പോഴും കടലാസില്‍ തന്നെ.ഒറ്റ പെട്ട ചില പഞ്ചായതകള്‍ ചെയ്തത് ഒഴിച്ചാല്‍ പദ്ധതിക്ക് ഒരു സമഗ്ര സ്വഭാവം ഉണ്ടായില്ല.അഥവാ നടപ്പാക്കേണ്ടവര്‍ അതിനുള്ള ആര്‍ജവം കാണിച്ചില്ല.ഒരു ജീവി വര്‍ഗം നശിച്ചു പോകുന്നതിന്റെ തുടക്കത്തില്‍ ഇടപെടലില്ലാതെ നാശം പൂര്‍ണമാകുമ്പോള്‍ മുതല കണ്ണീരൊഴുക്കുന്നവരായി നാം മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമായി .ഓരോ ജീവിക്കും പുല്ലിനും, പുല്‍ച്ചാടിക്കും, കലകള്‍ക്കും വരെ പ്രകൃതിയില്‍ അതിന്റേതായ ധര്‍മം ഉണ്ട്.ഒരു ജീവി വര്‍ഗം നശിക്കുമ്പോള്‍ ആഹാര സൃന്ഖലയിലെ ഒരു കണ്ണി നശിക്കുകയും, അതിന്റെ തുടര്‍ച്ചയായി വരുന്ന ജീവജാലങ്ങളുടെ നാശത്തിനു വഴി വയ്ക്കുകയും ചെയ്യുന്നു.നാം നിസ്സാരമെന്നു കരുതുന്ന കലകള്‍ക്കും കീടങ്ങള്‍ക്കും വരെ ഭൂമിയില്‍ സ്ഥാനം ഉണ്ടെന്നു ഓര്‍ക്കണം. പരിസ്തിതി സ്നേഹികളുടെ ഒച്ചകള്‍ ഇടക്കിടെ ഉയരുന്നുന്ടെങ്ങിലും ഒറ്റപെട്ട ചില ശ്രമെങ്ങളില്‍ ഒതുങ്ങുകയാണ്. സൈലന്റ് വാല്ലി, ആതിരപ്പള്ളി വിഷയത്തില്‍ ചില ഇടപെര്ടലുകളെ ഇവിടെ മറക്കുന്നില്ല .
വേട്ടയാടലും, പറിച്ചു നടലും മറ്റൊരു വിഷയം.നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന പല ഇനം ജീവികളും കാണാതായിരിക്കുന്നു. മേരുകുകള്‍, ആമകള്‍, വിവിധയിനം തവളകള്‍, നാടന്‍ മത്സ്യ ഇനങ്ങളായ കണ്ണന്‍ ,തുപ്പലാംകൊതി,കരുതല,മൊയ്യ്,കുരുന്തല
ഇവ ചിലത് മാത്രം. എന്ടോ സുല്ഫന്‍ പ്രയോഗം വ്യാപകമായ ഇടങ്ങളില്‍ തുംപികളുടെയും പൂമ്പാറ്റകളുടെയും നാശം ഉണ്ടായി.നികത്താവുന്നതല്ല ഇത്.ഒരു ജീവികളുടെയും നാശം.ഇന്ന് കൊതുകിനെ തുരതാനിരങ്ങുന്നവര്‍ ഒന്ന് വിചാരിക്കണം ..ഇത് നാം ഉണ്ടാക്കിയ അവസ്ഥ തന്നെ..
2011, ജൂൺ 6, തിങ്കളാഴ്‌ച
ടി എസ് എന്‍ എം ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര്‍ണ ജയന്തി ആഘോഷം എം ബി രാജേഷ് എം പി ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് തിരുത്ത്തിന്മേല്‍ സരോജിനി ,കെ ടി വിജയന്‍, എസ് വി രാമനുണ്ണി, നാരായണന്‍ മൂസാദ് ,കെ സുബ്രഹ്മണ്യന്‍, എ കെ വിനോദ്, വാര്‍ഡ് അംഗം സരോജിനി, ബ്ലോക്ക് അംഗം ശാന്തകുമാരി,ടി മോഹനദാസ്, ടി മരക്കാര്‍, വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. കവി കല്പറ്റ നാരായണന്‍ ജയന്തി പ്രഭാഷണവും, ടി എം എസ് നമ്പൂതിരിപാടു അനുഗ്രഹ പ്രഭാഷണവും നടത്തി.
യുവജന സംഘടനകള്‍ നാടിന്റെ വികസനത്തിന് വേണ്ടിയാവണമെന്ന് എം ഹംസ എം എല്‍ എ
യുവജന സംഘടനകള്‍ നാടിന്റെ വികസനത്തിന് വേണ്ടിയാവണമെന്ന് എം ഹംസ എം എല്‍ എ
തച്ചനാട്ടുകര പഴഞ്ചേരി യംഗ് സ്റാര്‍ ക്ലബ് നടത്തിയ സ്കൂള്‍ കിറ്റ് വിതരണവും കര്‍ഷക നക്ഷത്രം അവാര്‍ഡു സമര്‍പ്പണവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് തിരുതിന്മേല്‍ സരോജിനി ,എന്‍ സൈതലവി, എ കെ വിനോദ്, ഷാജഹാന്‍ നാട്ടുകല്‍ ,കെ രാമചന്ദ്രന്‍,കെ ശിവപ്രസാദ്,എന്‍ രാധാകൃഷ്ണന്‍ ,കെ വിജയന്‍, സി കെ സുധീര്‍, വി സി ജയകുമാര്‍, ടി ആര്‍ പ്രേമകുമാര്‍,എന്നിവര്‍ പ്രസംഗിച്ചു.ക്ലബ്ബിന്റെ കര്‍ഷക നക്ഷത്രം അവാര്‍ഡ് എം ഹംസ എം എല്‍ എ എന്‍ .രാധാകൃഷ്ണന് സമര്‍പ്പിച്ചു. തച്ചനാട്ടുകര പഴഞ്ചേരി ഗവ എല്‍ പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലബ് സ്കൂള്‍ കിറ്റ് നല്‍കിയിരുന്നു.
2011, ജൂൺ 1, ബുധനാഴ്‌ച
തച്ചനാട്ടുകര :ഞാനും എന്റെ കുട്ടികളും എന്റെ വിദ്യാലയവും മികവിലേക്ക് എന്നാ മുദ്രാവാക്യവുമായി സ്കൂളുകള്‍അധ്യയന വര്‍ഷത്തിലേക്ക് . അക്ഷര മുറ്റത്തേക്ക് പിച്ച വചെത്തുന്ന കുരുന്നുകളെ ആകര്‍ഷിക്കാന്‍ സ്കൂളും പരിസരവും അലങ്കരിച്ചും,പരമാവധി ശിശു സൌഹൃദമാക്കിയും പ്രവേശന ഗാനം ആലപിച്ചും മധുര പലഹാരം വിതരണം ചെയ്തും വിദ്യാലയങ്ങള്‍ പ്രവേശന ദിനത്തെ വര്‍ണ വിസ്മയമാക്കി.
വിവിധ സ്ഥാപനങ്ങളില്‍ നടന്ന പരിപാടികള്‍ പരമാവധി ജനകീയമാക്കാന്‍ ഓരോരുത്തരും മത്സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു.തച്ചനാട്ടുകര കുണ്ടുര്കുന്നു വി പി എ യു പി സ്കൂളില്‍ നവാഗതര്‍ക്ക് സ്നേഹ തൊപ്പി നല്‍കിയാണ് സ്വീകരിച്ചത്. എം എല്‍ ജി എം യു പി സ്കൂളില്‍ സമ്മാന കുടം പൊട്ടിക്കല്‍ നടന്നു.
സംസ്ഥാനത്ത് കനത്ത മഴയുടെ അകമ്പടിയോടെയാണ് പ്രവേശനോത്സവവും നടന്നത് .ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളെ തികക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍.ആറാമത്തെ പ്രവര്‍ത്തി ദിവസത്തിന്റെ കണക്കു ലഭിച്ചാല്‍ മാത്രമേ എത്ര അധ്യാപക തസ്തികകള്‍ നിലനില്‍ക്കും എന്നറിയാന്‍ കഴിയുകയുള്ളൂ..
![]() |
സ്നേഹ തൊപ്പി ചൂടി കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ |
.
.
2011, മേയ് 31, ചൊവ്വാഴ്ച
തച്ചനാട്ടുകര : മന്നാര്‍ക്കാട്ടു കണ്ടെത്തിയ അപൂര്‍വ ചിത്ര ശലഭം കൌതുകമാവുന്നു. ഇരിക്കുന്ന സ്ഥലത്തിന്റെ നിരത്ത്തിനനുസരിച്ചു നിറം മാറാന്‍ കഴിവുള്ള ഇതിനു ചിറകു വിരിച്ചു വച്ചിരുന്നാല്‍ രണ്ടു അഗ്രങ്ങളും തമ്മില്‍ പതിനേഴു സെന്റിമെറെരില്‍ അധികം അകലം ഉണ്ട്. അസാമാന്യ വലിപ്പം കൊണ്ട് കാലു പിറകിലേക്കാക്കി പറക്കുന്ന ഒരു പക്ഷിയുടെ രൂപം. ചിറകുകളുടെ കീഴ് ഭാഗം വളര്‍ന്നു നാരു പോലെ നില്‍ക്കുന്നുണ്ട്. ഇതും തലയും തമ്മിലും പതിനേഴു സെന്റിമെറെരില്‍ അധികം അകലം.ചിറകുകളില്‍ കണ്ണിന്റെ കൃഷ്ണ മണി പോലെ നാല് പുള്ളികള്‍ ഉണ്ട്. ഉയര്‍ന്നു പറക്കാനുള്ള കഴിവുണ്ട്.സാധാരണ ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇത് മഞ്ഞ , ഇളംപച്ച , ചാര നിരത്തിലേക്ക് ഇടക്കിടെ മാറുന്നുണ്ട്. മന്നര്‍ക്കാട്ടു ആനക്കട്ടി റോഡിലെ ഇന്ഡസ് മോട്ടോഴ്സിന്റെ സൊരുമിനടുത്താണ് ശലഭത്തെ കണ്ടത്.മന്നാര്‍ക്കാടിനു അടുത്ത സൈലെന്റ് വാലി വന മേഖലയില്‍ നിന്നാണ്
ശലഭം വന്നതെന്നു കരുതുന്നു.
2011, മേയ് 25, ബുധനാഴ്‌ച
മണ്ണാര്‍ക്കാട് :മലയാളിക്ക് ചക്ക വേണ്ട. ചക്കകള്‍ കൂട്ടത്തോടെ തമിഴ് നാടിലേക്ക് വണ്ടി കയറുന്നു.രാസ കീട നാശിനി കളോ രാസ വളങ്ങലോ ചേര്‍ക്കാത്ത അപൂര്‍വ്വം പഴങ്ങളില്‍ ഒന്നായ ചക്കയോട് നാട്ടിന്പുരങ്ങള്‍ പോലും മുഖം തിരിക്കുന്നു. അന്നജം, കാത്സ്യം, ദാതു ലവണങ്ങള്‍ അടങ്ങിയ ചക്ക വളരെ ഉര്ജം പ്രദാനം ചെയ്യുന്ന ഒരു ഫലമാണ്.ചക്ക വരട്ടി, പ്രഥമന്‍ ,ചക്ക വരവ്, എരിശ്ശേരി, തോരന്‍, ഉപ്പേരി, ചക്ക അട, ചക്ക പായസം എന്നിങ്ങനെ ചക്ക കൊണ്ട് രുചികള്‍ എത്ര.
മലയാളി ചക്കയെ വിട്ടാലും ചക്കയുടെ മധുരം തമിഴാണ് വേണം. ചക്കക്കു തമിഴ് നാട്ടില്‍ തീ വിലയാണ്. അതിനാല്‍ തന്നെ ചക്ക കയറ്റി വിടാനുള്ള അഗെന്റുമാര്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നുമില്ല.
2011, മേയ് 18, ബുധനാഴ്‌ച
വേണം ഒരു കാത്തിരിപ്പ് കാലം
മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് വിളവെടുക്കുന്ന പച്ചക്കറികള്‍ക്ക് കാത്തിരിപ്പ് കാലം പാലിക്കാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കീട ബാധ ഇല്ലാതാകാനായി വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ വിഷാംശം ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ കീടനാശിനികള്‍ തളിച്ച് നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വിളവെടുപ്പ് നടത്തുന്നതും ഉപയോഗിക്കുന്നതുമാണ് സുരക്ഷിതം. ഈ കാലയളവിനെയാണ് വിദഗ്ദര്‍ കാത്തിരിപ്പുകാലം എന്ന് പറയുന്നത്.
എന്നാല്‍കേരളത്തില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പച്ചക്കറികളില്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കാണുന്നത്.
വേഗത്തില്‍ കമ്പോളത്തില്‍ എത്തിക്കാനും,ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനും വേണ്ടി കാത്തിരിപ്പുകാലം സൂക്ഷിക്കുന്നില്ലെന്നതാണ് സ്ഥിതി.
മലാതിയോന്‍ തളിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെയാണ് കാത്തിരിപ്പുകാലം
.കാര്ബാരിന്‍ തളിച്ചാല്‍ മുപ്പതു ദിവസം വരെയും,ഫോര്മാതിയോന്‍ ഏഴു ദിവസം വരെയും,പറത്തിയോന്‍ പന്ത്രണ്ടു ദിവസം വരെയും, ലിന്റൈന്‍ ഏഴുദിവസം വരെയും വിഷാംശം നില നില്‍ക്കും.വീര്യം കൂടിയ ഈ കീട നശിനികള്‍ തളിച്ച് കാത്തിരിപ്പുകാലം പാലിക്കാതെ മാര്‍ക്കറ്റില്‍ എത്തുന്ന പച്ചക്കറി, ഇലക്കറി ഇനങ്ങലായിരിക്കും ഇനി ആരോഗ്യ രംഗത്തെ വില്ലന്‍ എന്നാണ് വിദഗ്ദര്‍ പറയുന്നത്.
എന്നാല്‍ ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ഒന്നുംതന്നെ ഇല്ലെന്ന്നതിനാല്‍ മറ്റൊരു ദുരന്തത്തിനെ ക്ഷണിച്ചു
വരുത്തുമെന്നതില്‍ സംശയമില്ല .
2011, മേയ് 16, തിങ്കളാഴ്‌ച
മേയ് വാകകള്‍
പൂത്തുലയുന്നു....
മണ്ണാര്‍ക്കാട് :പാത ഓരങ്ങളെ ചുകപ്പു പൂശി മെയ് വാകകള്‍ പൂത്തുലയുന്നു.പച്ചപ്പിനെ മുഴുവനും മറച്ചു ചെന്നിറം ഉള്ള പൂക്കള്‍ നിറഞ്ഞു കഴിഞ്ചു. പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന വാക ചുവടു ചുകപ്പു പരവതാനി വിരിച്ച പോലെ. മെയ് ഫ്ലവര്‍ എന്നാ പേരിനെതികച്ചും ശരിയാക്കി
വാകകള്‍ യാത്രക്കാരുടെ മനം കുളിര്‍പ്പിക്കുന്നു. പണ്ട് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ മരങ്ങള്‍ ഇപ്പോള്‍ പാതയോരത്ത് വച്ചുപിടിപ്പിച്ചത് മാത്രമാണ് ബാക്കി.
പൂത്തുലയുന്നു....
മണ്ണാര്‍ക്കാട് :പാത ഓരങ്ങളെ ചുകപ്പു പൂശി മെയ് വാകകള്‍ പൂത്തുലയുന്നു.പച്ചപ്പിനെ മുഴുവനും മറച്ചു ചെന്നിറം ഉള്ള പൂക്കള്‍ നിറഞ്ഞു കഴിഞ്ചു. പൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന വാക ചുവടു ചുകപ്പു പരവതാനി വിരിച്ച പോലെ. മെയ് ഫ്ലവര്‍ എന്നാ പേരിനെതികച്ചും ശരിയാക്കി
വാകകള്‍ യാത്രക്കാരുടെ മനം കുളിര്‍പ്പിക്കുന്നു. പണ്ട് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ മരങ്ങള്‍ ഇപ്പോള്‍ പാതയോരത്ത് വച്ചുപിടിപ്പിച്ചത് മാത്രമാണ് ബാക്കി.
2011, മേയ് 10, ചൊവ്വാഴ്ച
തച്ചനാട്ടുകര :അവധിക്കാലം എങ്ങനെ അടിച്ചു പോളിക്കാംഎന്ന ചിന്തക്ക് ഒടുവിലാണ് പാതാക്കരയിലെ ഷാഫിയും സംഘവും പുതിയ രിതി പരിക്ഷിച്ചത്.കള്ളനും പോലീസും കളിയും, കാണണ് പൊത്തി കളിയും മടുത്തു. ഫുട് ബോള്‍ കളിക്കാമെന്ന് വച്ചാല്‍ ഗ്രൌണ്ട് ഇല്ല. ഇനി മറ്റെന്തു കളി ....
സ്ക്കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം..ട്വുഷനും കമ്പ്യൂട്ടര്‍ ക്ലാസ്സും തകൃതി. സ്പോകെന്‍ ഇംഗ്ലീഷും പൊതു വിജ്ന്യാന ക്ലാസ്സും, വ്വ്യക്തിത്വ വികസന ക്ലാസ്സും തകൃതി ഇതിനിടയില്‍ കളിയ്ക്കാന്‍ എവിടെ സമയം. എങ്കിലും ബാല്യത്തിന്റെ ആവേശം ചോര്‍ന്നുപോവാതെ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ....
സ്വന്തമായി ഒരു ഏറുമാടം തന്നെ ഉണ്ടാക്കിയാണ് ഷാഫിയും കുട്ടരും അവധി ആഘോഷിച്ചത്. പാതാക്കര സ്ക്കൂള്‍ പടിയിലെ വാകമരമാണ് കുട്ടികളുടെ ഏറു മാടത്തിന് വേദിയായത്.തൊട്ടടുത്തെ വീടുകളില്‍നിന്നും സംഘടിപ്പിച്ച തെങ്ങിന്‍ മടലുകളും ചകിരികയരും മുളകളും ഒരു കോണിയും കുടി ആയപ്പോള്‍ ഏറു മാടം റെഡി. മൂന്നാള്‍ പൊക്കത്തില്‍ നിര്‍മിച്ച എരുമാടതിലാണ് കുട്ടി കുട്ടത്തിന്റെ ഇപ്പോഴത്തെ വിശ്രമം .അവിടെയിരുന്നാല്‍ ആകാശവും ഭൂമിയും തങ്ങള്‍ക്കു സ്വന്തമെന്നു കുട്ടികള്‍ . വശങ്ങളിലെല്ലാം മുളയുടെ അലകുകള്‍ കെട്ടി ഉറപ്പിച്ചതിനാല്‍ വീഴുമെന്ന പേടി ഇല്ലേ ഇല്ല. അവധി അടിപൊളി ആക്കണമെന്ന് വിചാരിച്ചു വരുന്ന കൂട്ടുകര്ക്കു ഏറുമാടത്തില്‍ ഇരിപ്പിടമുണ്ട്. ഷാഫി, അസ്ലം, ഷഫീക് ,ഇസ്മയില്‍, മുസ്ടഫ എന്നിവരാണ് ഏറു മാടത്തിന്റെ മുതലാളിമാര്‍
. .
2011, മേയ് 9, തിങ്കളാഴ്‌ച
മണ്ണാര്‍ക്കാട് : മാരകമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് മിക്ക രാസ കീടനാശിനികളും. ഇവയുടെ ഉപയോഗം മണ്ണിനെയും മനുഷ്യരെയും, മറ്റു ജീവജാലങ്ങളെയും നശിപ്പിക്കുകയാണ്.ഇവക്കെതിരെ ബദല്‍ മാര്‍ഗങ്ങള്‍ ഉഅപയോഗിക്കുന്നതിലൂടെ ഇവയുടെ ഉപയോഗം കുറയ്ക്കാം.എന്‍ഡോ സള്‍ഫാന്‍ ,ഫുരിടാന്‍ തുടങ്ങിയ വീര്യം കൂടിയ കീടനാശിനികള്‍ക്ക് പകരം പാര്‍ശ്വ ഫലം കുറഞ്ഞ ജൈവ കീട നാശിനികളും മിത്ര കീടങ്ങളും പ്രാവര്‍ത്തികം. കര്‍ഷകര്‍ക്കിടയില്‍ മുന്‍പ് പ്രചാരം ഉണ്ടായിരുന്ന ഇവ കീട നാശിനി പ്രയോഗം വ്യാപകമായതോടെ കുറയുകയായിരുന്നു. ഇന്നും ജൈവിക രീതികള്‍ ഉപയോഗിച്ച് തുടരുന്ന കര്‍ഷകര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
പുകയില കഷായം, വെപ്പിന്കുരു സത്ത്, വെളുത്തുള്ളി എമല്‍ഷന്‍ ,വേപ്പെണ്ണ സോപ്പ് എമല്‍ഷന്‍ എന്നിവ വളരെ എളുപ്പം തയ്യാരാക്കാവുന്നവയാണ്. പല കീടങ്ങള്‍ക്കും എതിരെ ഈ മാര്‍ഗങ്ങള്‍ വളരെ ഫല പ്രദം തന്നെയെന്നു സാക്ഷ്യം.
വിളക്ക് കെണി, പഴക്കെണി ,തുളസി കെണി,പെറുക്കി കളയല്‍,പുകക്കല്‍,ചാണക വെള്ളം തളിക്കല്‍ വെളുത്തുള്ളി വെള്ളം തളിക്കല്‍, ചീമാക്കൊന്നയില ചതച്ചു തളിക്കല്‍, ചാരായം നേര്‍പ്പിച്ചു തളിക്കല്‍ എന്നിവയും ചില മാര്‍ഗങ്ങള്‍.
ഓരോ കീടത്തിനും എതിരെ പ്രകൃതിയില്‍ തന്നെ ഉള്ള ശത്രു കീടങ്ങളെ ഉപയോഗിച്ച് കീട നിയന്ത്രണം നടത്താം. ഇപ്പോള്‍ തേയില കൊതുകിനെ ഒഴിവാക്കാന്‍ എന്‍ഡോ സള്‍ഫാന്‍ തളിക്കുന്ന രീതിക്ക് പകരം പുളി ഉറുമ്പുകള്‍ ;ചോണന്‍ഉറുമ്പുകള്‍,എന്നിവ ഫല പ്രദമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു ഇവയുടെ സാന്നിധ്യം തേയില കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റുന്നു.മറ്റു ഒരുപാട് കീടങ്ങള്‍ക്ക് എതിരെയും ഉറുമ്പുകള്‍ ഫലപ്രദമാണ്.
കൊതുകിനെ തുരത്താന്‍ ഫോഗ്ഗിംഗ് തുടങ്ങിയ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്ന രീതികള്‍ക്ക് പകരം വെള്ളത്തില്‍ ഉപ്പു കലക്കിയാല്‍ മതി. കെട്ടി കിടക്കുന്ന വെള്ളത്തില്‍ ഗംബുസിയ ഗപ്പി തുപ്പലാംകൊത്തി മാനത്തു കണ്ണി തുടങ്ങിയ മീനുകളെ വളര്‍ത്തിയാല്‍ മതി. കൊതുകിന്റെ കൂതാടികളെ ഇവ തിന്നു നശിപ്പിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പാടങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ മീനുകള്‍ ജലാശയങ്ങളുടെ നാശത്തോടെ ഇല്ലാതായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ ആശുപത്രി ,നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേക ടാങ്കുകള്‍ സ്ഥാപിച്ചു ഇവയെ വളര്‍ത്തി നല്‍കുന്നുണ്ട്.
പുളി ഉറുമ്പിന്‍ കൂട് |
പാടങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന പുല്‍ച്ചാടികള്‍, തവളകള്‍ ,എന്നിവ കീട നിയന്ത്രണത്തില്‍ സഹായിച്ചിരുന്നു. കീടനാശിനികളുടെ ഉപയോഗം നിമിത്തം ഇവ കൂട്ടത്തോടെ നശിച്ചപ്പോലാണ് കീടങ്ങള്‍ പെരുകിയതും. മാറാ രോഗങ്ങള്‍ വ്യാപിച്ചതും. ജൈവിക നിയന്ത്രണം എന്നാ ഈ രിതി വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. വട്ട ചാഴികളും ഇക്നുമെന്‍ കടന്നലുകളും ഇത്തരത്തില്‍ സഹായിക്കുന്നു.
2011, മേയ് 8, ഞായറാഴ്‌ച
മണ്ണാര്‍ക്കാട് :തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ..മുന്നണികള്‍ എല്ലാവരും വിജയ പ്രതീക്ഷയില്‍.വോട്ടു പെട്ടിയിലെ ജനവികാരം എങ്ങിനെയായിരിക്കുമെന്നു പല പ്രവചനങ്ങളും പുറത്തു വന്നെങ്കിലും ജനാധിപത്യത്തിന്റെ സസ്പെന്‍സ് എണ്ണ ലിനു ശേഷം മാത്രം .എല്‍ ഡി എഫ് ഭരണത്തില്‍ തുടരുമെന്ന് അവകാശപ്പെടുമ്പോള്‍ എഴുപതിയാര് സീറ്റുകള്‍
ഉറപ്പാണെന്ന് യു ഡി എഫും പറയുന്നു. ബി ജെ പി അക്കൌന്റ് തുറക്കുമെന്ന ഉറപ്പില്‍ തന്നെ.
ഐസ് ക്രീം കേസ്, ബാല കൃഷ്ണ പിള്ളയുടെ ജയില്‍ വാസം, യു ഡി എഫ് നേതാക്കള്‍ക്ക് എതിരെ നിരന്ന ആക്ഷേപങ്ങള്‍ എന്നിവ ആണ് പ്രചാരണത്തില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ വര്‍ധിച്ച പോളിംഗ് ശതമാനവും എല്‍ ഡി എഫിലെ വി എസ്, പിണറായി പോരും തങ്ങള്‍ക്കു തുണയാവുമെന്ന് യു ഡി എഫും കരുതുന്നു .കഴിഞ്ഞ തവണ കനത്ത തിരിച്ചടി നേരിട്ട മുസ്ലിം ലീഗിന് ഇത്തവണ കാര്യമായ ഭീഷണി ഇല്ല എന്നാണു ലീഗ് അവകാശം. ഇരുപതിലധികം സീറ്റ് നേടുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ അനുകുല സാഹചര്യമുണ്ടായിട്ടും സീറ്റുകള്‍ കുറഞ്ഞാല്‍ ,ഭൂരിപക്ഷം കുറഞ്ഞാല്‍, ലിഗിനു പ്രതിസന്ധി ആവും.
തച്ചനാട്ടുകരയിലെ പ്രമുഖ വിദ്യാലയമായ കുണ്ടൂര്‍കുന്നു തെനെഴി ഹയര്‍ സെക്കന്ററി സ്കൂള്‍ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.സ്വാഗത സംഘം രൂപികരണ യോഗം പഞ്ചായത്ത് അംഗം യെ കെ വിനോദ് ഉത്ഘാടനം നിര്‍വഹിച്ചു.മുന്‍ ഹെഡ് മാസ്റ്റര്‍ ടി എം എസ് നമ്പുതിരിപ്പാട് ,ടി എം അനുജന്‍,അഡ്വ ഉമ്മുസല്‍മ ,കെ ടി വിജയന്‍, ടി .മരക്കാര്‍,ടി റാഷിദ് ,അച്ചുതാനന്ദന്‍, സി കെ രാജന്‍, കുന്നത് അബ്ദുല്‍ റഹിമാന്‍എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി എം എസ് നമ്പുതിരിപ്പാട് (കണ്‍) കെ ടി വിജയന്‍(ജനറല്‍ കണ്‍)ടി എം അനുജന്‍, എം എസ് ജയന്‍, ടി മോഹന ദാസ്(ജോ കണ്‍) കെ ഗോവിന്ദ പ്രസാദ് (ട്രേഷ) എന്നിവരെ തിരഞ്ഞെടുത്തു.
2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച
കളമെഴുത്ത് കേരളത്തിന്റെ തനതു ചിത്ര കല
പ്രകൃതിയില്‍ നിന്നെടുക്കുന്ന വിവിധ തരം പൊടികള്‍ കൊണ്ട് മനോഹര മായ ചിത്രം തയ്യാറാക്കുന്ന ചിത്ര കലാ രിതി ലോകത്ത് മറ്റെവേടെയും ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് തന്നെ കേരളത്തിന്റെ ഈ ധുളി ചിത്ര കലാ സംകേതം പ്രത്യേകം പഠനാര്‍ഹാമാണ്. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കലാ രൂപത്തിന്റെയും ആരംഭവും നില നില്‍പ്പും .ഭഗവതി, ശാസ്ത ക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും അനുഷ്ടാന പരമായി കളമെഴുത്ത് നടന്നു വരുന്നു.
ഉമി പൊടിച്ചുണ്ടാക്കിയ കൃഷ്ണ പൊടി, അരി പൊടിച്ച വെള്ള പൊടി,മഞ്ഞള്‍ പൊടി,നെന്മേനി വാകയുടെ ഇല പോടിച്ചുണ്ടാക്കിയ പച്ചപ്പൊടി ,മഞ്ഞള്‍ പൊടിയില്‍ ചുണ്ണാമ്പ് ചെതുണ്ടാക്കുന്ന ചുവന്ന പൊടി,എന്നി വര്‍ണങ്ങളാണ് കളമെഴുത്തില്‍ ഉപയോഗിക്കുന്നത്. കളത്തിന് ത്രിമാന രൂപം കിട്ടാനായി അരിയും ഉപയോഗിക്കാറുണ്ട്.പ്രത്യേകിച്ച് ഒരു ഉപകരണവും ഈ ചിത്രകലയ്ക്ക് ഉപയോഗിക്കുന്നില്ല.വരയ്ക്കുന്ന ആളുടെ കൈവെള്ളയില്‍ എടുക്കുന്ന പൊടി തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ചാണ് ഭദ്രകാളി രൂപങ്ങളാണ് ഭഗവതി ക്ഷേത്രങ്ങളില്‍ വരക്കുന്നത്. ഭൂത വടിവില്‍ പടം തൊട്ടു കേശം വരെയാണ് വരക്കുന്നത്.കാലത്തേ അലംകരിക്കാന്‍ നിലവിളക്കുകള്‍ ,നെല്ല് ,അരി , കുരുത്തോല ,നാളികേരം ,വെറ്റില അടയ്ക എന്നിവാ ഉപയോഗിക്കും.കളം എഴുതി പൂര്‍ത്തിയായ ശേഷം നന്തുണി എന്നാ വാദ്യോപകരണം ഉപയോഗിച്ച് കാലം പാട്ട് കളമെഴുതിയ കലാകാരന്‍ പാടുന്നു. ഉപാസന മൂര്‍ത്തിയെ സ്തുതിച്ചു കൊണ്ടുള്ളതാണ് ഇത്.വാദ്യമായി ചെണ്ടയും ഉപയോഗിക്കുന്നു .കളം പൂജക്ക് ശേഷം കളം മായ്ക്കുന്നു .ബാക്കിയാവുന്ന പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു.
സമസ്ത സൌന്ദര്യങ്ങളും ഒത്ത്തിങ്ങിയ കളങ്ങളുടെ ആയുസ്സ് ഏതാനും മണിക്കുറുകള്‍ മാത്രമാണ്. കലയും പ്രകൃതിയും എത്രമേല്‍ ചെര്‍ന്നിട്ടുന്ടെന്നതിന്റെ ഉദാഹരണമാണ് കളമെഴുത്ത്. ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നതും, പാരന്പര്യമായി കുറുപ്പ് സമുദായത്തില്‍ പെട്ടവര്‍ മാത്രമാണി ഇത് വരക്കുന്നത് എന്നതും ഇതിന്റെ പരിമിതിയാണ്.കഥകളി പോലെ, മോഹിനിയാട്ടം പോലെ കേരളത്തിന്റെ ക്ലാസ്സിക് കലാരൂപങ്ങളില്‍ ഒന്നായി കണക്കാക്കേണ്ട ഒന്നാണ് കളമെഴുത്ത്.തച്ചനാട്ടുകര ചെത്തല്ലൂര്‍ പനം കുറുശി ഭഗവതി ക്ഷേത്രം, പഴെന്ചെരി ശിവ ക്ഷേത്രം, വേട്ടക്കൊരുമകന്‍ കാവ് എന്നിവിടങ്ങളില്‍ കളമെഴുത്ത് നടന്നു വരുന്നു.
2011, ഏപ്രിൽ 23, ശനിയാഴ്‌ച
എന്‍ഡോസള്‍ഫാന്‍ ഒപ്പ് മരത്തിനു പിറകെ ബോര്‍ഡുകള്‍
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രതിഷേധവുമായി ഗ്രാമീണരും അണിചേരുന്നു. പ്രതിഷേധ സൂചകമായി ബോര്‍ഡുകളും ബാനറുകളും വിവിധ ഭാഗങ്ങളില്‍ഉയര്‍ന്നുകഴിഞ്ഞു.പലയിടങ്ങളിലുംയുവാക്കള്‍പ്രതികരണവേദികള്‍ രൂപീകരിച്ചാണ്പ്രധിഷേധത്തില്‍ പങ്കെടുക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ഇരകളായി തീര്‍ന്നു നരകയാതന
അനുഭവിച്ചു ജീവിക്കുന്ന ആളുകളുടെ ചിത്രങ്ങളും എന്‍ഡോ സള്‍ഫാന് അനുകൂല നടപടി സ്വീകരിക്കുന്ന
ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ഉള്ള മുദ്രാവാക്യങ്ങളും ഉള്‍കൊള്ളിച്ച ബോര്‍ഡുകള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിരോധനമുള്ള ഭീകര കീടനാശിനിക്ക് കേരളക്കരയില്‍ പരവതാനി വിരിച്ചവേര്‍ക്കെതിരെയുള്ള
കാലത്തിന്റെ ചോദ്യമാവുകയാണ് ഈബോര്‍ഡുകള്‍. ഒപ്പ് മരത്തിനു പിറകെ പ്രധിഷേധ ബോര്ടുകളുമായി
ഭരണകൂടത്തിന്റെ കണ്ണ് തെളിക്കാന്‍
ജനരോഷം ഒരുങ്ങുന്നതിന്റെ സൂചനയാണ് ഇത്. നാട്ടുകല്‍ അന്‍പത്തി മൂന്നാം മെയില്‍ പ്രതികരണ വേദി
ഉയര്‍ത്തിയ ബോര്‍ഡിനും പറയാനുള്ളത് ഇത് തന്നെ.
വിഷക്കോപ്പയെ അകറ്റുക മണ്ണും വെള്ളവും വായുവും
ജീവനും കാത്തുകൊള്ളുക
2011, ഏപ്രിൽ 21, വ്യാഴാഴ്‌ച
പാലക്കാട് : വേനല്‍ക്കാലം വള്ളുവനാടിന് വെറും ചൂട് കാലമല്ല .ഉത്സവ ചൂടിന്റെ കൂടിയാണ്. നാട്ടോട്ടുക്കുമുള്ള സകല ക്ഷേത്രങ്ങളിലും ചെണ്ടമേളത്തിന്റെ അലയൊലി മുഴങ്ങുമ്പോള്‍ ഒതുങ്ങിയിരിക്കാന്‍ കഴിയാതതവരായി നാട്ടുകാര്‍ മാറുന്ന കാലം. ഉത്തസവ കാലത്തിനു മണം ഉണ്ടെങ്കില്‍ അത് ആനച്ചൂരു തന്നെ. വീണ്ടെടുത്ത കൊമ്പുകളും ,തലയെടുപ്പും, തേന്‍ കണ്ണും നിലത്തു
ഇഴയുന്ന തുമ്പിയും,ഒത്ത നഖങ്ങളും,ഉയര്‍ന്ന നിലവും,പരന്ന ചെവികളും എന്ന് വേണ്ട എന്തെല്ലാം
ലക്ഷണങ്ങള്‍ ആണ് ആന ചന്തത്തിനു ഉത്സവ പ്രേമികള്‍ ചാര്‍ത്തി കൊടുത്തിട്ടുള്ളത്.
പാലോട്, മംഗലാംകുന്നു ,ചെത്തല്ലൂര്‍,ചെര്‍പുലശ്ശേരി ,പാലക്കാട് എന്നിവിടങ്ങളിലെ ആനതറവാടുകള്‍ വള്ളുവനാടിന്റെ സ്വന്തം.പാലോട് കാളിദാസന്‍ ,ഗോവിന്ദന്‍ കുട്ടി ,മഹാദേവന്‍ ,ചെതാലുര്‍ മുരളി കൃഷ്ണന്‍, ദേവിദാസന്‍, നകുലന്‍ ,മംഗലാംകുന്നു കര്‍ണന്‍ ,അയ്യപ്പന്‍ മുകുന്ദന്‍,ചെര്പുല്ലശ്ശേരി നീലകണ്ഠന്‍ ,അയ്യപ്പന്‍ ,ശ്രീ കൃഷ്ണ പുരം അര്‍ജുന്‍,തുടങ്ങി വള്ളുവന്നട്ടിന്റെ സ്വന്തം ഗജ വീരന്മാര്‍ എതയെത്ര ...
ഉത്സവകാലമായാല്‍ പിന്നെ ആനകള്‍ക്ക് നെട്ടോട്ടം തന്നെ ....പാപ്പാന്മാര്‍ക്കും.ഒരു ഉത്സവ
പറമ്പില്‍ നിന്ന് അടുത്ത ഉത്സവപറമ്പിലെക്കുള്ള ഓട്ടത്തിനിടയില്‍ ഊണും ഇല്ല ഉറക്കവുമില്ല
ഇതിനിടയിലെ ചില കുറുമ്പുകളും പിണക്കങ്ങളും പല പ്രശനവും ഉണ്ടാകുമെങ്കിലും, ചിലവയൊക്കെ ഇത്തിരി കൂടി പ്പോയാലും,അതെല്ലാം മറക്കനെടുക്കുന്ന സമയം കുറച്ചു മാത്രം,
നെറ്റി പട്ടം കെട്ടി തിടെമ്പും എടുത്തു ആന വരുമ്പോള്‍ വഴിമാറുന്ന ഭയങ്ങള്‍, അടുത്ത് മാനാണ്, തൊടാനും ചിലപ്പോഴൊക്കെ പുറത്തു കയറാനും ഒരുങ്ങുന്ന നാട്ടുകാര്‍ ,ഓരോ പൂരക്കാലവും നമുക്ക് തരുന്നത് അത് തന്നെ
ചെത്തല്ലൂര്‍ പനംകുരിശി പൂരം,പഴെഞ്ചേരി താലപ്പൊലി, കോട്ടപ്പുറം വളയനാട്ടുകാവ്, പരിയാനം
![]() |
വിശ്വാസം അതല്ലേ എല്ലാം |
,പറ്റ,കോങ്ങാട് തിരുമാന്ധന്‍ കുന്നു, ചെര്പുല്ലശ്ശേരി,തൂത ,തുടങ്ങി എണ്ണം പറഞ്ഞ ഉത്സവങ്ങള്‍ എത്രയെത്ര ...
2011, ഏപ്രിൽ 20, ബുധനാഴ്‌ച
വേനല്‍ ചൂട് കൂടിയതോടെ പുഴകളിലെ നീരൊഴുക്ക് കുറഞ്ഞു . ..ജല സമൃദ്ധമായ കേരളത്തിന്റെ ചരിത്രം പഴംകഥയാവുന്നു. ..ഇവിടെ പ്രതി സ്ഥാനത്തു സമൂഹം തന്നെയാണ്. കടുത്ത ചൂഷണം തന്നെയാണ് മിക്ക നദികളെയും ഇന്നത്തെ അവസ്ഥയിലാക്കുന്നത്. കുന്നുകളുടെയും മലകളുടെയും നാശം പുഴകളുടെ ഉറവിടങ്ങളായിരുന്ന പ്രാദേശിക ഉറവകളേയും കൈതോടുകളെയും നശിപ്പിച്ചതോടെ പുഴകളിലെക്കെതുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പുഴകളില്‍ നല്ലൊരു അളവ് വരെ വെള്ളം സംഭരിച്ചു നിര്‍ത്തിയിരുന്നതു മണലിന്റെ സാന്നിധ്യമായിരുന്നു.എന്നാല്‍ രൂക്ഷമായ മണല്‍ കോള്ള മണലിന്റെ അളവ് കുറച്ചു.അതോടെ പുഴകള്‍ക്ക് സംഭരിച്ചു വക്കാവുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.പുഴ തീരങ്ങളിലെ കിണറുകള്‍, കുളങ്ങള്‍ എന്നിവയിലെ ജല നിരപ്പും കുറഞ്ഞു.പല പുഴകളും ഭാരത പുഴയുള്‍പ്പെടെ വേനലാവുന്നതോടെ നീര്‍ച്ചാലുകളും മണല്‍ പറമ്പുകളും ആവുന്നതിന്റെ കാരണം ഇതാണ്.ശാസ്ത്രീയമായ ജല മനെജ്മെന്റിനെപ്പറ്റി പാഠ പുസ്തകങ്ങളില്‍ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം
2011, ഏപ്രിൽ 18, തിങ്കളാഴ്‌ച
ശ്രീ കറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ഭഗവതി പാട്ട്
കുണ്ടുര്കുന്നു കരിമ്പന്‍ ചോല ശ്രീ കറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ഭഗവതി പാട്ട് ആഘോഷിച്ചു. വൈകിട്ട് അഞ്ചു ഗജവീരന്‍ മാര്‍ ,മേളം എന്നിവയുടെ അകമ്പടിയോടെ കൊടുന്നോടിലേക്ക് എഴുന്നള്ളിപ്പ് നടന്നു. തിരിച്ചു എഴുന്നള്ളിപ്പിനു ശേഷം തല്ലാം നിരത്തല്‍, തായമ്പക , ഭഗവതി പാട്ട്, മഞ്ഞ പോടീ തൂവല്‍, പറ നിറക്കല്‍, പാല്‍ കിണ്ടി എഴുന്നള്ളിപ്പ്, ഗുരുതി തര്‍പ്പണം എന്നിവയോടെ സമാപനമായി.
2011, ഏപ്രിൽ 17, ഞായറാഴ്‌ച
:പാലക്കാട് വള്ളുവനാടന്‍ ഉത്സവ പറമ്പുകള്‍ക്ക് ആവേശം ചാര്‍ത്തി ചവിട്ടു കളി സജീവമാകുന്നു.ഉത്സവപരമ്പുകളിലെ കളി വട്ടങ്ങള്‍ ചടുലമായ ചുവടുകള്‍ക്കും, ഹരം തീര്‍ക്കുന്ന
പാട്ട് ശീലുകള്‍ക്കും ഇനി കണ്ണും കാതും നല്‍കും. രണ്ടു സംഘങ്ങള്‍ ആയി തിരിഞ്ഞു അപ്പപ്പോള്‍ കെട്ടിയുണ്ടാക്കുന്ന പാട്ടുകളും, എതിരാളികള്‍ക്കുള്ള മറു പാട്ടും പാടുന്നു. എതിരാളിയുടെ സക്തിയും ബാലാ ഹീനതയും തൊട്ടറിയുന്ന പാട്ടുകള്‍ക്കൊപ്പം ചുവടുകളും വയ്താരിയും ഉണ്ടാകും. കളി വട്ടത്തിന് നടുക്ക് നില വിളക്കു കത്തിച്ചു വക്കും,കവിത തുളുമ്പുന്ന പാട്ടുകള്‍ കളിക്കാരുടെ നാവിന്‍തുമ്പില്‍ അനായാസം.തന്താനിതോ താനിന്നോ താനിന്നാനെ തക താനോ തനന്തിന്നോ തക താനിന്നനെ ,
എന്നാ വായ്ത്താരി ശീലും കളി വട്ടത്തില്‍ മുഴെങ്ങും .
![]() |
2011, ഏപ്രിൽ 16, ശനിയാഴ്‌ച
പാലക്കാട്: തച്ചനാട്ടുകര ചെത്തല്ലൂര്‍ പനംകുര്ശി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വിഷു ദിനത്തില്‍ ആയതു ഭക്തര്‍ക്ക് പൊന്‍ കാഴ്ചയായി. രാവിലെ ശ്രീ ഭൂത ബലിക്ക് ശേഷം ഗജ വീരന്മാര്‍ പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളിപ്പ് നടന്നു
വൈകികിട്ടു നടന്ന ദേശ വേലകളുടെ സംഗമത്തില്‍ ഇരുപതു ഗജ വീരന്മാര്‍ അണി നിരന്നു.പൂതന്‍ തിറ നാടന്‍ കല രൂപങ്ങള്‍ ശിംകാരി മേളം എന്നിവ പൂരത്തിന് നിറം പകര്‍ന്നു.
ഐശ്വര്യ കാഴ്ചയായി വിഷു
മലയാളികളുടെ മനസ്സില്‍ വരും വര്‍ഷത്തിന്റെ പൊന്‍ പ്രതീക്ഷകളുമായി ഒരു വിഷു കൂടി കടന്നു പോയി.
കൊന്നപ്പുവും കണി വെള്ളരിയുമായി കണി ഒരുക്കി , പുലര്‍വേളയില്‍ കേരളം കണി കണ്ടു. കാരണവന്മാര്‍ കുട്ടികള്‍ക്ക് കൈനീട്ടം കൊടുത്തു. പൂത്തിരിയും മേത്താപ്പും , മാല പടക്കവും,
വിഷു രാത്രിയെ ശബ്ദ മുഖരിതംമാക്കി. വിഷു പക്ഷിയുടെ പാട്ടിനൊപ്പം മലയാളി മനസ്സും പാടി. വിത്തും കൈക്കോട്ടും .
കര്‍ഷകര്‍ക്കോ വിഷു വിത്തിരക്കലിന്റെ സല സമയം കൂടിയാണ്. കന്നി മണ്ണില്‍ വിത്തിറക്കി പോന്നു കൊയ്യാം മലയാളി കര്‍ഷകര്‍ക്ക് മുഹുര്ത്തമായി. മണ്ണും മനസ്സും മനുഷ്യനും പ്രകൃതിയും വിഷു നാളില്‍ ഒന്നാവുന്നു.കാലമെത്രയായാലും വിഷു മലയാളിക്കു സമ്മാനിക്കുന്നത് ഗൃഹാതുരതയുടെ പോയകാലം.
വിഷു കണി കാഴ്ചയുമായി ഗ്രാമ പ്രദക്ഷിണം ചെയ്യുന്ന യുവാക്കളുടെ സംഘം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)